2017, ഫെബ്രുവരി 26, ഞായറാഴ്‌ച

ഏകത്വത്തിൽ അടങ്ങിയ നാനാത്വം

ഒരു ചക്കക്കുരു എടുത്ത് നോക്കുക അതിൽ വലിയൊരു പ്ലാവ് ഒളിച്ചിരിപ്പുണ്ട്. ചക്കക്കുരുവിൽ നിന്നുണ്ടായതാണ് പ്ലാവ് എന്ന് ചിലർ പറയും. ചക്കക്കുരു പരിണമിച്ച് പ്ലാവ് ആയതാണെന്ന് വേറെ ചിലർ പറയും. രണ്ട് തരത്തിലുള്ള ഭാഷാ പ്രയോഗം ഉണ്ട് എന്നല്ലാതെ ഉദ്ദേശം ഒന്നു തന്നെ ' ആ ചക്കക്കുരുവിൽ നിന്നുണ്ടായ പ്ലാവിൽ നിരവധി ചക്കകൾ ഉണ്ടാകുന്നു. ഓരോ ചക്കയിലും നിരവധി ചക്കക്കുരുകൾ ! അവയിലൊക്കെ ഓരോ പ്ലാവും ഒളിച്ചിരിക്കുന്നു. അങ്ങിനെ ഏകമായ ചക്കക്കുരു നിരവധി പ്ലാവായിട്ട് പരിണമിക്കുന്നു. സൃഷ്ടിയുടെ അത്ഭുതമായ പ്രതിഭാസം നമ്മുടെ മുന്നിൽ തുറക്കപ്പെടുന്നു.

അതേ പോലെ ഈ പ്രപഞ്ചത്തിലുള്ള സർവ്വ ചരാചരങ്ങളും ആ ഏകത്വത്തിൽ നിന്നും ആവിർഭവിച്ചതാണ്.ഇവിടെ ഇല തടി ഫലം ഇങ്ങിനെ വ്യത്യസ്ഥമായ അനുഭവ വസ്തുക്കൾ ഉരുത്തിരിഞ്ഞു വന്നത് മൂലരൂപമായ ചക്കക്കുരുവിൽ നിന്നാണ് എന്ന് വിസ്മരിക്കരുത്. വ്യത്യസ്ഥ സ്വഭാവത്തോടെ യു ള്ള സർവ്വ ചരാചരങ്ങളിലെ വ്യത്യസ്ഥത കണ്ട് ഇലയും തടിയും ഫലവും വ്യത്യസ്ഥ സ്വഭാവങ്ങളാണല്ലോ അതിനാൽ അതിനൊക്കെ വേറെ വേറെ അസ്ഥിത്വങ്ങൾ ഉണ്ട് എന്ന് പറയുന്ന ദ്വൈതാ ദി തത്ത്വങ്ങൾ ഒരു തോന്നൽ മാത്രമാണ് അത് അദ്വൈതം എന്ന ഏക ത്തിന്റെ സ്വഭാവം മാത്രമാണ്.

ഇവിടെ ചക്കക്കുരു നട്ട് പിടിപ്പിച്ചാൽ മാത്രമേ പ്ളാളാവി ന് അസ്ഥിത്വമുള്ളു. എന്ന് വിസ്മരിക്കരുത്. അതായത് നാനാത്വം ഏകത്വത്തിൽ ഒളിച്ചിരിക്കുന്നു. ആയതിനാൽ ആത്യന്തികമായി അദ്വൈതം തന്നെ! ഈ അദ്വൈതം തന്നെ പരമാത്മാവ്. ആ പരമാത്മാവിൽ ലയിച്ചിരിക്കുന്നതാണ് ജീവാത്മാവ് :അതായത് പ ര മാത്മാവ് തന്നെ ജീവാത്മാവ്. ഈ പറഞ്ഞത് പരമാത്മാവും ജീവാത്മാവും ഒന്നാണ് എന്ന് പറയുന്നതിന്റെ മറ്റൊരു അർത്ഥം. ചിന്തിക്കുക -

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ