ഭാഗം 3. സ്ത്രീസ്വാതന്ത്ര്യം
സത്യത്തിൽ പരിഗണനയും അംഗീകാരവുമാണ് സ്ത്രീ ആഗ്രഹിക്കുന്നത്! അല്ലാതെ സ്വാതന്ത്ര്യമല്ല! അല്ലെങ്കിൽത്തന്നെ എന്ത് സ്വാതന്ത്ര്യം? എന്തിൽ നിന്നുള്ള സ്വാതന്ത്ര്യം? ഭർത്താവിന്റേയും കുടുംബത്തിന്റേയും അംഗീകാരവും പരിഗണനയും 'അത് ലഭിക്കാതാകുമ്പോൾ ഉണ്ടാകുന്ന മാനസികാവസ്ഥയെ സ്വാതന്ത്ര്യവാഞ്ഛ എന്ന് വിശേഷിപ്പിക്കാമോ? അല്ലെങ്കിൽ ഭാരതത്തിൽ വസ്ത്രം സമൂഹത്തിലുള്ള ഇടപെടൽ എന്നിവയിൽ ഹൈന്ദവ സമൂഹം എന്തിനാണ് വിലക്ക് കല്പിച്ചിട്ടുള്ളത്?
ഇന്ന് ഏത് ജോലിയിലാണ് സ്ത്രീകൾക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടുള്ളത്? വഴിയാത്രയിൽ ,ജോലി സ്ഥലം എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമമാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അത് സ്വാതന്ത്രൃ നിഷേധമല്ല മറിച്ച് സ്ത്രീയെ അമ്മയായി കാണണം എന്നുള്ള ഭാരതീയ തത്വചിന്ത ഉൾക്കൊള്ളാത്തതും നിയമത്തെ പേടിയില്ലായ്മ കൊണ്ടും ഉള്ളതാണ്. അതിൽ അപരാധികൾ കാലാകാലങ്ങളിൽ വരുന്ന സർക്കാറുകൾ തന്നെയാണ്. തെറ്റ് ചെയ്ത വന് സംരക്ഷണം കൊടുക്കുന്ന സാമൂഹ്യ വ്യവസ്ഥിതി മാറിയേ പറ്റൂ
ചിലർ ചോദിക്കും പ്രസവിക്കുകയും മുലയൂട്ടുകയും കുഞ്ഞുങ്ങളെ വളർത്തുകയും ചെയ്യുന്ന ഒരു യന്ത്രം മാത്രമാണോ സ്ത്രീകൾ? അല്ല തീർച്ചയായും അല്ല. അതേ സമയം പ്രസവിക്കയും മുലയൂട്ടുകയും സ്ത്രീ അല്ലാതെ വേറെ ആരാണ് ചെയ്യേണ്ടത്? ആ കർമ്മങ്ങൾക്ക് പുറമേ മറ്റു കർമ്മങ്ങൾ കൂടി ഏറ്റെടുക്കുമ്പോൾ ജോലിഭാരം വർദ്ധിക്കുന്നു. ഇതിൽ അടുക്കള പ്പണിയിൽ സഹായിക്കുക കുഞ്ഞുങ്ങളെ പരിപാലിക്കുക എന്നിവയിൽ പുരുഷന് സഹായിക്കാം. എന്നാൽ കുഞ്ഞിന് 5 വയസ്സെങ്കിലും ആയാലേ അച്ഛന്റെ വരുതിയിൽ കുഞ്ഞ് നിൽക്കൂ അത് വരെ അമ്മയുടെ പരിചരണം ലഭിക്കാതെ കുഞ്ഞ് സ്വസ്ഥനാകില്ല.
വഴിപിഴച്ച സമൂഹത്തെ നേരെയാക്കുകയാണ് വേണ്ടത് അല്ലാതെ സ്ത്രീയുടെ സ്വാതന്ത്ര്യം നിഷേധിക്കുകയല്ല. - ചിലരുടെ വാദം ഇതാണ്. വഴിപിഴച്ച സമൂഹം എങ്ങിനെ ഉണ്ടായി? എന്റെ ആൺ കുട്ടിയിൽ നിന്ന് ഒരു പെൺകുട്ടിക്കും പീഡനം ഉണ്ടാവില്ല എന്ന് എത്ര പേർ ഉറപ്പ് വരുത്തിയിട്ടുണ്ട്? വളർത്തുദോഷം മൂലം തന്നെയാണ് വഴിപിഴച്ച സമൂഹത്തിന്റെ ഉത്ഭവത്തിന് കാരണം. കൃത്യമായ ആചാര അനുഷ്ഠാനങ്ങൾ ഒരു വ്യക്തിയുടെ സംസ്കാര രൂപീകരണത്തിന് ഉതകും വിധമാണ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അന്ധവിശ്വാസം അനാചാരം എന്നൊക്കെ പറഞ്ഞ് ആചാര അനുഷ്ഠാനങ്ങളെ എന്ന് തിരസ്കരിക്കാൻ തുടങ്ങിയോ അന്ന് സമൂഹത്തിൽ അധർമ്മവും അക്രമ വാ സനയും ഉടലെടുക്കാൻ തുടങ്ങി.
വളരെയധികം പഠിക്കുകയും മനനം ചെയ്യുകയും ചെയ്യുമ്പോൾ കിട്ടുന്ന ഉത്തരമാണ് മേൽ പറഞ്ഞത്. എല്ലാ പുരുഷന്മാരും സ്ത്രീകൾക്ക് നേരെ അക്രമം കാണിക്കുന്നില്ല. സ്ത്രീയെ ഉപഭോഗ വസ്തുവായി കാണുന്നും ഇല്ല. എന്നാൽ ഒരു ന്യൂന പക്ഷം ഉണ്ട് എന്ന സത്യം മറക്കരുത്. മററു മതങ്ങളിൽ പെട്ട സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ അല്ലാഹു അനുമതി നൽകിയിട്ടുണ്ട് എന്ന് ഒരു മുസ്ലിം വനിതാ പ്രൊഫസർ പറഞ്ഞതായുള്ള ഒരു പോസ്റ്റ് അടുത്ത കാലത്തായി എഫ് ബി യിൽ കാണുകയുണ്ടായി. ഇങ്ങിനെ മത നിയമങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നവരെ ശിക്ഷിക്കാനുള്ള തന്റേടം ഏത് ഭരണകൂടമാണ് എങ്കിലും ഉണ്ടാകണം. നമുക്ക് ചെയ്യാൻ കഴിയുന്ന ഒരേ ഒരു കാര്യം എന്റെ ആൺ കുട്ടിയിൽ നിന്ന് വേറൊരു പെൺകുട്ടിക്ക് പീഡനം ഏൽക്കില്ല എന്ന് ഉറപ്പ് വരുത്തുകയാണ്. അത് ചെയ്യുക കുറച്ച് കാലം കഴിയുമ്പോഴേക്കും നമ്മുടെ സമൂഹത്തെ എങ്കിലും നേരായ വഴിക്ക് നടത്താൻ കഴിയും - ചിന്തിക്കുക - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ