2017, ഫെബ്രുവരി 1, ബുധനാഴ്‌ച

അഹിന്ദുക്കൾക്ക് പ്രവേശനമില്ല!!!!

അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് മിക്ക് ക്ഷേത്രങ്ങളിലും കാണാം. ആദ്യമായി ആരാണ് ഹിന്ദു ? ആരാണ് അഹിന്ദു? എന്ന് തിരിച്ചറിയണം. ലോകമാന്യതിലകൻ ഹിന്ദുവിന്റെ പരിഭാഷ കൊടുത്തത് എന്താണെന്ന് നോക്കാം.

ആ സിന്ധോഃ സിന്ധുപര്യന്തം യസ്യ ഭാരതഭൂമയഃ
പിതൃഭൂഃ പുണ്യഭൂശ്ചൈവ സ വൈ ഹിന്ദുരിതി സ്മൃതഃ
            അർത്ഥം
സിന്ധു നദിയുടെ ഉത്ഭവസ്ഥാനം മുതൽ സിന്ധു(ഇന്ത്യൻ മഹാസമുദ്രം)വരെയുള്ള ഭൂമി ആരുടെയൊക്കെ പിതൃഭൂമിയും ,പുണ്യഭൂമിയുമാണോ അയാളെ ഹിന്ദു എന്ന് പറയാം.

ഒരു തരത്തിൽ പറഞ്ഞാൽ ഹിന്ദു മതത്തിന്റെ(സത്യവാദസൂചകത്തിന്റെ) ആന്തരിക ചൈതന്യം ഗ്രഹിക്കാൻ കഴിയുന്നവനൊക്കെത്തന്നെയും ഹിന്ദുവാണ്.ഹിന്ദു വേദങ്ങളേയും,(നിഗമങ്ങൾ) തർക്കമൂലകങ്ങളായ ദർശനങ്ങളേയും (ആഗമങ്ങൾ) അംഗീകരിക്കണം.
2. ഈശ്വരവിശ്വാസം വേണം
3. സ്വതന്ത്രമായി ചിന്തിക്കുവാൻ ഹിന്ദുവിന് സ്വാതന്ത്ര്യമുണ്ട്.
4. തീവ്രവാദപരമായ ചട്ടക്കൂടിൽ മുഴുകിയ വിശ്വാസം വേണമെന്നില്ല
5. സമൂഹത്തിന്റെ മംഗളത്തിന് അയാൾ ദൃഢവ്രതനായിരിക്കേണ്ടതുണ്ട്.
6. സദാചാരം നിർബ്ബന്ധമാണ്. അതില്ലെങ്കിൽ വേദങ്ങളേയോ,ഉപനിഷത്തുക്കളേയോ,ഗീതയേയോ കൊണ്ടാടിയത് കൊണ്ട് കാര്യമില്ല.

എന്നാൽ ഹിന്ദു ശബ്ദത്തിന്റെ വ്യുൽപ്പത്തി കൂടി ശ്രദ്ധിക്കണം
1.നിന്ദ്യകർമ്മാണി,ജഹാതീതി ഹിന്ദു--നിന്ദ്യകർമ്മങ്ങളെ ത്യജിക്കുന്നവൻ ഹിന്ദു.
2. ഹീനം ദൂഷയതി ഇതി ഹിന്ദു---ഹീനന്മാരെ ദുഷിക്കുന്നതും ത്യജിക്കുന്നവനും ഹിന്ദു
3. ഹിംസാം ദമയതീതി ഹിന്ദു ' - ഹിംസയെ ഒതുക്കുന്നവൻ ഹിന്ദു
4  ഹിനസ് തി ദുഷ്ടാനിതി ഹിന്ദു: -- ദുഷ്ടന്മാരെ നശിപ്പിക്കുന്നവൻ ഹിന്ദു.

മേൽ പറഞ്ഞ അർത്ഥങ്ങളോട് കൂടിയ ഹിന്ദുമതത്തിന്റെ ഉത്ഭവം വേദകാലത്തിന് മുമ്പുതന്നെ നമുക്ക് കണ്ടെത്താനാകും ' മോഹൻ ജോ ദാരായിലും, ഹാരപ്പയിലും നടത്തിയ ഖനനങ്ങളിൽ നിന്ന് ഇത് സംബന്ധിച്ച പല വിവരങ്ങളും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. വൈദിക സാഹിത്യത്തിലെ ഏറ്റവും പ്രാചീനമായ ഗ്രന്ഥം ഋഗ്വേദമാണ്. അവിടം മുതൽ ഹിന്ദു മതത്തിന്റെ ക്രമമായ വികാസം നമുക്ക് കണ്ടെത്താം.

മേൽ പറഞ്ഞതിൽ നിന്നും ലോകത്തിലുള്ള ഏത് സെമിറ്റിക് മത വിശ്വാസിക്കും ഹിന്ദുവാകാം. എന്നാൽ ഒരു ഹിന്ദുവിന് ഒരിക്കലും ഒരു സെമിറ്റിക് മതക്കാരനാകാൻ കഴിയില്ല. ബാഹ്യമായ മതപരിവർത്തനമല്ല ഇവിടെ ഉദ്ദേശിച്ചത്. അങ്ങിനെ നിർബന്ധമതപരിവർത്തനം നടന്നതിന്റെ പേരിൽ സെമിറ്റിക് മതാനുയായികളായി ആന്തരിക പരിവർത്തനം വരാത്തവർ കാരണം സത്യത്തിൽ അസ്വസ്ഥത വളരുകയും പിൻതലമുറ ഹിന്ദുധർമ്മത്തിന്റെ വിപരീത ദശയിലേക്ക് എത്തി അധർമ്മത്തിന്റെ പടുകുഴിയിൽ ചെന്നു വീണു. ഇന്നത്തെ ഭീകരവാദവും സ്വാർത്ഥ പ്രചരണവും അതിന്റെ അനന്തരഫലമാണ്.(തുടരും) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ