നാരായണീയം ദശകം 29 തുടങ്ങുന്നു--അമൃതാപഹരണവും,അസുരനിഗ്രഹവും
1
ഉദ്ഗച്ഛതസ്തവ കരാദമൃതം ഹരത്സു
ദൈത്യേഷു, താനശരണാനനുനീയ ദേവാൻ
സദ്യസ്തിരോദധിഥ ദേവ! ഭവത്പ്രഭാവാ-
ദുദ്യത്സ്വയൂഥ്യകലഹാ ദിതിജാ ബഭുവുഃ.
അർത്ഥം
പാലാഴിയിൽ നിന്ന് ഉയർന്ന് വരുന്ന അങ്ങയുടെ കയ്യിൽ നിന്ന് അസുരന്മാർ അമൃതത്തെ തട്ടിക്കൊണ്ട് പോയ്ക്കളഞ്ഞു. അപ്പോൾ ഒരു രക്ഷയും ഇല്ലാതായിത്തീർന്ന ആ ദേവന്മാരെ സാന്ത്വന വചനങ്ങളാൽ ആശ്വസിപ്പിച്ച് അല്ലയോ ദേവാ! അവിടുന്ന് പെട്ടെന്ന് മറഞ്ഞു കളഞ്ഞു. അസുരന്മാരാകട്ടെ! അവിടുത്തെ പ്രഭാവം ഹേതുവായിട്ട് സ്വന്തം കൂട്ടരുമായിത്തന്നെ കലഹത്തിന് ഒരുങ്ങിയവരായി ത്തീരുകയും ചെയ്തു.
2
ശ്യാമാം രൂ ചാചി വ യ സാ പി തനും തദാനീം
പ്രാപ് തോfസി തുംഗ കുച മണ്ഡലഭംഗുരാം ത്വം;
പീയൂഷ കുംഭ കലഹം പരി മുച്യ സർവ്വേ
തൃഷ്ണാ കുലാ: പ്രതിയയാസ് ത്വദുരോജകും ഭേ,
അർത്ഥം
അപ്പോൾ അങ്ങ് കാന്തി കൊണ്ടും വയസ്സുകൊണ്ടും ശ്യാമയായ തടിച്ചുയർന്ന പോർ കൊങ്കകളാൽ അല്പമൊന്ന് അകത്തോട്ട് വളഞ്ഞ മോഹിനീരൂപം കൈക്കൊണ്ടവനായിത്തീർന്നു. അപ്പോൾ എല്ലാ അസുരന്മാരും അമൃതകുംഭത്തെച്ചൊല്ലിയുള്ള കലഹത്തെ തീരെ കൈവെടിഞ്ഞു. മോഹിനിയുടെ കുച കുംഭത്തെച്ചൊല്ലിയുള്ള ആശയാൽ വിവശരായിട്ട് അങ്ങയുടെ നേരേ വന്നു.
വിശദീകരണം
സാക്ഷാൽ ഭഗവാന്റെ അവതാരമായ ധന്വന്തരീമൂർത്തിയുടെ കയ്യിൽ നിന്നും അമൃത് നിറച്ച കുടം തട്ടിയെടുക്കാൻ ആർക്കും സാദ്ധ്യമല്ല. എന്നാൽ അവർ തട്ടിയെടുത്തോട്ടെ എന്ന ചിന്തയാലാണ് ധന്വന്തരീമൂർത്തി കയ്യിൽ അത് പിടിച്ചത് 'അത് ആര് ആദ്യം ഭക്ഷിക്കണം എന്ന തീരുമാനം എടുക്കാൻ കഴിയാതെ അവർ കലഹിക്കും എന്ന് ഭഗവാന റിയാം കാരണം ആദ്യം കഴിച്ചവൻ ശക്തനായിത്തീരും പിന്നെ അയാൾ മറ്റുള്ളവർക്ക് കൊടുത്തോളണം എന്നില്ല. അവർക്ക് പരസ്പര വിശ്വാസം ഇല്ല. ഭഗവാൻ പിന്നീട് അതിസുന്ദരിയായ മോഹിനിയുടെ വേഷം ധരിക്കുകയാണ് ചെയ്തത് ഇവിടെ ഏകദേശം നീല കലർന്ന വെള്ള നിറം അതിനാണ് ശ്യാമം എന്ന പദം പ്രയോഗിച്ചിരിക്കുന്നത് കറുപ്പ് നിറം എന്നല്ല. കൃഷ്ണനും പാഞ്ചാലിക്കും ഒക്കെ ഇതേ നിറമാണ്. പക്ഷെ പലരും കറുത്ത നിറം എന്നാണ് ധരിച്ചിരിക്കുന്നത്. മനുഷ്യ ശരീരങ്ങൾ ചുകപ്പ് കലർന്ന വെള്ളമഞ്ഞകലർന്ന വെള്ള നീല കലർന്ന വെള്ള എന്നിങ്ങനെയുണ്ട്. അതൊക്കെ വെളുത്ത നിറം എന്ന പട്ടികയിലാണ് നാം പെടുത്തിയിരിക്കുന്നത്. അതിസുന്ദരിയായ മോഹിനിയെ കണ്ടപ്പോൾ അമൃതകുംഭത്തിന്റെ തർക്കം വിട്ട് അസുരന്മാർ മോഹത്തോടെ മോഹിനിയുടെ കുംഭം പോലെയുള്ള കുചങ്ങളിൽ മതിമറന്നു പോയി എന്നാണ് ഭട്ടതിരിപ്പാട് പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ