2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

സാമൂഹ്യസംസ്കാരവും പരിഗണിക്കണം!!!

ഇന്ന് നാം ഇതിഹാസപുരാണങ്ങളെ വിലയിരുത്തുമ്പോൾ ആ കാലഘട്ടത്തിലെ സാമൂഹ്യ സംസ്കാരം കൂടി കണക്കിലെടുക്കണം! വിവാഹം എന്തിന് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തൈത്തിരിയോ പനിഷത്ത് നൽകുന്നുണ്ട്. സന്തതി പരമ്പരയെ മുറിക്കാതിരിക്കു! എന്നാണ് ഉപനിഷത്ത് പറയുന്നത്. ഇവിടെ കാമസം പൂർത്തി വിഷയ മേ അല്ല - നല്ല സൽപുത്രൻ ജനിക്കുന്ന സമയം നോക്കി ഭാര്യാ ഭർത്താക്കന്മാർ അതിലേക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഒന്നാണ് കാമം.

അസമയങ്ങളിലുള്ള വേഴ്ച പിറക്കുന്ന സന്താനം യോഗ്യനാകാൻ വഴിയില്ലെന്ന് എത്രയോ ഉദാഹരണങ്ങൾ പുരാണങ്ങളിൽ ഉണ്ട്. കൈകസി വി ശ്രവസ്സിനെ സന്താന ലാഭാർത്ഥം സമീപിച്ചപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞത് നീ വന്ന സമയം മോശമാണ് എന്നാണ്.

ബ്രഹ്മ യാമം, ബ്രാഹ്മമുഹൂർത്തം തുടങ്ങിയ സമയങ്ങൾ ഈശ്വരോ പാസനയ്ക്ക് ഉള്ളതാണ്. ജ്ഞാനികളായ മുനിമാർ ആ സമയങ്ങളിൽ പത്നീ സംഗമത്തിന് ഒരിക്കലും ശ്രമിക്കില്ല. മുനി പത്നിമാരും ഈ സമയങ്ങളിൽ ഭക്തിപരമായ സാഹചര്യങ്ങളിലേ മനസ്സിനെ വ്യാപൃതമാക്കു ! ഇത്തരം സത്തായ ചിന്തയോടെ വേണം അഹല്യാ ഗൗതമന്മാരുടെ കഥയെ വിലയിരുത്താൻ: പ്രഭാതമായെന്ന് കരുതി കുളിക്കാൽ പോയ സമയത്താണല്ലോ ദേവനാഥനായ ഇന്ദ്രൻ കാമ പരവശനായി വന്നു എന്ന് പറയുന്നത്! പ്രഭാതമായിട്ടില്ലെങ്കിലും ആ വിശ്വാസമാണല്ലോ ഗൗതമനും അഹല്യയ്ക്കും ഉള്ളത്. അപ്പോൾ തന്റെ ഭർത്താവ് ഒരു സംഗമ ആവശ്യവുമായി ആ സമയത്ത് വരില്ല എന്ന് അഹല്യയ്ക്ക് അറിയാം. അപ്പോൾത്തന്നെ ഇത് തന്റെ ഭർത്താവ് അല്ലെന്ന് അഹല്യ തീരുമാനിയ്ക്കും. ഈ ഒരു പശ്ചാത്തലം കൂടി കണക്കിലെടുത്താണ്. ഈ കഥ ആരോപിത മാണെന്ന് ഞാൻ ഉറപ്പിച്ചത്.( ചിന്തിക്കുക)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ