2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

നാം എങ്ങോട്ട്????

മുമ്പെങ്ങും ഇല്ലാത്ത വിധം കേരളം മലിനമായിരിക്കുന്നു ബാഹ്യമായും ആന്തരികമായും . സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ കേൾക്കുമ്പോൾ പെൺമക്കളുള്ള രക്ഷിതാക്കളുടെ ഉള്ളിൽ അഗ്നിപർവ്വതം പുകയുകയാണ്. ആരാണ് ഒരു രക്ഷ?

സരിതാ കേ സുമായി ബന്ധപ്പെട്ട് നാണം കെട്ട കേരള സമൂഹം പരീക്ഷണാർത്ഥം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയ ഇടത് പക്ഷ സർക്കാറിന്റെ ഉള്ളിലിരിപ്പ് എന്താണ്? പ്രതീക്ഷ നൽകാൻ കഴിവുള്ള ഒരു നേതാവിനെ പ്പോലും കാണാനില്ല. ഭേദം അച്ചുതാനന്ദൻ മന്ത്രിസഭയായിരുന്നു എന്നു തോന്നുന്നു. പക്ഷെ അദ്ദേഹത്തിനെ മുക്കു കയറിട്ട് പിടിച്ച് അഞ്ച് വർഷക്കാലം കാര്യമായി ഒന്നും ചെയ്യാൻ സമ്മതിക്കുകയും ചെയ്തില്ല. ഇഷ്ടപ്പെടാത്ത നിരവധി പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ടെങ്കിലും നീതിയുടെ കന്മദം ലേശമെങ്കിലും അദ്ദേഹത്തിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് തോന്നുന്നു

അച്ചുതാനന്ദനേക്കാൾ താരതമ്യേന പ്രായം കുറവായ പിണറായി വിജയനിൽ കേരള സമൂഹം പ്രതീക്ഷ അർപ്പിച്ചത് വെറുതെയായി. പാർട്ടി അദ്ദേഹത്തിന്റെ നിയന്ത്രണത്തിലല്ല. അത് പുറമേ അറിയിക്കാതിരിക്കാനുള്ള തത്രപ്പാടിലാണ് അദ്ദേഹം. കുറ്റവാളികളെ വിട്ടയക്കാരുള്ള അപേക്ഷ എന്തിനായിരുന്നു? മുമ്പ് പ്രവർത്തിച്ച് കഴിവ് തെളിയിച്ചവർക്ക് കൊടുത്തു കൊണ്ടിരുന്ന മെമ്പർ ഷിപ്പ് യാതൊരു മാനദണ്ഡവും ഇല്ലാതെ കൊടുക്കാൻ തുടങ്ങിയപ്പോൾ ദേശദ്രോഹികളും തീവ്രവാദികളും മാർക്സിസ്റ്റ് കോട്ടയ്ക്കുള്ളിൽ അഭയം പ്രാപിച്ചു. പാർട്ടിയുടെ പേരിൽ ഈ ദ്രോഹികൾ ചെയ്യുന്ന കാര്യങ്ങളെ ന്യായീകരിക്കേണ്ട ഗതികേട് പാർട്ടി നേതൃത്വത്തിന് വന്നു. പതുക്കെ സാധാരണ ജനങ്ങൾ പാർട്ടിയോട് അകലാൻ തുടങ്ങി.

ഇപ്പോൾ പ്രതികളായി പിടിക്കപ്പെടുന്നവർ മുഴുവൻ പാർട്ടിയിലെ അംഗങ്ങൾ ആണെന് വാർത്തകൾ സാക്ഷ്യം വഹിക്കുന്നു. അത് കൊണ്ടു തന്നെ ഇവർ പാർട്ടി ഭരണത്തിൽ ഇരിക്കേ ശിക്ഷിക്കപ്പെടും എന്ന് ആരും കരുതുന്നില്ല. പിണറായി മന്ത്രിസഭ പിരിച്ചുവിടണം എന്ന വാദഗതി ഉയരാൻ തുടങ്ങി. അതിന്റെ പിന്നിലെ യാഥാർത്ഥ്യം മനസ്സിലാക്കാതെ പറയുന്നവരെ ശത്രുക്കളും സംഘികളും ആയി ചിത്രീകരിക്കുകയാണ് പാർട്ടി നേതൃത്വം ഇപ്പോൾ ചെയ്യുന്നത്. സുധാകരന്റെ വായിൽ നിന്നും ഇതുവരെ കേരളത്തിലെ പൊതു സമൂഹത്തിന് ദഹിക്കുന്ന ഒരു വാക്കു പോലും വീണിട്ടില്ല. സമകാലീന കേരള സമൂഹത്തെ മനസ്സിലാക്കാനുള്ള കഴിവ് അയാൾക്കില്ല. ഇനി ഉണ്ടാകുമെന്ന് കരുതാനും തരമില്ല. പാവപ്പെട്ടവന് ആശ്രയം ഇസ്ലാം കൃസ്ത്യൻ മതവിഭാഗങ്ങളാണ് എന്ന് പറഞ്ഞ് അവരെ ഒന്നു ഇയ്യിടെ സുഖിപ്പിച്ചു. ഫലം? ഹൈന്ദവ സമൂഹം ഒന്നാകെ അസ്വസ്ഥത പ്രകടിപ്പിച്ചു. വരും കാലങ്ങളിൽ വരാൻ പോകുന്ന നിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കുറച്ച് വോട്ടു കിട്ടുവാൻ അത് സഹായിക്കും എന്നതിനാൽ ആ വിവരക്കേടിനെ സസന്തോഷം സ്വാഗതം ചെയ്യുന്നു.

ഇല്ല ഇവരെക്കൊണ്ട് കേരളം നല്ല രീതിയിൽ ഭരിക്കാനാവില്ല സ്വയം രക്ഷയ്ക്കായി ആയുധം കൈയ്യിലെടുക്കുവാൻ പ്രേരിപ്പിക്കുകയാണ്ട് ഈ സർക്കാർ ചെയ്യുന്നത്.സ്ത്രീകൾക്ക് ഇവരുടെ കീഴിൽ രക്ഷയില്ല. ഇത് വായിക്കുന്ന അവരിൽ ചിലർ ഉത്തരേന്ത്യയിലെ പീഡന സംഭവം തോണ്ടിക്കൊണ്ടു വന്നേക്കാം. അവരോടൊന്നേ പറയാനുള്ളൂ. ഡൽഹിയിൽ സംഭവിക്കുന്നത് ഇവിടെയും സംഭവിക്കണം എന്നാണോ ചിന്ത? അപ്പോൾ ശരി ലാൽ സലാം - ഇനി ഒരിക്കലും ഇത് പറയാൻ അവസരം കിട്ടിയെന്നു വരില്ല. കാരണം ജീവിച്ചിരിപ്പുണ്ടെങ്കിൽ അല്ലേ അഭിവാദനത്തിന് പ്രസക്തിയുള്ളൂ. അതിനാൽ മരണമടുക്കുന്ന ഈ സമയത്ത് വീണ്ടും പറയട്ടെ  ലാൽസലാം -

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ