യഥാർത്ഥത്തിൽ യുക്തി വാദികളാണ് അന്ധവിശ്വാസികൾ !!!!!
ചിന്തിച്ചു നോക്കൂ! യുക്തിയില്ലാത്ത ഇന്നത്തെ യുക്തി വാദികളല്ലേ ശരിക്കും അന്ധ വിശ്വാസികൾ? ഒരു കാര്യം വിമർശിക്കണമെങ്കിൽ ആ കാര്യത്തിന്റെ വിശദാംശങ്ങൾ അറിയണ്ടേ? അല്ലാതെങ്ങിനെ വിമർശിക്കും? ജ്യോതിഷം ക്ഷേത്രം എന്നിവയെ പറ്റി വളരെ വിലകുറഞ്ഞ അഭിപ്രായ പ്രകടനം നടത്തുകയും കളിയാക്കുകയും ചെയ്യുന്ന നിരീശ്വരവാദികൾ എന്ന് പറയുന്നവർ പ്രസ്തുത വിഷയങ്ങളെ ക്കുറിച്ച് ആധികാരികമായി ഒന്നും പഠിച്ചിട്ടില്ല എന്ന് ഉറപ്പല്ലേ? അപ്പോൾ സത്യം മനസ്സിലാക്കാതെ വായിൽ തോന്നിയത് വിളിച്ചു പറയുന്നതല്ലേ അന്ധ വിശ്വാസം?
ഹൈന്ദവ ആചാരങ്ങളെല്ലാം ഓരോ ശാസ്ത്രനിബദ്ധമാണ്! ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത് മനഃശാസ്ത്രത്തിനാണ്! മാത്ര മല്ല ജ്യോതിഷം ക്ഷേത്രം മുതലായവ ഉപയോഗിക്കണം എന്ന് യാതൊരു നിബന്ധനയും ആചാര്യന്മാർ വെച്ചിട്ടില്ല! താൽപ്പര്യം ഉള്ളവർ അത് ഉപയോഗിക്കുന്നു! ഉപയോഗിക്കുന്നവരിൽ ജ്ഞാനികളും ഉണ്ട് ! അപ്പോൾ ആ ജ്ഞാനികളേക്കാൾ കേമന്മാരാണോ ഈ നിരീശ്വരവാദികൾ? വരാഹമിഹിരനേക്കാൾ !!! ശങ്കരാചാര്യരേക്കാൾ !!! ഒക്കെ കേമന്മാരോ ഈ നിരീശ്വര വാദികൾ? ഇവരൊക്കെ ആരാധിക്കുന്ന ജീവിച്ചിരുന്നിട്ടില്ലാത്ത വ്യക്തി ആണ് ചാർവ്വാകൻ! ചാർവ്വാക സംഹിതയുടെ കർത്താവ് ബൃഹസ്പതി ആണ്! ചാരുവായ വാക്ക് ഉച്ചരിക്കുന്നവൻ ആരോ അവൻ ചാർവ്വാകൻ!
ചാർവ്വാക സിദ്ധാന്തം നിരീശ്വരവാദമല്ല! പ്രത്യക്ഷത്തിലേ വിശ്വസിക്കാവൂ എന്നാണ് പ്രമുഖമായ ഒരു ആശയം! ദൈവം പ്രത്യക്ഷനല്ലല്ലോ അതിനാൽ ദൈവം ഇല്ല എന്ന് ചില മൂഢന്മാർ വിധി എഴുതി! എന്നാൽ ബൃഹസ്പതി എന്ന ചാർവ്വാകൻ പറഞ്ഞതിന്റ അർത്ഥം എന്താണ്? പ്രത്യക്ഷത്തിൽ വിശ്വസിച്ചാലേ അപ്രത്യക്ഷമായതിനെ കണ്ടു പിടിക്കാനൊക്കൂ! ഋഷിമാർ പ്രത്യക്ഷ പ്രപഞ്ചത്തിൽ നോക്കി ധ്യാനിച്ച ശേഷമാണ് അപ്രത്യക്ഷമായ ബ്രഹ്മത്തെ ക്കുറിച്ച് വേദത്തിൽ രേഖപ്പെടുത്തിയത്! ഇന്ന് ഒരു ക്രൈം നടന്നാൽ പ്രത്യക്ഷത്തിൽ വിശ്വസിച്ച് എഫ എെ ആർ തയ്യാറാക്കുന്നു അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് മറഞ്ഞിരിക്കുന്ന പ്രതിയെ പിടിക്കുന്നത്! അപ്പോൾ ദൈവത്തിലേക്ക് എത്താനുള്ള വഴിയാണ് പ്രത്യക്ഷത്തിലൽ മാത്രം വിശ്വസിക്കുക എന്നത് അപ്പോൾ ഇതെങ്ങിനെ നിരീശ്വരവാദമാകും!? അപ്പോൾ സത്യത്തിൽ ആരാണ് അന്ധവിശ്വാസികൾ? എല്ലാം മനസ്സിലാക്കി കർമ്മം അനുഷ്ഠിക്കുന്നവരോ? അതോ ഒന്നും പഠിക്കാതെ വെറുതെ അവനവന്റെ ജൽപ്പനങ്ങളെ മാത്രം വിശ്വസിക്കുന്നവരോ? ചിന്തിക്കുക ---തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ