2017, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

പരമാത്മാവും ജീവാത്മാവും

എന്താണ് ജീവാത്മാവ്? എന്താണ് പരമാത്മാവ് ? നിർവചനങ്ങൾക്ക് അതീതമാണ്. പക്ഷെ ഋഷിമാരുടെ വചനങ്ങളിലെ ശ്രദ്ധ മൂലം അത് വിശകലനം ചെയ്യാം. ഒരു വലിയ ജലാശയം. അതിൽ നിരവധി പാത്രങ്ങൾ വിവിധ രൂപത്തിലുള്ളത് ഇറക്കി വെക്കുക ' മൺപാത്രങ്ങളും ഗ്ലാസ് കൊണ്ടുള്ള പാത്രങ്ങളും വിവിധ ലോഹങ്ങൾ കൊണ്ടുള്ള പാത്രങ്ങളും.

ഇവിടെ ജലാശയത്തിനെ പരമാത്മാവ് എന്ന് സങ്കൽപ്പിക്കുക. ഇറക്കി വെച്ച വിവിധ തരത്തിലുള്ള പാത്രങ്ങൾ ജീവാത്മാക്കളാണ്ടെന്നും സങ്കൽപ്പിക്കുക ' അപ്പോൾ നിറഞ്ഞു നിൽക്കുന്ന ആ ജലാശയത്തിലെ ജലം തന്നെയാണല്ലോ വിവിധ തരത്തിലുള്ള പാത്രങ്ങളിലും അവയുടെ പുറത്തും ഉള്ളത്: അത് പോലെത്തന്നെയാണ് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പരമാത്മാവ് എന്ന് പറയുമ്പോൾ പ്രപഞ്ചത്തിൽ വേറെ ഒരു സുചിപ്പഴത് പോലും ഒഴിഞ്ഞു കിടക്കുന്നില്ല' വിവിധ തരത്തിലുള്ള ചരാചര വസ്തുക്കൾ ആ പരബ്രഹ്മം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പരമാത്മാവിന്നകത്താണ്. അപ്പോൾ വിവിധ ശരീരങ്ങളുള്ള ചരാചര വസ്തുക്കളുടെ ഉള്ളിലും പുറത്തും ആ പരമാത്മാവ് തന്നെ.

കല്ലിൽ ഉറങ്ങിയിരിക്കുന്ന ഭാവത്തിലും വൃക്ഷങ്ങളിൽ ചലിക്കുന്ന ഭാവത്തിലും പക്ഷിമൃഗാദികളിൽ നടമാടുന്ന ഭാവത്തിലും മനുഷ്യനിൽ സ്വയം അറിയുന്ന ഭാവത്തിലും ആ പരമാത്മാവ് കുടികൊള്ളുന്നു.  ഞാൻ അവയിൽ ഇരിക്കുന്നില്ല അവ എന്നി ലാ ണ് കുടി കൊള്ളുന്നത് എന്ന ഗീതാ വചനം ഓർക്കുക " അതായത് പൂർണ്ണമായും നിറഞ്ഞു നിൽക്കുന്ന ജലാശയത്തിന്ന കത്ത് എപ്രകാരമാണോ വിവിധ പാത്രങ്ങൾ ഇരിക്കുന്നത്? അത് പോലെ എങ്ങും നിറഞ്ഞു നിൽക്കുന്ന പരമാത്മാവിന്റെ ഉള്ളിൽ ആണ് വിവിധ തരത്തിലുള്ള ചരാചരങ്ങൾ കൂടി കൊള്ളുന്നത്.(തുടരും) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ