2017, ഫെബ്രുവരി 8, ബുധനാഴ്‌ച

കേന്ദ്രത്തിൽ ചായക്കാരൻ,തമിഴ്നാട്ടിൽ വേലക്കാരി

ഇന്ന് രാവിലെ കണ്ട ഒരൂ തമോഗുണമുള്ള മനസ്സിന്ന് ഉടമയായ ഒരു വ്യക്തിയുടെ പോസ്റ്റ്! അതിനുത്തരം ഒന്നേയുള്ളൂ! ഇയാളെ പോലുള്ളവരെ ഭരിക്കാൻ ചായക്കാരനും,വേലക്കാരിയും ഒക്കെ മതി! എന്നാലും പിന്നേയും ഇവരുടെ യൊക്കെ മേന്മ ബാക്കിയാണ്!   സ്വന്തം രാജ്യത്തെ ഭരണത്തെക്കുറിച്ച് ഇത്രയും പുച്ഛമായിട്ട് സംസാരിക്കുന്ന അവൻ ഒന്ന് മറന്നുപോയി വേലക്കാരിയുടെ കാര്യം അറിയാറായിട്ടില്ല പക്ഷേ ചായക്കാരനെ പ്രധാനമന്ത്രി കസേരയിൽ ഇരുത്തിയത് ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങളാണ് അവർക്കൊക്കെ ചായക്കാരൻ ഭരണാധികാരിയായതിൽ അഭിമാനമേ ഉള്ളൂ! അത്രയ്ക്കും നാണക്കേടാണെങ്കിൽ ചായക്കാരൻ എന്നാണോ അധികാരത്തിൽ നിന്ന് ഒഴിഞ്ഞു പോകുന്നത്? അതുവരെ മറ്റു വല്ല സ്ഥലത്തും പോയി ജീവിക്കുക!  പിന്നെ വല്ല തേപ്പുകാരനോ മരം വെട്ടുകാരനോ ആണ് വരുന്നതെങ്കിൽ ഇയാളുടെ വിധി എന്ന് കരുതി അവിടെ ത്തന്നെ അടയിരിക്കുക!

ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തും പ്രധാനമന്ത്രിയെ ഇത്രയും അവഹേളിക്കാൻ ആരും ധൈര്യപ്പെട്ടു എന്ന് വരില്ല! ഇവിടുത്തെ മുഖ്യമന്ത്രിയെ പറ്റിയും മറുപടി ആയി പറയാം പക്ഷെ ഞാനത് ചെയ്യില്ല കാരണം അദ്ദേഹം എന്റെ കൂടി മുഖ്യമന്ത്രി ആണ് എന്ന ബോധം എനിക്കുണ്ട്! ഇഷ്ടമില്ലാത്തവരെ എന്തിന് തിരഞ്ഞെടുക്കുന്നു? കേരളത്തിലായാലും കേന്ദ്രത്തിൽ ആയാലും തിരഞ്ഞെടുക്കപ്പെട്ടവരെ അംഗീകരിക്കുകയും ആദരിക്കുകയുമാണ് വേണ്ടത്! അതാണ് പൗരധർമ്മം! ഭരണം തൃപ്തികരമല്ലെങ്കിൽ 5 വർഷം കഴിഞ്ഞാൽ ഭരണത്തിലിരിക്കുന്നവനെ പുറത്താക്കാനും മറ്റൊരാളെ അവരോധിക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. അത് വരെ കാത്തിരിക്കണം. അല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയെ അവഹേളിക്കയല്ല ചെയ്യേണ്ടത്.

മലിനമായ മനസ്സിന്റെ ഉടമയുടെ ജൽപ്പനം! ഇതൊക്കെ ചായക്കാരന്റെ ഭരണ ആയുസ്സ് നീട്ടിക്കൊടുക്കാൻ പര്യാപ്തമായതാണ് എന്ന് അവിവേകിയായ ഇയാൾ അറിയുന്നില്ല! കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും!എത്ര സത്യമായ പഴംചൊല്ല്!!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ