ഭാഗം-2 കാടടക്കി വെടി വെക്കുന്നവർ
അഴിമതി നടക്കുന്നു എന്ന പരാതി ക്ഷേത്രങ്ങളെ സംബന്ധിച്ച് മിക്കവാറും ഉന്നയിക്കുന്ന ആരോപണമാണ്. എന്നാൽ വ്യക്തമായ തെളിവ് സഹിതം അത് തെളിയിക്കാൻ മുൻകൈ എടുക്കേണ്ടേ? അതൊട്ടു വയ്യ താനും.ക്ഷേത്രങ്ങളിൽ ധൂർത്ത് നടക്കുന്നു. സ്വാമിജി മാരടക്കം എല്ലാവരും പറയുന്ന കാര്യമാണ്. പ്രത്യേകിച്ച് ഭാഗവത സപ്താഹത്തോട് അനുബന്ധിച്ച് ഉള്ള ചടങ്ങുകൾ.
എന്താണ് ധൂർത്ത്? ധാരാളം പണം ചിലവാക്കി ക്ഷേത്രത്തിന് ബാധ്യത വരുത്തി വെക്കുക അങ്ങിനെ എവിടെയാണ് ഉള്ളത്? സ്ഥിരമായി ഭാഗവത സപ്താഹം നടക്കുന്ന പതിനഞ്ചോളം ക്ഷേത്രങ്ങളിൽ ഈ വർഷം ഞാൻ പരിപാടികൾക്കു പോയി. ക്ഷേത്ര ഭാരവാഹികളുമായി സംസാരിക്കവേ ഓരോ വർഷവും സപ്താഹം കഴിയുമ്പോൾ ഇരുപത്തി അയ്യായിരം രൂപ മുതൽ നാൽപ്പതിനായിരം രൂപ വരെ അവർക്ക് ബാലൻസ് ഉണ്ടെന്ന് ആണ് പറഞ്ഞത് അപ്പോൾ അതെങ്ങിനെ ധൂർത്ത് ആകും?
സമൂഹത്തിൽ വേറെ നല്ല കാര്യം ചെയ്തു കൂടെ? മറ്റൊരു ചോദ്യം. നല്ല കാര്യങ്ങളിൽ ഏതിനാണ് പണപ്പിരിവ് ഇല്ലാത്തത്? പിന്നെ സർക്കാർ തലത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ക്ഷേത്രങ്ങൾ ഏറ്റെടുത്ത് നടത്തണോ? എങ്കിൽ പിന്നെ പഴയ രീതിയിൽ ക്ഷേത്രഭരണം നാട്ടിൽ ഏർപ്പാടാക്കിയാൽ പോരേ?
ഹിന്ദുവിന്റെ ആരാധന അടക്കമുള്ള സാംസ്കാരിക കേന്ദ്രമായ ക്ഷേത്രം എല്ലാം കൊണ്ടും വളരെണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ആ വളർച്ചയ്ക്ക് ആവശ്യം മായ സാമ്പത്തിക സ്രോതസ്സ് ധാർമ്മികമായി ഉണ്ടാക്കുന്നതിൽ യാതൊരു അപാകതയും ഇല്ല. വലിയ വഴിപാടുകളും മറ്റും ചെയ്യണം എന്ന് ആരേയും നിർബന്ധിക്കു ന്നുണ്ടോ? അതിന് കഴിവുള്ളവർ അത് ചെയ്യുന്നു. അതിൽ ആർക്കാണിത്ര തലവേദന?
ഭാഗവത സപ്താഹ വേളയിൽ പുതിയ ഒരോ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നു. സത്യത്തിൽ അതിന്റെ ആവശ്യം ഇല്ല. പക്ഷെ ജനപങ്കാളിത്തം കൂടുന്നു. സാമ്പത്തിക വരുമാനം കൂടുന്നു. പുറത്ത് വ്യാപാരങ്ങൾ തകൃതിയായി നടക്കുന്നു. അപ്പോൾ സമൂഹത്തിൽ ഒരു തരത്തിലല്ലെങ്കിൽ മറ്റു തരത്തിൽ ഗുണം ഉണ്ടാകുന്നു. അതിൽ എവിടെയാണ് അപാകത ? നഷ്ടങ്ങൾ മാത്രമാണ് ഈ വക പരിപാടികൾ കൊണ്ട് ഉണ്ടാകുന്നത് എങ്കിൽ ഇവ അധിക കാലം കൊണ്ടു നടക്കാൻ സാദ്ധ്യമല്ല എന്നറിയാത്തവർ ആരാണ്?
അപ്പോൾ ക്ഷേത്രങ്ങളിൽ കൊള്ളരുതാത്ത കാര്യങ്ങളാണ് നടക്കുന്നത് എന്ന് വരുത്തിത്തീർക്കേണ്ടത് ചിലരുടെലഅജണ്ടയാണ്. സജ്ജനങ്ങൾആ ആരോപണങ്ങളിൽ കുടുങ്ങി പ്പോകരുത്!അനീതി വല്ലതും നടക്കുന്നുണ്ടെങ്കിൽ നമുക്ക് തന്നെ അവ നിയന്ത്രിക്കാവുന്നതാണ്. അഴിമതി നടക്കുന്നു എന്ന് വിളിച്ചു കൂവി സ്വയം പരിഹാസ്യരാകരുത്! ക്ഷേത്ര ധ്വംസനം പല രൂപത്തിലാണ്. ഇങ്ങിനെയുള്ള ആരോപണങ്ങളും ക്ഷേത്ര ധ്വംസനത്തിന്റെ ഭാഗമാണ്! ചിന്തിക്കുക!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ