ഭാഗം-2 സ്ത്രീ സ്വാതന്ത്ര്യം
ഒരു ഉപഭോഗവസ്തു ആയി കാണാതെ സ്ത്രീ ആരാണ് എന്ന് മനസ്സിലാക്കാൻ ഒരു പുരുഷൻ ശ്രമിക്കേണ്ടതാണ്.അമ്മ എന്ന സ്ത്രീയിൽ നിന്ന് പാഠങ്ങൾ തുടങ്ങാം. സ്ത്രീ ആരെന്ന് നാം മനസ്സിലാക്കിയാൽ ഒരു കാര്യം ബോധ്യമാകും. എത്ര ഉയർന്ന സ്ഥാനം പുരുഷനേക്കാൾ ഒരു സ്ത്രീ അലങ്കരിക്കുന്നുണ്ടെങ്കിലും സ്നേഹസമ്പന്നനായ പക്വതയുള്ള വിശാലമനസ്കനായ സ്വന്തം ഭർത്താവിന്റെ കീഴിൽ സുരക്ഷയായി കഴിയാനുള്ള അതിയായ മോഹം എല്ലാ സ്ത്രീകളിലും ഉണ്ട്. ബാഹ്യമായി പുരുഷന് തുല്യമായ സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുമെങ്കിലും ആന്തരികമായി ആസ്വാതന്ത്ര്യം അനുഭവിക്കുന്നതിൽ അവർ വി മുഖരാണ്.
രാത്രി വളരെ വൈകിയിട്ടും വീട്ടിൽ എത്താത്ത ഭർത്താവിനെ കുറിച്ച് ടെൻഷൻ അടിക്കുന്ന സ്ത്രീകളെ നമുക്ക് ചുറ്റും കാണാം. അത് ഭർത്താവ് വല്ല അവിഹിതത്തിനും പോയോ എന്ന സംശയത്താലല്ല. മറിച്ച് വന്നാൽ സുരക്ഷയോടെ യാതൊരല്ലലും ഇല്ലാതെ സുഖമായി ഒന്നുറങ്ങാനാണ്. സ്നേഹസമ്പന്നനായ ഭർത്താവ് കഷ്ടപ്പെടുന്നത് കാണാൻ ഒരു സ്ത്രീക്കും കഴിയില്ല. പക്ഷെ സ്ത്രീയുടെ സങ്കൽ.പ്പത്തിനനുസരിച്ച് ഭർത്താവ് നിലകൊള്ളണം എന്ന് മാത്രം
ഒരു വീട്ടിൽ ഭർത്താവിനേക്കാൾ സ്വാതന്ത്ര്യവും അധികാരവും വേണമെന്ന് ഒരു സ്ത്രീയും ആഗ്രഹിക്കാറില്ല. കാരണം അതെല്ലാം പ്രകൃതി നിയമമാണ്. ഭർത്താവ് എന്ന പുരുഷനിൽ നിന്ന് വേണ്ടത്ര പരിഗണന കിട്ടാതാകുമ്പോഴാണ് സ്ത്രി അസ്വസ്ഥയാകുന്നതും മറ്റു ചിന്തകളിലേക്ക് നീങ്ങുന്നതും..
ഹൈന്ദവ സമൂഹത്തിന് ആദ്ധ്യാത്മിക പഠനത്തിന് സാഹചര്യമില്ല അഥവാ അങ്ങിനെ ഒരു പഠനം നടത്തുന്നില്ല എന്ന പരാതി പല കോണുകളിൽ നിന്നും ഉയരുന്നത് കേൾക്കാം എന്നാൽ ആചാരങ്ങളിൽ ആ പഠനം ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന സത്യം ആരും കാണുന്നില്ല! പൂജ പ്രാർത്ഥന വ്രതങ്ങൾ തുടങ്ങിയവയും ഉത്സവാദി ആഘോഷങ്ങളും ഒരു കുടുംബത്തിന്റെ ശ്രേയസ്സിന് വേണ്ടി ചിട്ടപ്പെടുത്തിയതാണ്! എന്നാൽ അത് മനസ്സിലാക്കാതെ എല്ലാം അന്ധവിശ്വാസവും അനാചാരങ്ങളും ആണെന്ന് കമ്മ്യൂണിസം എന്തെന്ന് അറിയാത്ത പുരോഗമന വാദികൾ പ്രചരിപ്പിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ഹൈന്ദവ സമൂഹത്തിന് നഷ്ടപ്പെട്ടത് അടുക്കും ചിട്ടയും ഉള്ള ഒരു കുടുംബ ജീവിതങ്ങളായിരുന്നു! അവയൊക്കെ ഇപ്പോൾ പഠിപ്പിക്കാനായി ഞാനടക്കമുള്ളവർ ശ്രമിക്കുമ്പോൾ സമൂഹത്തെ പ്രാകൃതാവസ്ഥയിലേക്ക് നയിക്കുകയാണെന്നും അതിനെതിരെ ജാഗ്രത വേണമെന്നുമാണ് അൽപ്പ ബുദ്ധികൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്! ഇവരൊന്നും സമാധാന കാംക്ഷികളല്ല! കലഹപ്രിയരാണ്! ചിന്തിക്കുക (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ