2017, ഫെബ്രുവരി 26, ഞായറാഴ്‌ച

ചോദ്യവും ഉത്തരവും

സാർ ഞാൻ വിമലാ മേനോൻ എടക്കര നിലമ്പൂർ - ഒരു ഗ്രൂപ്പിൽ പത്ത് തലയോട് കൂടിയ രാവണന്റെ ചിത്രവും ഓരോ തലയ്ക്കും തുടർച്ചയായി ഇങ്ങിനെ വ്യാഖ്യാനിച്ചിട്ടുണ്ട്.
1.Lust 2 Anger 3 Fear 4 Greed 5 Ego 6 Attachment. 7. Laziness  8. Hatred. 9. Jealousy. 10 Slander.  ഈ വ്യാഖ്യാനം ശരിയാണോ സാർ?

            ഉത്തരം
വ്യാഖ്യാനങ്ങൾ ആർക്കും എങ്ങിനെയുമാകാം. പക്ഷെ അത് സന്ദർഭവുമായി യോജിക്കണം എന്ന് മാത്രം അല്ലെങ്കിൽ അത് ഉൾക്കൊള്ളാനാകില്ല. ഈ വ്യാഖ്യാനം ക്രമത്തിൽ  1. കാ മാന്ധത 2 ദേഷ്യം 3ഭയം 4 ദുരാഗ്രഹം 5. അഹന്ത 6. ആസക്തി 7. മടി /അലസത 8 വിദ്വേഷം 9. അസൂയ 10 അപഖ്യാതി-പരദൂഷണം എന്നിവയാണല്ലോ! ഒരു സാധാരണ മനുഷ്യന് ഉണ്ടായേക്കാവുന്ന ഭാവങ്ങളാണ് ഇവ  രാവണൻ ഒരു സാധാരണ മനുഷ്യനല്ല. രാക്ഷസൻ എന്ന് വിശേഷിപ്പിക്കുമ്പോൾത്തന്നെ മേൽ പറഞ്ഞ വ കാഠിന്യമാർന്ന രീതിയിൽ ഉണ്ട് എന്ന് അനുമാനിക്കാം.

പക്ഷെ രാവണന്റെ പത്ത് തലയുടെ വ്യാഖ്യാനം ഇതല്ല. വേദങ്ങൾ നാലിലും ശിക്ഷ  കൽപ്പം  നിരുക്തം ഛന്ദസ്സ്  വ്യാകരണം  ജ്യോതിഷം എന്നീ ആറ് ശാസ്ത്രങ്ങളിലും രാവണൻ ജ്ഞാനിയാണ്. അതാണ് പത്ത് തല എന്ന സങ്കല്പം. രാവണന് എല്ലാം അറിയാം പക്ഷെ നേരെ വിപരീത മേ ചെയ്യു എന്ന് മാത്രം  ശൂർപ്പണഖയുടെ പരാതി കേട്ട രാവണന് പൂർവ്വജന്മ ബോധമുണ്ടായി. സാക്ഷാൽ ഹരി നാരായണൻ തന്നെയാണ് രാമൻ എന്ന് ബോധ്യപ്പെടുകയും ചെയ്തു അതോടെ കാമം ഇല്ലാതായി അതായത് ഭോഗേച്ഛ  ദേഷ്യം, ഭയം ദുരാഗ്രഹം ആസക്തി അലസത വിദ്വേഷം പരദൂഷണം എല്ലാം രാവണനിൽ നിന്നും വിട്ടകന്നു. പിന്നെ എത്രയും പെട്ടെന്ന് രാമന്റെ കൈ കൊണ്ട് വധിക്കപ്പെടണം എന്ന മോഹമായിരുന്നു. അതിന് വേണ്ടി കാണിച്ച അടവുകളൊന്നും മേൽ പറഞ്ഞ പട്ടികയിൽ പെടുത്താൻ പറ്റില്ല കാരണം രാവണൻ സത്യം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാലാണ്  സീതയെ മാനഭംഗം ചെയ്യാത്തത്. ഹനുമാൻ എത്തി എന്ന് സ്വപ്ന ദർശനം ഉണ്ടായപ്പോൾ ഒരു പ്രകോപനം എന്ന നിലയിൽ മാത്രമാണ് സീതയോട് മര്യാദയില്ലാതെ എന്ന് രാമദൂതന് തോന്നും വിധം പെരുമാറിയത്. ഇങ്ങിനെ വിശകലനം ചെയ്ത് ചിന്തിക്കുമ്പോൾ മേൽ പറഞ്ഞ വ്യാഖ്യാനം ഉൾക്കൊള്ളാവുന്നതല്ല. _ ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ