2017, ഫെബ്രുവരി 15, ബുധനാഴ്‌ച

എന്താണ് പുനർജ്ജന്മം?

വളരെ വിശാലമായ ഒരു അർത്ഥതലമുണ്ട് പുനർജന്മ സിദ്ധാന്തത്തിന്! ഇപ്പോൾ ഉള്ള അവസ്ഥയിൽ നിന്നൊരു പരിണാമം! അതായത് എനർജി മാറുന്നില്ല മാറ്ററെ മാറുന്നുള്ളു! എങ്കിലും വെറെ വേറെ ആണെന്ന തോന്നലുകൾ ഉണ്ടാക്കുന്നു! ഞാൻ ആർക്കും കർതൃത്വവും കർമ്മത്വവും കൊടുത്തിട്ടില്ല! സ്വഭാവമേ കൊടുത്തിട്ടുള്ളു! ഈ സ്വഭാവം നിമിത്തമാണ് പുനർജന്മം ഉണ്ടാകുന്നത്! ഒരു കിലോ വിറക് കത്തിക്കുക!അതിന്റെ ഒരംശം പോലും നഷ്ടപ്പെടുന്നില്ല 700 ഗ്രാം ചാരമുണ്ടെങ്കിൽ ബാക്കിയുള്ള 300 ഗ്രാം ഊർജ്ജമായി പരിണമിച്ചു! അപ്പോൾ വിറക് ചാരമായും ഊർജ്ജമായും പുനർജ്ജനിച്ചു!

ശൈശവത്തിലെ എല്ലാം ഒഴിവാക്കിയാണ് ഒരാൾ കൗമാരത്തിലെത്തുന്നത്! അയാളുടെ ചിന്തകൾ ,ഇഷ്ടങ്ങൾ ലക്ഷ്യങ്ങൾ¡ എല്ലാം  ശൈശവത്തിൽ ഉണ്ടായിരുന്നതിനേക്കാൾ എത്രയോ വ്യത്യസ്ഥമാണ്! ശരിക്കും മറ്റൊരാൾ ! അപ്പോൾ ആ പഴയ ശിശുവിന്റെ പുനർജന്മമാണ് ഈ കൗമാരക്കാരൻ! ഇനി ശരീരത്തിൽ നിന്നും വേറിട്ടു പോയ എനർജി ഒരിക്കലും നഷ്ടപ്പെടുന്നില്ല! നഷ്ടപ്പെടുന്നില്ലെങ്കിൽ അത് വേറെ എവിടെയെങ്കിലും ഉണ്ടായിരീക്കണമല്ലോ!ആ ഇരിപ്പിടം ഏതോ അത് ആ ജീവാത്മാവ് എന്ന എനർജിയുടെ പുതിയ പ്രകടനമാണ് ഇത് തന്നെയാണ് പുനർജന്മം എന്ന് പറയുന്നത്!

ഇനി വസ്ത്രം മാറുന്നത് പോലെയാണ് മരണം എന്ന് ഗീത പറയുന്നു. ഇവിടെ വസ്ത്രം എന്ന ശരീരമേ മാറുന്നുള്ളു! ആനിലയ്ക്ക് എനിക്ക് പുനർജന്മം ഉണ്ടെന്ന് എങ്ങിനെ പറയും? ഒരു ജന്മ മെടുത്തു!പിന്നെ ശരീരമാകുന്ന വസ്ത്രം ഇടയ്ക്കിടയ്ക്ക് മാറിക്കൊണ്ടിരുന്നു! ഇവിടെ ഞാൻ മരിച്ചാലല്ലേ പുനർജനിക്കേണ്ടതുള്ളൂ? ഞാൻ മരിക്കുന്നില്ല ശരീരമെന്ന വസ്ത്രം മാറുന്നേ ഉള്ളൂ! എന്നാണോ വസ്ത്രം മാറാൻ കഴിയാത്ത വിധം ഞാൻ മാറുന്നത്? അന്ന് ഞാൻ മരിച്ചു എന്ന് പറയാം! പക്ഷെ അതിനെ മോക്ഷം എന്നാണ് പറയുക പരിപൂർണ്ണ ലയനം

അപ്പോൾ ഓരോ വസ്ത്രം മാറുമ്പോളും  ഓരോ അനുഭവമായിരിക്കും  ആയതിനാൽ ഓരോ വസ്ത്രം മാറുമ്പോളും ഓരോ ജന്മ മെന്ന് പറയുന്നു! ഇതാണ് പുനർജന്മത്തെ കുറിച്ചുള്ള ലഘു വിവരണം   ചിന്തിക്കുക!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ