സന്ദീപാനന്ദഗിരിയും ഇപ്പോഴുള്ള ഉൾവിളിയും
രാമായണവും, മഹാഭാരതവും വെറും കെട്ടുകഥകൾ മാത്രം - രാമായണത്തിലെ രാമനും, മഹാഭാരതത്തിലെ കൃഷ്ണനും ജീവിച്ചു മരിച്ചു പോയ ചരിത്ര പുരുഷന്മാരല്ല.--സന്ദീപാനന്ദഗിരി.
************************************************************
മറുപടി
ഈ മറുപടി താങ്കൾ വായിച്ചോളണം എന്നില്ല !പക്ഷെ സത്യം അറിയാൻ ആഗ്രഹിക്കുന്നവരും രാമനേയും കൃഷ്ണനേയും ആരാധിക്കുന്ന സാധാരണ ജനങ്ങളോട് എനിക്ക് ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്! കാരണം താങ്കളുടെ അത്ര പേരും പെരുമയും അറിവും ഇല്ലെങ്കിലും ഞാനും ഒരു ആദ്ധ്യാത്മിക പ്രഭാഷകനാണ്!
രാമനും കൃഷ്ണനും ചരിത്രപുരുഷന്മാരല്ല. ആണ് എന്ന അതിന് തെളിവില്ല എന്നാണെങ്കിൽ ഇവരൊന്നും ചരിത്രപുരുഷന്മാരല്ല എന്നതിനും തെളിവില്ല അപ്പോൾ പിന്നെ താങ്കൾ എങ്ങിനെ തറപ്പിച്ചു പറയും ഇവരൊന്നും ചരിത്ര പുരുഷന്മാരല്ലെന്ന്? അപ്പോൾ ഇവരൊന്നും ഇല്ലെങ്കിൽ മഹാഭാരതവും രാമായണവും കെട്ടു കഥകൾ അതാണല്ലോ താങ്കളുടെ വാദം? ഇവിടെ ഒരു സംശയം എന്നാൽ ഭഗവദ് ഗീത വ്യാസനങ്ങോട്ട് പറഞ്ഞാൽ മതിയായിരുന്നില്ലേ? എന്തിനാ ഇല്ലാത്ത കൃഷ്ണനെക്കൊണ്ട് വ്യാസൻപറയിപ്പിച്ചത്? നരവേഷധാരി എന്ന് മൂഢന്മാർ എന്നെ വിളിക്കുന്നു എന്ന ആ ശ്ലോകം എന്തിനായിരുന്നു? എന്നെ ഒരാൾ അപമാനിക്കുന്നു എന്ന് പറയുമ്പോൾ ഞാൻ എന്ന ചരിത്ര പുരുഷൻ വേണ്ടേ? കൃഷ്ണന്റെ സ്വർഗ്ഗാരോഹണം കൃത്യമായി പറഞ്ഞ് അതിന് തൊട്ട് പിറ്റെ ദിവസം കലിയുഗം ആരംഭിച്ചു എന്ന ചില ചരിത്രഗവേഷകരുടെ നിഗമനവും കെട്ടുകഥയാണോ?
പൂന്താനം കുറൂരമ്മ വില്വമംഗലം മേൽപ്പത്തൂർ എന്നിവർക്ക് കൃഷ്ണ ദർശനം കിട്ടി എന്നതും കെട്ടുകഥ ആയിരിക്കണമല്ലോ? കാരണം ഇല്ലാത്ത ഒന്നിനെ ദർശിക്കാൻ സാദ്ധ്യമല്ല! അപ്പോൾ താങ്കളുടെ കണക്കിൽ ഇതെല്ലാം കെട്ടുകഥ! വജ്രൻ എന്ന ഒരു രാജാവ് ചരിത്രത്തിൽ സ്ഥാനം പിടിച്ചതായി താങ്കൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ വജ്രന്റെ പിതാവ് അനിരുദ്ധനും അദ്ദേഹത്തിന്റെ പിതാവ് പ്രദ്യുമ്നനും അദ്ദേഹത്തിന്റെ പിതാവ് ശ്രീകൃഷ്ണനും ആണ്! താങ്കളുടെ കണക്കിൽ ഇതും കെട്ടുകഥ അല്ലേ? താങ്കളുടെ ഗീതാപ്രഭാഷണത്തിൽ ഇടയ്ക്കിടയ്ക്ക് ഭഗവാൻ പറഞ്ഞു എന്ന് പ്രയുന്നുണട്ല്ലോ? അപ്പോൾ ആ ഭഗവാൻ ആരാണ്? അമ്പാടിയില ഓടിക്കളിച്ച ഗോപികമാരോടൊത്ത് നൃത്തം ചെയ്ത കൃഷ്ണനല്ല ഗീത പറഞ്ഞ കൃഷ്ണൻ എന്ന് താങ്കൾ പറഞ്ഞാൽ ആ കൃഷ്ണൻ ഏതാണ്? അമ്പാടിയിലെ കൃഷ്ണൻ വളർന്ന് വലുതായി യൗവ്വനത്തെ സ്വീകരിച്ചാൽ അമ്പാടിയിലെ കൃഷ്ണനല്ലാതെ വരുമോ? അപ്പോൾ താങ്കൾ പറഞ്ഞ രീതിയിലാണെങ്കിൽ കൃഷ്ണന്റെ അച്ഛൻ വസുദേവരാണ്! താങ്കൾ പറഞ്ഞ വേറെ ആ കൃഷ്ണന്റെ പിതാവാരാണ്?
താങ്കൾ ഗീത പറയുമ്പോൾ ഉദ്ദേശിച്ച ആശയം എനിക്ക് മനസ്സിലാകാഞ്ഞിട്ടല്ല! പക്ഷെ താങ്കൾ ഇങ്ങിനെ പറയുമ്പോൾ എനിക്ക് ഇങ്ങനെ ചോദിക്കേണ്ടിവരും താങ്കൾ ഉത്തരം പറയാൻ ബാധ്യസ്ഥനാണ്! ഗീത വ്യാഖ്യാനിക്കുമ്പോൾ താങ്കളടക്കം പലരും കൃഷ്ണ നാമം പറയുന്നു എന്തിന് ഇല്ലാത്ത ഒരാളുടെ പേർ പറയണം? വ്യാസൻ ആണ് മഹാഭാരതം എഴുതിയത് അപ്പോൾ അതിൽ ഉൾക്കൊള്ളിച്ച ഗീത വ്യാസൻ പറഞ്ഞു എന്ന് പറഞ്ഞാൽ പോരേ? എന്തിന് ചരിത്ര പുരുഷനല്ലാത്ത ഒരാളുടെ പേർ വെറുതെ വലിച്ചിഴക്കണം?
കൃഷ്ണന്റെ പേരിൽ പറയപ്പെട്ട ഭഗവദ് ഗീത കൃഷ്ണൻ ചരിത്ര പുരുഷനല്ല എന്ന് പറയുമ്പോൾ ഇല്ലാത്ത ഒരാളുടെ ഉപദേശം എന്തിന് സ്വീകരിക്കണം? ഇനി ഒന്ന് താങ്കളോട് പറയട്ടെ! ഗീത പറഞ്ഞ ഒരാളുണ്ടല്ലോ! അത് ആരായാലും അതാണ് ഞങ്ങളുടെ കൃഷ്ണൻ! അത് ചരിത്ര പുരുഷൻ ആകാതിരിക്കാൻ തരമില്ലല്ലോ! അത് ചരിത്രമാക്കിയത് വ്യാസനും എന്താ ?
പിന്നെ മഹാഭാരത കാലഘട്ടം എന്ന് പറയുന്ന ആ കാലത്ത് ഇതല്ലെങ്കിൽ പിന്നെന്താ നടന്നിരുന്നത്? അതും കൂടി പറയണ്ടേ? പിന്നെ രാമായണവും മഹാഭാരതവും കെട്ടുകഥകൾ ആണെന്ന് പറഞ്ഞ താങ്കൾ മറ്റ് പതിനെട്ട് പുരാണങ്ങളും ഉപപുരാണങ്ങളും ചരിത്രമായി കാണുന്നുണ്ടായിരിക്കില്ല! ചുരുക്കി പറഞ്ഞാൽ ഹിന്ദുവിന് അഭിമാനിക്കാൻ തക്ക ഒരു ചരിത്ര പശ്ചാത്തലവും ഇല്ലെന്ന് ചുരുക്കം അല്ലേ? ആർ എസ് എസിനോടുള്ള വൈരാഗ്യം ഹിന്ദുക്കളെ മുഴുവൻ ഒരു ചരിത്രപരമായ സംസ്കാരം ഇല്ലാത്തവരാക്കി കാണിക്കുകയാണല്ലോ താങ്കൾ! കഷ്ടം ! പഞ്ചസാരപ്പായസം ഉഗ്രൻ! പക്ഷേ കോളാമ്പിയിൽ വിളമ്പിത്തന്നാൽ എങ്ങിനെ കഴിക്കും? തുടരും!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ