2017, ഫെബ്രുവരി 1, ബുധനാഴ്‌ച

ഒരു 61കാരന്റെ ശാസന

കണ്ണാ ! ഇത് നീയും അറിയുന്നില്ലേ? എന്ന പോസ്റ്റ് ഇട്ട ശേഷം എനിക്ക് ഒരു ഫോൺ വന്നു. നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്നും പറഞ്ഞ്. മറുപടി ഞാൻ പോസ്റ്റ് ആയി ഇടാം എന്ന് മാത്രം പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അയാളോടും അയാളുടെ മാതിരി ചിന്തിക്കുന്നവർക്കും ഉള്ള ഒരു ശാസന

ഗീത പഠിച്ച ഒരാൾക്കും ഇടുങ്ങിയ ചിന്താഗതിക്കാരനാകാൻ കഴിയില്ല. എല്ലാ അന്യ മതസ്ഥരെയും ക്ഷേത്രത്തിൽ ക യ റ്റ ണം എന്നും പറഞ്ഞിട്ടില്ല. പറയുകയും ഇല്ല. കാരണം എല്ലാവരുടെയും ചിന്തയിൽ കൃ ഷണ ഭക്തി ഇല്ല എന്നു തന്നെ കാരണം.
1  ക്ഷേത്രത്തിലും, ക്ഷേത്ര ആചാരങ്ങൾ അനുഷ്ഠിക്കാൻ തയ്യാറുള്ളവരും ആയ അന്യമതസ്ഥർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കാം എന്ന് ക്ഷേത്ര നിയമങ്ങളിൽ പറഞ്ഞിട്ടുണ്ട്. അട്ത്ത   കാല ത്ത്  ഒരു  വിദേശ വനിത ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്.

2. ഹിന്ദു ആചാരങ്ങളെയും ദേവതാ സങ്കല്ലത്തേയും നിരന്തരം അവഹേളിക്കുന്ന ഹിന്ദു നാമധാരികൾക്ക് ഗുരുവായൂർ ക്ഷേത്ര ദർശനം ആകാം. അല്ലേ?
3.  കൃഷ്ണനെ മദ്യപാനിയായി ചിത്രീകരിച്ച എം.ടി വാസുദേവൻ നായർക്ക് ഗുരുവായൂർ ക്ഷേത്ര ദർശനം ആകാം അല്ലേ?

3 ശബരിമലയിൽ കയറാൻ അനുവാദമില്ലാത്ത, ധിക്കാരം കാണിക്കുന്ന തൃപ്തി ദേശായിക്ക് ഹിന്ദു നാമധാരി എന്ന പേരിൽ ഗുരുവായൂർ ക്ഷേത്ര ദർശനം ആകാം അല്ലെ?

4 തിരക്കുള്ള സമയത്ത് എപ്പോഴും കേൾക്കാവുന്ന വാചകം -പോക്കറ്റടിക്കാരെ സൂക്ഷിക്കുക - അപ്പോൾ അങ്ങിനെയുള്ളവർക്കും ഗുരുവായൂർ ക്ഷേത്ര ദർശനം ആകാം. അല്ലേ?

5 ഭക്തിയോടെ കൃഷ്ണ നാമം ഗാനങ്ങളിലൂടെ ചൊല്ലുന്ന ഭക്തനായ യേശുദാസിന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വിലക്ക് - ഏത് കോത്താഴത്തെ നിയമമാണ ടോ ഹൈന്ദവ ധർമ്മത്തെക്കുറിച്ച് നിങ്ങളൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്?

ഹൈന്ദവ സമൂഹത്തിൽ നിലവിലുള്ള എല്ലാ കാര്യങ്ങളിലും പൂർണ്ണ സംതൃപ്തി ഉള്ളത് കൊണ്ടല്ല ഞാൻ ഒന്നും വിമർശിക്കാതിരിക്കുന്നത്. സനാതന ധർമ്മ വ്യവസ്ഥിതി ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നതിൽ വ്യാപൃതനായ എനിക്ക് ആദ്യം ജനങ്ങളുടെ വിശ്വാസം നേടേണ്ടതുണ്ട്. അപ്പോൾ തെറ്റാണെങ്കിലും ചില ആചാരങ്ങളെ വിമർശിച്ചാൽ പിന്നെ ഹിന്ദു വിരോധി എന്ന നിലയിലായിരിക്കും വിലയിരുത്തുക. പിന്നെ ഞാൻ പറയുന്ന കാര്യങ്ങളൊന്നും ഉൾക്കൊള്ളാൻ തയ്യാറാകില്ല. അപ്പോൾ ഭഗവാൻ ചെയ്ത ശൈലി സ്വീകരിക്കുകയാണ് ഉത്തമം. ആദ്യം അർജ്ജുനൻ പറഞ്ഞ കാര്യങ്ങൾ എല്ലാം കേട്ട് നിശ്ശബ്ദനായി നിന്ന ശേഷം ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്? എന്ന ചോദ്യം അർജ്ജുനൻ ചോദിച്ചപ്പോഴാണ് ഭഗവാൻ മൗനം ഭഞ്ജിച്ചത്. ഇപ്പോൾ ഇത് തുറന്ന് പറയുന്നതിൽ കുഴപ്പമില്ല. കാരണം എന്റെ അവസ്ഥ എന്താണെന്ന് ചിലരെങ്കിലും മനസ്സിലാക്കിയിട്ടുണ്ട്. അത് മതി .   എല്ലാവരും ശാന്തമായി വികാര ക്ഷോഭമില്ലാതെ ഇതിനെ പറ്റി ചിന്തിക്കുക!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ