2017, ഫെബ്രുവരി 22, ബുധനാഴ്‌ച

ശവം ചുമക്കുന്നവർ!!!

കാലഹരണപ്പെട്ട പല സംഭവങ്ങളും ഇന്നും എടുത്തുയർത്തി ക്കൊണ്ട് നടക്കുന്നവരെയാണ് ശവം ചുമക്കുന്നവർ എന്ന് പറയുന്നത്. ഹൈന്ദവ സമൂഹത്തിൽ എത്രയോ വർഷങ്ങൾക്ക് മുമ്പെ ഉണ്ടായിരുന്ന ജാതീയത ഇന്നില്ലെന്ന് എല്ലാവർക്കും അറിയാം എന്നാൽ മരിച്ചു പോയ ജാതീയതയുടെ ശവം ചുമന്ന് നടക്കുകയാണ് യുക്തിയില്ലാത്ത നിരീശ്വരവാദികൾ

ചിലർ ഇന്നും ജാതീയത ഉണ്ടെന്ന് വരുത്തിത്തീർക്കാനായി ചില സംഭവങ്ങളെ വളച്ചൊടിക്കുന്നു ' കലാഭവൻ മണിയുടെ മരണവും യുവനടിയെ തട്ടിക്കൊണ്ടുപോകലും താരതമ്യം ചെയ്യുന്ന ചില പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടു . മണിയുടെ കാര്യത്തിൽ ആരും പ്രതികരിച്ചില്ലത്രേ! ഒരു വർഷം മുമ്പ് നടന്ന ആ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. പോസ്റ്റ് ഇടുന്നവർ അത് മന:പൂർവ്വം മറന്ന് ജാതീയത ഉണ്ടെന്ന് വരുത്താൻ ശ്രമിക്കുന്നു. ഒന്നാമത് ആ താരതമ്യം തന്നെ യുക്തിക്ക് ചേർന്നതല്ല ആത്മഹത്യയാണോ കൊലപാതകമാണോ? അബദ്ധത്തിൽ സംഭവിച്ചതാണോ എന്ന് ഇന്നും വ്യക്തമല്ല. അന്വേഷണം തുടരുന്നു.  പല കേസുകളും മുമ്പ് കഴിഞ്ഞത് അദ്വേഷണം പൂർത്തിയാകാതെ കിടക്കുന്നു.

മണിയുടെ കാര്യത്തിൽ ഒരു പ്രത്യേക പ്രതിയെ ഇത് വരെ തീരുമാനിക്കപ്പെട്ടിട്ടില്ല. കുടുംബക്കാർ അടക്കം ആരുമാകാം എന്നാൽ യുവനടിയെ ആക്രമിച്ച കേസിൽ പ്രതികൾ ആരെന്ന് വ്യക്തമായതാണ്.അപ്പോൾ ഈ ഒരു താരതമ്യവും ഗൂഢമായ ഒരു ലക്ഷ്യത്തോടെ ഉള്ളതാണ്. ഹൈന്ദവ സമൂഹത്തിൽ ഇന്നും ജാതീയത നിലനിൽക്കുന്നു എന്ന് വരുത്തിത്തീർക്കാൻ:

ഒരു ലക്ഷ്യബോധമില്ലാതെ വളർന്ന സമുഹം ഒരു ലക്ഷ്യമായി കൊണ്ടു നടക്കുന്ന ഒന്നാണ് നിരീശ്വരവാദം. ഇവർ പൊതുവെ ഭീരുക്കളും ആണ്. ഹൈന്ദവീയമായ എന്തും അന്ധവിശ്വാസമാണ് എന്ന് വരുത്തിത്തീർത്ത് എന്നോ കഴിഞ്ഞു പോയ ജാതീയതയുടെ പേരും പറഞ്ഞ് നിരന്തരം അപമാനിക്കുകയാണ് അവർ ചെയ്യുന്നത്. നല്ല ജ്ഞാനിയായ ഒരുവന്റെ മുന്നിൽ നിമിഷങ്ങൾക്കുള്ളിൽ തകർന്ന് വീഴുന്ന ചീട്ടുകൊട്ടാരമാണ് അവരുടേത്. ചിദാനന്ദപുരി സ്വാമി ക ളു മാ യി രവിചന്ദ്രന്റെ സംവാദം അത് തെളിയിച്ചതാണ്.

അവരുടെ കുപ്രചരണത്തിൽ വീഴാതെ യു വ തലമുറയെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുക എന്നാണ് എന്റെ പോസ്റ്റ് കളുടെ ലക്ഷ്യം - ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ