ഭാഗം-2 സന്ദീപാനന്ദഗിരിയും ഇപ്പോഴുള്ള ഉൾവിളിയും
ശ്രദ്ധയെപ്പറ്റി എല്ലാവരും പറയുന്നുണ്ടല്ലോ! ആചാര്യന്മാരിലും അവരുടെ വാക്കുകളിലും ഉള്ള വിശ്വാസത്തെയാണ് ശ്രദ്ധ എന്ന് പറയുന്നത്. അപ്പോൾ ആചാര്യനായ വ്യാസനിലും വ്യാസവചനങ്ങളിലും ഉള്ള വിശ്വാസത്തെ അടിസ്ഥാനമാക്കി വിശ്വസിച്ചു കൊണ്ട് ശ്രീകൃഷ്ണൻ ചരിത്ര പുരുഷനാണെന്ന് ജനങ്ങൾ അംഗീകരിക്കുന്നു. അതാണ് സന്ദീപാനന്ദഗിരി നിഷേധിക്കുന്നത്, ഈ ലോകത്തുള്ള സകല കാര്യങ്ങളേയും തത്ത്വ ചിന്താപരമായി വ്യാഖ്യാനിക്കാം. എന്ന് വെച്ച് അവയൊന്നും സംഭവിച്ചതല്ല എന്നു പറയുന്നതിൽ എന്താണ് യുക്തി?
ഗീത പത നൊന്നാം അദ്ധ്യായം ഏഴാം ശ്ലോകം ഇവിടെ ശ്രദ്ധേയമാണ്. അതിനർത്ഥം
ഹേ അർജ്ജു നാ! ചരാചരാത്മകമായ മുഴുവൻ ജഗത്തും മറ്റു വല്ലതും കാണാൻ നീ കൊതിക്കുന്നുവെങ്കിൽ അത് എല്ലാം എന്റെ ദേഹത്തിൽ ഇവിടെ ഇപ്പോൾ ഒന്നിച്ച് സ്ഥിതി ചെയ്യുന്നതായി കണ്ടു കൊൾക _
ഇവിടെ എന്റെ ദേഹത്തിൽ എന്ന് പ റ യുമ്പോൾ ഞാൻ എന്ന ഒരു വ്യക്തി വേണ്ടേ? ഇവിടെ ഞാൻ എന്ന് പറയുന്നത് പരമാത്മാവിനെ ഉദ്ദേശിച്ചാണെങ്കിൽ പരമാത്മാവിന് ശരീരം ഇല്ലല്ലോ? പിന്നെങ്ങിനെ എന്റെ ദേഹത്തിൽ കണ്ടു കൊൾക എന്ന് പറയും? അപ്പോൾ ഗീത ഉപദേശിച്ച ഒരു വ്യക്തി ഉണ്ട് എന്നത് സത്യം . ആ വ്യക്തി കൃഷ്ണനാണ്. അപ്പോൾ ഏതർത്ഥത്തിൽ കൃഷ്ണന്റെ ചരിത്ര പരമായ അസ്ഥിത്വത്തെ താങ്കൾ നിഷേധിക്കും? ഇവിടെ കൃഷ്ണൻ എന്ന നാമത്തോടാണോ താങ്കളുടെ എതിർപ്പ്? ഗീത പറഞ്ഞ ഒരാളുണ്ട്. എന്ന് കരുതിയാൽ പോരെ? എന്നാണ് ചോദ്യമെങ്കിൽ ആ ആള് കൃഷ്ണ നല്ലെന്ന് താങ്കൾ എങ്ങിനെ ഉറപ്പിക്കും?
ആരുടെ ബീജമാണോ അമ്മയുടെ ഗർഭപാത്രത്തിൽ പ്രവേശിച്ചത്? അയാളാണ് എന്റെ അച്ഛൻ എന്നുള്ളത് സത്യം . എന്നാൽ ആരാണ് നിന്റെ അച്ഛൻ എന്ന് ചോദിച്ചാൽ ഇങ്ങിനെ പറഞ്ഞാൽ മതിയോ? ഒരു പേര് പറയേണ്ടേ? അത് കൊണ്ടല്ലേ ഗീതയുടെ പിതാവ് കൃഷ്ണനാണെന്ന് വ്യാസൻ പറഞ്ഞത്? അപ്പോൾ വ്യാസനിൽ ശ്രദ്ധ വേണ്ടെന്നാണോ താങ്കൾ പറയുന്നത്?
താങ്കൾ പറഞ്ഞ പ്രകാരമാണെങ്കിൽ ഒരു കാര്യവും വിശ്വസിക്കാൻ പറ്റില്ലല്ലോ? വിശ്വാസം ഇല്ലാതെ എങ്ങിനെയാണ് ഒരു മനുഷ്യൻ ജീവിക്കുക? ആൾജീബ്ര പഠിക്കാൻ വരുന്ന വിദ്യാർത്ഥിയോട് അദ്ധ്യാപകൻ പറയുന്നു. ഒരു വസ്തുവിന്റെ വില X എന്നു കരുതുക അപ്പോൾ വിദ്യാർത്ഥി പറയുന്നു. മാഷേ പൊട്ടന്ന ത്തരം പറയരുത് x എന്നത് ഇംഗ്ലീഷ് അക്ഷരത്തിലെ ഒന്നാണ്. അതിന് വിലയില്ല ഒരു വാക്ക് ഉച്ചരിക്കുമ്പോൾ അതി ലുള്ള x മുഖാന്തരം അർത്ഥമുള്ള ഒരു പദമാകുന്നു. അതിന് സംഖ്യാ വിലയില്ല. ഇങ്ങിനെ വിദ്യാർത്ഥി പ്രതികരിച്ചാൽ അവന് ആൾ ജീബ്ര പഠിക്കാൻ പറ്റുമോ? അതേ സമയം മാഷ് പറഞ്ഞത് കേട്ട് മുന്നോട് പോയാൽ x ന്റെ വില കണ്ടെത്തുകയും ചെയ്യും അപ്പോൾ വ്യാസൻ പറഞ്ഞത് വിശ്വസിച്ച് നേരായ വഴിയിൽ പോകുന്ന ജനങ്ങളെ എന്തിനാ സ്വാമീ വഴിപിഴപ്പിക്കുന്നത്? ചിലർ പറയും താങ്കളുടെ നില വളരെ ഉയർന്നതാണെന്ന്. പക്ഷെ ഉയർന്ന നിലയിലുള്ളവർ മൗനം പാലിക്കുകയേ ചെയ്യു താങ്കളെപ്പോലെ നിഷേധം പറയില്ല. _ തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ