നിശ്ചയ ഭാഷയും കവി ഭാഷയും
കഥയ്ക്കും കവിതയ്ക്കും ഒരു ഭാഷയുണ്ട്. ആ ഭാഷ മനസ്സിലാക്കണം. പുരാണങ്ങളും ഇതിഹാസങ്ങളും ശ്ലോകം എന്ന് പറയുന്നുണ്ടെങ്കിലും ശ്ലോകവും ഒരു കവിതയാണ്. ഇന്ദുമുഖി- എന്ന പദം സൗന്ദര്യമുള്ള മുഖത്തെ പ്രതിനിധീകരിക്കുന്നു. ചന്ദ്രനെപ്പോലെ ശോഭയുള്ള മുഖത്തോട് കൂടിയവൾ - എന്നാൽ ഇന്ന് ചന്ദ്രന്റെ ഉപരിതലം കല്ലും മ'ണ്ണും പാറകളും നിറഞ്ഞതാണ് ആയതിനാൽ മുഖക്കരുവോ വസൂരിക്കലയോ ഉള്ള മുഖത്തോട് കൂടിയവൾ വിരൂപ- എന്നൊരാൾ വ്യാഖ്യാനിച്ചാൽ എങ്ങിനെ ഇരിക്കും? അതാണ് വേദേതിഹാസങ്ങൾ ഒക്കെ പഠിക്കണം എങ്കിൽ ശിക്ഷ കൽപ്പം നിരൂക്തം ഛന്ദസ്സ് വ്യാകരണം ജ്യോതിഷം എന്നിങ്ങനെ ഷഡാംഗങ്ങളിലൂടെ വേണം എന്നു പറയുന്നത്.
ഒരു കാര്യം നിശ്ചയിക്കണമെങ്കിൽ അതിനുള്ള ഭാഷ വേണം. കവിഭാവനയെ വ്യക്തമായി പഠിച്ച് നിശ്ചയിക്കാനുള്ള ഭാഷയാക്കി മാറ്റണം. അതായത് വിഷയം ശരിക്കും ഉൾക്കൊള്ളണം എന്നർത്ഥം. ഇല്ലാത്തത് ആണെങ്കിലും അതിന് ആധാരമായി ഒരു ചരിത്ര പുരുഷൻ - അഥവാ ജീവിച്ചിരിക്കുന്ന ജീവി വേണം. എന്നാലേ ജനങ്ങൾക്ക് അത് ഉൾക്കൊള്ളാനും സ്വീകരിക്കാനും കഴിയൂ. പഞ്ചതന്ത്രം കഥ അറിയില്ലേ? അതൊരിക്കലും സംഭവിച്ചതല്ല. എന്നാൽ അതിലെ കാള സിംഹം മുതലായ കഥാപാത്രങ്ങൾ ജീവിച്ചിരിപ്പുള്ള ജീവികളാണ്. അവരിലൂടെ തത്വങ്ങൾ ആരോപിച്ചതാണ്. ആമയും മുയലും പന്തയം വെച്ച കഥ കെട്ട കഥ തന്നെ പക്ഷെ ആ മയും മുയലും ജീവിച്ചിരിക്കുന്ന ജീവികളാണ്.
മറ്റൊന്ന് അന്ധവിശ്വാസമാണ്. എന്താണ് അന്ധവിശ്വാസം!? കാര്യകാരണങ്ങൾ ഉൾക്കൊള്ളാതെ കണ്ണുമടച്ച് വിശ്വസിക്കുക! അപ്പോൾ ഏതെല്ലാം അതിൽ പെടുത്താം? നമ്മുടെ മിക്കവാറും എല്ലാ വിശ്വാസങ്ങളേയും ആ വകുപ്പിൽ പെടുത്താം. പ്രേതം പൂജാദികൾ. ക്ഷേത്ര ദർശനം ഇതെല്ലാം അന്ധ വിശ്വാസ മാണ് എന്ന് പറയുന്ന വ്യക്തി തന്നെ വിദേശത്ത് ജോലി ചെയ്യുന്ന തന്റെ വീട്ടിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള കുടുംബത്തിലെ യുവാവിന് തന്റെ പുത്രിയെ വിവാഹം കഴിച്ചു കൊടുക്കാൻ തീരുമാനിക്കുന്നു. എന്ത് ഗാരൻറിയാണ് തന്റെ മകൾക്ക് ഭാവി ജീവിതത്തെ കുറിച്ച് അയാൾക്ക് കൊടുക്കാൻ ഉള്ളത്? ആ യുവാവിനെ പറ്റി ഇയാൾക്ക് എന്തറിയാം ? വിദേശത്ത് ഇവിടെ ആരും അറിയാതെ വല്ല കുടുംബം ഉണ്ടോ എന്ന് ഇയാൾക്ക് അറിയുമോ? എന്നിട്ടും വിവാഹം നിശ്ചയിച്ചു വെങ്കിൽ അതും അന്ധമായ ഒരു വിശ്വാസത്തിന്റെ പേരിലല്ലേ? അങ്ങിനെ നോക്കിയാൽ അന്ധ വിശ്വാസ മല്ലാത്തത് എന്താണ്?അപ്പോൾ തനിക്ക് ഇഷ്ടമില്ലാത്തതൊക്കെ അന്ധവിശ്വാസം ഇഷ്ടമുള്ളത് നേരായ വിശ്വാസം അതല്ലേ സത്യം? പക്ഷെ അതിൽ യുക്തി ഉണ്ടോ?---ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ