നാരായണീയം ദശകം 29. ശ്ലോകം 7 തിയ്യതി 20/2/2017
ത്വം കാലനേമിമഥ മാലിമുഖാൻ ജഘന്ഥ,
ശക്രോ ജഘാന ബലിജംഭവലാൻ സപാകാൻ,
ശുഷ്കാർദ്രദുഷ്കരവധേ നമുചൗ ച ലൂനേ
ഫേനേന, നാരദഗിരാ ന്യരുണോ രണം തം
അർത്ഥം
അവിടുന്ന് കാലനേമിയേയും പിന്നെ മാലി മുതലായവരേയും സംഹരിച്ചു.ദേവേന്ദ്രൻ ,പാകൻ ,മഹാബലി ജംഭൻ ,വലൻ എന്നിവരെ സംഹരിച്ചു.ഉണങ്ങിയത് കൊണ്ടോ, നനഞ്ഞത് കൊണ്ടോ കൊല്ലാൻ കഴിയാത്ത നമുചിയെയാകട്ടെ നുരക്കട്ടകൾ കൊണ്ട് ഇന്ദ്രൻ തന്നെ കൊന്നു. പിന്നെ അ യുദ്ധത്തെ അങ്ങ് നാരദന്റെ വാക്കിലൂടെ നിരോധിക്കുകയും ചെയ്തു.
വിശദീകരണം.
ഇന്ദൻ വധിച്ചവരിൽ മഹാബലി എന്ന പേരുകാണുന്നു ' പ്രഹ്ളാദന്റെ പൗത്രനായ മഹാബലി അല്ല ഈ ഇന്ദൻ വധിച്ച മഹാബലി എന്ന് സ്പഷ്ടമാണ്. നാരദന്റെ വാക്കിലൂടെ നിരോധിച്ചു എന്ന് പറഞ്ഞത് അസുരവംശം നശിച്ചേക്കുമോ എന്ന ശങ്കയാൽ ബ്രഹ് മാവ് നിർദ്ദേശിച്ചതനുസരിച്ച് നാരദർ യുദ്ധം മതിയാക്കാനായി അറിയിച്ചു. അതാണ് നാരദന്റെ വാക്കിലൂടെ 'അതായത് നാരദർ പറഞ്ഞതനുസരിച്ച് യുദ്ധം മതിയാക്കി എന്ന് സാരം.
8
യോഷാവപൂർദനുജമോഹനമാഹിതം തേ
ശ്രുത്വാ വിലോക നകുതൂഹലവാൻ മഹേശഃ,
ഭൂതൈഃ സമം ഗിരിജയാ ച ഗതഃ പദം തേ
സ്തുത്വാബ്രവീദഭിമതം, ത്വമഥോ തിരോധാഃ
അർത്ഥം
അസുരന്മാരെ എല്ലാം മോഹിപ്പിക്കുമാറ് ചമഞ്ഞു ധരിച്ച അങ്ങയുടേതായ സ്ത്രീരൂപത്തെ അതായത് മോഹിനിയെ പറ്റി കേട്ടിട്ട് പരമശിവൻ അതൊന്നു നന്നായി കാണ്മാൻ കൗതുകം തോന്നിയവനായിട്ട് ഭൂതഗണങ്ങളോടും പാർവ്വതിയോടും കൂടി അങ്ങയുടെ ആസ്ഥാനത്തിലേക്ക് അതായത് വൈകുണ്ഠത്തിലേക്ക് വന്നിട്ട് അങ്ങയെ സ്തുതിച്ച് തന്റെ ആഗ്രഹം മോഹിനീ രൂപം കാണുക എന്നതാണ് എന്നറിയിച്ചു. അവിടുന്ന് ആ കട്ടെ ഉടൻ അപ്രത്യക്ഷനാകുകയാണ് ചെയ്തത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ