2017, ഫെബ്രുവരി 15, ബുധനാഴ്‌ച

വിവരമുള്ളവരുടെ വിവരക്കേടുകൾ

രാമായണം ചരിത്രമാണെന്ന് പറഞ്ഞാൽ അത് വാൽമീകിയെ അപമാനിക്കുന്നതിന് തുല്യമാണ്. വാൽമീകി ചരിത്രകാരനല്ല കവിയാണ്. രാമായണത്തിലെ കഥാപാത്രങ്ങൾ സാങ്കൽപ്പികം മാത്രം - Dr എം ജി എസ് നാരായണൻ
@@@@@@@@@@@@@@@@@@@@@@@#######@@@@@
                       പ്രതികരണം
ഏതായാലും വാൽമീകിയെ അംഗീകരിക്കുന്നുണ്ടല്ലോ ! കുറെ സമാധാനം! പിന്നെ രാമായണം വാൽമീകിയുടെ സങ്കൽപ്പം അല്ലല്ലോ സാറേ!  ലോകത്തിൽ വെച്ച് ഏറ്റവും ഉത്തമനായ ഒരു പുരുഷനെക്കുറിച്ച് കാവ്യം രചിക്കുക എന്ന സപ്തർഷികളുടെ വചനം കേട്ട് ആരാണ് ഉത്തമപുരുഷൻ എന്ന് അന്വേഷിക്കുമ്പോൾ നാരദമഹർഷി പ്രത്യക്ഷനായി  സൂര്യവംശ രാജാവായ ദശരഥന്റെ പുത്രൻ ശ്രീരാമനാണ് ഉത്തമ പുരുഷൻ എന്ന് പ്രഞ്ഞ് രാമകഥ മുഴുവൻ ഭാവി കാര്യങ്ങൾ അടക്കം പറഞ്ഞു കൊടുക്കുകയൂം ആണല്ലോ ചെയ്തത്! അത് വാൽമീകി കാവ്യ മാക്കി! അപ്പോൾ രാമായണം ചരിത്രം എന്ന് പറഞ്ഞാൽ വാൽമീകി അപമാനിക്കപ്പെടുന്നതെങ്ങിനെ?

അതോ ഈ സൂര്യവംശരാജാക്കന്മാരുടെ ചരിത്രം ചരിത്രമല്ലേ? അതോ അതിൽ രാമൻ മാത്രം സങ്കൽപ്പവും ബാക്കി ഒക്കെ ചരിത്രവും അങ്ങിനെയാണോ? ഏതർത്ഥത്തിൽ അല്ലെങ്കിൽ ഏത് തെളിവിന്റെ പേരിലാണ് രാമായണ കഥാപാത്രങ്ങൾ സങ്കൽപ്പം ആണ് എന്ന് പറയുന്നത്? നിങ്ങളെ പ്പോലുള്ളവർ പറയുന്നത് പഞ്ച പുച്ഛമടക്കി കേട്ട് വിശ്വസിക്കുന്ന കാലമൊക്കെ പോയി മാഷേ ഇന്നത്തെ തലമുറ കുറച്ച് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. അപ്പോൾ ഇന്ന് തെളിവോടെ നിൽക്കുന്ന വെള്ളത്തിന് അടിയിലുള്ള ശ്രീലങ്കയിലേക്കുള്ള പാലം എങ്ങിനെ വന്നു എന്ന് പറയാനുള്ള ബാദ്ധ്യത താങ്കൾക്കുണ്ട്. ചുമ്മാ കയറി രാമായണ കഥാപാത്രങ്ങൾ സങ്കല്പ മാണ് എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനും ഏറ്റു പാടാനും പറ്റിയ കുറേ എണ്ണം താങ്കളുടെ കീശയിൽ ഉണ്ടെന്ന് അറിയാം.

സൂര്യവംശം ഇക്ഷാ കു വംശം, രഘുവംശം ശാക്യ വംശം എന്നിങ്ങനെ വിവിധ കാലഘട്ടങ്ങളിൽ അറിയപ്പെട്ടിരുന്ന രാജ്യവംശം ഭാരതത്തിൽ ഉണ്ടായിരുന്നില്ലേ?

അതിൽ രാമൻ മാത്രം ഇല്ല ബാക്കിയുള്ളവരൊക്കെ ഉണ്ട് എന്നാണോ?

രാമനെ  സങ്കല്പ കഥാപാത്ര മാക്കിയാൽ  താങ്കൾക്ക് ഒരു പാട് പേരെ സങ്കല്ല കഥാപാത്രമാക്കേണ്ടി വരുമല്ലോ!
വിശ്വാമിത്രൻ വസിഷ്ഠൻ പരശുരാമൻ ഗത മൻ അത്രി മുതലായവരെ സങ്കല്പ കഥാപാത്രങ്ങൾ ആക്കേണ്ടി വരുമല്ലോ! ശ്രീരാമ ദർശനം കിട്ടിയ ത്യാഗരാജ സ്വാമികളുടെ കീർത്തനങ്ങളിലെ ഭക്തി കപടഭക്തി ആയി കാണേണ്ടി വരുമല്ലോ!

വാൽമീകിക്ക് മുമ്പേ രാമായണം കഥ ഉണ്ടല്ലോ! അപ്പോൾ അത് വാൽമീകിയുടെ സങ്കല്ല കഥാപാത്രങ്ങൾ എന്ന് എങ്ങിനെ താങ്കൾ പറയും? അഥവാ അദ്ധ്യാത്മ രാമായണവും സങ്കല്പ കഥാപാത്രമാണോ? അല്ല മാഷേ ബ്രഹ്മ സത്യം ജഗദ് മിഥ്യ എന്ന അദ്വൈത സിദ്ധാന്തപ്രകാരമാണോ പറഞ്ഞത്? എന്നാൽ രാമായണ കഥാപാത്രം മാത്രമല്ല ഈ പ്രപഞ്ചം തന്നെ ഈശ്വരന്റെ സങ്കൽപ്പമാണ് മാഷേ?

നല്ലൊരു പാരമ്പര്യ ചരിത്രത്തെ വിദേശ പണ്ഡിതൻമാർ ഛർദ്ദിച്ചത് വലിച്ചു വാരിത്തിന്ന് വീണ്ടും ഛർദ്ദിച്ച് നാറ്റിക്കാനായി കുറെ എണ്ണം ഇത് പോലെ ഇറങ്ങിയിട്ടുണ്ട്. കഷ്ടം! സങ്കൽപ്പമാണ് എന്ന് പറഞ്ഞാൽ പോരാ- അത് തെളിയിക്കണം കഴിയുമോ? ജീവിച്ചു എന്ന് തെളിവുള്ളവരേ പ്പോലും സങ്കൽപ്പമാരക്കണ്ടി വരും. അത് വേണോ? 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ