നാം ദോഷൈക ദൃക്ക് കൾ"".
നിർമ്മലഗിരി മഹരാജ് ഒരു ലേഖനത്തിൽ പറയുന്നു. ഹിന്ദു മതത്തിന് വല്ല അപചയവും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് മറ്റ് മതങ്ങളിൽ നിന്നല്ല ഹിന്ദുക്കളിൽ നിന്നു തന്നെയാണ്. എല്ലാ മതത്തിന്റെയും അവസ്ഥയും ഇത് തന്നെ - വളരെ സത്യമായ ഒരു നിരീക്ഷണമാണ് അദ്ദേഹത്തിന്റേത്. കൊടികുത്തി വാണ ജാതീയത താഴ്ന്ന ജാതിക്കാർ എന്ന് മുദ്രയടിക്കപ്പെട്ടവരെ കൃസ്ത്യൻ ഇസ്ലാം പാളയങ്ങളിൽ എത്തിച്ചു. ഭാരതീയന്റെ വിശാലമനസ്കതയെ മറ്റുള്ളവർ മുതലെടുത്തു. ചേരമാൻ പെരുമാൾ അടക്കം ചിലർ മതം മാറ്റത്തിന് പ്രോത്സാഹനം നൽകി.
കാലം പിന്നിട്ടു ഹൈന്ദവ സമൂഹം സത്യം തിരിച്ചറിഞ്ഞു. പക്ഷെ ഇപ്പോഴും സനാതന ധർമ്മ വ്യവസ്ഥിതി ഉൾക്കൊള്ളാത്തതിനാൽ ദോഷൈകദൃക്കുകളാകുന്നു. നമ്മൾ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന കൃസ്ത്യൻ വിഭാഗത്തിന്റെ ഹൈന്ദവ ആചാര അനുകരണം സത്യത്തിൽ നന്മയെ കാണേണ്ടതാണ്. വിഷുവിന് കണി വെയ്ക്കുന്നതും, വിദ്യാരംഭം കുറിക്കുന്നതും ആഘോഷങ്ങളിൽ തായമ്പക, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് മുതലായവ അടിച്ചുമാറ്റിയതാണ് എന്ന് നാം ആരോപിക്കുമ്പോൾ കണി കാണാൻ കൃഷ്ണനേയും, വിദ്യാരംഭം സരസ്വതിയേയും വെച്ച് ആഘോഷിക്കുന്ന കാലം അതിവിദൂരമല്ല.
പെന്തക്കോസ്റ്റ് വിഭാഗത്തിൽ പെട്ട ചിലർ ചില ഭ്രാന്ത് കാണിക്കുന്നുണ്ടെങ്കിലും പൊതുവെ കൃസ്ത്യൻ സമൂഹം തങ്ങളുടെ അടിവേര് ഭാരതീയ സംസ്കാരത്തിലാണ് എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ബുദ്ധമതത്തിൽ നിന്ന് പൊട്ടി മുളച്ച ഒരു മുളയാണ് കൃസ്തുമതം എന്നും, യേശു കൃസ്തുവിനെ ജ്ഞാനസ്നാനം ചെയ്യിച്ച സ്നാപക യോഹന്നാൻ ബുദ്ധഭിക്ഷു ആയിരുന്നു എന്നും വിവേകാനന്ദൻ തറപ്പിച്ചു പറഞ്ഞിട്ടുള്ള കാര്യം ഓർക്കണം. ലോകത്തിലെ പല രാജ്യങ്ങളിലെ പൗരന്മാരും ഭാരതീയ സനാതന ധർമ്മത്തോട് ആഭിമുഖ്യം കാണിക്കുന്നവരാണ്. മാതാ അമൃതാനന്ദമയി ചെല്ലുന്നിടത്തെല്ലാം കൂടുന്ന ജനസഞ്ചയം സനാതന ധർമ്മത്തിൽ ആകൃഷ്ടരായതിന്റെ ഉദാഹരണമാണ്. കേരളത്തിലാണ് അവർ ആൾ ദൈവം എന്ന പേരിൽ അറിയപ്പെടുന്നത് എന്നാൽ വിദേശത്ത് അങ്ങിനെയല്ല.
യേശു കൃസ്തു ഒരു കൃഷ്ണ ഭക്തനായിരുന്നു എന്നും അദ്ദേഹത്തിന്റെ അജ്ഞാതവാസക്കാലം തക്ഷശിലയിൽ ആയിരുന്നെന്നും സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് പരസ്യമായി അംഗീകരിക്കുന്നില്ലെങ്കിലും വളരെയേറെ കാര്യങ്ങളിൽ സനാതന ധർമ്മ തത്ത്വം ശാസ്ത്രജ്ഞന്മാർ അംഗീകരിക്കുന്നുണ്ട്. കത്തിജ്വലിക്കുന്ന സൂര്യന്റെ ശബ്ദം ഓം കാരമാണെന്ന് ശാസ്ത്രജ്ഞന്മാർ തിരിച്ചറിഞ്ഞു. അങ്ങിനെ സനാതന ധർമ്മ മൂല്യം തിരിച്ചറിഞ്ഞവരിൽ ഒരാളാണ് നമ്മുടെ ഗാന ഗന്ധർവ്വൻ ചുമ്മാ ഒരു രസത്തിന് വിവാദം സൃഷ്ടിക്കാനായി പറഞ്ഞതല്ല ഗുരുവായൂർ ദർശനത്തിനുള്ള മോഹം. ലോകം മുഴുവനും യാത്ര ചെയ്ത് ജ്ഞാനം നേടിയ അദ്ദേഹമാണ് യഥാർത്ഥ ജ്ഞാനി- ഗീതയുടെ സത്ത് അറിഞ്ഞവൻ- അദ്ദേഹമാണ് യഥാർത്ഥ ഹിന്ദു. നമ്മുടെ കണ്ണിലെ ദോഷ ദർശനം ഒഴിവാക്കി ഒരു ഹിന്ദു ആകുക ഒരു സെമിറ്റിക് മതത്തിന്റെ നിലവാരത്തിലേക്ക് സനാതന ഹിന്ദു ധർമ്മത്തെ താഴ്ത്താതിരിക്കുക - ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ