നാരായണീയം ദശകം 28 ആരംഭിക്കുന്നു.( ലക്ഷ്മീ സ്വയംവരവും അമൃതപ്രാ ദുർഭാവവും )
ശ്ലോകം - 1
ഗരളം തരളാ ന ലം പുരസ്താ-
ജ്ജല ധേരു ദ്വിജഗാള കാളകൂടം
അമര സ്തുതി വാദമോദനിഘ്നോ
ഗിരിശസ്ത ന്നി പപൗ ഭവത് പ്രിയാർത്ഥം
അർത്ഥം
ആദ്യമായിട്ട് സമുദ്രത്തിൽ നിന്നിളകുന്ന അഗ്നി ജ്വാലകളോട് കൂടിയ കാളകൂട വിഷം ഉദ്ഗളിതമായി. ശ്രീ പരമേശ്വരൻ ദേവന്മാരുടെ സ്തുതി വചനങ്ങൾ കേട്ടുണ്ടായ സന്തോഷത്തിന് അധീനനായി ആ വിഷത്തെ അവിടുത്തെ പ്രീതിക്ക് വേണ്ടി പാനം ചെയ്തു.
ഇവിടെ വാസുകി ഛർദ്ദിച്ചതായല്ല പറയുന്നത്! പാലാഴിയിൽ നിന്ന് ഉത്ഭവിച്ചതായാണ്. കുറച്ചുകൂടി യുക്തിപരമായത് ഈ വർണ്ണനയാണ്.കാരണം ഭഗവാന് പാനം ചെയ്യേണ്ടത് വിഷമാണെങ്കിലും സത്തായ പാലാഴിയിൽ നിന്ന് ഉയർന്ന് വന്നതാകാനേ വഴിയുള്ളൂ! ഒരു സർപ്പം ഛർദ്ദിച്ച മാലിന്യം ഭഗവാൻ പാനം ചെയ്തു എന്ന് പറയുമ്പോൾ കേൾക്കുന്നവർക്ക് കൂടി ഒരു അറപ്പ് അനുഭവപ്പെടും. മാത്രമല്ല ഭൂമിയെ പ്പോലും ഭസ്മീകരിക്കത്തക്ക വിഷം വാസുകിക്ക് ഉണ്ട് എന്ന് വിശ്വസിക്കാനും പ്രയാസമാണ്. മാത്രമല്ല പാലാഴി മഥനം നടന്നത് വൈകുണ്ഠത്തിലാണ്. അവിടെ നിന്നും അത് ഭൂമിയിലെത്തി ഭൂമിക്ക് നാശം വരുമോ എന്ന് കരുതി ഭഗവാൻ പാനം ചെയ്തു എന്നു പറയുന്നതിലും യുക്തിയില്ല' കാരണം ഭൂലോകം മുതൽ ഭൂവർ ലോകം സ്വർലോകം, മഹർ ലോകം ജനലോകം തപോലോകം സത്യലോകം അതും കഴിഞ്ഞാണ് വൈകുണ്ഠം: അപ്പോൾ ആദ്യം ദേവർക്ക് പോലും ഭീഷണിയായ വിഷം ആദ്യം വന്നു പിന്നെയാണ് ശ്രേഷ്ഠമായ പലതും പൊന്തി വന്നത്. അതിനാലാണ് ആദ്യം എന്തുണ്ടായാലും അത് അഗ്നിക്ക് നൽകണം എന്നു പറയുന്നത്. അഗ്നി സർവ്വസംഹാരിയാണല്ലോ! തൃക്കണ്ണിൽ അഗ്നിയേന്തിയ അഗ്നി സ്വരൂപനായ ഭഗവാൻ പരമശിവൻ തന്നെയാണ് ഈ വിഷത്തെ സംഹരിക്കാൻ ഉത്തമൻ ആയതിനാലാണ് ദേവൻമാർ പരമശിവനെ സ്തുതിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ