2017, ഫെബ്രുവരി 25, ശനിയാഴ്‌ച

ജീവാത്മാവും  ,പരമാത്മാവും   രണ്ടും ,രണ്ടാണ് , എന്നത്    സമയമാകുബോള്‍    വ്യക്തമാകും ...ഓക്കേ ....  ആശാലത
******************"""**************%*****************"*
പ്രതികരണം
************
എനിക്ക് 27 വയസ്സായ സമയത്ത് തന്നെ ബോദ്ധ്യമായതാണ് ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന് ഇനി മറിച്ച് ബോധ്യമാകണമെങ്കിൽ അടുത്ത ജന്മത്തിൽ ഒരു അജ്ഞാനികളുടെ കുടുംബത്തിൽ ജനിക്കേണ്ടി വരും. എന്നാലും പൂർവ്വ ജന്മാർജ്ജിതമായ വാസനയാൽ ജനിക്കുമെന്നതിനാൽ അപ്പോഴും സാദ്ധ്യത ഇല്ല

വേദം പറയുന്നു ഏകം സത് വിപ്രാബ ഹുധാ വദന്തി എന്ന് . അതായത് സത്യം ഒന്നേ ഉള്ളൂ പണ്ഡിതന്മാർ അതിനെ പലതരത്തിൽ പറയുന്നു എന്ന്. വേദത്തിന്റെ വേദാന്തപരമായ വ്യാഖ്യാനമായ ഉപനിഷത്തിലും ഉപനിഷത്തുക്കളുടെ സത്തായ ശ്രീമദ് ഭഗവദ് ഗീതയിലും അദ്വൈതം പറയുന്നു. ജീവാത്മാവും പരമാത്മാവും രണ്ടല്ല ഒന്നാണ് എന്ന് മേൽ പറഞ്ഞ ഗ്രന്ഥങ്ങളൊക്കെ പറയുമ്പോൾ അല്പപജ്ഞാനികളായവരുടെ ജല്പനങ്ങൾക്ക് ചെവികൊടുക്കുന്നത് സജ്ജനങ്ങൾക്ക് ഭൂഷണമല്ല

അദ്വൈതം ലക്ഷ്യവും ദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതാ ദ്വൈതം എന്നിവ മാർഗ്ഗങ്ങളിലെ വിവിധ ഭാവങ്ങളാണ് 'ഏങ്ങും നിറഞ്ഞു നിൽക്കുന്ന ആ ഏകം തന്നെ ജീവാത്മാവു് ജലാശയത്തിൽ ഇറക്കി വെച്ച കുടത്തിനുള്ളിലും പുറത്തും ആ ജലാശയത്തിലെ ജലം തന്നെ,

ജീവനോട് കൂടിയ ആത്മാവിനെ ആണ് ജീവാത്മാവ് എന്ന് പറയുന്നത്. പരമാത്മാവും അപ്രകാരം തന്നെ. പക്ഷെ ഒരു ശരീരം എടുക്കുമ്പോഴേ ജീവന്റെ തുടിപ്പ് പ്രത്യക്ഷമാകൂ എന്ന് മാത്രം. ശരീരം ഇല്ലെന്ന് കരുതി പരമാത്മാവിനോട് ചേർന്ന് അഥവാ പരമാത്മാവിന്റെ സ്വഭാവമായ ജീവൻ ഇല്ലെന്ന് കരുതരുത്. അതായത് അഗ്നിയോട് ചേർന്നുള്ളതാണ് പ്രകാശം അഥവാ അഗ്നിയുടെ സ്വഭാവമാണ് പ്രകാശം ഒരു സ്ഥലത്ത്. അഗ്നി കണ്ടില്ല എന്ന് വെച്ച് പ്രകാശം അഗ്നിയുടെ സ്വഭാവം അല്ലാതാകുന്നില്ല. യോഗികളായ ഋഷിമാർ പറഞ്ഞതിനെ നിഷേധിച്ച് മറ്റൊന്ന് സ്ഥാപിക്കാൻ മാത്രം ജ്ഞാനികൾ ഇന്ന് ഈ ഭൂമുഖത്തില്ല. അഥവാ സത്യത്തെ നിഷേധിക്കാൻ ആർക്കും സാധ്യമല്ല വേണമെങ്കിൽ ആരോഗ്യകരമായ സംസ്കാര സമ്പന്നമായ ഭാഷയിലൂടെ ഒരു സംവാദമാകാം. അല്ലാതെ സമയം വരുമ്പോൾ ബോധ്യപ്പെടും എന്ന് പറഞ്ഞ് വെക്കുന്നത് ഒളിച്ചോട്ടമാണ്. താങ്കളുടെ വാദം ശരിയാണ് എന്ന് ഉറപ്പുണ്ടെങ്കിൽ ഒരു സംവാദത്തിന് തയ്യാറായാൽ എന്താണ്?  പ്രേക്ഷകർ ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ