നാരായണീയം ദശകം 28 ശ്ലോകം 7 തിയ്യതി--8/2/2017
ഗിരിശദ്രുഹിണാദി സർവ്വദേവാൻ
ഗുണഭാജോ/പ്യവിമുക്തദോ ഷലേശാൻ
അവമൃശ്യ സദൈവ സർവ്വരമ്യേ
നിഹിതാ ത്വയ്യനയാ/പി ദിവ്യമാലാ.
അർത്ഥം
ഈ ലക്ഷ്മീദേവിയാൽ ശ്രീ പരമേശ്വരൻ ബ്രഹ്മാവ് മുതലായ എല്ലാ ദേവന്മാരും ആശ്രിത വാത്സല്യാദി ഗുണങ്ങൾ ഉള്ളവരാണെങ്കിലും ദോഷാംശങ്ങളിൽ നിന്ന് നിശ്ശേഷം മുക്തരല്ലെന്ന് പര്യാലോചിച്ചിട്ട് എല്ലായ്പ്പോഴും തന്നെ സർവ്വപ്രകാരേണയും കമനീയ നായിരിക്കുന്ന നിന്തിരുവടിയിൽത്തന്നെ ദിവ്യമായ വരണ മാല്യം സമർപ്പിക്കപ്പെട്ടു.
:വിശദീകരണം
ലക്ഷ്മീ ദേവി ബ്രഹ്മാവിനേയോ പരമശിവനേ യോ വരിക്കാത്തത് അവർ ദോഷങ്ങളിൽ നിന്ന് നിശ്ശേഷം മുക്തരാവാത്തത് കാരണമാണ് എന്ന് പറഞ്ഞിരിക്കുന്നു. എന്താണ് അവരെ വിട്ടുപിരിയാത്ത ദോഷം?
സൃഷ്ടിക്കുക എന്നത് രജോഗുണമാണ് അതിന് സഹായിക്കേണ്ടത് ജ്ഞാന ദേവതയാണ് അതായത് സരസ്വതി. സംഹരിക്കുക എന്നത് ലോക വ്യവഹാരത്തിന് അത്യാവശ്യമാണെങ്കിലും അത് തമോഗുണമാണ്. എന്നാൽ സംരക്ഷിക്കുക എന്നത് സത്വഗുണമാണ്. അപ്പോൾ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത രജോഗുണം ബ്രഹ്മാവിലും തമോഗുണം പരമശിവനിലും വന്നതാണ് ഇവരുടെ ദോഷം' ആ ദോഷത്തിൽ നിന്ന് മുക്തി നേടാൻ കഴിയുകയും ഇല്ല. ഇത് മനസ്സിലാക്കി ലക്ഷ്മീദേവി മഹാവിഷ്ണുവിന്റെ ഗളത്തിൽ മാലയിട്ടു. കാരണം ധ ന ദേവതയായ ലക്ഷ്മിയുടെ സഹധർമ്മിണീ ഭാവം വിഷ്ണുവിനാണ് അത്യാവശ്യം സംരക്ഷണത്തിനാണല്ലോ ധനം ആവശ്യം 1

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ