സ്ത്രീക്കു മാത്രമാണ് നഷ്ടപ്പെടാനുള്ളതെന്ന കാലഹരണപ്പെട്ട വിശ്വാസമാണിന്നു പല സദാചാരപ്രശ്നങ്ങളുടെയും അടിസ്ഥാനം. 9 മണികഴിഞ്ഞാൽ പുറത്തിറങ്ങുന്ന സ്ത്രീ പിഴയാണെന്ന ചിന്തയൊക്കെ ആ വഴിക്ക് വന്നതാണ്. പാരവശ്യം പുരുഷനു മാത്രമാണ് എന്നു പറഞ്ഞു ന്യായീകരിക്കേണ്ട.മധുരപലഹാരം കണ്ടാല്‍ ആണിനുംപെണ്ണിനും വായില്‍ വെള്ളം വരും. എന്നു കരുതി എല്ലാവരും മോഷ്ടിക്കാറുണ്ടോ? കുടുംബത്തിൽ സ്ത്രീ മാത്രം വിളക്കായി നടുവിലിരുന്നാൽ മൂലകളിൽ ഇരുട്ട് വ്യാപിക്കും.പുരുഷനും വിളക്കായാലേ വെളിച്ചം പൂർണമാകൂ. അതുപോലെ പെണ്ണിനു മാത്രം പോര ജീവിത വിശുദ്ധി. ആണിനുംപെണ്ണിനും ഒരു പോലെ വേണ്ടതാണത്. അങ്ങിനെ അല്ലാത്തിടത്തെ കുഴപ്പങ്ങൾ കണ്ടു മതിയായില്ലേ?വളർന്നു വരുന്ന ആൺകുട്ടികളിലെങ്കിലും ഈ അബദ്ധ ധാരണകൾ വളർത്താതിരിക്കുക.കാരണം പണ്ടത്തെ പടി പൊട്ടിപ്പെണ്ണുങ്ങളോടൊപ്പമല്ല അ വർക്കു ജീ വിക്കേണ്ടതും കുടുംബംകൊണ്ടുനടക്കേണ്ടതും.4+4=8 എന്നു പറഞ്ഞാല്‍ why എന്നു ചോദിക്കുന്നവരോടൊപ്പമാണ്.അവരെങ്കിലും കാലത്തിനനുസരിച്ച് നന്നായിക്കോട്ടെ.പഴയ പഠനങ്ങള്‍ പലതും തെറ്റ് ആയിരുന്നു എന്ന് കാലം പഠിപ്പിച്ചത് കണ്ടില്ലെന്നു നടിക്കാതിരിക്കുക. അവൾക്കു കൊടുക്കുന്നതു മാത്രം തിരിച്ചു പ്രതീക്ഷിക്കുക. - ജയശ്രീ പള്ളിക്കൽ
+++++++++++++++++++++++++++++++++++++++++++++++++++++
ആദ്യം പ്രേക്ഷകരുടെ അഭിപ്രായം വരട്ടെ! എന്റെ അഭിപ്രായം പോസ്റ്റ് ആയി ഇടാം ! പിന്നെ സ്ത്രീക്ക് മാത്രമേ പരിശുദ്ധി വേണ്ടൂ എന്ന് എന്റെ പോസ്റ്റിൽ പറഞ്ഞിട്ടില്ല! മാത്രമല്ല എങ്ങിനെയുള്ള പുരുഷന്റെ നിയന്ത്രണത്തിൽ കഴിയാനാണ് സ്ത്രീ ആഗ്രഹിക്കുന്നതെന്ന് സൂചനയും എന്റെ പോസ്റ്റിൽ ഉണ്ട്! പ്രേക്ഷകരുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ