2017, ജനുവരി 31, ചൊവ്വാഴ്ച

പൗരധർമ്മം - ഭാഗം -2

അധികാരത്തിൽ എത്തിയാൽ ഒരുവൻ ഒരു രാജ്യത്തിന്റെ ഭരണാധികാരിയാണ്. എല്ലാ വിഭാഗം ജനങ്ങളുടേയും വിശ്വാസ പ്രമാണങ്ങളും ജീവിത സുരക്ഷിതത്വവും സംരക്ഷിക്കപ്പെടണം. സമൂഹത്തിലെ അന്ധവിശ്വാസവും അനീതിയും തുടച്ചു മാറ്റാൻ യത്നിക്കണം. പക്ഷെ അന്ധവിശ്വാസം ഏതൊക്കെയാണ് എന്ന് തിരിച്ചറിയണം. അതാത് വിഷയങ്ങളിൽ അറിവുള്ളവരായിരിക്കണം അഭിപ്രായപ്രകടനങ്ങൾ നടത്തേണ്ടത് അല്ലെങ്കിൽ അത് വിദ്വേഷത്തിന് കാരണമാകും.

ഏത് വിഷയത്തെക്കുറിച്ചും ആധികാരികമായ ജ്ഞാനം ഇല്ലാതെ ഓരോന്ന് വിളിച്ചു പറഞ്ഞാൽ അത് സാമുദായിക കലാപത്തിലേക്ക് നയിക്കും. പ്രത്യേകിച്ച് മതപരമായ കാര്യങ്ങൾ സ്വാർത്ഥലാഭത്തിന് വേണ്ടി പ്രയോഗിക്കുന്ന വാക്കുകൾ അതാരായാലും ഒരു ഭരണാധികാരിക്ക് ഭൂഷണമല്ല. അത് സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാനേ ഉപകരിക്കൂ.

അവനവൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഏകദേശ ധാരണ എല്ലാവർക്കും വേണം. എതിർ പാർട്ടികളെ അന്ധമായി എതിർക്കുക എന്നതായിരിക്കരുത് ഒരു രാഷ്ട്രീയക്കാരനായ പൗരന്റെ ധർമ്മം. നല്ലത് എവിടെ കണ്ടാലും അംഗീകരിക്കാനുള്ള മനസ്സ് ഒരു പരന് ഉണ്ടായിരിക്കണം. ആരാധനയും ഈശ്വരവിശ്വാസവും ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ പെട്ടതാണ്. അത് ചോദ്യം ചെയ്യാനോ അപഹസിക്കാനോ മറ്റൊരാൾക്ക് അധികാരമില്ല. വല്ല അനാചാരവും ഉണ്ടെങ്കിൽ അതാത് സമൂഹത്തിന് സ്വീകാര്യനായ വ്യക്തിയെ കൊണ്ട് അത് തിരുത്താനുള്ള സാഹചര്യം ആണ് ഒരുക്കേണ്ടത് '-- തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ