പുനർജന്മ സിദ്ധാന്തവും തീരാ സംശയങ്ങളും
പുനർജന്മം ഉണ്ടെന്ന് ഭഗവദ് ഗീത പറഞ്ഞത് വിശ്വസിക്കുന്നവർക്കും, വിശ്വസിക്കാത്തവർക്കും ഒരു സംശയമുണ്ട്. വിശ്വസിക്കുന്നവർ സംശയമായും വിശ്വസിക്കാത്തവർ ചോദ്യം ചെയ്യുന്ന രൂപത്തിലും അത് പ്രകടിപ്പിക്കും എന്ന് മാത്രം
ഒരാൾ ചോദ്യം ചെയ്തു. 100 പേർ മരിച്ചാൽ വീണ്ടും 100 പേരല്ലേ പുനർജനിക്കു ? അപ്പോൾ ജനസംഖ്യ വർദ്ധിക്കുന്നതോ? ചോദിച്ചത് ഒരു മുസ്ലിം അദ്ധ്യാപകൻ. അതായത് ആത്മാവിന് രൂപം ഇല്ലെന്ന് ബാഹ്യമായി പറയുമെങ്കിലും ആന്തരികമായി ഒരു അതിർത്തി കൽപ്പിച്ചിരിക്കുന്നു എന്ന് സാരം.
100 പേർ ഇരിക്കുന്ന ഹാളിലേക്ക് അവർക്ക് വേണ്ട ഹലുവ കൊണ്ടുവന്നു വീതിച്ച കൊടുത്തു എന്ന് കരുതുക വീണ്ടും പത്ത് പേർ വന്നാൽ കൊടുക്കാനില്ല കാരണം ഹലുവയക്ക് രൂപവും അളവും ഉണ്ട്. എന്നാൽ എത്ര പേർ അധികം വന്നാലും അവർക്ക് ശ്വസിക്കുവാൻ വായു അവിടെ യുണ്ട്. കാരണം വായുവിന് രൂപവും അളവും കൽപ്പിക്കപ്പെട്ടിട്ടില്ല'
ഒരു നിലവിളക്ക് കത്തിച്ചു വെച്ചിരിക്കുന്നു. ഒരു ദീപം മാത്രം നിരവധി പേർ വന്ന് ഓരോ തിരി കൊണ്ട് വന്ന് അതിൽ നിന്നും തീ പകർന്ന് കൊണ്ട് പോകുന്നു. പത്ത് പേർ അങ്ങിനെ ചെയ്താൽ അവരുടെ പക്കലൊക്കെ ദീപമുണ്ട്. അഗ്നിയും ഉണ്ട്. ഏതിൽ നിന്നാണോ തീ പകർന്നത് ? അവിടെ കുറവ് സംഭവിച്ചിട്ടില്ല അപ്പോൾ ആ ഒന്ന് തന്നെയാണ് പത്തായിത്തീർന്നത്.
ആ ദീപം ഒരു ഗോവിന്ദച്ചാമിയാണ് എന്ന് കരുതുക അയാളുടെ ദുഷ്കർമ്മത്തിൽ ദുഖിച്ച 5 പേർ ഉണ്ട് എന്ന് കരുതുക ഈ 5 പേരുടെയും ദു:ഖം അയാൾ അറിയണം.
പകർന്ന് കൊണ്ടുപോയ ആദ്യത്തെ തിരി- പീഡിപ്പിക്കപ്പെട്ട പെൺകുട്ടി. ആ പീഡനം അയാൾ പെൺകുട്ടിയായി ജനിച്ച് അനുഭവിക്കണം ' രണ്ടാമത്തെ തിരി ആ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മ- ഒരമ്മയായി മാറി ആ അമ്മയുടെ ദു:ഖം അയാൾ അനുഭവിക്കണം. പിന്നെ അച്ഛൻ സഹോദരൻ മുത്തശ്ശി എന്നീ 5 ജന്മങ്ങൾ എടുത് ആ അഞ്ച് പേരും അനുഭവിച്ച വേദന അയാളും അനുഭവിക്കണം. ' അപ്പോൾ ഒരു ശരീരമുള്ള ഗോവിന്ദച്ചാമി എന്ന ജീവാത്മാവ് ചെയ്ത കർമ്മഫലം അനുഭവിക്കാനായി 5 ശരീരങ്ങൾ എടുത്ത് ആ അഞ്ച് ശരീരത്തിലൂടെ അനുഭവിക്കുന്നു. ബാഹ്യമായി ജനസംഖ്യ സ്വഭാവികമായും വർദ്ധിക്കുമല്ലോ! അങ്ങിനെ എത്ര എത്ര ഗോവിന്ദച്ചാമിമാർ! ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ