സദ് ഗുരുവിന്റെ അഭാവം!!!
ഈ കാലഘട്ടത്തിൽ വിവിധതരത്തിലുള്ള അഭിപ്രായങ്ങൾ വേദേതിഹാസങ്ങളെ കുറിച്ച് ഉണ്ടാകാൻ കാരണം സദ്ഗുരുക്കന്മാരുടെ അസാന്നിദ്ധ്യമാണ്!! ഒരു യഥാർത്ഥ ജ്ഞാനിയെ കണ്ടു കിട്ടാനില്ല എന്ന് നാരദർ വിഷമിക്കുന്നതായി ഭാഗവതം മാഹാത്മ്യത്തിൽ കാണുന്നു! അങ്ങിനെ ഒരു യഥാർത്ഥജ്ഞാനിയായ ഗുരുക്കന്മാരുടെ അഭാവം നിമിത്തം നമ്മുടെ തലമുറ അവിശ്വാസികളോ ,നിഷേധികളോ ,അർദ്ധവിശ്വാസികളോ ആയിത്തീർന്നു! വ്യാസനും ശങ്കരാചാര്യർക്കും തെറ്റ് പറ്റാം എന്ന് ചില അല്പ ബുദ്ധികൾ പറയാൻ തുടങ്ങി!
ഒരു വാചകത്തിന് രണ്ടോ മൂന്നോ അർത്ഥം കാണും അതിൽ ഒന്ന് സത്യവും മറ്റുള്ളവ വ്യാഖ്യാനങ്ങളും ആയിരിക്കും! അതിൽ സത്യം ഏത് എന്ന് തിരിച്ചറിയുന്നത് വളരെ ശ്രമകരമാണ്! ഒരു സദ്ഗുരുവിന്റെ സാന്നിദ്ധ്യം അത്യാവശ്യമാണ്! എന്നാൽ ഒരു സദ്ഗുരുവിന്റെ അഭാവം നമ്മുടെ സമൂഹത്തെ ശിഥിലമാക്കുന്നു!പലരും പലതും നിഷേധിക്കും എന്നാൽ സത്യം എന്താണെന്ന് പറഞ്ഞു തരുവാൻ അവർ അശക്തരുമാണ്! ഇവിടെ തർക്കങ്ങൾ ഉയരുന്നു! ഇതിഹാസങ്ങളും പുരാണങ്ങളും കെട്ടു കഥയാണ് എന്ന് പറയുന്നവർ അവർ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങിനെ ഒരു നിഗമനത്തിൽ എത്തിയത് എന്ന് വിശദീകരിക്കാൻ സമർത്ഥരുമല്ല!
ഇത്തരം വാദഗതികൾകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നും വെറുതെ സമയം കളയുകയാണ് എന്ന് പറഞ്ഞ് ചിലർ തടിയൂരും! എന്നാൽ നമുക്കായി കല്പിച്ച് തന്നിട്ടുള്ള എന്തിന്റെയും ഉണ്മ തിരിച്ച്രിയുക എന്നത് ഒരു സനാതന ധർമ്മ വിശ്വാസിയുടെലധർമ്മവും അവകാശവുമാണ്! ഞാൻ ആരെന്നും എന്റെ സംസ്കാരം എന്തെന്നും അറിയാതെ ജീവിച്ച് മരിച്ചു പോകുമ്പോൾ ഒരു പാഴ്ജന്മം എന്നെ അത്തരക്കാരെ പറയാൻ നിർവാഹമുള്ളൂ!
അത് കൊണ്ട് തന്നെ ഇതിഹാസപുരാണങ്ങളെ പ്പറ്റി അറിഞ്ഞേവതീരൂ! കാലാന്തരത്തിൽ പലരാലും തിരുത്തപ്പെട്ടതോ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതോ ആയ വിഷയങ്ങളിലെ സത്യം കണ്ടെത്താൽ പാത്രസ്വഭാവം അടിസ്ഥാനമാക്കി എടുത്തേ പറ്റൂ! രാമായണ കാലഘട്ടവും അതിന്റെ ആദ്യ ഭാഷയും ഏതെന്ന് ആദ്യം ചിന്തിക്കണം! ഏത് നിഘണ്ഡു അടിസ്ഥാനമാക്കിയാണ് അർത്ഥമെടുക്കേണ്ടത് എന്ന് പിന്നെ തീരുമാനിക്കണം! ആധുനിക ചരിത്രകാരന്മാരുടെ ഏകപക്ഷീയമായ കാലഗണന അവഗണിച്ചേ മതിയാകൂ! അപ്പോൾ അന്ധവിശ്വാസത്തിലേക്ക് നയീക്കുന്നവനാണെന്നോ, സംഘിയാണെന്നോ പരാമർശങ്ങൾ വന്നേക്കും അതിനെ തൃണസമാനം തള്ളി സത്യംരകണ്ടെത്തി അത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു എളിയ ശ്രമമാണ് ഞാൻ നടത്തുന്നത്! അതിന് ചില ചോദ്യങ്ങൾ ചോദിക്കേണ്ടിവരും അത് ഉത്തരം പറയിപ്പിക്കാനല്ല! ഇങ്ങനേയും ഉണ്ടല്ലോ എന്ന് ചിന്തിപ്പിക്കാനാണ്!
1. ഇന്നത്തെലസംസ്കൃത ഭാഷയുടെ പ്രാഗ് രൂപം എന്താണ്?
2. വാൽമീകി രിമായണകാവ്യം രചിച്ചത് ഏത് ഭാഷയിലാണ്?
3. ശ്രീരാമന്റെ സംസാര ഭാഷ എന്തായിരുന്നു?
4. ലങ്കയീലെ രാവണന്റെ സംസാര ഭാഷ എന്തായിരുന്നു?
ഇതൊന്നും അറിയാൻ വഴിയില്ലെങ്കിൽ രാമായണം ഇന്നത്തെ സംസ്കൃതത്തിലേക്ക് വാൽമീകിയുടെ പേരിൽ ആരാണ് എഴുതിയത്? ഇതിനൊക്കെ ആദ്യം ഉത്തരം കാണണം എന്നിട്ട് വേണം രാമായണം നിരൂപണം ചെയ്ത് ഉൾക്കൊള്ളാൻ!!!( ചിന്തിക്കുക)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ