2017, ഫെബ്രുവരി 2, വ്യാഴാഴ്‌ച

ആരാണ് അഹിന്ദു?

ഹിന്ദു ആരാണ് എന്ന് ആചാര്യന്മാരുടെ വാക്കുകളിലൂടെ നേരത്തെ ഇട്ട പോസ്റ്റിൽ പറഞ്ഞു.ഇനി ആരാണ് അഹിന്ദു? നിന്ദ്യകർമ്മങ്ങൾ അനുഷ്ഠിക്കുന്നവൻ, ഹീനന്മാരെ കൂട്ട് പിടിക്കുന്നവൻ ,ഹിംസയെ അനുകൂലിക്കുന്നവൻ. ദുഷ്ടന്മാരുടെ കൂട്ട് കൂടുന്നവൻ അതായത് ഹിന്ദു എന്ന നിർവചനത്തിന് നേരെ വിപരീതമുള്ളവൻ അവനാണ് അഹിന്ദു. അപ്പോൾ ശരിയാണ് അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഇല്ല എന്ന് പറയുന്നത്  ഇനി യേശുദാസ് ഇതിൽ ഏതിൽ പെടും? കുറച്ച് പുറകോട്ട് പോകണം

വർഷങ്ങൾക്ക് മുമ്പ് 1978-79 കാലഘട്ടം.ഞാൻ അന്ന് സംഗീത കോളേജ് വിദ്യാർത്ഥിആയിരുന്നു. ഗായിക സുജാതയുടെ ഭർത്താവിന്റെ വീട് പാലക്കാടായിരുന്നു. അവിടെ സുജാതയുടെ വിവാഹത്തിന് മുമ്പ് ഒരു ദിവസം ദാസേട്ടൻ അവിടെ വന്നിരുന്നു. അന്ന് ഞാൻ കോളേജ് യൂനിയൻ സെക്രട്ടറി ആയിരുന്നു. ഞങ്ങൾ കുറച്ചു പേർ ദാസേട്ടനെ പോയി കണ്ടു കോളേജിൽ ഒരു കച്ചേരി നടത്തണം എന്നഭ്യർത്ഥിച്ചു. അദ്ദേഹം വരാമെന്നും ഏറ്റു. കച്ചേരി ദിവസമായപ്പോഴേക്കും അദ്ദേഹം ശബരിമലയ്ക്ക് മാല ഇട്ടിരുന്നു. കോളെജിൽ വന്ന സമയത്ത് ആരോടും ഒന്നും സംസാരിക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ കൂടെയുള്ള പ്രൈവറ്റ് സെക്രട്ടറിയോട് കാര്യം തിരക്കി. അപ്പോൾ അദ്ദേഹം പറഞ്ഞു ശബരിമലയ്ക്ക് മാലയിട്ടാൽ പിന്നെ  മൗനവ്രതമാണ് പാട്ട് പാടും പക്ഷെ ഒന്നും സംസാരിക്കില്ല. എനിയ്ക്ക് അത്ഭുതം തോന്നി. സ്ഥിരമായി മലയ്ക്ക് പോകുന്ന  വർ പോലും മൗനവ്രതം ആചരിക്കാറില്ല.

പിറ്റേ ദിവസം മധു ക്കരയിൽ അദ്ദേഹത്തിന് കച്ചേരിയുണ്ട്. തംബുരു ഇടാറുള്ള വ്യക്തിക്ക് എന്തോ അസൗകര്യം. ഞങ്ങളുടെ പ്രിൻസിപ്പൾ ആയിരുന്ന ശ്രീ ചാലക്കുടി നാരായണസ്വാമി ആയിരുന്നു വയലിൻ ' അദ്ദേഹം പറഞ്ഞു കൃഷ്ണാ നല്ല തംബുരു നോക്കി ഒരെണ്ണം എടുക്ക് നാളെ നീയും വരണം കൂടെ തംബുരു ഇടാനായി.  എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. മധുക്കരയിലെത്തി തിരിച്ചു വരുന്നത് വരെ അദ്ദേഹം ചിരിക്കുകയല്ലാതെ ഒരക്ഷരം ആരോടും ഉരിയാടിയില്ല പിന്നെ മറ്റൊരു സന്ദർഭത്തിലാണ് ഞാൻ അദ്ദേഹവുമായി കുറച്ച് കൂടുതൽ സംസാരിച്ചത്.

അദ്ദേഹം പാടാനായി വേദിയിലിരുന്നാൽ സ്ഫോടനം നടന്നാൽ പോലും അദ്ദേഹം അറിയില്ല. പാട്ടിൽ വളരെ ഏകാഗ്രതയോടെ ഉള്ള ഇരിപ്പ്. അത്രയും ഏകാഗ്രതയോടെ - ഒരു നേരമെങ്കിലും കാണാതെ വയ്യന്റെ - എന്ന ഗാനം പാടുമ്പോൾ ആ ഏകാഗ്രമായ ഭക്തിയെ കുറിച്ച് എന്ത് പറയാൻ? അദ്ദേഹത്തിന് ഗുരുവായുർ ക്ഷേത്ര ദർശനം വിലക്കിയാൽ വലിയ സനാതന ധർമ്മികളാണ് എന്ന് സ്വയം ഞെളിയുന്ന ഞാനടക്കമുള്ള ഹിന്ദുക്കൾ സനാതന ധർമ്മ വ്യവസ്ഥിതിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ല എന്നർത്ഥം

ഹിന്ദു നാമം ഉണ്ടായാൽ അവൻ ഹിന്ദുവായോ?

ഗണപതിപ്ലാസ്റ്റിക്ക് സർജ്ജറി ചെയ്തതാണ് എന്നപറഞ്ഞ് അവഹേളിച്ച മുഖ്യമന്ത്രി ഹിന്ദുവാണോ?

കൃഷ്ണനെ മന്യപാനിയാക്കിയ എം ടി ഹിന്ദുവാണോ?
നിരീശ്വരവാദിയായ പ്രോഫസർ രവിചന്ദ്രൻ ഹിന്ദുവാണോ?

സത്യത്തിൽ ഇവരല്ലേ അഹിന്ദുക്കൾ?

മനനം ചെയ്യൻ സന്മനസ്സ് ഉണ്ടെങ്കിൽ മനനം ചെയ്യുക അതല്ല ഒരു ഹിന്ദുവിന്റെ മകനായി ജനിച്ചാൽ മതി ഏത് കൊള്ളരുതായ്മകൾ ചെയ്താലും  അവനെ മാത്രമേ ഹിന്ദു ആയി അംഗീകരിക്കൂ എന്നാണെങ്കിൽ എനിക്കൊന്നും പറയാനില്ല. ഞാൻ ഭഗവദ് ഗീതയിലെ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളു.അതേ ഞാൻ പറയൂ!  ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ