2017, ഫെബ്രുവരി 22, ബുധനാഴ്‌ച

കാലത്തിന്റെ കണക്ക് പുസ്തകം കാണാത്തവർ !

ഓരോ കാലഘട്ടത്തിലും ഭൂമിയിലുള്ള മനുഷ്യ നടക്കമുള്ള ജീവികൾക്ക് ജീവിക്കുവാനുള്ള സാഹചര്യങ്ങളാണ് പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നത്. ഒരു കാലഘട്ടം കഴിയുമ്പോൾ അടുത്ത ഘട്ടമാകുമ്പോഴേക്കും ആ കാലത്തിനനുസരിച്ച വിഭവങ്ങളാകും ഉണ്ടാവുക. അപ്പോൾ മുമ്പുണ്ടായിരുന്ന അവസ്ഥ പ്രകൃതി തന്നെ മായ്ച്ചു കളയുന്നു. അങ്ങിനെ മായ്ച്ചുകളയപ്പെട്ട സംഭവങ്ങൾ ഋഷിമാർ രേഖപ്പെടുത്തിയതിന് പുറമെ മറ്റൊരു തെളിവിനായി അലയുന്നത് വിഡ്ഢിത്തമാണ്. അതാണ് ശ്രദ്ധ വേണം എന്ന് പറയുന്നത്. ആചാര്യനിലും ആചാര്യ വാക്കുകളിലും ഉള്ള വിശ്വാസത്തേയും അoഗീകാരത്തേയുമാണ് ശ്രദ്ധ എന്ന് പറയുന്നത്.

പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ മുമ്പുള്ള സാഹചര്യം പ്രകൃതി പിൻവലിച്ചിരിക്കുന്നു. അതിന്റെ തെളിവിനായി ശ്രമിക്കുന്നത് വിഡ്ഢിത്തം തന്നെ അവശേഷിക്കുന്ന വല്ല തുമ്പിലും ശ്രദ്ധ പതിപ്പിച്ച് മനനം ചെയ്ത് കാര്യം കണ്ടെത്തി അംഗീകരിക്കാനേ നിവൃത്തിയുള്ളൂ. കടലിന്നടിയിലെ ലങ്കയിലേക്കുള്ള പാലവും കടലിന്നടിയിലെ ദ്വാരകയുടെ അവശിഷ്ടങ്ങളും കണക്കിലെടുത്ത് മനനം ചെയ്ത് രാമന്റെയും കൃഷ്ണനെയും ചരിത്ര സത്യം കണ്ടെത്തണം. ആ ഉൾക്കാഴ്ചയില്ലാതെ ഇവരൊന്നും ചരിത്രപുരുഷന്മാരല്ല എന്ന് വിധിയെഴുതുന്നവർ മറ്റെന്തോ സ്ഥാപിക്കാനുള്ള വ്യഗ്രതയിലാണ്. ഈശ്വരവിശ്വാസവും ഭക്തിയും ഉള്ളവനേ പൂർവ്വ സംഭവങ്ങളെ കാണാനും ആദരിക്കാനും കഴിയൂ. നിരീശ്വരവാദികൾക്ക് അതിന് കഴിയില്ല. അഥവാ അവർക്കതിന് ഭാഗ്യം ഇല്ല. വിശ്വാസികളെ അന്ധവിശ്വാസികൾ എന്ന് മുദ്രകുത്തി ആക്ഷേപിക്കുമ്പോൾ അവരറിയുന്നില്ല യഥാർത്തത്തിൽ അവരാണ് അന്ധമായി പലതും വിശ്വസിക്കുന്നത് എന്ന്.

ഒരു മനുഷ്യന്റെ വളർച്ചക്ക് ആവശ്യമായ ഘടകങ്ങൾ നമുക്ക് ലടിച്ചിട്ടുണ്ട്. അത്യാവശ്യമായ ശൈശവം നമുക്ക് തന്നു. പ്രകൃതി തന്നെ കാലത്തിന്റെ സഹായത്താൽ ആ ശൈശവം മായ്ച്ചു കളഞ്ഞു പിന്നെ ബാല്യം തന്നു. അതും കളഞ്ഞു.കൗമാരം യൗവ്വനം എന്നിവ തന്നു. എന്നിൽ നിന്ന് അതും മായ്ച്ചു കളഞ്ഞു. എന്റെ ശൈശവത്തിന് തെളിവെന്ത്? അതാണ് മറ്റുള്ളവരിൽ നാം കാണുന്നത് പ്രകൃതി നിയമമാണ് എന്നേ അതിനുത്തരമുള്ളൂ. താങ്കളുടെ ശൈശവത്തിന് തെളിവില്ല അത് താങ്കളുടെ അന്ധവിശ്വാസമാണ് എന്ന് പറഞ്ഞാൽ എങ്ങിനെ ഇരിക്കും? അത് പോലെയാണ് നിരീശ്വരവാദികച്ചാടെ പല വാദഗതികളും.

ഈ ഭൂമിയിൽ മനുഷ്യൻ മാത്രമല്ല. പല ജീവികളും ഉണ്ട്. ഒരു വസ്തുവിനെ കാണുന്നത് വിവിധ ജീവികൾ വിവിധ തരത്തിലാണ്. വസ്തുവിൽ നിന്നുള്ള അനുഭവവും വ്യത്യസ്ഥ ജീവികൾക്ക് വ്യത്യസ്ഥമാണ്. മനുഷ്യൻ അവന്റെ കണ്ണു കൊണ്ട് കാണുന്നത് മാത്രമാണ് ശരി എന്നു കരുതുന്നു. എന്നാൽ സത്യം എത്രയോ അകലെയാണ് _ ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ