2017, ഫെബ്രുവരി 22, ബുധനാഴ്‌ച

നാരായണീയം ദശകം - 30 ശ്ലോകം 1 Date 22/2/2017

ശക്രേണ സംയതി ഹതോfപി ബലി ർ മഹാത്മാ
ശൂക്രേണ ജീവിതതനൂഃ ക്രതു വർദ്ധിതോഷ്മാ
വിക്രാന്തിമാൻ ഭയനിലീനസുരാം ത്രിലോകീം
ചക്രേ വശേ, സ തവ ചക്രമുഖാദഭീതഃ
                അർത്ഥം
മുമ്പ് അമൃത മഥനം കഴിഞ്ഞുണ്ടായ യുദ്ധത്തിൽ ഇന്ദ്രനാൽ കൊല്ലപ്പെട്ടവനായിട്ടും ശുക്ര മഹർഷി ജീവൻ കൊടുത്ത ദേഹത്തോടു് കൂടിയ മഹാത്മാവായ ആ ബലി യാഗം ചെയ്ത് ബലം വർദ്ധിച്ച് മഹാപരാക്രമി ആയിട്ട് നിന്തിരുവടിയുടെ ചക്രത്തിന്റെ മുമ്പിലും ഭയമില്ലാത്തവനായി പേടിച്ചൊളിച്ചു പോയ ദേവന്മാരോട് കൂടിയ മൂന്ന് ലോകവും പാട്ടിലാക്കി.
      '  'വിശദീകരണം
ഇവിടെ വധിക്കപ്പെട്ട മഹാബലി തന്നെയാണ് പ്രഹ്ളാദന്റെ പൗത്രനായ മഹാബലി എന്നു പറയുന്നു. ഞാൻ മുമ്പ് പറഞ്ഞ ശ്ലോക വ്യാഖ്യാനത്തിൽ ഇന്ദ്രനാൽ വധിക്കപ്പെട്ട മഹാബലി വേറെ ആണെന്ന് പറഞ്ഞിരുന്നു. അതിന് കാരണം അ ധർമ്മം പ്രവർത്തിക്കുന്നതിനാലാണ്. അപ്പോൾ ഭട്ടതിരിപ്പാട് തന്നെ ഒന്നാണെന്ന് പറയുമ്പോൾ മഹാബലിയുടെ നാം കാണാത്ത മറ്റൊരു വശം കാണുന്നു. വിശദീകരണ വേളയിൽ അങ്ങിനെ പറഞ്ഞത് ആചാര്യനെ കൊണ്ട് തന്നെ സത്യം പറയിക്കുക എന്ന ഉദ്ദേശത്തോടെയാണ്. നേരിട്ട് മഹാബലി അധർമ്മം ചെയ്തു എന്നു പറയുന്നതിനേക്കാൾ നമ്മൾ ധർമ്മിയാണെന്ന് വിശ്വസിക്കുകയും ആചാര്യൻ അത് തിരുത്തുകയും ചെയ്യുമ്പോൾ അതിന് മൂല്യം കൂടും.  മാത്രമല്ല ഇന്ന് കേൾക്കുന്ന അവതാരങ്ങളുടെ ക്രമം ശരിയല്ല എന്ന് ഇതിനാൽ തെളിയുന്നു. നാരായണീയത്തിൽ പറഞ്ഞ ക്രമം ആണ് ശരി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ