2017, ഫെബ്രുവരി 14, ചൊവ്വാഴ്ച

നാരായണീയം--ദശകം  29 ശ്ലോകം  5. തിയ്യതി 14/2/2017

അസ്മാസ്വിയം പ്രണയിനീത്യസുരേഷു തേഷു
ജോഷം സ്ഥിതേഷ്വഥ സമാപ്യ സുധാം സുരേഷു,
ത്വം,ഭക്തലോകവശഗോ നിരജരൂപമേത്യ
സ്വർഭാനുമർദ്ധപരിപീതസുധം വ്യലാവീഃ
            അർത്ഥം
ആ അസുരന്മാർ ഇവൾ നമ്മുടെ പേരിൽ പ്രണയമുള്ളവൾ തന്നെയാണേ! എന്ന് വിചാരിച്ച് മിണ്ടാതിരുന്നപ്പോൾ തൽക്ഷണം ഭക്തജനങ്ങൾക്ക് അധീനനായ അവിടുന്ന് അമൃത് ദേവന്മാർക്ക് മാത്രം വിളമ്പി എത്തിച്ചു. അമൃത് അസാരം അകത്താക്കിയ രാഹുവിനെ സ്വന്തം രൂപം കൈക്കൊണ്ട് അവിടുന്ന് അറുത്തു കളഞ്ഞു.
       മോഹിനിയിൽ മയങ്ങിപ്പോയ അസുരന്മാർ അമൃത് വിളമ്പുന്നതിൽ അശേഷം ശ്രദ്ധിച്ചില്ല. മായയാൽ ദേവനായിച്ച മഞ്ഞ് അമൃത് വാങ്ങി രാഹു അൽപ്പം പാനം ചെയ്തു. ഭഗവാൻ തൽക്ഷണം സ്വന്തം രൂപം ധരിച്ച് ചക്രം കൊണ്ട് അവന്റെ ഗളച്ഛേദവും ചെയ്തു.
6
ത്വത്ത: സുധാഹരണ യോഗ്യഫലം പരേഷു
ദത്വാ ഗതേ ത്വയി സുരൈ: ഖലു തേ വ്യഗൃഹ്ണൻ
ഘോരേ fഥ മൂർച്ഛതി രണേ. ബലി ദൈത്യമായാ-
വ്യാമോഹിതേ സുര ഗണേ, ത്വി മഹാ വിരാസീ:
            അർത്ഥം
ധന്വന്തരി ആയ അവിടുത്തെ പക്കൽ നിന്ന് അമൃത് തട്ടിയെടുത്തതിന് അനുരൂപമായ ഫലം ശത്രുക്കൾക്ക് ഉണ്ടാക്കിക്കൊടുത്ത് അങ്ങ് പോയപ്പോൾ ആ അസുരന്മാരാകട്ടെ ദേവന്മാരോട് യുദ്ധം ചെയ്യാൻ ഒരുങ്ങി. അനന്തരം യുദ്ധം ഭയങ്കരമായി കൊടുമ്പിരി കൊള്ളുകയും ദേവന്മാരെല്ലാം ബലി എന്ന അസുരന്റെ മായാപ്രയോഗത്താൽ വിമുഢരാകുകയും ചെയ്തപ്പോൾ അവിടുന്ന് പ്രത്യക്ഷപ്പെട്ടു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ