2016, ജൂലൈ 31, ഞായറാഴ്‌ച

കൂടുതൽ വ്യക്തമാകാൻ

വിവേക ചൂഡാമണി 101,102 ശ്ളോകങ്ങളുടെ വ്യാഖ്യാനത്തിൽ ചില കാര്യങ്ങൾ കൂടി മനസ്സിലാക്കാനുണ്ട് അതായത് പരമാത്മാവിന്റെ സാന്നിദ്ധ്യത്താൽ ചേതനയാർന്ന പ്രകൃതി ചെയ്യുന്ന കർമ്മങ്ങൾ ആത്മാവിനെ ബാധിക്കുന്നില്ല എന്ന് പറഞ്ഞല്ലോ!ബാധിക്കുന്നില്ലെങ്കിൽ ഉത്തരവാദിത്വവും ഉണ്ടാകില്ലല്ലോ! നാം എന്ത് സംഭവിച്ചാലും ഒക്കെ ദൈവവിധി എന്ന് പറഞ്ഞ് സമാധാനിക്കാറുണ്ട്  എന്നാൽ പ്രകൃതിയുടെ കർമ്മത്തിന്റെ ഫലം മാത്രമാണത് പരമാത്മാവിന് അഥവാ ഈശ്വരന് ഇതിൽ യാതൊരു പങ്കും ഇല്ല എന്ന് സാരം ഈജന്മത്തിലേയോ പൂർവ്വ ജന്മത്തിലേയോചെയ്ത      ചെയ്തികളുടെ ഫലമാണ് സുഖമായാലും ദുഃഖമായാലും നാം അനുഭവീക്കുന്നത് എന്നതാണ് സത്യം

നന്മകൾ മാത്രം ചെയ്ത് ജീവിക്കുന്ന ജീവാത്മാക്കൾ ഏതെങ്കിലും കാരണത്താൽ പുനർജന്മം എടുത്താൽ ത്തന്നെ ഉന്നതമായ കുലത്തിൽ സംസ്കാര സമ്പന്നവും ജ്ഞാനവും ഒത്തിണങ്ങിയ ദമ്പതീകളുടെ സന്താനമായേ ജനിക്കൂ എന്ന് ധരിക്കുക അതിനാൽ കഴിയുന്നതും സത്കർമ്മ നിരതരായി ഭക്തിയോടെ ജീവിക്കണം എന്ന ഉപദേശം കൂടി ഇതിലുണ്ട്             ചിന്തിക്കുക

ഇന്നത്തെ ചിന്താ വിഷയം

മിക്കവാറും എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണ് എന്നും താഴ്ന്ന സമുദായക്കാർ എന്ന് മുദ്ര കുത്തപ്പെട്ട ചിലർ പീഢനം അനുഭവിക്കൂന്നു ദൈവത്തിനെന്താ ഈ താഴ്ന്നവർ എന്ന് പറയപ്പെടുന്നവരോട് ഇത്ര വൈരാഗ്യം?എന്തിനാണ് പീഡിപ്പിക്കപ്പെടാനായി ചില ജന്മങ്ങൾ?

ഏറ്റവും ന്യായമായ കാര്യമാണ് ഇതെന്ന് ചിന്തിക്കുന്നവന് മമനസ്സിലാകും തെറ്റ് ചെയ്തവന് ശിക്ഷ കിട്ടും കർമ്മ ഫലമായിട്ട് എന്ന് ഉറപ്പാണല്ലോ! കശ്യപപ്രജാപതി ദേവന്മാരുടെയും അസുരന്മാരുടെയും എന്ന് വേണ്ട ഒട്ടു മുക്കാലും ജീവികളുടെ ഉത്ഭവത്തിന് കാരണക്കാരനാണ് ഒരു യാഗത്തിന്റെ ആവശ്യാർത്ഥം വരുണന്റെ ആലയത്തിലുള്ള പശുവിനെ മോഷ്ടിച്ചു  വരുണന്റെ ശാപം മൂലം ആദ്യം മനുഷ്യനായി ഭൂമിയിൽ പിറന്നു ദശരഥനായി പിന്നെ ശ്രാവണമുനികുമാരനെ ശബ്ദ ഭേദിനി ഉപയോഗിച്ച് അകാരണമായി അറിയാതെയാണെങ്കിലും വധിച്ചു പിന്നെ ഏറ്റവും വലിയ ദുരന്തന്തം അനുഭവിച്ച വസുദേവരായി പിറക്കുന്ന പുത്രരെയെല്ലാം കംസൻ വധിച്ചു കൊണ്ടേയിരുന്നു  ഇതിൽ നിന്ന് നമുക്ക് ഒന്നും മനസ്സിലാക്കാനില്ലേ?ബ്രാഹ്മണനായി ജനിച്ച് ദുഷ്കർമ്മം ചെയ്തവർ പിന്നെ പീഢനത്തിന് വിധേയമാകേണ്ട കുലത്തിൽ വന്നു പിറക്കുന്നു മുമ്പ് പീഢനം അനുഭവിച്ചവർ ഉന്നത കുലത്തിലും ജനിക്കുന്നു  ഇങ്ങിനെ വിധിയാകുമ്പോൾ ഇത് തന്നെയല്ലേ യുക്തമായത്? ചിന്തിക്കുക 
ഭഗവദ് ഗീതാ പഠനം -383-ആം ദിവസം അദ്ധ്യായം 13 തിയ്യതി 31/7/2016 ശ്ളോകം 31

യദാ ഭൂതപൃഥഗ്ഭാവം ഏകസ്ഥമനുപശ്യതി
തത ഏവ ച വിസ്താരം ബ്രഹ്മ സംപദ്യതേ തദാ
         അർത്ഥം
ഭൂതങ്ങളുടെ വെവ്വേറെയുള്ള ഭാവം ഒന്നിൽ സ്ഥിതി ചെയ്യുന്നുവെന്നും അതിൽ നിന്ന് തന്നെ വിസ്താരമായതാണെന്നും എപ്പോൾ കാണുന്നുവോ?അഥവാ മനസ്സിലാക്കി ഉൾക്കൊള്ളുന്നുവോ?അപ്പോൾ ബ്രഹ്മ സാക്ഷാത്കാരം നേടുന്നു
    വിശദീകരണം
നാം അന്വേഷിച്ചൂ കൊണ്ടിരിക്കുന്ന വസ്തുവെ കുറിച്ചുള്ള പഠനം പൂർത്തിയാകുന്നത് അതിനെ പ്രത്യക്ഷത്തിൽ കാണുമ്പോളാണല്ലോ!എല്ലാ വസ്തുക്കളുടെയും മൂല രൂപം പരമാണുവാണെന്നറിയുന്നവന്  പരമാണുക്കൾ വിവിധ രൂപത്തിൽ ചേർന്നാണ് ഈ പ്രപഞ്ചം ഉണ്ടായതെന്ന് അറിയാം അതേ പോലെ എല്ലാ നാമങ്ങളുടെയും സത്ത പരമാത്മാവാണെന്നും അതിൽ നിന്നാണ് എല്ലാം ഉരുത്തിരിഞ്ഞ് പ്രപഞ്ചാകാരത്തിൽ പ്രകാശിക്കുന്നത് എന്നറിയുമ്പോൾ ജ്ഞാനം പൂർണ്ണമാകുന്നൂ
32
അനാദിത്വാത് നിർഗ്ഗുണത്വാത് പരമാത്മായമവ്യയഃ
ശരീരസ്ഥോ/പി കൗന്തേയ ന കരോതി ന ലിപ്യതേ
            അർത്ഥം
ആദിയില്ലാത്തവനും ഗുണരഹിതനുമാകയാൽ അനശ്വരനായ പരമാത്മാവ് ശരീരത്തിൽ കുടികൊള്ളുന്നുവെങ്കിലും ഒന്നും ചെയ്യുന്നില്ല വാസനാമാലിന്യം ഏൽക്കുന്നില്ല
       വിശദീകരണം
പ്രകൃതി പല കർമ്മങ്ങളും ചെയ്യുന്നു പക്ഷെ അത് ആത്മാവിന്റെ സാന്നിദ്ധ്യത്തിൽ മാത്ര മാണ് ആത്മാവിന്റെ സാന്നിദ്ധ്യമില്ലെങ്കിൽ പ്രകൃതിക്ക് ഒന്നും ചെയ്യാനാവില്ല അപ്പോൾ ആത്മാവിന്റെ സാന്നിദ്ധ്യത്തിൽ സചേതനമായിത്തീരുന്ന പ്രകൃതി ചെയ്യുന്ന കാര്യങ്ങൾ ആത്മാവിനെ ബാധിക്കുന്നില്ല ചചന്ദ്രന്റെ നിഴൽ മലിന ജലത്തിൽ പതിഞ്ഞാലും ആ മാലിന്യം ചന്ദ്രനെ ബാധിക്കില്ലല്ലോ അത് പോലെ! 
ചോദ്യവും ഉത്തരവും

നിർമ്മല - സാർ നമ്മുടെ നക്ഷത്രങ്ങൾക്ക് ഈ പേരുകൾ ആര് നിശ്ചയിച്ചു?

ഉത്തരം - നക്ഷത്രങ്ങളുടെ സ്ഥാന മനുസരിച്ച് സൂര്യ ചന്ദ്രൻ മാരുടെ ഗോചര ചലന പഥത്തെ വിഭജിച്ച് ഓരോന്നിനും ഇന്ന് കാണുന്ന പേർ നൽകിയത് ഗാർഗ്ഗമുരിയാണ്  'ബലരാമനും ശ്രീകൃഷ്ണനും പേരിട്ടതും ഈ മുനിയാണ്

നിർമ്മല - മരിച്ചു പോയാൽ ഈ ജന്മത്തിൽ ചെയ്ത കർമ്മഫലം അടുത്ത ജന്മത്തിൽ നമ്മെ പിൻ തുടരുന്നത് എങ്ങിനെയിണ് ?

ഉത്തരം
 അനുഷ്ഠാന വിജ്ഞാനകോശത്തിൽ ഒരു ശ്ലോകം പറയുന്നുണ്ട്  അത് വ്യാസ വചനമാണ്

യഥാ ധേനു സഹ സ്രേഷുവത്സോ വിന്ദതി മാതരം
തഥാ പൂർവ്വ കൃതം കർമ്മ കർത്താരമനു ഗച്ഛതി

അർത്ഥം - അനേകം പശുക്കളുടെ ഇടയിൽ നിന്നും പശുക്കുട്ടി അതിന്റെ തള്ളയെ എപ്രകാരം തിരിച്ചറിയുന്നുവോ? അപ്രകാരം പൂർവ്വ ജന്മ കൃതമായ കർമ്മഫലം തൽക്കർത്താവിനെ അനുഗമിക്കും

നിർമ്മല -സർപ്പക്കാവുകൾക്ക് വല്ല ശാസ്ത്രീയതയും ഉണ്ടോ?

ഉത്തരം - മനുഷ്യന്റെ നിലനിൽപ്പിനാവശ്യമായ ഓക്സിജൻ നൽകാൻ വൃക്ഷങ്ങൾക്കെന്ന പോലെ ഭാരതീയ സങ്കല്പ് ത്തിലെ സർപ്പക്കാവുകൾക്കും കഴിയും എന്ന് തെളിയിച്ചതായി ജർമ്മനിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന  കോണ്ടംപററി സയൻസ് മാഗസിൻ കണ്ടെത്തിയിട്ടുണ്ട്

നിർമ്മല - മരണ വീട്ടിൽ പോയി വന്നാൽ അടിച്ചു നനച്ച് കുളിക്കണം എന്ന് പറയുന്നത് എന്ത് കൊണ്ടാണ്?

ഉത്തരം - ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളുടെ ശരീരത്തിൽ നിന്നും ധാരാളം വിഷാണുക്കൾ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയാണ് പതിവ് മൃതശരീരത്തിന്റെ സമീപം പോകുന്നവരിൽ ഈ വിഷാണുക്കൾ ബാധിക്കും' ശരീരത്തിൽ വെള്ളം വീണു തണുക്കുമ്പോൾ മസ്തിഷ്കത്തിൽ നിന്നും വൈദ്യുതി തരംഗങ്ങൾ പുറപ്പെട്ട് ശരീരമാസകലം ഊർജ്ജം പുനഃസ്ഥാപിക്കും ഈ ഇലക്ട്രിക് ഷോക്കിൽ വിഷാണുക്കൾ നശിപ്പിക്കപ്പെടും മരണവീട്ടിൽ പോകുമ്പോൾ ഉടുത്ത വസ്ത്രത്തോടെ കുളിച്ചാൽ നന്ന് നനയ്ക്കുകയും തോർത്തുകയും ചെയ്യുന്നതോടെ അണുക്കൾ നിശ്ശേഷം നശിക്കുന്നു
വിവേക ചൂഡാമണി  ശ്ലോകം  101  Date 31/7/2016

ധീമാത്രകോപാധിശേഷ സാക്ഷീ
ന ലിപ്യതേ തത് കൃത കർമ്മലേ പൈ:
യസ്മാ ദ സംഗസ്തത ഏവ കർമ്മ ഭിർ -
ന ലിപ്യതേ കിഞ്ചി ദുപാധി നാ കൃതൈഃ
    അർത്ഥം
സകലതിന്റെയും സാക്ഷി ബുദ്ധി മാത്രം ഉപാധിയായുള്ളവനും ആയ ആത്മാവ് അതിൽ നിന്ന് ഭിന്നമായ ഉപാധി കൊണ്ട് ഉണ്ടാകുന്ന കർമ്മങ്ങളാൽ ബന്ധപ്പെടുന്നില്ല അസം ഗ നാ യ ത് കൊണ്ടാണ് ഉപാധിയാൽ ഉണ്ടാകുന്ന കർമ്മങ്ങൾ കൊണ്ട് ഒട്ടും ബന്ധിതനാകാത്തത്
          വിശദീകരണം
എല്ലാറ്റിനും സാക്ഷി ബുദ്ധി മാത്രം ഉപാധിയായുള്ളവനായ ആത്മാവാണ് ആത്മാവിന്റെ സ്വരൂപമാണ് ജ്ഞാനം ജ്ഞാനത്തിന്റെ ലക്ഷണമാണ് ബുദ്ധി. അപ്പോൾ ആത്മാവിന് ഉപാധിയായിട്ടുള്ളത് ബുദ്ധിയാണ് എന്നാൽ അതിൽ നിന്നും ഭിന്നമായ ഉപാധി കൊണ്ട് ഉണ്ടാകുന്ന കർമ്മങ്ങളാൽ ആത്മാവ് ബന്ധപ്പെടുന്നില്ല പ്രാണികളുടെ സകല വ്യാപാരങ്ങൾക്കും പ്രേരകം സൂര്യനാണ് എന്നാൽ പ്രാണികളുടെ പ്രവർത്തനം സൂര്യനെ ബാധിക്കുന്നില്ല അത് പോലെ സർവ്വ സാക്ഷിയായ ആത്മാവിനെ ബുദ്ധിയുടെ വ്യാപാരം ബന്ധിപ്പിക്കുന്നില്ല
102
സർവ്വവ്യാപൃതികരണം ലിംഗമിദം സ്യാച്ചിദാത്മന: പും സ:
വാസ്യാദി കമിവ തക്ഷ്ണസ്തേ നൈ വാത്മാ ഭവത്യസംഗോ fയം
        അർത്ഥം
ജ്ഞാനസ്വരൂപിയായ ആത്മാവിന് ഈ ലിംഗശരീരമാണ് സകലവിധ വ്യാപാരങ്ങൾക്കുമുള്ള അസാധാരണ കാരണം സാധാരണ ഗതിയിൽ ആത്മാവ് യാതൊരു വ്യവഹാരവും ഇല്ലാതെ ഒന്നിനോടും സംഗമില്ലാതെ വർത്തിക്കുന്നു ബുദ്ധി എന്ന ലിംഗശരീരം വ്യാപാരങ്ങൾക്ക് കാരണമാകുന്നു എന്നാൽ കർമ്മങ്ങൾ ആത്മാവിനെ ബാധിക്കുന്നും ഇല്ല
ഇന്നത്തെ ചിന്താവിഷയം - ശ്രീ കൃഷ്ണ ജയന്തിയും ആഘോഷവും

ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷം വളരെ നേരത്തെത്തന്നെ സംസാരവിഷയമായിരിക്കുകയാണല്ലോ! ഇടത് പക്ഷ പാർട്ടികൾ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുവാൻ തീരുമാനിച്ചു എന്നതിനാലാണത് കാലങ്ങളോളമായി ഹൈന്ദവ സംസ്കാരത്തെ അത്ര കാര്യമായി കാണാത്ത കമ്യൂണിസ്റ്റ് പാർട്ടികൾ ഇന്നന്തേ ഇതിന് ഒരുമ്പെടുന്നത്? ഹൈന്ദവർ പാർട്ടിയിൽ നിന്ന് അകന്നുപോകുന്നു എന്ന തിരിച്ചറിവ് തന്നെയാണ് ന്യൂനപക്ഷ പ്രീണനം പരിധിയും കഴിഞ്ഞ് മുന്നേറി എന്ന് അവർക്ക് ബോധ്യമായി ഇത് വെച്ച് മുന്നോട്ട് പോയാൽ ഒരു BJP മുഖ്യമന്ത്രി അധികം കാലതാമസമില്ലാതെ കേരളത്തിൽ വരും എന്ന് ഏകദേശം ഉറപ്പായി കോൺഗ്രസ് രോഗശയ്യയിൽ നിന്ന് ഇനി ഉയിർത്തെഴുന്നേൽക്കണമെങ്കിൽ ഒരു പുതിയ ഏവർക്കും പ്രിയപ്പെട്ടവനായ നേതാവ് ഉയർന്ന് വന്നേ പറ്റൂ വർത്തമാനകാലഘട്ടത്തിൽ അടുത്തൊന്നും അങ്ങിനെ സംഭവിക്കാൻ സാദ്ധ്യത ഇല്ല

പലരും പല തരത്തിൽ കമ്യുണിസ്റ്റ് പാർട്ടിയുടെ ഈ ആഘോഷത്തെ കളിയാക്കി പ്രതികരിക്കുന്നുണ്ടെങ്കിലും ചില സത്യങ്ങൾ കാണാതിരിക്കാനാവില്ല  ഭാവിയിൽ രാഷ്ട്രീയ സമവാക്യം മാറിക്കൂടന്നില്ല  o' രാജഗോപാലിന്റെ പിണറായി വിജയനെ അഭിനന്ദിക്കലും സ്പീക്കർ തിരഞ്ഞെടുപ്പിൽ അദ്ദേഹം സ്വീകരിച്ച നിലപാടും കേരള സമൂഹത്തിൽ വലിയൊരു ഗുണകരമായ മാറ്റത്തിന് വഴിതെളിയിച്ചു എന്നത് നിഷേധിക്കാൻ പറ്റാത്ത സത്യമാണ്  തികച്ചും മനശ്ശാസ്തപരമായ ഒരു പ്രകടനമായിരുന്നു രാജേട്ടൻ ചെയ്തത് എന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാകും അതിന് ശേഷം കേരളത്തിൽ അല്പസ്വല്പം അപസ്വരങ്ങൾ ഉണ്ടായെങ്കിലും ബി ജെ പിയും സി പി എം ഉം തമ്മിലുള്ള അകല്ച്ചയുടെ ദൂരം കുറഞ്ഞിട്ടുണ്ട് എന്ന സത്യം കാണാതിരുന്നു കൂടാ

മാർക്സിസ്റ്റ് പാർട്ടി യിലും ചിന്തിക്കാൻ കഴിവുള്ള സജ്ജനങ്ങൾ ഉണ്ട് അവരെ നമ്മൾ കാണാറില്ല എന്നു മാത്രം ന്യുന പക്ഷങ്ങൾ പലതും നേടി മതേതരം എന്ന അവരുടെ മുഖം മൂടി അഴിഞ്ഞു വീണു കൊണ്ടിരിക്കുന്നു എന്ന് ഏകദേശം എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു ഫസൽ ഗഫൂറിന്റെ ചില പ്രസംഗ വാചകങ്ങൾ കമ്യുണിസ്റ്റ് പാർട്ടിയിലെ ഹിന്ദുക്കാളായവരെ ഇരുത്തി ചിന്തിപ്പിച്ച തായി അനുഭവത്തിൽ നിന്നറിയാൻ കഴിയും ഇനിയും ഇത് തുടർന്നാൽ അപകടമാണ് എന്ന തിരിച്ചറിവ് നേതാക്കൾക്ക് ഉണ്ടായിട്ടുണ്ട്  ഇത് വരെ BJP അധികാരത്തിൽ വരരുത് എന്ന് കരുതി പ്രവർത്തിച്ചു ഇപ്പോൾ MLA ആയി നിഷേധിക്കാൻ പറ്റാത്ത ശക്തിയായി BJP വളർന്ന് കഴിഞ്ഞു' ഇനി പഴയ അടവുനയം പറ്റില്ല ചുവട് മാറ്റി ചവിട്ടിയേ പറ്റൂ അതിന്റെ ആദ്യപടിയായി ഈ ആഘോഷത്തെ കണക്കാക്കാം. കാത്തിരിക്കാം രാഷ്ട്രീയ സമവാക്യം, കൂട്ടുകെട്ടുകൾ, ബന്ധങ്ങൾ എല്ലാം ഇനി പുതിയതാവാം അതിന് അധികകാലം വേണ്ടി വരില്ല - തീർച്ച 

2016, ജൂലൈ 30, ശനിയാഴ്‌ച

വാൽമീകി രാമായണത്തിലെ ശാസ്ത്ര ബിന്ദുക്കൾ

യേ ന രക്ഷന്തി വിഷയം അസ്വാധീനം നരാധിപാ:
തേ ന വൃദ്ധ്യാ പ്രകാശന്തേ ഗിരയ: സാഗരേയഥാ
        അർത്ഥം
തനിക്ക് അധീനമല്ലാതായിത്തീർന്ന രാജ്യത്തെ വേണ്ടുംവണ്ണം രക്ഷിക്കാൻ കഴിയാത്ത രാജാക്കന്മാർ ജന ദൃഷ്ടിയിൽ ഉന്നതിയാർന്ന് ശോഭിക്കുന്നില്ല സമുദ്രത്തിൽ അന്തർഭാഗത്തുള്ള പർവ്വതങ്ങളെന്ന പോലെ
      വിശദീകരണം
കഥ പറയുന്നിടത്ത് അതിന് ഭംഗം വരാത്ത രീതിയിൽ ഉപമയിലൂടെ ഒരു ശാസ്ത്ര സത്യം വാൽമീകി നമുക്ക് പറഞ്ഞു തരുന്നു വാൽമീകി രാമായണത്തിൽ തിരുത്തലുകൾ വരുത്തിയവർ ഈ ശാസ്ത്ര സത്യം ലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ഗ്രന്ഥത്തിൽ ഉണ്ടാകും എന്ന് കരുതിയിട്ടുണ്ടാവില്ല ഉണ്ടങ്കിൽ ഈ ഉപമ മാറ്റി യേ നേ!
 
സമുദ്രാന്തർഭാഗത്ത് ധാരാളം പർവ്വതങ്ങളുണ്ട് ചില തിന്റെ ശിഖരങ്ങൾ ജലോപരി 'പൊങ്ങി നിൽക്കുന്നു നാം അതിനെ ദ്വീപ് എന്നു പറയുന്നു അങ്ങിനെ പൊങ്ങി നിൽക്കാത്തവയെ നാം അറിയുന്നില്ല. സമുദ്ര മദ്ധ്യത്തിലുള്ള മൈനാകം പുരാണ പ്രസിദ്ധമാണല്ലോ!

സമുദ്ര മദ്ധ്യത്തിലെ ഈ പർവ്വത നിരസമുദ്രത്തിന്റെ അടിത്തട്ടിലൂടെ 65000 കിലോമീറ്ററോളം വരുന്നതും ഒരു പക്ഷെ ഈ ഗ്രഹത്തിലെ ഏറ്റവും നീണ്ട തുമാണ്  ഉയരമേറിയ പർവ്വതങ്ങളുടെ മുകൾ ഭാഗങ്ങൾ ദ്വീപുകളായി നാം കാണുന്നു പ്രത്യേകിച്ചും ഇന്ത്യാ സമുദ്രത്തിലും അററ്ലാന്റിക് സമുദ്രത്തിലും
    .നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളോട് കടപ്പാട്   പ്രത്യേകിച്ച് ഭാരതീയ ശാസ്ത്ര ചിന്ത എന്ന ഗ്രന്ഥം,
ഭഗവദ് ഗീതാ പഠനം 382-ആം ദിവസം  അദ്ധ്യായം 13 ശ്ളോകം 29 തിയ്യതി-30/7/2016

സമം പശ്യൻ ഹി സർവ്വത്ര സമവസ്ഥിതമീശ്വരം
ന ഹിനസ്ത്യാത്മനാത്മാനം തതോ യാതി പരാം ഗതിം
         എന്തെന്നാൽ സർവത്ര ഒരേ മാതിരി വിളങ്ങുന്ന ഈശ്വരനെ കാണുന്നവൻ ആത്മാവിനാൽ ആത്മാവിനെ നശിപ്പിക്കുന്നില്ല അത് കൊണ്ട് പരമ പദം പൂകുന്നു
    ഇവിടെ എല്ലാ ഭൂതങ്ങളിലും ആ ഈശ്വര ചൈതന്യം തന്നെ എന്നു റ ച്ചാൽ അയാൾ മോശപ്പെട്ടവനാണ് ഇയാൾ നല്ലവനാണ് എന്നിങ്ങനെയുള്ള ഭേദബുദ്ധി ഉണ്ടാകയില്ല അതാണ് ആത്മാവിനാൽ ആത്മാവിനെ നശിപ്പിക്കുന്നില്ല എന്ന് പറഞ്ഞതിന് സാരം
30
പ്രകൃത്യൈ വ ച കർമ്മാണി ക്രിയമാണാനി സർവ്വ ശ :
യഃ പശ്യതി തഥാത്മാനം അകർത്താരം സ പശ്യതി
            അർത്ഥം
,എല്ലാ കർമ്മങ്ങളും  പ്രകൃതി തന്നെയാണ് ചെയ്യുന്നതെന്നും ആത്മാവ് ഒന്നും ചെയ്യുന്നില്ലെന്നും ആർ കാണുന്നുവോ അവൻ പരമാർത്ഥം കാണുന്നു
       വളരെ തെറ്റിദ്ധരിക്കപ്പെടാൻ ഇടയുള്ള ഒരു ശ്ലോകമാണിത് ആത്മാവാണ് കർമ്മം ചെയ്യുന്നത് എന്ന് പറഞ്ഞിട്ട് ഇപ്പോൾ പ്രകൃതിയാണ് എന്നു പറയുന്നു  ഇവിടെ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് നോക്കാം   പരമാത്മാവിന് കാമമൊന്നും ഇല്ല നാശവും ഇല്ല എന്നാൽ ജീവാത്മാവ് ഇന്ദ്രിയ മനോബുദ്ധികൾക്ക് അനുസരിച്ച ഒരോന്ന് ചെയ്യുന്നു ഇന്ദ്രിയങ്ങൾ അടങ്ങുന്ന ശരീരമില്ലെങ്കിൽ ഒന്നും ആഗ്രഹിക്കയും ചെയ്യുകയും ഇല്ല എന്നാൽ ശരീരത്തിന്റെ ഇച്ഛക്കനുസരിച്ച് പലതും ചെയ്യേണ്ടി വരുന്നതിനാൽ കർമ്മങ്ങളുടെ കർതൃത്വം ശരീരത്തിന് നൽകി എന്നു മാത്രം അനുഭവിക്കുന്നതും കർമ്മം ചെയ്യുന്നതും ആത്മാവു തന്നെ എന്നാൽ ശരീരമെടുത്ത ജീവാത്മാവിന് കർമ്മം പൂർത്തിയാക്കാൻ ശരീരം അത്യാവശ്യമാണല്ലോ ! ഇവിടെ പ്രകൃതിയുടെ പ്രാധാന്യം പറയുകയാണ് എന്തായാലും കാമക്രോധാദികൾ ശരീരത്തിന്റെ ആണല്ലോ! അതാണ് പ്രകൃതിയാണ് എല്ലാം ചെയ്യുന്നത് എന്ന് പറഞ്ഞത് അതേ സമയം ആത്മാവ് വേർപെട്ടു പോയാൽ പ്രകൃതിയെ ക്കൊണ്ട് ഒന്നും ചെയ്യാനാവില്ല എന്നും ധരിക്കണം

ചോദ്യവും ,ഉത്തരവും

സമീർ --സാറിന്റെ പോസ്റ്റുകൾ ശ്രദ്ധിക്കാറുണ്ട് ഒരു കാര്യം ചോദിച്ചോട്ടെ സക്കീർ നായക്ക് ചെയ്യുന്നത് നല്ല കാര്യമല്ലേ?ഉപനിഷത്തുക്കൾ അറിയാത്ത ഹിന്ദുക്കൾക്ക് അത് പറഞ്ഞ് കൊടുക്കുന്നതിൽ എന്താണ് തെറ്റ്? മുസൽ മാൻ ആയത് കൊണ്ടാണോ?

മറുപടി-- ഉപനിഷത്ത്വഅറിയാത്തവരാണ് ഹിന്ദുക്കൾ എന്ന വിവരം എവിടുന്നാ കിട്ടിയത്?സാധാരണ കൂലിപ്പണിക്കാർക്ക് അറിയില്ലായിരിക്കാം അവരെ ലക്ഷ്യം വെച്ച് തന്നെയാണ് ഇങ്ങനെ ദൂർവ്യാഖ്യാനം ചെയ്യുന്നത് എന്നൂം അറിയാം അത് തന്നെയാണ് പ്രശ്നവും നിങ്ങൾക്ക് അയാൾ സംസ്കൃത പണ്ഡിതനായിരിക്കാം എന്നാൽ സംസ്കൃതത്തെ കുറിച്ച് അറിയുന്ന ഞങ്ങളെ സംബന്ധിച്ച് അയാൾ അജ്ഞാനീയാണ് കാരണം ഉപനിഷത്തുക്കളെ ബാഹ്യാർത്ഥമെടുത്ത് വ്യാഖ്യാനിച്ച് വികൃതമാക്കുകയാണ് അയാൾ ചെയ്യുന്നത് വേദം ഉപനിഷത്ത് എന്നിവ സംസ്കൃതത്തിൽ ആണെങ്കിലും അതിന്റെ ഭാഷ പ്രയോഗം വേറെയാണ് അർത്ഥവും വേറെയാണ് സംസകൃതം പഠിച്ചു എന്ന കാരണത്താൽ വേദോപനിഷത്തുക്കൾ വ്യാഖ്യാനിക്കാൻ കഴിയില്ല മലയാളം ശരിക്കും അറിയാം എന്നത് കൊണ്ട് മലയാളം എം എ ക്ക് ക്ളാസ് എടുക്കാൻ പറ്റുമോ? അതേ പോലെത്തന്നെയാണ് ഇതും ഖുറാൻ ആയത്ത് കൾ മലയാളത്തിൽ വ്യാഖ്യാനിക്കൂന്ന ഭാഷാ ശൈലിയല്ല വേദോപനിഷത്തുക്കളുടെ മലയാള വ്യാഖ്യാന ശൈലി അത് ആദ്യം മനസ്സിലാക്കണം

സമീ്ർ---ഏറ്റവും മഹത്തായ ഒരു മതമാണ് ഇസ്ലാം അത്പ്രചരിപ്പിക്കുന്നതിലും മതം മാറ്റുന്നതിലും എന്താണ് തെറ്റ്?ജനങ്ങൾക്ക് നല്ല മാർഗ്ഗം ഉപദേശിക്കുകയല്ലേ?

മറുപടി---മഹത്തായ മതം ആണ് ഇസ്ലാം എന്ന് നിങ്ങൾക്കല്ലേ തോന്നുന്നത്?കൃസ്ത്യാനികൾ സമ്മതിക്കുമോ?  ഞങ്ങൾക്ക് പ്രശ്നമില്ല കാരണം ഹിന്ദു ഒരു മതമല്ല ഒരു ഉന്നതമായ സംസ്കാരമാണ് പക്ഷെ പ്രവാചക പരമ്പരയിൽ പെട്ടവരുടെ അനുയായികളാണല്ലോ യഹൂദരും കൃസ്ത്യാനികളും അവർ അംഗീകരിച്ച് തരുമോ?ലോകത്ത് സർവ്വ ദേശത്തും വെറൂക്കപ്പെടുന്നത് ഇസ്ലാം ആണ് ചൈന ഇസ്ലാം മതത്തിന് പല കാര്യത്തിലും വി ലക്ക് ഏർപ്പെടുത്തിയില്ലേ? അമേരിക്കയ്ക്ക് ഇസ്ളാം പേര് പോലും അലർജിയാണ് കമലഹാസനെ കമൽ ഹസ്സൻ എന്ന് തെറ്റിദ്ധരിച്ച് വിമാനത്താവളത്തിൽ തടഞ്ഞ് വെച്ച വാർത്ത വന്നിട്ട് അധിക നാളായിട്ടില്ല ഇങ്ങനെ ലോകം മുഴുവൻ വെറുക്കാൻ കാരണം എന്തെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അത് ഇസ്ലാം മതത്തിന്റെ കുഴപ്പമല്ല അത് വികലമായി മനസ്സിലാക്കി പ്രചരിപ്പിക്കുവാനും  ലോകത്ത് അശാന്തി സൃഷ്ടിക്കുവാനും ശ്രമിച്ചത് കൊണ്ടാണ് ഇന്ത്യയിൽ അല്ലാതെ ലോകത്ത് എവിടെയാണ് മുസ്ലിം മതക്കാർ സമാധാനത്തോടെ കഴിയുന്നത്? ഇതാലോചിച്ചാൽ അറിയാം സക്കീർ നായ്ക്കിനെ പോലുള്ളവരുടെ വിവരദോഷത്തെ പ്പറ്റി

ഇവിടെ അല്പബുദ്ധി വെച്ച് ജനങ്ങളെ ഒന്ന് ഞെട്ടിക്കാം എന്ന ഉദ്ദേശത്താൽ വേദോപനിഷത്തുക്കളെ സക്കീർ നായക്ക് സമീപിക്കുകയാണെങ്കിൽ ഹൈന്ദവ സംഘടനകൾ പ്രതികരിച്ചെന്നിരിക്കും കാരണം അതി ഗഹനവും അതി നിഗൂഢവും ആണ് അതിന്റെ അർത്ഥം അതൊന്നും മനസ്സിലിക്കാനുള്ള കഴിവ് അയാൾക്കില്ല ഉണ്ടായിരുന്നെങ്കിൽ അയാൾ ഒരു പ്രത്യേക മതപ്രചരണത്തിന് ഇറങ്ങില്ലായിരുന്നു

ഹിന്ദുക്കൾ മതപ്രചരണം എന്ന പേരിൽ മറ്റു മതക്കാരുടെ പുറകേ പോകാത്തത് വേദോപനീഷത്തുക്കളെ കുറിച്ച് എല്ലാവർക്കും ചെറിയ തോതിലെങ്കിലും ബോധം ഉള്ളത് കൊണ്ടാണ് എന്ന് മനസ്സിലാക്കുക അതായത് മതങ്ങൾക്കും അതിന്റെതായ ചിന്തകൾക്കും അതീതമാണ് സനാതനധർമ്മം എന്ന് കൂടി അറിയുക
ഭഗവദ് ഗീതാ പഠനം 381-ആം ദിവസം അദ്ധ്യായം  13 ശ്ളോകം  27 തിയ്യതി-29/7/2016

യാവത് സംജായതേ കിഞ്ചിത് സത്ത്വം സ്ഥാവരജംഗമം
ക്ഷേത്ര ക്ഷേത്രജ്ഞ സംയോഗാത് തദ്വിദ്ധി ഭരതർഷഭ
            അർത്ഥം
അർജ്ജുനാ,സ്ഥാവരമോ, ജംഗമമോ,ആയി എന്തെങ്കിലും ഒന്ന് ഉണ്ടാകുന്നുവോ,അത് ക്ഷേത്ര ക്ഷേത്രജ്ഞന്മാരുടെ സംയോഗം കൊണ്ടാണെന്ന് അറിഞ്ഞ് കൊൾക!
       വിശദീകരണം
ഞാൻ മാത്രമേ ഉള്ളൂ ഇവിടെ എന്ന് വേറൊരു തരത്തിൽ പറഞ്ഞിരിക്കുന്നു ക്ഷേത്രം പ്രകൃതിയും ക്ഷേത്രജ്ഞൻ പുരുഷനും ആണല്ലോ! സർവ്വ ഭൂതങ്ങളിലും ഞാൻ തന്നെ കുടി കൊള്ളുന്നത് ക്ഷേത്രത്തിനകത്ത് ക്ഷേത്രജ്ഞനായും പുറത്ത് പരമാത്മാവായും ഞാൻ പറയപ്പെടുന്നു എന്ന് സാരം ഇളകുന്ന വസ്തുക്കളിലും ഇളകാത്ത വസ്തുക്കളിലും ഉള്ളിൽ ഞാൻ ക്ഷേത്രജ്ഞനായി ഭവിക്കുന്നു വസ്തുക്കളെല്ല്ാം ക്ഷേത്രവും ചുരുക്കി പറഞ്ഞാൽ ഈ പ്രപഞ്ചം ഒരു ക്ഷേത്രമാകുന്നു എന്ന് താൽപ്പര്യം
28
സമം സറവ്വേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം
വിനശ്യത്സ്വവിനശ്യന്തം യഃ പശ്യതി സ പശ്യതി
            അർത്ഥം
സർവ്വ ചരാചരങ്ങളിലും ഒരുപോലെ കുടി കൊള്ളുന്ന പരമേശ്വരനെ നശ്വരവസ്തുക്കളിൽ അനശ്വരനായി ആർ കാണുന്നുവോ? അവനത്രേ സത്യ ദർശി
          അതായത് സർവ്വ വസ്തുക്കളുടെയും ശരീരമേ നശിക്കുന്നുള്ളൂ അതിലെ പരമേശ്വരൻ അഥവാ ആത്മാവ് അനശ്വരനാണ് ഇത് ഉൾക്കൊണ്ടവനാരോ അവൻ സത്യദർശിയാകുന്നു എന്നാണ് ഭഗവാൻ പറയുന്നത് 

2016, ജൂലൈ 29, വെള്ളിയാഴ്‌ച

ഇന്നത്തെ ചിന്താവിഷയം --വേദാന്തം പഠിച്ചാൽ ഭ്രാന്ത് പിടിക്കുമോ?

ഭ്രാന്ത് പിടിക്കും ചിലരുടെ അഭിപ്രായമാണത് പക്ഷെ അനവസരത്തിൽ എന്ത് പഠിക്കുമ്പോളും ഭ്രാന്ത് പിടിക്കാം ഒരു അഞ്ചാം ക്ളാസ്സുകാരനെ പ്ളസ് ടൂ പുസ്തകം എടുത്ത് പഠിപ്പിക്കാൻ നോക്കൂ അവനും ചില അസ്വസ്ഥതകൾ പ്രകടിപ്പിക്കൂം ചുരുക്കി പ്പറഞ്ഞാൽ ഏതിനും ഒരു സമയമുണ്ട് അതിന് മുമ്പ് പഠിക്കാൻ ശ്രമിക്കൂമ്പോളാണ് ഭ്രാന്ത് പിടിക്കുന്നത് ആദ്യമായി നല്ല ഒരു ഗുരുവിനെ കണ്ടെത്തുക അതിന് വലിയ പ്രയാസമാണ്  ഗുരുവിനെ കിട്ടിക്കഴിഞ്ഞാൽ ക്രമമായി ഓരോന്ന് പഠിക്കൂക

ഇവിടെ പ്രാഥമികമായി പഠിക്കേണ്ട ബൃഹസ്പതീ സംഹിതയെ ചാർവാക സംഹിത എന്നും അത് നിരീശ്വരവാദമാണ് എന്നും പറഞ്ഞ് തള്ളിക്കളയൂകയാണ് ചെയ്യൂന്നത്  ചാർവാക സംഹിതയിലെ ഓരോ പ്രമാണങ്ങളും മനനത്തിന് വിധേയമാക്കാനോ നിരൂപണം നടത്തി വിലയിരുത്താനോ ആരും മുതിരുന്നില്ല പ്രത്യക്ഷം മാത്രമേ വിശ്വസിക്കാവൂ എന്നു കണ്ട ഉടനെ നിരീശ്വരവാദം എന്ന് അതിനെ വിധി എഴുതി എന്നാൽ സത്യം വളരെ അകലെയാണ് എന്ന് ആരും മനസ്സിലാക്കുന്നുംഇല്ല

പ്രത്യക്ഷത്തിൽ കൂടി മാത്രമേ അപ്രത്യക്ഷമായതിനെ കണ്ടെത്താനാകൂ  ഒരൂ ക്രൈം നടന്നു എന്ന് കരുതുക പ്രത്യക്ഷത്തിൽ കണ്ടതിനെ രേഖപ്പെടുത്തി ആണ് FIR തയ്യാറാക്കുന്നത് തുടർന്ന് പ്രത്യക്ഷമായതിലൂടെ സഞ്ചരിച്ച് അപ്രത്യക്ഷമായതിനെ കണ്ടെത്തുന്നു അതാണ് പ്രത്യക്ഷത്തിൽ മാത്രം വിശ്വസിക്കുക എന്ന് പറഞ്ഞത്

പ്രത്യക്ഷം എന്നാൽ പ്രകൃതിയാണ് ആദ്യം പ്രകൃതിയിൽ വിശ്വസിക്കുക പഠിക്കുക പതുക്കെ പുരുഷനെ പറ്റിയുള്ള ജ്ഞാനം ഉദിക്കും ആയതിനാൽ ചാർവാക സംഹിത ഒരിക്കലും നിരീശ്വര വാദമല്ല ഇങ്ങനെ ഓരോന്നും മനസ്സിലാക്കിയാൽ ഭ്രാന്ത് പിടിക്കുകയൊന്നും ഇല്ല വേദാന്തം പഠിക്കുവാനുള്ള മാനസിക പക്വത എത്തണം എന്ന് മാത്രം

2016, ജൂലൈ 27, ബുധനാഴ്‌ച

സ്വഗ്ഗത്തിന് നാകം എന്ന പേര് വന്നത് ശാസ്ത്ര ദൃഷ്ട്യാ!!!!

സംഭവം ഇങ്ങിനെ  അഥർവ്വ സംഹിതയിൽ പറയുന്നു

പൃഷ്ഠാത് പൃഥിവ്യാ അഹമന്തരീക്ഷമാരൂഹം
അന്തരിക്ഷാദ്ദിവമാരുഹം ദിവോ നാകകസ്യ പൃഷ്ഠാത്
സ്വർജ്യോതിരഗാമഹം
     അർത്ഥം
ഭൂമിയുടെ ഉപരിതലം വിട്ട് ഞാൻ അന്തരീക്ഷത്തിലേറി അന്തരീക്ഷം കടന്ന് ഞാൻ ദ്യുലോകത്തിൽ (ശൂന്യാകാശം) പ്രവേശിച്ചു .ദ്യുലോകത്തിൽ മുന്നേറി ദ്യുലോകത്തിന്റെ ഉപരിമണ്ഡലവും കടന്ന് ഞാൻ സൂര്യമണ്ഡലത്തിലേക്ക് എത്തിച്ചേർന്നു
         വിശദീകരണം
അന്തരീക്ഷ യാത്രികർക്ക് അസുഖം സൃഷ്ടിക്കുന്ന ചില ഘടകങ്ങളാണ് മേഘം  ഇടി  മിന്നൽ   മഞ്ഞ്  കാറ്റ് തുടങ്ങിയവ ഇത്തരം അസുഖകരമായ ഘടകങ്ങളൊന്നും ശൂന്യാകാശത്തിലില്ല അതിനാൽ അതിനെ സ്വർഗ്ഗം എന്ന് പറയുന്നു
കം - സുഖം
അകം - സുഖമില്ലാത്തത്
ന  അകം (നാ കം) സുഖമില്ലാത്ത സ്ഥലമല്ല -എന്നർത്ഥം
അപ്പോൾ അസുഖമുണ്ടാക്കുന്ന മേൽ പറഞ്ഞ ഘടകങ്ങൾ ഇല്ലാത്തതിനാൽ ശുന്യാകാശത്തെ  നാകം  അഥവാ സ്വർഗ്ഗം എന്നു പറയുന്നു  നാകത്തിൽത്തന്നെ അഥവാ ശൂന്യാകാശത്തിൽ ത്തന്നെ ഉപരി മണ്ഡലം ഉണ്ട് അതിനെ നാകപൃഷ്ഠം എന്ന് പറയുന്നു  അവിടെ ദുഃഖ കാരണങ്ങൾ തീരെ ഇല്ല അവിടെ നിന്നും മുകളിലാണ് സൂര്യമണ്ഡലം    അപ്പോൾ വേദകാലത്ത് തന്നെ നമ്മുടെ ഋഷീശ്വരന്മാർക്ക് ശൂന്യാകാശത്തെ കുറിച്ച് വസ്തു നിഷ്ഠമായ അറിവ് ഉണ്ടായിരുന്നു എന്ന് സാരം മാത്രമല്ല വേദത്തിൽ പറയുന്ന സ്വർഗ്ഗം എന്താണെന്നും മനസ്സിലായല്ലോ!!!
ഭഗവദ് ഗീതാപഠനം 380-ആം ദിവസം  അദ്ധ്യായം  13 ശ്ളോകം  25 തിയ്യതി--27/7/2016

ധ്യാനേനാത്മനി പശ്യന്തി കേചിദാത്മാനമാത്മനാ
അന്യേ സാംഖ്യേന യോഗേന കർമ്മയോഗേന ചാപരേ.
              അർത്ഥം
ചിലർ ധ്യാനം കൊണ്ട് ആത്മാവിനെ തന്നിൽ ത്തന്നെ കാണുന്നു മറ്റു ചിലർ സാംഖ്യ യോഗം കൊണ്ടും വേറെ ചിലർ കർമ്മയോഗം കൊണ്ടും ആത്മാവിനെ അറിയുന്നു
         വിശദീകരണം
നമ്മുടെ ഭാരതീയ സനാതന ധർമ്മത്തിന്റെ വിശാലമായ കാഴ്ചപ്പാടാണ് ഇവിടെ പറയുന്നത്  നിരവധി മാർഗ്ഗങ്ങളിൽ അവനവന്റെ സ്വഭാവത്തിനും വ്യക്തിത്വത്തിനും അനുസരിച്ച് ഏത് മാർഗ്ഗവും ഉപാസനയ്ക്ക് ഉപാധിയായി സ്വീകരിക്കാവുന്നതാണ് സനാതന ധർമ്മത്തിന്      ഇന്ന രീതിയിൽ പോയാലേ സ്വർഗ്ഗം കിട്ടൂ എന്നൊന്ന് ഇല്ല നമുക്ക് മോക്ഷമാണ് പ്രധാനം അല്ലാതെ സ്വർഗ്ഗ സുഖം അനുഭവിക്കലല്ല   അവിചാരിതമായി ഈശ്വരൻ അനുഗ്രഹിച്ചു തന്ന ഭൗതിക സുഖം കൈവിടുകയും വേണ്ട അതിനായി പ്രയത്നിക്കയും വേണ്ട മോക്ഷം ലക്ഷ്യമാക്കി ഉപാസന ചെയ്താൽ മതി  ആരാധനയിൽ പോലും സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു തത്ത്വ ശാസ്ത്രമാണ് ഹൈന്ദവരുടേത് എന്ന് നമുക്ക് അഭിമാനിക്കാം
26
അന്യേത്വേവമജാനന്തഃ ശ്രുത്വാ/ന്യേഭ്യ ഉപാസതേ
തേ/പി ചാതിതരന്ത്യേവ മൃത്യും ശ്രുതിപരായണാഃ
            അർത്ഥം
ഈ വിധം അറിഞ്ഞു കൂടാത്ത മറ്റുള്ളവരാകട്ടെ അന്യരിൽ നിന്ന് കേട്ടിട്ട് ഉപാസിക്കുന്നു  കേട്ടറിയുന്നതിൽ തൽപ്പരരായ അവരും മൃത്യു സംസാരസാഗരം കടക്കുക തന്നെ ചെയ്യും
       വിശദീകരണം
നോക്കൂ! എത്ര വിശാല മനസ്സോടെയാണ് ഓരൊരുത്തർക്കും അറിയാവുന്ന രീതിയിൽ ഉപാസിക്കുവാൻ ഭഗവാൻ നിർദ്ദേശിക്കുന്നത്?  നമ്മുടെ ഈശ്വര സങ്കൽപ്പം കാരുണ്യമൂർത്തിയായ ഈശ്വരനാണ് പ്രാർത്ഥന ശരിയല്ല എന്ന് പറഞ്ഞ് കോപിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്ന കർക്കശക്കാരനല്ല ഭഗവാൻ ശ്രീകൃഷ്ണന്റെ മുഖത്ത് വിടരുന്ന ആ പുഞ്ചിരിയുണ്ടല്ലോ സർവ്വ വേദനകളും മറക്കാൻ ആ ചിത്രത്തിന് പോലും കഴിയുമെങ്കിൽ കൃഷ്ണ ദർശനം കിട്ടിയവരുടെ ഭാഗ്യം പറയാനുണ്ടോ!
വിവേക ചൂഡാമണി - ശ്ലോകം - 99 തിയ്യതി ' 27/7/2016

ഇദം ശരീരം ശൃണു സൂക്ഷ്മ സംജ്ഞിതം
ലിംഗം ത്വ പഞ്ചീകൃത ഭൂത സംഭവം
സവാസനം കർമ്മഫലാനുഭാവകം
സ്വാജ്ഞാന തോfനാദി രുപാധിരാത്മന:
         അർത്ഥം
കേൾക്കൂ !സൂക്ഷ്മഭൂതങ്ങളിൽ നിന്നുണ്ടായതും സൂക്ഷ്മ ശരീരമെന്നും ലിംഗശരീരമെന്നും പറയപ്പെടുന്നതും പൂർവ്വ സംസ്കാരങ്ങൾക്കാശ്രയവും കർമ്മ ഫലങ്ങളെ അനുഭവിപ്പിക്കുന്നതും സ്വ സ്വരൂപജ്ഞാനം കൊണ്ട് കല്പിതവും ആയ ഈ ശരീരം ആത്മാവിന്റെ എന്നെന്നുമുള്ള ഉപാധിയാകുന്നു

     വിശദീകരണം
കർമ്മഫലങ്ങളെ നമ്മളെ കൊണ്ട് അനുഭവിപ്പിക്കുന്ന സൂക്ഷ്മ ശരീരം അഥവാലിംഗ ശരീരം എന്റെ അതായത് ആത്മാവിന്റെ ഉപാധിയാണ് ജീവികൾ ഉണ്ടായ മുതൽ
100
സ്വപ്നോ ഭവത്യസ്യ വിഭക്ത്യവസ്ഥാ
സ്വമാത്രശേഷേണ വിഭാതി യത്ര
സ്വപ്നേ തു ബുദ്ധിഃ സ്വയമേവ ജാഗ്രത്-
കാലീനനാനാവിധ വാസനാഭിഃ
കർത്രാദിഭാവം പ്രതിപദ്യ രാജതേ
യത്ര സ്വയംജ്യോതിരയം പരാത്മാ.
              അർത്ഥം
ഈ സൂക്ഷ്മ ശരീരത്തിന്റെ ഭേദകാവസ്ഥ സ്വപ്നമാകുന്നു അപ്പോൾ സൂക്ഷ്മ ദേഹത്തിൽ മാത്രമേ അഭിമാനമുള്ളു സ്വപ്നത്തിൽ ബുദ്ധി സ്വയം ജാഗ്രത് കാലത്തെ നാനാതരം വാസനകൾ ഹേതുവായിട്ട് കർത്തൃത്വം മുതലായ ഭാവങ്ങൾ പ്രാപിച്ച് വിളങ്ങുന്നു അപ്പോൾ സ്വയം ജ്യോതിസ്വരൂപനായ ആത്മാവ് പ്രകാശിക്കുന്നു 
മൂന്നാം ഭാഗം --തെറ്റിദ്ധരിപ്പിക്കപ്പെട്ട ചാർവാക സിദ്ധാന്തം

ശരീരം തന്നെയാണ് ആത്മാവ്
   ഇതിന്റെ യുക്തി ആലോചിക്കുന്നതിന് മുമ്പ് ആത്മാവിനെ അംഗീകരിക്കുന്നു എന്നത് ശ്രദ്ധിക്കുക --അപ്പോൾ ഈ സിദ്ധാന്തം എങ്ങിനെ നിരീശ്വരവാദമാകും? മാറ്ററിനോട് കൂടി ഇരിക്കുന്നതാണല്ലോ എനർജി/ഗുണഗണങ്ങൾ പഴത്തിനോട് കൂടിയല്ലേ മധുരം ഇരിക്കുന്നത്? ഞാൻ പഴം തിന്നു എന്നല്ലെ നമ്മൾ പറയാറ് അല്ലാണ്ടെ  പഴത്തിന്റെ മധുരം തിന്നു എന്ന് പറയാറുണ്ടോ? ആ അർത്ഥത്തിലാണ് ഇവിടെ ശരീരം തന്നെയാണ് ആത്മാവ് എന്ന് പറഞ്ഞിരിക്കുന്നത്  ഒന്ന് പറയുക പിന്നെ അതിനെ നിഷേധിച്ച് വേറോന്ന് പറയുക എന്നത് സനാതനധർമ്മ പഠനത്തിന്റെ ഒരു രീതിയാണ് ഉപനിഷത്തുക്കൾ പഠിച്ചാൽ ഇത് വ്യക്തമാകുന്നതാണ്  അതാണ് ഞാൻ പറഞ്ഞത് ചാർവാക സിദ്ധാന്തം വേദാന്ത പഠനത്തിന്റെ പ്രാഥമിക പാഠം ആണെന്ന്

ചിന്തിക്കുക എത്ര വികലമായിട്ടാണ് നമ്മുടെ ആശയങ്ങൾ സമൂഹത്തിൽ പ്രച

2016, ജൂലൈ 26, ചൊവ്വാഴ്ച

14. വാർത്തയും തിരുമേനിയും

കലാപത്തിന് ആഹ്വാനം ചെയ്യുന്നു  --കുമ്മനം

തിരുമേനി--നല്ലത്എവ്ട്യാ കണ്ടത് ച്ചാൽ അത് എട്ക്കാം ന്ന് വിവേകാനന്ദൻ പറ യിണ്ടായ്യേ  അപ്പോ കൊടിയേരീടെ ആഹ്വാനം നമുക്കും ആവാലോ ന്താ?

വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയുടെ മകൾക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി ജലീൽ

തിരുമേനി--ഈ വയറ്റീന്ന്  പോയി മരിച്ചാ ത്ര കേമാന്ന് പ്പളാ മനസ്സിലായത്

പടച്ചോന്റെ ചിത്രപ്രദർശനം  രചിച്ച യുവ എഴുത്തു കാരനെ ആക്രമിച്ചു

തിരുമേനി---വരച്ച ചിത്രം കണ്ടപ്പോ നമുക്കും തോന്നി ഈ വിദ്വാനെ ഒന്നങ്ട് പ്രഹരിച്ചാൽ എന്താന്ന് ഒരു ലക്ഷണം കെട്ട രൂപം അതിനൊക്കെ നമ്മടെ കൃഷ്ണനേം രാമനേം നോക്ക്വാ! എത്ര എെശ്വര്യാ ആ മുഖത്ത്?

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോളേജ് അദ്ധ്യാപകൻ റിമാന്ടിൽ

തിരുമേനി---നോമിന്  ഒരു സംശ്യം പഠിപ്പിച്ച കേസിലാ അതൊ പീഡിപ്പിച്ച കേസിലാ?അല്ല വേണ്ടാത്ത ഒരൂട്ടം കാര്യങ്ങളാ പ്പോ പഠിപ്പിക്കാറ് അതോണ്ടാ ചോദിച്ചേ!

ഇസ്ലാം അറിയുക. കാമ്പയിൻ തുടങ്ങി

തിരുമേനി---ഏതാണ്ട് ഒരൂട്ടം ഒക്കെ അറിഞ്ഞിരിക്ക്ണു ഇനീം ണ്ടോ അറ്യാൻ? പടച്ചോന്റെ ചിത്രം വരച്ചോനെ തല്ല്യേപ്പോ അസാരം കൂടുതലും മനസ്സിലാക്കീ ട്ട്വോ!

രണ്ടാം ഭാഗം തെറ്റിദ്ധരിപ്പിക്കപ്പെട്ട ചാർവാക സംഹിത

1 പ്രത്യക്ഷം മാത്രമാണ് പ്രമാണം - അതായത് കണ്ടതേവിശ്വസിക്കാവു- ശരി തന്നെ പക്ഷെ എന്താണ്, പ്രത്യക്ഷം? ഇവിടെ കണ്ടതേവിശ്വസിക്കാവു എന്ന് പറയുമ്പോൾ ബാഹ്യമായ കാഴ്ചയല്ല എന്ന് വ്യക്തമാണ് കാരണം കരിമ്പിന് മധുരമുണ്ട് എന്ന് കണ്ടാൽ അറിയുമോ? ഒരിക്കലെങ്കിലും അതൊന്ന് രുചിച്ചു നോക്കണ്ടേ? അപ്പോൾ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അനുഭവിച്ചറിഞ്ഞത് എന്നാണ് പ്രത്യക്ഷം എന്നതിന് അർത്ഥം ഇതിൽ നിരീശ്വരവാദം എവിടെയാണ്? ഓരോ വ്യക്തിയുടെയും പ്രത്യക്ഷം ഒരേ പോലെ ആകുമോ? ഓരോരുത്തരുടേയും പ്രത്യക്ഷം അവരവരുടെ ജ്ഞാനത്തിന് അനുസരിച്ചല്ലേ? ഒരു ഗ്രന്ഥത്തിൽ ചിലർ വാക്യാർത്ഥം കാണുന്നു  ചിലർ ആന്തരികാർത്ഥം കാണുന്നു  അപ്പോൾ ഇതിൽ ഏതാണ് പ്രത്യക്ഷം?   ചുരുക്കിപ്പറഞ്ഞാൽ ഓരോരുത്തരുടേയും അനുഭവമാണ് പ്രത്യക്ഷം എല്ലാവരുടേയും അനുഭവം ഒന്നായിത്തീരുകയും ഇല്ല അപ്പോൾ അവനവന്റെ അനുഭവം ആണ് അവനവന് പ്രത്യക്ഷം

ഇത്രയൊന്നും ചിന്തിക്കാത്ത ചിലരാണ് ചാർവാക സിദ്ധാന്തം നിരീശ്വരവാദമാണ് എന്ന് പറയുന്നത്  പ്രത്യക്ഷമായതിൽ വിശ്വസിക്കുക എന്നാൽ പ്രത്യക്ഷ മായ പ്രകൃതിയിൽ വിശ്വസിക്കുക എന്ന് സാരം  അതായത് ആദ്യം പ്രകൃതിയിൽ വിശ്വസിച്ചു മുന്നോട്ട് പോവുക സ്വാഭാവികമായും പുരുഷനെക്കുറിച്ചുള്ള അറിവ് വന്നു ചേരും  അതിനാൽ ത്തന്നെ ഞാൻ പറയുന്നു വേദാന്ത പ0നത്തിന്റെ പ്രാഥമിക പാഠ്യ പദ്ധതിയാണ് ചാർവാക സിദ്ധാന്തം  ഇത് ദേവഗുരൂവായ ബൃഹസ്പതി തന്നേയാകാനാണ് സാദ്ധ്യത. ജ്ഞാനികൾ എന്ന് സ്വയം നടിക്കൂന്നവർ ചാർവാക ദർശനത്തെ തെറ്റായി വിലയിരുത്തീയതാണ് യാതൊരു സംശയവും ഇല്ല ഇതേ ക്കുറിച്ച് ഒരു സംവാദത്തിനും ഞാൻ തയ്യാറാണ് പക്ഷേ ഏതെങ്കിലും വ്യക്തികൾ രചിച്ച ചാർവാക സംഹിതയായിരിക്കരുത്

ചാർവാക സിദ്ധാന്തത്തിൽ ചില ചോദ്യങ്ങൾ ചോദിക്കുന്നൂ  മയിൽ നൃത്തം ചെയ്യുന്നില്ലേ?കുയിലുകൾ കൂകൂന്നില്ലേ? വെള്ളം ഒഴുകുന്നില്ല?  ഉത്തരവും പറയുന്നു  ഇതൊക്കെ അതാതിന്റെ സ്വഭാവമാണ്  എന്ന്

സ്വഭാവം എന്താണ് അർത്ഥം?  സ്വന്തം ഭാവം
അപ്പോൾ എന്റെ ഭാവം അപ്പോൾ ഞാൻ ആരാണ്?  ബ്രഹ്മം അപ്പോൾ ചാർവാക സിദ്ധാന്തം എങ്ങിനെയാണ് നിരീശ്വരവാദമാകുന്നത്?  ചിന്തിക്കുക. തുടരും 

2016, ജൂലൈ 25, തിങ്കളാഴ്‌ച

പ്രി യപ്പെട്ട സുഹുത്തുക്കളെ,

     പലരും എന്നോട് പ്രഭാഷണം നടത്താറുണ്ടോ? എന്ന് ചോദിക്കുന്നു.

ഉവ്വ് പ്രഭാഷണം നടത്താറുണ്ട് ഒരാഴ്ചയിൽ  4 ദിവസമെങ്കിലും പ്രഭാഷണങ്ങൾ ശരാശരി ഉണ്ടാകും  26 മുതൽ 6 ദിവസം കാടാമ്പുഴയിൽ ആണ് അത് കഴിഞ്ഞ് കർക്കിടകം കഴിയുന്നതിന് മുമ്പ് 2 ദിവസം തൃശ്ശൂർ പാറമേക്കാവിലും ഉണ്ട്. അതിനിടയിൽ വലിയ പ്രസിദ്ധിയില്ലാത്ത നിരവധി ക്ഷേത്ര ങ്ങളിലും ഉണ്ട്

നിങ്ങൾക്ക് പരിചയമുള്ള ക്ഷേത്രങ്ങളിൽ എന്റെ പേര് നിർദ്ദേശിക്കണം എന്ന് അഭ്യർത്ഥിക്കുന്നു ഇത് ഫീ സ് പറഞ്ഞ് ചെയ്യുന്ന പ്രവൃത്തി യല്ല  ' ദൂരം കണക്കാക്കി ക മ ററിക്കാർ എന്ത് ദക്ഷിണ തരുന്നുവോ അതും വാങ്ങി പോരുകയാണ് പതിവ്

സനാതന ധർമ്മത്തിന്റെ യഥാർത്ഥ ഭാവം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം  ആയതിനാൽ എവിടെയാണെങ്കിലും പറയുക ഞാൻ അവിടെ എത്തും

എന്റെ ഫോൺ നമ്പർ- 9447753750

വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു  60 വയസ്സ് കഴിഞ്ഞ ഞാൻ ഇപ്പോൾ പ്രഭാഷണത്തിനും മറ്റു പരിപാടികൾക്കും പോകുന്നത് ധനസമ്പാദനത്തിന് വേണ്ടിയല്ല എന്ന് പ്രത്യേകം പറയട്ടെ! എല്ലാവരും നമ്മുടെ ധർമ്മം യഥാർത്ഥ രൂപത്തിൽ അറിഞ്ഞിരിക്കണം അത് ' മാത്രമാണ് ലക്ഷ്യം


തെറ്റിദ്ധരിപ്പിക്കപ്പെട്ട ചാർവാക സിദ്ധാന്തം

       വളരെ അധികം തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ് ചാർവാക സിദ്ധാന്തം  ഒന്നാമത് ചാർവാകൻ എന്നത് ഒരു വ്യക്തിയുടെ പേരല്ല ലോകായതിക തത്ത്വം എന്നാണ് ചാർവാകം എന്ന പദത്തിന്റെ അർത്ഥം   അതായത് കണ്ടത് മാത്രമേ വിശ്വസിക്കാവൂ! പ്രത്യക്ഷം മാത്രമാണ് പ്രമാണം  യഥാർത്ഥത്തിൽ ഈ സിദ്ധാന്തം പറഞ്ഞത് ബൃഹസ്പതിയാണ് അദ്ദേഹത്തെയാണ് ചാർവ്വാകൻ എന്ന് പറയുന്നത് ചാരുവായ വാക്കോട് കൂടിയവൻ ആരോ അവൻ ചാർവാകൻ അതായത് ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന വാക്ക് ഉച്ചരിക്കുന്നവൻ എന്നും അർ ത്ഥ

ചാർവ്വാക സിദ്ധാന്തം ഒരിക്കലും നിരീശ്വരവാദമല്ല  നിരീശ്വരവാദമാണ് എന്ന് ലോകത്തെ വിശ്വസിപ്പിച്ചു വിശാലമായി ചിന്തിക്കാൻ കഴിവില്ലാത്തവർ അത് പ്രചരിപ്പിച്ചു അതാണ് സത്യം തെളിവ് തരാം

തുവ്വൂർ കൃഷ്ണകുമാർ എന്ന വ്യക്തീയെ പറ്റി മോശപ്പെട്ട വ്യക്തിയാണ് എന്ന് പറയാം നല്ലവനാണ് എന്നും പറയാം പക്ഷെ ഈ വ്യക്തി ജീവിച്ചിരിക്കുകയും അയാളുടെ കർമ്മങ്ങൾ സമൂഹത്തിൽ കുറച്ചെങ്കിലും പ്രകടമാകുകയും ചെയ്യാതെ എങ്ങിനെയാണ് നിങ്ങൾ മേൽ പറഞ്ഞ അഭിപ്രായങ്ങളിൽ   ഏതെങ്കിലും ഒരഭിപ്രായം പറയുക??

അപ്പോൾ ഈശ്വരൻ ഉണ്ട് ആ പ്രതിഭാസം പ്രകൃതിയിൽ പ്രകടമാകുന്നു എന്ന് വ്യക്തം അല്ലെങ്കിൽ ഈശ്വരൻ ഇല്ല എന്ന് എങ്ങിനെ പറയും? അപ്പോൾ ഈ ബൃഹസ്പദി ദേവ ഗുരുവായ ബൃഹസ്പദി ആകാനും സാദ്ധ്യതയുണ്ട്  ശരിക്കും ചാർവാക സിദ്ധാന്തം ആദ്ധ്യാത്മിക പOനത്തിന്റെ പ്രാഥമിക മായ പഠന ഭാഗമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു കാരണം ആദ്യം ദൃശ്യവസ്തുക്കളിൽ ശ്രദ്ധിക്കാനും പ്രകൃതിയെപ്പറ്റി പഠിക്കുവാനും വഴിയൊരുക്കുന്നു  ചാർവാക തത്വം അവിടെ അവസാനിക്കുന്നു പിന്നെ പുരുഷനെ പ്പറ്റിയാണ് പഠിക്കേണ്ടത് അത് ചാർവാക തത്വത്തിൽ പ്രതിപാദിച്ചിട്ടില്ല അതിന് വേറെ ഗ്രന്ഥങ്ങൾ ഉണ്ടല്ലോ!

ആദ്യം ഒന്ന് പറയുകയും പിന്നെ അതിനേക്കാൾ ഉത്തമമായത് വേറൊന്ന് പറയുകയും ചെയ്യുക എന്നത് പണ്ടത്തെ ആചാര്യന്മാരുടെ ഒരു രീതിയാണ് ഇത് രണ്ടും പഠിച്ച് യുക്തിപൂർവ്വമായി സത്യം കണ്ടെത്താൻ പാകത്തിൽ ശിഷ്യരെ വാർത്തെടുക്കുക  ഇതായിരുന്നു പണ്ടത്തെ ശൈലി  ഭഗവദ് ഗീതയും ഇതേ ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത് അത് മനസ്സിലാക്കാത്തവരാണ്  പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഗീതയിൽ പറയുന്നത് എന്ന് പറയുന്നത്

എല്ലാം പറഞ്ഞശേഷം ഭഗവാൻ അർജ്ജുനനോട് പറയുന്നത്  ഇനി എന്താണോ നീ ഇച്ഛിക്കുന്നത്? അതുപോലെ ചെയ്യുക എന്നതാണ് ഇവിടെ അർജ്ജുനനിലെ ഈശ്വരത്വത്തെ ഉണർത്തിയ ശേഷമാണ് ഭഗവാൻ അങ്ങി നെ പറയുന്നത്

ചാർവാക സിദ്ധാന്തങ്ങൾ മുഴുവനും ഇന്ന് ലഭ്യമല്ല ലഭ്യമായതിനെ അധികരിച്ചാണ് നിരീശ്വരവാദം എന്ന് കൽപ്പിച്ചത് ലഭ്യമായ തത്വങ്ങളെ അധികരിച്ച് നമുക്ക് ചർച്ചയാകാം ചർച്ചയിൽ ഏവരേയും ക്ഷണിക്കുന്നു   പൂർണ രൂപം ലഭ്യമല്ലാത്തതിനാൽ അതിപ്രാചീനമാണ് എന്ന് അനുമാനിക്കാം അപ്പോൾ ശില്പ ശാസ്തത്തിന്റെ ഉപജ്ഞാതാവ് വിശ്വകർമ്മാവ് എന്ന പോലെ ചാർവാക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ദേവ ഗുരുവായ  ബൃഹസ്പതി തന്നെ എന്ന് ധരിക്കുന്നതിൽ യുക്തി യുണ്ട് എന്ന് അനുമാനിക്കാം _ തുടരും

2016, ജൂലൈ 24, ഞായറാഴ്‌ച

പഞ്ചതന്ത്രം കഥയുടെ ഉത്ഭവം

    പണ്ട് ദക്ഷിണ ഭാരതത്തിൽ മഹിളാരോ പ്യം എന്നൊരു നഗരമുണ്ടായിരുന്നു അവിടെ ഭരിച്ചിരുന്നത് അമര ശക്തി എന്ന സകലകലാ വല്ലഭനായ രാജാവായിരുന്നു അദ്ദേഹത്തിന് 3 പുത്രന്മാർ ഉണ്ടായിരുന്നു മൂഡന്മാരായ അവരെ നോക്കി രാജാവ് മന്ത്രിയോട് പറഞ്ഞു  --അങ്ങയ്ക്ക് അറിയാമല്ലോ!എന്റെ ഈ പുത്രന്മാർ ശാസ്ത്രവിമുഖരും വിവേകരഹിതരും ആണെന്ന്! ഇവരെ കാണുമ്പോൾ വലുതായ രാജ്യം പോലും എനിക്കൊട്ടും ആനന്ദം തരുന്നില്ല  ജനിക്കാത്ത മകൻ മരിച്ച മകൻ വിഡ്ഢിയായ മകൻ ഇവരിൽ ആദ്യത്തെ രണ്ട് പേരാണ് നല്ലത് കാരണം അവരുണ്ടാക്കുന്ന ദുഃഖം കുറച്ചു കാലത്തേക്കേ  നിലനിൽക്കൂ എന്നാൽ വിഡ്ഢിയായ മകൻ ജീവിത കാലം മുഴുവൻ ദുഃഖത്തിന് കാരണമാണ്
   ജീവിതകാലം കുറച്ചേ ഉള്ളു പഠിക്കാനുള്ളവ അനന്തവും ആകയാൽ ശാസ്ത്രങ്ങൾ സംക്ഷേപിച്ച് ഇവരെ പഠിപ്പിക്കാനുള്ള വഴിയാണ് നോക്കേണ്ടത്  മന്ത്രി പറഞ്ഞു  സകലശാസ്ത്ര പാരംഗതനും പുകൾ പെറ്റവനുമായ വിഷ്ണു ശർമ്മാവ് എന്നൊരു ബ്രാഹ്മണൻ ഇവിടെയുണ്ട് ഇവരെ അദ്ദേഹത്തിന് സമർപ്പിക്കൂ അദ്ദേഹം ഇവരെ തീർച്ചയായും പ്രബുദ്ധരാക്കും
   രാജാവ് വിഷ്ണു ശർമ്മാവിനെ വിളിച്ചു വരുത്തി   " അല്ലയോ ഭഗവൻ,എന്നിൽ കനിവുണ്ടായി മക്കളെ പ്രബുദ്ധരാക്കുക പാരിതോഷികമായി 100 ഗ്രാമങ്ങൾ ഞാൻ അങ്ങയ്ക്ക് തരാം "
 
    മഹാരാജൻ നൂറ് ഗ്രാമങ്ങൾക്ക് വേണ്ടി വിദ്യയെ ഞാൻ കച്ചവടമാക്കില്ല എന്നാൽ അങ്ങയുടെ മക്കളെ 6 മാസം കൊണ്ട് പ്രബുദ്ധരാക്കിയില്ലെങ്കിൽ എന്റെ പേര് ഞാൻ ഉപേക്ഷിക്കും ഇന്നത്തെ ദിവസം കുറിച്ചു വെക്കുക

രാജാവ് പുത്രന്മാരെ വിഷ്ണു ശർമ്മാവിനെ ഏൽപ്പിച്ചു  മിത്രഭേദം ,മിത്രസംപ്രാപ്തി ,കാകോലുകീയം ,ലബ്ധപ്രണാശം ,അപരീക്ഷിതകാരകം ,എന്നിങ്ങനെയുള്ള തന്ത്രങ്ങൾ ഉൾക്കൊള്ളുന്ന കഥ വിഷ്ണുശർമ്മാവ് രചിച്ചു ഓരോ ഭാഗത്തേയും തന്ത്രമെന്നാണ് വിളിക്കുന്നത്  അദ്ദേഹം അത് കുട്ടികളെ യഥാവിധി പഠിപ്പിക്കുകയും ആറു മാസം കൊണ്ട് അവരെ എല്ലാ കാര്യത്തിലും സാമർത്ഥ്യമുള്ളവരാക്കി ത്തീർക്കുകയും ചെയ്തു അദ്ദേശം രചിച്ച ഈകഥകൾ പഞ്ചതന്ത്രം എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു ഈ തന്ത്രശാലിയായ ഗുരു ആരെന്നറിയണ്ടേ? അദ്ദേഹമാണ് ചാണക്യൻ എന്നും കൗടില്യൻ എന്ന പേരിലും അറിയപ്പെടുന്ന മഹാൻ 
വിവേക ചൂഡാമണി ശ്ലോകം  97  Date 24/7/2016

പ്രാണാ പാന വ്യാനോ ദാന -
സമാനാ ഭവത്യസൗ പ്രാണ :
സ്വയമേവ വൃത്തി ഭേദാദ് വികൃതി -
ഭേദാത് സുവർണ്ണസലിലാ ദിവത്

        അർത്ഥം
സ്വർണ്ണം  ജലം  മുതലായവ വികാരഭേദം കൊണ്ട് പലതായിത്തീരുന്നതു പോലെ ഈ പ്രാണൻ തന്നെ വൃത്തി ഭേദം കൊണ്ട് പ്രാണൻ  അപാനൻ  വ്യാനൻ  ഉദാനൻ  സമാനൻ എന്നിങ്ങനെ ആയിത്തീരുന്നു
       വിശദീകരണം
സ്വർണ്ണം വളയായും  കണ്ഠാ ഭരണമായും  കർണ്ണാഭരണമായും മാറാറുണ്ടല്ലോ! ജലം വിവിധ തരത്തിലുള്ള പാനീയങ്ങളാക്കി അനുഭവിക്കാറുണ്ടല്ലോ അതേപോലെ പ്രാണൻ പല വിധത്തിൽ വർത്തിക്കുന്നു  ഇവയുടെ പ്രവർത്തനം പലതരത്തിലാണ് പല പണ്ഡിതന്മാരും പല തരത്തിൽ ഇവയുടെ പ്രവർത്തനം വിലയിരുത്തുന്നു ശങ്കരാചാര്യർ വിലയിരുത്തുന്നത് നോക്കാം
| - വായിലും മുക്കിലും കയറിയും ഇറങ്ങിയും സഞ്ചരിക്കുമ്പോൾ അതിനെ പ്രാണൻ എന്നു പറയുന്നു
2 - മലമൂത്രാദികളെ താഴോട്ട് നയിക്കുമ്പോൾ അതിനെ അപാനൻ എന്നു പായുന്നു
3- ആഹാരപദാർത്ഥങ്ങളെ നാഡീ മുഖങ്ങളിൽ വിതരണം ചെയ്യുന്നത് - വ്യാനൻ
4- മുകളിലേക്ക് നയിക്കുന്നത്  ഉദാനൻ
5. - അന്നരസാദികള പാകപ്പെടുത്തുന്നതിന് ജo രാഗ്നിയെ ഉജ്ജ്വലിപ്പിക്കുന്നത് - സ മാ ന ൻ
98
വാഗാ ദി പഞ്ചശ്രവണാദി പഞ്ച
പ്രാണാദി പഞ്ചാഭ്രമുഖാണി പഞ്ച
ബുദ്ധ്യാ ദ്യ വിദ്യാപി ച കാമ കർമ്മണീ
പുര്യഷ്ടകം സൂക്ഷ്മ ശരീര മാഹു:
           അർത്ഥം
വാക്ക് മുതലായ കർമ്മേന്ദ്രിയങ്ങൾ അഞ്ച്   ശ്രവണാദി ജ്ഞാനേന്ദ്രിയങ്ങൾ അഞ്ച്  പ്രാണാദികൾ അഞ്ച്  ആകാശാ ദി സൂക്ഷ്മ ഭൂതങ്ങൾ അഞ്ച്  ബുദ്ധ്യാ ദി അന്ത: കരണങ്ങൾ നാല് അവിദ്യാ കാ മം  കർമ്മം  എന്നിവയെ വേദാന്ത്രികൾ സൂക്ഷ്മ ശരീരം എന്നു പറയുന്നു
 

മൂസമൊയ്ല്യാരും ഞാനും

പഴയ സൗഹൃദമാണ് ഞാനും മൂസമൊയ്ല്യാരൂം തമ്മിൽ കണ്ടാൽ മതപരമായ കിര്യങ്ങൾ ചർച്ച ചെയ്യും ഞാൻ അധികവും സംസാരിക്കാറില്ല പൊരുത്തപ്പെടാൻ കഴിയാത്ത പല കാര്യങ്ങളും ഹിന്ദു മതത്തെ കുറിച്ച്ര് അയാൾ പറയും അയാളെ വിശ്വസിപ്പിക്കാൻ ഞാൻ ശ്രമിക്കാറില്ല എന്നാൽ ഇന്നലെ വഴിക്ക് വെച്ചു കണ്ടു ഒരു കടയിൽ ഞാൻ കയറിയപ്പോൾ
മൂസ  --നിങ്ങളെ പ്രസംഗം സ്വന്തം ചാനലിൽ കണ്ടു ഇങ്ങള് ഹിന്ദുക്കളേ അന്ത വിശ്വാസികളാക്കിയേ അടങ്ങൂ ല്ലേ
ഞാൻ --അതെ
മൂസ--കുരുശ്ശേത്ര യുദ്ധത്തെ ഇങ്ങള് ന്യായീകരിച്ചത് കേട്ടു ഇക്കണക്കിന് പോയാ ഹിന്ദുക്കളെ മുയുവൻ ഇങ്ങള് നരകത്തിലേക്ക് പറഞ്ഞ് വിടും
ഞാൻ --അതെ !
മൂസ -ഇങ്ങള് എന്താ മന്സാ ഒക്കെ അതെ ന്ന് പറേണത് ഇങ്ങൾക്ക് ഒന്നും പറയാനില്ലേ?
ഞാൻ --അതിന് നിങ്ങൾ പറയാൻ സമ്മതിച്ചിട്ട് വേണ്ടേ എനിയ്ക്ക് പറയാൻ?
മൂസ--ന്നാ ഞാൻ പറഞ്ഞേന് ഇങ്ങള് മറ്പടി പറയിൻ ഇങ്ങള് ഹിന്ദുക്കളേ മുയുവൻ നരകത്തിലേക്ക് വിടാൻ നേർച്ച നേർന്ന്ക്ക്ണോ?
ഞാൻ --ഉവ്വ് ! അതിന് കാരണം ഉണ്ട് കേൾക്കണോ?
മൂസ --ആ! കേക്കട്ടെ!
ഞാൻ---നിങ്ങൾ എല്ലാവരേയും സ്വർഗ്ഗത്തിലേക്ക് പറഞ്ഞയക്കുകയല്ലേ! അതിന്റെ ഇടയില് ഞങ്ങളും കൂടി വന്നാൽ അത് നിങ്ങൾക്കും ഞങ്ങൾക്കും ബുദ്ധിമുട്ടാകും നിങ്ങളൊക്കെ സ്വർഗ്ഗത്തിൽ പോയാൽ നരകത്തിൽ ആളുണ്ടാവില്ല അപ്പോ ഞങ്ങൾ അവിടെപ്പോയി സ്ഥലം കയ്യേറി അമ്പലം പണി ചെയ്യും ഗുരുവായൂരപ്പനേയും ശബരിമല ശാസ്താവിനേയും ഒക്കെ ഞങ്ങൾ അവിടേക്ക് ആവാഹിക്കും അപ്പോൾ ദൈവം അത് ശ്രദ്ധിക്കും ഇവർ തരക്കേടില്ലല്ലോ? സ്വർഗ്ഗത്തിൽ എത്തിയവർ എന്താ ചെയ്യുന്നത് എന്നന്വേഷിക്കും നിങ്ങൾ അവിടെ സ്വർഗ്ഗത്തിലെ സുഖം അനുഭവിക്കുമ്പോൾ ഞങ്ങൾ ഇവിടെ നരകത്തിൽ പൂജയുമായി കഴിയും അപ്പോൾ ദൈവം പണിക്കാരോട് പറയും- നിങ്ങള് ആ ബോഡ്  മാറ്റിൻ നരകം എന്ന ബോഡ് മാറ്റി സ്വർഗ്ഗം എന്നാക്കുക സ്വർഗ്ഗത്തിലെ ബോഡ് മാറ്റി നരകം എന്നാക്കുക എന്ന് പണിക്കാർ അത് ചെയ്യും  അത് വിചാരിച്ചിട്ടാ   എങ്ങിനെയുണ്ട് എന്റെ ബുദ്ധി?
   മൂസ മൊയ്ല്യാർ അതിന് ആലൊചിച്ച് മറുപടി പറയാൻ പണിപ്പെടുന്നത് കണ്ട് ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി  
ഭഗവദ് ഗീതാ പഠനം 379-ആം ദിവസം  അദ്ധ്യായം  13. ശ്ളോകം  23 തിയ്യതി -24/7/2016

ഉപദ്രഷ്ടാനുമന്താ ച ഭർത്താ ഭോക്താ മഹേശ്വരഃ
പരമാത്മേതി ചാപ്യുക്തഃ ദേഹേസ്മിൻ പുരുഷഃ പരഃ
           അർത്ഥം
ഈ ദേഹത്തിൽ വിളങ്ങുന്ന പരമപുരുഷനെ സാക്ഷിയെന്നും ,അനുമതി നൽകുന്നവൻ എന്നും ഭരിക്കുന്നവൻ എന്നും ഭോക്താവെന്നും ,മഹേശ്വരനെന്നും പരമാത്മാവെന്നുമൊക്കെ പറയുന്നു
     അപ്പോൾ മേൽ പ്പറഞ്ഞ നാമങ്ങളെല്ലാം ഈശ്വരനെ ഉദ്ദേശിച്ചാണ് എന്ന് ബോദ്ധ്യമായല്ലോ! ഇനി ഈ പദങ്ങളൊക്കെ എവിടെ കണ്ടാലും ഈശ്വരൻ ആണ് എന്ന് ധരിക്കണം പൊരൂത്തപ്പെടാത്തത് കാണുമ്പോൾ ശ്രുതി വിരുദ്ധമാണ് എന്ന് കരുതി തള്ളിക്കളയണം
24
യ ഏവം വേത്തി പുരുഷം പ്രകൃതിം  ച ഗുണൈഃ സഹ
സർവ്വഥാ വർത്തമാനോ/പി ന സ ഭൂയോ/ഭിജായതേ
            അർത്ഥം
ഇപ്രകാരം പുരുഷനേയും ഗുണങ്ങളോട് കൂടിയ പ്രകൃതിയേയും ആരറിയുന്നുവോ?അവൻ എങ്ങിനെ ഇരുന്നാലും വീണ്ടും ജനിക്കേണ്ടീ വരില്ല
      പുരുഷനെയൂം പ്രകൃതിയേയൂം വളരെ വ്യക്തമിയി ഭഗവാൻ വിശദീകരിച്ചൂ അത് ഉൾക്കൊണ്ടവൻ ഏതവസ്ഥയിലായാലും പുനർജനിക്കേണ്ടതില്ല മോക്ഷം ഉറപ്പാണ്   അതായത് ധർമ്മത്തിന്റെയും വിധിയുടേയും ഭാവം വളരെ നിഗൂഢമാണ് എന്ന് സാരം 

2016, ജൂലൈ 23, ശനിയാഴ്‌ച

വിവേകചൂഡാമണി  ശ്ളോകം  94

സൂക്ഷ്മ ശരീരം
ബുദ്ധീന്ദ്രിയാണി ശ്രവണം ത്വഗക്ഷി
ഘ്രാണം ച ജിഹ്വാ വിഷയാവബോധനാത്
വാക്പാണിപാദാ ഗുദമപ്യുപസ്ഥം
കർമ്മേന്ദ്രിയാണി പ്രവണാനി കർമ്മസു
          അർത്ഥം
കാത് ,ത്വക് ,കണ്ണ് ,നാക്ക് ,മൂക്ക് , എന്നിവ ശബ്ദാദി വിഷയങ്ങളെ ഗ്രഹിക്കാൻ സഹായിക്കുന്നത് കൊണ്ട് അവയെ ജ്ഞാനേന്ദ്രിയങ്ങൾ എന്ന് പറയുന്നു  വാക്ക് ,പാണി ,പാദം ,ഗുദം ,ഉപസ്ഥം എന്നിവ കർമ്മങ്ങളിൽ വ്യാപരിക്കുന്നത് കൊണ്ട് അവയ്ക്ക് കർമ്മേന്ദ്രിയങ്ങൾ എന്ന് പറയുന്നു
   നാക്ക് ജ്ഞാനേന്ദ്രിയത്തിൽ രുചി പിടിച്ചെടുക്കുന്നതിനാൽ പെടുന്നു  സംസാരിക്കുക എന്ന കർമ്മം ചെയ്യുന്നതിനാൽ കർമ്മേന്ദ്രിയത്തിലൂം പെടുന്നു  ഗുദം എന്നാൽ മലദ്വാരത്തിനെയും ഉപസ്ഥം എന്നാൽ ജനനേന്ദ്രിയത്തെയും പറയുന്നു

95
നിഗദ്യതേ/ന്തഃകരണം മനോ ധീ--
രഹം കൃതിശ്ചിത്തമിതി സ്വവൃത്തിഭിഃ
മനസ്തു സങ്കൽപ്പവികൽപ്പനാദിഭിർ--
ബുദ്ധിഃപദാർത്ഥാധ്യവസായധർമ്മതഃ
96
അത്രാഭിമാനാദഹമിത്യഹംകൃതിഃ
സ്വാർത്ഥാനുസന്ധാന ഗുണേന ചിത്തം
      അർത്ഥവും വിശദീകരണവും
ഇവിടെ എല്ലാവർക്കും സംശയം   ഉള്ള ഒരു കാര്യം വിസ്തരിച്ചു പറയുന്നു മനസ്സ് ,ബുദ്ധി ,അഹംകാരം ചിത്തം എന്നിവ എന്താണെന്ന് പറയുന്നു

അന്തകരണത്തെ പല രുപത്തിൽ പറയുന്നു
 1സങ്കൽപ്പം ,സംശയം മുതലായവ ഉണ്ടാകുമ്പോൾ അന്തകരണത്തെ---മനസ്സ് എന്നു പറയുന്നു

2. തീരുമാനം എന്തായാലും ഉറച്ച് എടുക്കുമ്പോൾ അന്തകരണത്തെ അതായത് ഉള്ളിനെ --ബുദ്ധി എന്നു പറയുന്നു

3. ഞാൻ ചെയ്യുന്നു ,അത് എന്റെതാണ് എന്നിങ്ങനെ പറയുമ്പോൾ അന്തകരണത്തെ --അഹംകാരം എന്നു പറയുന്നു

4. താൽപ്പര്യം ഉള്ള വസ്തുക്കളെ സ്മരിക്കുക എന്ന ഗുണം അന്തകരണത്തിന് ഉണ്ടാകുമ്പോൾ --ചിത്തം എന്ന് പറയുന്നു

      ചുരുക്കി പ്പറഞ്ഞാൽ വ്യത്യസ്ത ഭാവങ്ങളിൽ അറിയപ്പെടുന്നത് നമ്മുടെ അന്തരംഗം അഥവാ അന്തകരണം തന്നെയാണെന്ന് സാരം

ഭഗവദ് ഗീതാ പഠനം 378-ആം ദിവസം  അദ്ധ്യായം 13 ശ്ളോകം 22. തിയ്യതി-23/7/2016

പുരുഷഃ പ്രകൃതിസ്ഥോ ഹി ഭുങ് ക്തേ പ്രകൃതിജാൻ ഗുണാൻ
കാരണം ഗുണസംഗോ/സ്യ സദസദ്യോനി ജന്മസു
അർത്ഥം
പുരുഷൻ പ്രകൃതിയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ട് പ്രകൃതിഗുണങ്ങളായ സുഖദുഃഖങ്ങളെ അനുഭവിക്കുന്നു ജീവന്റെ ഗുണസംഗമാണ് ഉത്കൃഷ്ട യോനികളിലും നികൃഷ്ട യോനികളിലും ജന്മമെടുക്കാൻ കാരണമായിത്തീരുന്നത്
           വിശദീകരണം
പുരുഷന് അഥവാ പരമാത്മാവിന് സംസാരബന്ധമില്ല എന്നാൽ ക്ഷേത്രത്തിൽ അഥവാ ശരീരത്തിൽ അഭിമാനിക്കുന്ന പുരുഷൻ അഥവാ ക്ഷേത്രജ്ഞൻ അഥവാ ജീവാത്മാവ് സുഖദുഃഖങ്ങളിൽ ഭ്രമിച്ച് സംസാരിയായിത്തീരുന്നു

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്  ഒരു ജീവാത്മാവ് സമൂഹത്തിൽ ഉയർന്ന സ്ഥാനം അലങ്കരീക്കാനും മറ്റൊരു ജീവാത്മാവ് അപമാനിതനാകാനും കാരണം അവരവരുടെ കർമ്മഫലമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ് ആയതിനാൽ ആത്മാവിനെ ഗുണദോഷങ്ങൾ ബാധിക്കുന്നില്ലെന്നും സംസാര ബന്ധം ശരീരം മുലം ഉള്ളതാകയാൽ ആ ശരീരത്തോട് കൂടി യ ജീവാത്മാവ് കർമ്മ ഫലം സത്തായാലും അസത്തായാലും അനുഭവിച്ചേ മതിയാകൂ എന്ന് വ്യക്തം   കർമ്മ ഫലത്തിനനുസരിച്ചാണ് ഒരു ജീവൻ ഉന്നത കുലത്തിലും ഉന്നതമല്ലാത്ത കുലത്തിലും ജന്മ മെടുക്കുന്നത് 
ചോദ്യവും ഉത്തരവും

നിർമ്മല - കുറച്ചു ദിവസമായി സാറുമായി സംസാരിച്ചിട്ട് ഇന്നലെ വാട്സ് അപ്പ് നോക്കിയപ്പോൾ ചില അറബി വചനങ്ങളും അർത്ഥവും അതിൽ കണ്ടു 1 ബിംബാരാധന ചെയ്യുന്നവരെ എവിടെ കണ്ടാലും വധിക്കുക 2. റംസാൻ നോൽ മ്പ് എടുക്കാത്തവർ നരകത്തിൽ പോകും    പിന്നേയും ഇത് പോലെ കുറേ ഉണ്ട് ലോകത്തിൽ  എങ്ങിനെയാണ് യുക്തിരഹിതമായ നിലപാടുകൾ ഉള്ള മതം നില നിൽക്കുന്നത്?' ശരിക്കും ഇതൊക്കെ ഇസ്ലാമിക  സിദ്ധാന്തമാണോ?

****††*****************************
മറുപടി
*******
ഇതൊക്കെ ഇങ്ങിനേ കേട്ട അറിവേ നമുക്കുള്ളു ഇതൊക്കെ ശരിയാകാം തെറ്റുമാകാം  ഏതായാലും ഇത് ഹൈന്ദവരെ ബാധിക്കുന്നതല്ല കാരണം കൃസ്തുവിന് വളരെ കാലം മുമ്പ് രചിക്കപ്പെട്ട മഹാഭാരതത്തിൽ ഒരു വാചകമുണ്ട് ===ധർമ്മം അർത്ഥം  കാമം മോക്ഷം എന്നീ പുരുഷാർത്ഥങ്ങളെ വളരെ വിശദമായി ഇവിടെ പ്രതിപാദിച്ചിരിക്കുന്നു ഇവിടെയുള്ളത് പലയിടത്തും കാണും ഇവിടെയില്ലാത്തത് വേറെ എവിടെയും കാണില്ല ===അപ്പോൾ മേൽ പറഞ്ഞ കാര്യങ്ങൾ പുരുഷാർത്ഥത്തിൽ പെട്ടതല്ല അതിനാൽ നാം അത് ശ്രദ്ധിക്കേണ്ടതില്ല

ഇന്റോ യൂറോപ്യൻ ഗോത്രത്തിൽ പെട്ട ഭാഷകളാണ് സംസ്കൃതം ഇംഗ്ളീഷ് ഫ്രഞ്ച് ഇറാനിയൻ ഭാഷ തുടങ്ങിയവ എന്നാൽ സെമിറ്റിക് ഗോത്രത്തിൽ പെട്ടവയാണ് അറബി ഹിബ്രൂ മുതലായ ഭാഷ കൾ അതിനാൽ തന്നെ പണ്ടേ ഇ ഭാഷകളെ മ്ളേച്ഛ ഭാഷ എന്നായിരുന്നു ഭാരതീയർ പറഞ്ഞിരുന്നത് നമ്മൾ ഒരു പദത്തിന്റെ അർത്ഥം എടുക്കുന്നത് സന്ദർഭം നോക്കിയാണ് എന്നാൽ സെമിറ്റിക് ഗോത്ര ഭാഷകൾ വാക്യാർത്ഥത്തിൽ ആണ് എടുക്കുന്നത്  ഇവിടെ ഇന്റോയൂറോപ്യൻ ഗോത്രഭാഷയിൽ പെട്ട ഇറാനിയൻ ഭാഷയുമായി സെമിറ്റിക് ഗോത്ര ഭാഷയായ അറബിയുമായി വേഴ്ച ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ് മിക്കവാറും ആന്തരിക അർത്ഥം എടുക്കേണ്ട പലതും വാക്യാർത്ഥത്തിൽ എടുത്തതാകണം ഇത്തരം യുക്തിരഹിതമായ വിശ്വാസം പടരാൻ കാരണം  വധം എന്നതിന് ഒഴിവാക്കൽ എന്ന അർത്ഥം ഉണ്ട് രാമായണത്തിൽ രാമൻ ലക്ഷ്മണനെ കൊല്ലുകയല്ല ഒഴിവാക്കുകയാണ് ഉണ്ടായത്  ബിംബാരാധകരെ ഒഴിവാക്കണം കൂട്ടത്തിൽ കൂട്ടരുത് എന്നായിരിക്കാം ഉദ്ദേശിച്ചത് കാരണം വധശിക്ഷ നടപ്പാക്കേണ്ടത് രാജഭരണമാണെങ്കിലും കോടതിയാണ് എന്ന് അറിയാത്ത ആളല്ലല്ലോ പ്രപ്രവാചകൻ! അദ്ദേഹം ആ അധികാരം പൗരന്മാർക്ക് കൊടുക്കുമോ? അപ്പോൾ ഇസ്ലാമിക പണ്ഡിതന്മാർ അതിന്റെആന്തരികാർത്ഥം ഉൾക്കൊണ്ടിട്ടില്ല എന്ന് അനുമാനിക്കാം

സഹസ്രാബ്ദങ്ങൾക്ക് മുമ്പ് തന്നെ ഭാരതീയ ആദ്ധ്യാത്മികത ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ് പൈത്തഗോറസ് ഇവിടെ വന്നത് പഠിക്കാനാണ് അദ്ദേഹത്തിന്റെ ദർശനങ്ങൾ ഭാരതീയ തത്വശാസ്ത്രത്തിന്റെ സന്തതിയാണ്  അപ്പോൾ ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാതിരിക്കുക പലരും പല ഭ്രാന്തൂം പറയും അതൊക്കെ അവഗണിക്കുക വസുധൈവ കുടുംബകം എന്ന ആശയമുള്ള നമ്മുടെ മുന്നിൽ ആനയുടെ മുന്നിൽ കുഴിയാന എന്ന കണക്കേ ഉള്ളൂ എന്നറിയുക നമുക്ക് പഠിക്കാൻ ഋഷീശ്വരന്മർ എന്തെല്ലാം തന്നിരിക്കുന്നു?അതിന്നിടയിൽ ഇത്തരം ജൽപ്പനങ്ങൾക്ക് ശ്രദ്ധ കൊടുക്കാൻ എവിടെ സമയം?  ചിന്തിക്കുക 
ഉപരിതലത്തിലൂടെ വാക്യാർത്ഥത്തിൽ സഞ്ചരിക്കുന്ന മതങ്ങൾ

ഏതൊരു കാര്യത്തിന്റേയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതെ സത്യം ഗ്രഹിക്കാനാകില്ല വാക്യാർത്ഥമെടുത്ത് പദങ്ങളിലൂടെ സഞ്ചരിച്ച് പേരെടുത്തവരാണ് സക്കീർ നായ്ക്കിനെ പോലുള്ളവർ ആഴങ്ങളിലിറങ്ങി മുത്തും പവിഴവും വാരിയവരാണ് നമ്മുടെ ഋഷിമാർ അതിനാൽ അവർക്ക് ഉറക്കെ വിളിച്ചു പറയാൻ കഴിഞ്ഞു  വസുധൈവ കുടുംബകം എന്ന് അതിനാൽത്തന്നെ അവർ ആശംസിക്കുന്നു  ലോകാ സമസ്താ സുഖിനോ ഭവന്തു

ബാഹ്യമായി സഞ്ചരിക്കുന്നവർ ചെറിയ ഒരു ലോകം പണി ചെയ്തു അവർ പറഞ്ഞു കാഫിറുകളെ അകറ്റുക അവർ ' പറഞ്ഞു. ഇസ്ലാമിൽ വിശ്വസിക്കാത്തവൻ നരകത്തിൽ പോകുമെന്ന്

ഒരു കാര്യം തീർച്ചയാണ് ഭാരതീയ സനാതന ധർമ്മം ആദ്ധ്യാത്മിക വിഷയത്തിൽ ലോകത്തിന് മാതാവാണ് ഭൂമിയെ ഒരു കുടുംബമായി കാണാനുള്ള മനസ്സ് നമ്മുടെ ഋഷിമാർക്കേ ഉണ്ടായിട്ടുള്ളൂ ലോകത്ത് മറ്റൊരാൾക്കും ഉണ്ടായിട്ടില്ല  ഞാൻ എന്റെ എന്നീ മതിൽ കെട്ടിനപ്പുറത്തേക്ക് അവർക്ക് നോക്കാൻ കഴിഞ്ഞിട്ടില്ല അഥവ അവരുടെ അസഹിഷ്ണുത അതിന് സമ്മതിച്ചിട്ടില്ല

മുമ്പ് ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു കാമ ക്രോധാദികൾ പാടെ ഒഴിവാക്കണമെങ്കിൽ ആദ്യം അതിനെ സ്വീകരിക്കണം എന്ന്  ഇത് യോഗദർശനം പറയുന്നതാണ്  വാസനാ ക്ഷയത്തിന് മുഖ്യമായ സാധനം വിപരീത വാസനാ സമ്പാദനമാകുന്നു - ലക്ഷ്യത്തിലെത്താൻ ആദ്യം വിപരീത കർമ്മങ്ങളിലൂടെ സഞ്ചരിച്ച് വൈപരീത്യം ഉപേക്ഷിക്കുക  അഥവാ താനേ ഉപേക്ഷിക്കപ്പെടും  വിഗ്രഹത്തിലൂടെയുള്ള ഈശ്വരാരാധന വിഗ്രഹം ഇല്ലാതെ പ്രാർത്ഥിക്കാനുള്ള സിദ്ധിയുടെ ആദ്യപടിയാണ് അങ്ങിനെ സിദ്ധി ലഭിച്ചാലും നമ്മൾ ക്ഷേത്രം ഒഴിവാക്കുന്നില്ല കാരണം വിഗ്രഹത്തിൽ നിന്നും കിട്ടുന്ന ഊർജ്ജം അവിടെ നിന്ന് തന്നെ വേണ്ടേ? ശാരീരികവും മാനസികവുമായിട്ടുള്ള ആരോഗ്യത്തിന് വിധിപ്രകാരമുള്ള ക്ഷേത്ര ദർശനം സഹായകമാണ് എന്നത് ശാസ്ത്രം സമ്മതിച്ചതാണ്  - ഇത്രയും ശാസ്ത്രീയമായ അവലോകനം ചെയ്യാതെയാണ് പലരും വിഗ്രഹത്തിലൂടെയുള്ള ആരാധനയെ എതിർക്കുന്നത്

നാം ജനിക്കുന്ന നിമിഷത്തിൽ ആകാശത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളുടെ ശക്തി സൂക്ഷ്മ രൂപത്തിൽ നമ്മുടെ ശരീരത്തിൽ എല്ലായിടത്തും പ്രവേശിച്ച് ജനനം മുതൽ മരണം വരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും അവയുടെ ഗതിവിഗതികൾ അനുസരിച്ച് നമുക്ക് സുഖം ദുഖം എന്നീ അവസ്ഥകൾ അനുഭവപ്പെടുന്നതും ആണ് ഇതൊക്കെ മനസ്സിലാക്കിയിട്ടാണോ ജ്യോതിഷം മുതലായ ശാസ്ത്രങ്ങളെ അന്ധവിശ്വാസം എന്ന് പറഞ്ഞ് പരിഹസിക്കുന്നത്?

2016, ജൂലൈ 22, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാ പഠനം 377-ആം ദിവസം അദ്ധ്യായം 13 - ശ്ലോകം 21 Date 22/7/2016

കാര്യകാരണ കർത്തൃത്വേ ഹേതു: പ്രകൃതി രുച്യതേ
പുരുഷ : സുഖദു:ഖാനാം ഭോക്തൃത്വേ ഹേതുരുച്യതേ
        അർത്ഥം
കാര്യകാരണങ്ങളുണ്ടാക്കുന്നതിൽ പ്രകൃതി കാരണമെന്ന് പറയപ്പെടുന്നു  സുഖ ദു:ഖങ്ങളുടെ ഭോക്തൃത്വത്തിൽ പുരുഷൻ കാരണമെന്ന് പറയപ്പെടുന്നു
         വിശദീകരണം
പഞ്ചഭൂതങ്ങൾ, പഞ്ചേന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി, അഹങ്കാരം ഇവയാണ് കാര്യങ്ങൾ എന്ന് പറയപ്പെടുന്നത് 'സമഷ്ടിയിലെ പ ഞ്ചഭൂതങ്ങളെ വൃഷ്ടിയിലെ പഞ്ചേന്ദ്രിയങ്ങൾ പ്രതിനിധാനം ചെയ്യുന്നു ഇന്ദ്രിയങ്ങളെ മനസ്സ് കൂട്ടി ഘടിപ്പിക്കുന്നു ഇന്ദ്രിയങ്ങൾ വഴി ഉള്ളിലെത്തുന്ന വിഷയങ്ങളോട് എങ്ങിനെ പ്രതികരിക്കണം എന്ന് നിശ്ചയിക്കുന്നതും അതിനനുസരിച്ച് മനസ്സിനേയും ഇന്ദ്രിയങ്ങളെയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത് ബുദ്ധിയാണ് ഇന്ദ്രിയ മനോബുദ്ധികളുടെ വ്യാപാരങ്ങളിൽ വ്യക്തിക്കുള്ള അഭിമാനത്തെ അഹംകാരം എന്നു പറയുന്നു ഈ 13 ഘടകങ്ങളടങ്ങിയ കാര്യം അഥവാ ദൃശ്യ പ്രപഞ്ചം പ്രകൃതിയിൽ നിന്നുണ്ടായി.

പറയപ്പെട്ട ദൃശ്യപ്രപഞ്ചത്തേയും അതുമായി മനുഷ്യനുള്ള പ്രതികരണത്തേയും അതുമൂലം ഉണ്ടാകുന്ന സുഖ ദുഖ അനുഭവങ്ങളേയും പ്രകശിപ്പിക്കുന്ന ചൈതന്യമാണ് പുരുഷൻ അഥവാ ആത്മാവ് അഥവാ ബ്രഹ്മം ഈ ചൈതന്യത്തിന്റെ പ്രധാന ലക്ഷണം ജ്ഞാനമാണ് അതിന്റെ പ്രകാശമാണ് ബോധം അപ്പോൾ പുരുഷന്റെ സാന്നിദ്ധ്യം അറിയിക്കുന്ന ഘടകമാണ് ബോധം ബോധമില്ലെങ്കിൽ അനുഭവിക്കാൻ സാദ്ധ്യമല്ല  ജീവനുണ്ടെങ്കിലും ബോധമില്ലെങ്കിൽ ആത്മഭാവം പ്രകാശിക്കുന്നില്ല
കലിയുഗവും ധർമ്മ ചിന്തയും

      ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളെല്ലാം കലിയുഗാരംഭത്തിന് മുമ്പുള്ളതാണ് - കലിയുഗത്തിലെ ധർമ്മം തന്നെ വേറെയാണ് സനാതന ധർമ്മ ഗ്രന്ഥങ്ങൾ കലിയുഗത്തിൽ വ്യക്തിപരമായ ജീവിതത്തിന് ഉപയോഗിക്കാൻ ആണ് ഏറ്റവും ഉത്തമം ഉദാഹരണത്തിന് അഹിംസ - ഓരോ വ്യക്തിയും അവനവന്റെ ഭാവി ജൻമം കണക്കിലെടുത്ത് ആരെയും ഹിംസിക്കാതിരിക്കുക - അതിനും അവസരം കിട്ടിയവർ മാത്രം - ഒരു മുക്കുവക്കുടിലിൽ ജനിച്ച് മത്സ്യ ബന്ധനം തൊഴിലായി സ്വീകരിക്കേണ്ടി വന്ന ജീവാത്മാവിന് ഇത് പ്രായോഗികമാക്കുവാൻ പ്രയാസമാണ് എന്ന് പറയേണ്ടതില്ലല്ലോ! മത്സ്യ ബന്ധനവും മാംസ വിപണനവും വൻ വ്യവസായമാണ് ഇന്ന് ലോകത്തിൽ - ഈ യാഥാർത്ഥ്യം മറന്നു കൊണ്ട് അഹിംസാ സിദ്ധാന്തത്തെ വാതോരാതെ പ്രസംഗിച്ചിട്ടെന്ത് കാര്യം? എനിക്ക് അഹിംസയിൽ കുടി ജീവിക്കാൻ പറ്റുമോ? അതാണ് നാം ശ്രദ്ധിക്കേണ്ടത് അതിന് കഴിഞ്ഞാൽ ഞാൻ ഭാഗ്യവാൻ സുരക്ഷിതമായ പുനർജന്മം കിട്ടാൻ ഒരു കടമ്പ കടന്നു അത്ര മാത്രം

നി നിന്റെ കാര്യം നോക്കുക ആദ്യം അതാണ് ചെയ്യേണ്ടത് എത്ര പട്ടിണി കിടന്നാലും അനർഹമായ ഒന്നും വേണ്ട എന്ന ചിന്ത രൂഢമൂലമായാൽ പതുക്കെ ഓരോ വാതായനങ്ങൾ തുറക്കാതിരിക്കില്ല കാരണം ഏതവസ്ഥയിലും നിനക്ക് ചെയ്യാൻ പറ്റുന്ന ഒന്നുണ്ട് നാമജപം അതിന് ഫലം കാണാതിരിക്കില്ല അനുഭവം സാക്ഷിയാണ് മോഹങ്ങൾ പലതുമുണ്ടാകും അതൊക്കെ ലഭിക്കാൻ നീ അർഹനാണോ? ആണെങ്കിൽ ധാർമ്മികമായി അതിന് പ്രവർത്തിക്കുക അർഹനല്ലെങ്കിൽ തൽക്കാലം ആ ആഗ്രഹം ഒഴിവാക്കുക യോഗ്യത ഉണ്ടാവുന്ന സമയത്ത് മോഹിക്കാവുന്നതാണെങ്കിൽ ആവാം അല്ലെങ്കിൽ വിധിയെന്നു കരുതി സമാധാനിക്കുക അപ്പോൾ നല്ല പുനർ 'ജ്ജന്മത്തിനുള്ള അടുത്ത കടമ്പയും കടന്നു

ആഗ്രഹിച്ചതൊന്നും കിട്ടുന്നില്ലെങ്കിൽ ഈശ്വര സ്മരണയോടെ കിട്ടുന്നതിനെ മോഹിക്കുക അതിൽ സംതൃപതി കണ്ടെത്തുക നല്ല പുനർജ്ജന്മത്തിനുള്ള അടുത്ത കടമ്പയും കടന്നു

ധർമ്മശാസ്ത്രം പഠിക്കണമെന്നില്ല ഈശ്വര ചിന്തയോടെ മുന്നോട്ട് പോകുക നല്ലതേ തോന്നു തോന്നിയതേ പ്രവർത്തിക്കാവു ഫലവും നന്നായിരിക്കും അടുത്ത കടമ്പയും കടന്നു

ഞാൻ ചെയ്യുന്നതൊക്കെ ഫലം കാണുമോ? ആ ചിന്ത ഒരിക്കലും വേണ്ട കാരണം ഓരോന്നിനും അതിന്റേതായ ഫലം നേരത്തെ തീരുമാനിച്ചിട്ടുണ്ട് ആയതിനാൽ കർമ്മം ചെയ്യുക വരുമ്പോലെ വരും പക്ഷെ അടുത്ത കടമ്പയും നീ കടന്നിരിക്കുന്നു

അപ്പോൾ മനസ്സിലാക്കിയ ധർമ്മശാസ്ത്രങ്ങൾ കഴിയുന്നതും സ്വന്തം ജീവിതത്തിൽ നടപ്പാക്കുക - സമൂഹത്തിലെ കൊള്ളരുതായ്മകൾ നീക്കാൻ നിനക്ക് പ്രാപ്തിയോ യോഗ്യത യോ ഉണ്ടോ? ഇല്ലെങ്കിൽ നീ അതിനെപ്പറ്റി വ്യാകുലപ്പെടുന്നതെന്തിന്?  ചിന്തിക്കുക
വിവേകചൂഡാമണി ശ്ളോകം 92 തിയ്യതി -22/7/2016

സർവ്വോപി ബാഹ്യഃസംസാരഃ പുരുഷസ്യ യദാശ്രയഃ
വിദ്ധി ദേഹമിദം സ്ഥൂലം ഗൃഹവദ്ഗൃഹമേധിനഃ
      അർത്ഥം
മനുഷ്യന്റെ ബാഹ്യമായ സർവ്വ സംസാര അനുഭവത്തിനും ആശ്രയമായിരിക്കുന്ന ഈ സ്ഥൂല ശരീരം ഗൃഹസ്ഥന് ഗൃഹം പോലെ ആകുന്നു എന്നറിഞ്ഞാലും
93
സ്ഥൂലസ്യ സംഭവജരാമരണാനി ധർമ്മാഃ
സ്ഥൗല്യാദയോ ബഹുവിധാഃ ശിശുതാദ്യവസ്ഥാഃ
വർണ്ണാശ്രമാദി നിയമാബഹുധാമയാഃ സ്യുഃ
പൂജാവമാനബഹുമാനമുഖാ വിശേഷാഃ
         അർത്ഥം
ജനനം, ജര, മരണം എന്നീ ധർമ്മങ്ങളും സ്ഥൗ ല്യം കാർശ്യം ശൈശവം കൗമാരം യൗവ്വനം  വാർദ്ധക്യം എന്നീ പല അവസ്ഥകളും ബ്രാഹ്മണത്വം മുതലായ വർണ്ണ ധർമ്മങ്ങളും ബ്രഹ്മചര്യം മുതലായ ആ ശ്രമധർമ്മങ്ങളും ജ്വരം മുതലായ അനേകം രോഗങ്ങളും പൂജ തിരസ്കാരം ബഹുമാനം എന്നീ പെരുമാറ്റങ്ങളും സ്ഥൂല ശരീരത്തിനാണ്

വിശദീകരണം
സൃഷ്ടി സ്ഥിതി സംഹാരം ശൈശവാദി പരിണാമങ്ങൾ ചാതുർവർണ്യം ചതുരാശ്രമം ബഹുമാനം നിന്ദ തുടങ്ങിയവ എല്ലാം സ്ഥൂല ശരീരത്തിനാണ് അതായത് ജീവിത വ്യവഹാരങ്ങിലെ അനുഭവവേദ്യമായതെല്ലാം സ്ഥൂല ശരീരത്തെ ആശ്രയിച്ചാണ് എന്ന് സാരം
ഇണത്തെ ചിന്താവിഷയം - ഗണപതിയുടെ പുത്രധർമ്മം

ഗണപതി വിഗ്നേശ്വരനാണെങ്കിൽ പരശുരാമന്റെ വെട്ട് എന്ത് കൊണ്ട് തടുക്കാൻ കഴിഞ്ഞില്ല? സ്വന്തം വിഘ്നങ്ങളെ തടുക്കാൻ കഴിയാത്തവനാണോ ജനങ്ങളുടെ വിഘ്നങ്ങൾ അകറ്റുന്നത്?  വള്ളത്തോളിന്റെ ശിഷ്യനും മകനും എന്ന കവിത വായിച്ച മുഹമ്മദ് അൻസാറിന്റെ താണ് ചോദ്യം  ശരിയാണ് കേൾക്കുന്നവർക്ക് അങ്ങിനെ തോന്നാം എന്നാൽ ബ്രഹ്മ വൈവർത്തക പുരാണം അതിന് വ്യക്തമായ മറുപടി നൽകുന്നുണ്ട്

പിതുരവ്യർത്ഥമസ്ത്രം ച
ദൃഷ്ട്വാ ഗണപതിഃസ്വയം
ജഗ്രാഹ വാമദന്തേന
നാസ്ത്രം വ്യർത്ഥം ചകാര ഹി
        അർത്ഥം
പരശുരാമൻ പ്രയോഗിച്ച ആയുധം തന്റെ പിതാവ് നൽകിയതാകയാൽ അത് വ്യർത്ഥമാകാതിരിക്കത്തക്ക നിലയിൽ തന്റെ ഇടത് കൊമ്പിൽ ഏൽക്കുവാൻ സമ്മതിച്ചൂ 
          ഇവിടെ പുത്രധർമ്മം അനുഷ്ടിക്കുകയാണ് ഗണപതി ചെയ്തത് പരശുരാമന്റെ വെട്ട് ഗണപതി തടഞ്ഞിരുന്നെങ്കിൽ ആരും പരമശിവനെ വില വെക്കില്ല ഗണപതിയെ പൂജിച്ചാൽ മതി പരമശിവനെ പൂജിച്ചിട്ടെന്ത് കാര്യം? എന്ന ചിന്ത ചിലർക്കെങ്കിലും ഉണ്ടാകാതിരിക്കില്ല ആയതിനാൽ വിഘ്നനിവാരണത്തിന് കഴിയുമെങ്കിലും അച്ഛന്റെ മാനം രക്ഷിക്കുകയാണ് ഗണപതി ചെയ്തത് പുത്രധർമ്മത്തിന്റെ പ്രാധാന്യം ഗണപതി മനുഷ്യരെ അങ്ങിനെ പഠിപ്പിക്കുന്നു 

2016, ജൂലൈ 21, വ്യാഴാഴ്‌ച

മുണ്ഡ കോ പനിഷത്ത്

മുണ്ഡകൻമാർക്ക് വേണ്ടി രചിച്ച ഉപനിഷത്താണ് എന്നാണ് ഇതിനെ പറഞ്ഞു വരുന്നത് മുണ്ഡക ശബ്ദത്തിന്  ക്ഷുരകൻ മുണ്ഡനം ചെയ്ത തല എന്ന് സാധാരണ മട്ടിൽ പറയാം.എന്നാൽ ലാ ക്ഷണികമായി  എല്ലാ കാമങ്ങളേയും മുണ്ഡനം ചെയ്തവൻ _ അഥവാ സന്യാസി എന്ന അർത്ഥം വരും അഥർവ്വവേദത്തിൽ നിന്നും ഉദയം കൊണ്ട ഈ ഉപനിഷത്ത് സംന്യാസത്തിന്റെ ലക്ഷ്യത്തിന് വേണ്ടി ഉദയം കൊണ്ടതാണ് ഭാരതത്തിന്റെ ഔദ്യോഗിക മുദ്രാവാക്യമായ   സത്യമേവ ജയതേ  എന്നത് ഇതിലെ ഒരു മന്ത്രത്തിന്റെ ഭാഗമാണ്

സത്യമേവ ജയതേ' നാ നൃതം
സത്യേന പന്ഥാ വിത തോ ദേവയാന:
യേനാ ക്രാമ ന്തി ഋഷയോഹ്യാപ്ത കാമാ:
യ ത്ര തത് സത്യ സ്യ പരമം നിധാനം

അർത്ഥം -- സത്യമേ ജയിക്കുന്നുള്ളൂ കളവ് ജയിക്കുന്നില്ല ദേവമാർഗ്ഗത്തിൽ സത്യം വിരിച്ചിരിക്കുന്നു എല്ലാം നേടിക്കഴിഞ്ഞ ഋഷിമാർ -എത്തിച്ചേരുന്ന സ്ഥാനം സത്യത്തിന്റെ ഇരിപ്പിടമാണ്

ഭഗവദ് ഗീതാപഠനം  376-ആം ദിവസം  അദ്ധ്യായം 13  ശ്ലോകം  18 Date  21/7/2016

ജ്യോതിഷാമ പി തജ്ജ്യോതിഃ തമസഃ പരമുച്യതേ
ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം ഹൃദി സർവ്വസ്യ വിഷ്ഠിതം
          അർത്ഥം
ജ്യോതിസ്സുകൾക്കും ജ്യോതിസ്സായ അത് തമസ്സിന് അപ്പുറമാണെന്ന്  പറയപ്പെടുന്നു ജ്ഞാനവും,ജ്ഞേയവും ജ്ഞാനഗമ്യവും അത് തന്നെ. അത് എല്ലാവരുടെയും ഹൃദയത്തിൽ സ്ഥി തി ചെയ്യുന്നു
19
ഇതി ക്ഷേത്രം തഥാ ജ്ഞാനം ജ്ഞേയം ചോക്തം സമാസതഃ
മദ്ഭക്ത ഏതദ്വിജ്ഞായ മദ്ഭാവായോപപദ്യതേ
         അർത്ഥം
ഇങ്ങിനെ ക്ഷേത്രം,ജ്ഞാനം ജ്ഞേയം ഇവയെപ്പറ്റി ഞാൻ ചുരുക്കി പറഞ്ഞു എന്റെ ഭക്തൻ ഇതറിഞ്ഞ് ആത്മ സാക്ഷാത്കാരത്തിന് യോഗ്യനായിത്തീരുന്നു
20
പ്രകൃതിം പുരുഷം ചൈവ വിദ്ധ്യനാദീ ഉഭാവപി
വികാരാംശ്ച ഗുണാംശ്ചൈവ വിദ്ധി പ്രകൃതി സംഭവാൻ
        അർത്ഥം
പ്രകൃതിയേയും പുരുഷനേയും രണ്ടിനേയും അനാദികളെന്നറിഞ്ഞാലും വികാരങ്ങളും ഗുണങ്ങളും ഒക്കെ പ്രകൃതിയിൽ നിന്നുണ്ടായവയാണെന്നും അറിയുക
     
         വിശദീകരണം
മുമ്പ് പുരുഷൻ എന്നതിന് പരാ പ്രകൃതിയെന്നും പ്രകൃതിയെ അപരാ പ്രകൃതി എന്നും പറയുകയുണ്ടായി ഇവിടെ പേര് മാറ്റി പറഞ്ഞു എന്ന് മാത്രം വിവിധ വികാരങ്ങളും ഗുണങ്ങളും പ്രകൃതിയിൽ നിന്നുണ്ടായ വയാണ് അഥവാ അത് പ്രകൃതിയുടെ സ്വഭാവമാണ് പുരുഷൻ അഥവാ പ രാ പ്രകൃതി അഥവാ ക്ഷേത്രജ്ഞൻ നിർഗ്ഗുണ മാകുന്നു
ഇന്നത്തെ ചിന്താവിഷയം - പരസ്പര വിരുദ്ധ സന്ദേശങ്ങൾ

രാമായണത്തിൽ പറയുന്നു

താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താൻ താതനുഭവിച്ചീടുകെന്നേ വരു

അവനവൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം അവനവൻ തന്നെ അനുഭവിക്കണം എന്നാൽ സ്മൃതിയിൽ വേറൊരു തരത്തിൽ പറയുന്നു

ദുഷ്കൃതം ഹി മനുഷ്യാണാം
അന്നമാശ്രിത്യ തിഷ്ഠതി
യോഹി യസ്യാന്നമ്നാ തി
സോ fശ്നാതി തസ്യ കിൽ ബിഷം
     അർത്ഥം
മനുഷ്യരുടെ നീച കർമ്മം അന്നത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത് 'പാപിയായ ഒരുവന്റെ അന്നം ആരാണോ ആഹരിക്കുന്നത്? അവൻ അയാളുടെ പാപത്തെ ആഹരിക്കുന്നു

വിശദീകരണം
       രാമായണത്തിൽ പറയുന്നതിന് നേരെ വിപരീതമാണ് സ്മൃതിയിൽ പറഞ്ഞിരിക്കുന്നത് ഛാന്ദോഗ്യ ഭാഷ്യത്തിൽ ഒരിടത്ത്‌ ആചാര്യർ പ്രസ്താവിക്കുന്നു - മനുഷ്യൻ വീണ്ടും മൃഗമായി ജനിച്ചു കൂടെന്നില്ലെന്ന് ഒരാൾ അതി പവിത്രമായ ജീവിതം നയിക്കുന്നു എന്ന് കരുതുക പക്ഷെ മൃഗമായി ജനിക്കുവാനുള്ള യോഗം സഞ്ചിത കർമ്മത്തിൽ ഉണ്ടെങ്കിൽ  അയാൾ മൃഗമായി ജനിച്ചേ മതിയാകൂ ! അതിനാൽ ജ്ഞാനാഗ്നിയിൽ സഞ്ചിത കർമ്മം മുഴുവനും ദഹിപ്പിക്കുക ജീവിതത്തിൽ ഏറ്റവും ദുഷ്കരമായ ഒന്നാണ് ആത്മജ്ഞാനം  ജീവാത്മാ പരമാത്മാ എെക്യ ബോധമാണ് ജ്ഞാനം അത് ഉറപ്പിക്കുക  ക്ഷേത്ര ദർശനസമയത്ത് ഞാൻ തന്നെയാണ് ഈ ക്ഷേത്രത്തിലെ ക്ഷേത്രജ്ഞൻ എന്ന ബോധത്തോടെ ചെല്ലുക തുടർന്ന് എല്ലാം എനിക്ക് വേണ്ടി എന്ന ഭാവത്തിൽ പ്രവർത്തിക്കുക ഞാൻ എന്നാൽ ആ പരമാത്മാവ് തന്നെ എന്ന ചിന്ത മനസ്സിൽ ഉറയ്ക്കാൻ പാകത്തിൽ മനസ്സിനെ നയിക്കുക സംശയങ്ങളോ നിഷേധങ്ങളോ മനസ്സിൽ വരരുത് ആചാര്യ വചനങ്ങൾ അടിയുറച്ച് വിശ്വസിക്കുക അഥവാ അതിന് പ്രയാസം തോന്നുകയാണെങ്കിൽ ഒരു സദ്ഗുരുവിനെ സമീപിച്ച് മനസ്സ് ഈശ്വരാർപ്പണമായി നിലനിർത്തുവാനുള്ള ഉപദേശങ്ങൾ തേടുക. ചിന്തിക്കുക

2016, ജൂലൈ 20, ബുധനാഴ്‌ച

ഒരു  അ റിയിപ്പ്

സമയത്തിന്റെ ആധിക്യം നിമിത്തവും തുടങ്ങി വെച്ച എല്ലാ വിഷയങ്ങളും ദിവസവും പോസ്റ്റ് ചെയ്യാൻ കഴിയാത്തത് മൂലവും പരിപാടികൾ ധാരാളമായി വരുന്നത് കൊണ്ടും  ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുന്ന സമ്പ്രദായത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്താൻ ഞാൻ നിർബ്ബന്ധിതനായിരിക്കുന്നു  എല്ലാവരും അറിയണം എന്ന ആഗ്രഹത്താൽ 25 ഗ്രുപ്പുകളിൽ എല്ലാ വിഷയവും പോസ്റ്റ് ചെയ്തിരുന്നു  എന്നാൽ സാഹചര്യം എന്നെ അതിന് അനുവദിക്കുന്നില്ല അതിനാൽ തൽക്കാലം ഞാനുണ്ടാക്കിയ ഗ്രൂപ്പുകളിൽ ത്തന്നെ Post ഇടാൻ തീരുമാനിക്കുന്നു

അതും എല്ലാ വിഷയങ്ങളും എല്ലാ ഗ്രുപ്പുകളിലും ഇ ടില്ല - എന്റെ ഗ്രൂപ്പുകൾ താഴെ ചേർക്കുന്നു
1
1' ഭഗവദ് ഗീതാഭാഗവതം
2 ദ്വാരക
3 വൃന്ദാവനം
4 ഗരുഡധ്വനി
5 ക്ഷേത്രങ്ങളും ഹിന്ദുക്കളും
cഇത് ആദ്യം കൗസ്തുഭം എന്ന പേരിലും പിന്നെ അമ്പാടി എന്ന പേരിലും ആയിരുന്നു  ചില ഉദ്ദേശങ്ങൾ വെച്ചു കൊണ്ട് പേര് ഇങ്ങിനെയാക്കീ
6 ശ്രീരാമഹൃദയം,ശ്രീകൃഷ്ണഹൃദയം
7 ശ്രീ രാമരാജ്യം
8 ശങ്കരാഭരണം
9 ചിത്തവൃത്തി
10 പാറമേക്കാവ് ഭഗവതി ക്ഷേത്രം
11 ധർമ്മ ക്ഷേത്ര വാർത്തകൾ

മേൽ പറഞ്ഞ ഗ്രൂപ്പുകൾക്ക് പുറമെ പഠനഗ്രൂപ്പുകളം ഉണ്ട് 2 ഗ്രൂപ്പുകാർ അവരുടെ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട്    അപ്പോൾ ഒരു പോസ്റ്റ് ശരാശരി 3 ഗ്രൂപ്പുകളിലേ ഉണ്ടാകൂ ആയതിനാൽ താൽപ്പര്യം ഉള്ളവർ മേൽ പറഞ്ഞ ഗരൂപ്പുകളിൽ മെമ്പറായാൽ മതിയല്ലോ ഞാൻ എല്ലാ ഗ്രൂപ്പുകളിലും ഓരോ വിഷയവും പോസ്റ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രയാസം നിങ്ങൾ മേൽ പറഞ്ഞ ഗ്രൂപ്പുകളിൽ മെമ്പർ ആയാൽ ഒഴിവാക്കിക്കൂടേ?   ചിന്തിക്കുക 

2016, ജൂലൈ 19, ചൊവ്വാഴ്ച

ചരിത്രം വെറും മിത്ത് ആയതെങ്ങിനെ?

ചതുർയുഗങ്ങളെ അവഗണിച്ച് ഒരു സനാതന ധർമ്മവ്യവസ്ഥിതി അംഗീകരിക്കാൻ ഹൈന്ദവർക്കാകില്ല  ആധുനിക ചരിത്രകാരന്മാരെ സംബന്ധിച്ച് ചതുർയുഗം അംഗീകരിക്കപ്പെടാവുന്നതും അല്ല ഇവിടെ തുടങ്ങുന്നു പൊരുത്തക്കേടുകൾ

രാമന്റെ കാലഘട്ടം ത്രേതായുഗമാണ് കൃത്യമായി കാലഘട്ടം രേഖപ്പെടുത്താൻ ആവില്ലെങ്കിലും ത്രേതായുഗത്തിന്റെ മദ്ധ്യകാലഘട്ടം എന്ന് അനുമാനിക്കാം ഇത് കലിയുഗം ' ദ്വാപരയുഗ കാലഘട്ടം 864000 അതിനോട് കൂടി ത്രേതായുഗത്തിന്റെ പകുതി കുടി കൂട്ടിയാൽ ഏകദേശം പതിനാല് ലക്ഷം വർഷങ്ങൾക്ക് മുമ്പാണ് എന്ന് അനുമാനിക്കാം  രാമന്റെ സമകാലിക നായിരുന്നു വാൽമീകി അപ്പോൾ വാൽമീകി രാമായണത്തിന് അത്രയും കാലത്തെ പഴക്കമുണ്ട് ഇത് അംഗീകരിക്കാൻ ആധുനിക ചരിത്രകാരന്മാർ തയ്യാറല്ല   ഇത്രയും പഴക്കമുള്ള വാൽമീകി രാമായണത്തിന് ആധുനിക ചരിത്രകാരന്മാർ നൽകിയ കാലയളവ് BC 200 ആണ്

യഥാർത്ഥ വാൽമീകി രാമായണ മല്ല ഇന്ന് നമുക്ക് ലഭ്യമാകുന്നത് എന്ന് വിശ്വസിക്കാൻ ഈ കാലയളവിന്റെ വ്യത്യാസം തന്നെ ധാരാളമാണ്  ലക്ഷക്കണക്കിന് പ്രകൃതിക്ഷോഭങ്ങളും യുദ്ധങ്ങളും നാശനഷ്ടങ്ങളും സംഭവിച്ചിരിക്കാം ഇതിനെയൊക്കെ അതിജീവിച്ച് യഥാർത്ഥ വാൽമീകി രാമായണം ഒരിക്കലും നിലനിന്നിട്ടുണ്ടാവില്ല അതായത് ഇന്ന് കാണുന്ന വാൽമീകി രാമായണം ആ പേരിൽ വേറെ ആരോ രചിച്ചതാണ് എന്ന് വ്യക്തം വാൽമീകി രാമായണത്തിലെ ഭാഷാശൈലി അതിപ്രാചീനമല്ല അതിനാലായിരിക്കണം ചരിത്രകാരന്മാർ കൃസ്തുവിന് മുമ്പ് തൊട്ടടുത്ത ഒരു കാലയളവ് വാൽമീകി രാമായണത്തിന് കൽപ്പിച്ചത്  എന്നാൽ വാൽമീകി രാമായണത്തിന്റെ കാലഘട്ടത്തെക്കുറിച്ച് എല്ലാ ചരിത്രകാരന്മാരും ഏകാഭിപ്രായമല്ല പ്രകടിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്

വളരെ പ്രാകൃത നാ യി രു ന്നെങ്കിലും ബ്രഹ്മപുത്രന്മാരായ സപ്തർഷികളുടെ അനുഗ്രഹത്താൽ ശ്രേഷ്ഠനാക്കപ്പെട്ട വാൽമീകി രാമനെ ഒരു പ്രകൃതസ്വഭാവത്തോടെ അവതരിപ്പിക്കുമോ? എന്ന ചിന്ത എനിക്ക് വളരെ ചെറുപ്പം മുതലേ ഉണ്ടായിരുന്നു എന്റെ പരിമിതി അംഗീകരിച്ചു കൊണ്ടു തന്നെ വിഷയം ഗവേഷണ വിധേയമാക്കി അവസാനം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ ത് ഇപ്രകാരമാണ് - യഥാർത്ഥ രാമൻ വാൽമീകി രാമായണത്തിൽ ഉള്ളതല്ല എന്ന പോലെത്തന്നെ യഥാർത്ഥ വാൽമീകിയും ഇന്ന് നാം കാണുന്ന രാമായണത്തിന്റെ കർത്താവല്ല എന്നുള്ളതാണ്  ദ്വാപരയുഗാന്ത്യത്തിൽ രചിക്കപ്പെട്ട ബ്രഹ്മാണ്ഡപുരാണത്തിൽ വ്യാസൻ യഥാർത്ഥ രാമനെ നമുക്ക് കാണിച്ചു തന്നതിനാൽ നമ്മൾ യഥാർത്ഥ വിഷ്ണു അവതാരത്തെ മനസ്സിലാക്കുന്നൂ, ആരാധിക്കുന്നു ' വ്യാസൻ ചെയ്ത സേവനത്തിന്റെ മഹാത്മ്യം വളരെ വലുതാണ്  ശിവൻ പാർവ്വതിക്ക് ഉപദേശിച്ചു കൊടുത്ത തത്വങ്ങളോട് കൂടിയ രാമായണ മാ ണ് യഥാർത്ഥ രാമായണം അതാണ് നമ്മൾ പാരായണം ചെയ്യുന്നതും   'വാൽമീകി രാമായണം ഒരു കാവ്യം മാത്രമാണ് ഇതിഹാസം എന്ന പേരിന് അർഹമായിട്ടുള്ളത് അദ്ധ്യാത്മരാമായണമാണ്   ഇന്ന്  നാം കാണുന്ന വാൽമീകി രാമായണം യഥാർത്ഥ വാൽമീകി എഴുതിയതും അല്ല
രണ്ടാം ഭാഗം -വാല്മീകിയുടെ രാമൻ -ഒരു വിചിന്തനം

രാമന്റെ വാക്കുകൾ കേട്ട് സീത പലതും പറയുന്നുണ്ട്

പ്രത്യക്ഷം വാനരസ്യാസ്യ തദ്വാക്യ സമനന്തരം
ത്വയാ സന്ത്യക്തയാ വീര ത്യക്തം സ്യാജ്ജീവിതം മയാ
അർത്ഥം
അങ്ങ് അപ്രകാരം അറിയിച്ചിരുന്നെങ്കിൽ ആ വാനരന്റെ കൺ മുന്നിൽ വച്ചു തന്നെ സന്തക്തയായ ഞാൻ ജീവിതം ഒടുക്കുമായിരുന്നല്ലോ

കുറെ കാര്യങ്ങൾ പറഞ്ഞ ശേഷമാണ് ലക്ഷമണനോട് ചിത ഒരുക്കുവാൻ സീത ആവശ്യപ്പെടുന്നത്  ലക്ഷ്മണൻ അമർഷത്തോട് കൂടി രാമനെ ഒന്ന് നോക്കി  രാമന്റേ ഇംഗിതം ഗ്രഹിച്ച ലക്ഷമണൻ ചിതയൊരുക്കി  തന്റെ നിരപരാധിത്വം ഏറ്റ് പറഞ്ഞ് സീത അഗ്നിയിൽ പ്രവേശിച്ചു  അപ്പോഴേക്കും വൈശ്രവണൻ, യമധർമ്മ രാജാവ് ,ഇന്ദ്രൻ,പിതൃക്കൾ പരമശിവൻ,ബ്രഹ്മാവ് എന്നിവർ സൂര്യ സമാനം തിളങ്ങുന്ന വിമാനത്തിൽ അവിടെ വന്നു ചേർന്നു സീതയെ ഉപേക്ഷിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചു
      അപ്പോൾ രാമൻ പറയുന്ന കാര്യം ഇങ്ങനെയാണ്

ആത്മാനം മാനുഷം മന്യേ രാമം ദശരഥാത്മജം
സോ/ഹം യശ്ച യതശ്ചാഹം ഭഗവാംസ്തദ് ബ്രവീതു മേ
     അർത്ഥം
ദശരഥ പുത്രനായ രാമൻ എന്നു മാത്രമാണ് ഞാൻ എന്നെ അറിയുന്നത് അങ്ങിനെയുള്ള ഞാൻ ആരാണെന്നും എങ്ങുനിന്നെന്നും ഭഗവാൻമാർ പറഞ്ഞു തന്നാലും

ഇവിടെ മനുഷ്യനായി പിറന്നതു മൂലം താൻ ആരാണ് എന്ന് മറന്നു പോയി എന്നാണ് വാൽമീകിയുടെ അഭിപ്രായം അവിടെ ചെറിയൊരു യുക്തി ഇല്ല എന്ന് പറയാനാവില്ല കാരണം മനുഷ്യരായ നമുക്ക് നമ്മുടെ ഉറവിടം അറിയില്ലല്ലോ എന്നാൽ അദ്ധ്യാത്മ രാമായണത്തിൽ ശിവൻ പാർവ്വതിയോട് പറയുന്നത് നോക്കുക
രാമൻ മായയാൽ ആ വൃതമായി  തന്റെ ആത്മസ്വരൂപത്തെ മറന്നതായി ചിലർ പറയുന്നുണ്ടല്ലോ എന്ന പാർവ്വതിയുടെ സംശയത്തിന് പരമശിവൻ മറുപടി പറയുന്നു

ജാനന്തി നൈവം ഹൃദയേ സ്ഥിതം വൈ
ചാമീകരം കണ്ഠഗതം യഥാ ജ്ഞാ :
യഥാ പ്രകാശോ ന തു വിദ്യ തേ രവൗ
ജ്യോതിസ്വഭാവേ പരമേശ്വരേ തഥാ
വിശുദ്ധവിജ്ഞാനഘനേ രഘൂത്തമേ/
വിദ്യാ കഥം സ്യാത് പരതഃ പരാത്മനി

അർത്ഥം
 ആ അജ്ഞാനികൾ തങ്ങളുടെ കഴുത്തിൽ കിടക്കുന്ന മാലയെ അറിയാത്തതുപോലെ തങ്ങളുടെ തന്നെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന പരമാത്മാവായ രാമനെ അറിയുന്നില്ല വാസ്തവത്തിൽ സൂര്യനിൽ ഒരിക്കലും അന്ധകാരം ഉണ്ടാവാത്തത് പോലെ പ്രകൃത്യാദികളിൽ നിന്ന തീതനും പരമേശ്വരനും പരമാത്മാവുമായ രാമനിലും അവിദ്യ ഉൾക്കൊള്ളുക യെന്നത് ഉണ്ടാവില്ല

ഇവിടെ രാമ ന് ഒരിക്കലും മറവി ഉണ്ടാകില്ല എന്ന് പരമശിവൻ തീർത്തു പറയുന്നു അവിദ്യ- തെറ്റായി ധരിക്കൽ എന്നർത്ഥം സൂര്യനിൽ അന്ധകാരം ഉണ്ടാകാത്തതുപോലെ എന്നാണ് പറയുന്നത്     അതാണ് പറയുന്നത് യഥാർത്ഥ രാമൻ അദ്ധ്യാത്മരാമായണത്തിലേതാണ് എന്ന് വാൽമീകി രാമായണത്തിൽ വാൽമീകിയുടെ മനസ്സിലുള്ള മനുഷ്യനെ രാമനിൽ ആരോപിച്ചതാണ് എന്ന് - ചിന്തിക്കുക
ധർമ്മശാസ്ത്രമനുസരിച്ച് വ്യാഖ്യാനിക്കുമ്പോൾ!

മരണാനന്തര ക്രിയകളെക്കുറിച്ച് 2പോസ്റ്റുകൾ ഇട്ടു നിരവധി കമൻറുകളും വന്നു - തൃപ്തികരമായ ഒരു കമന്റും കണ്ടില്ല ഇനി ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളെ ആധാരമാക്കി നമുക്ക് ഒന്നു പരിശോധിച്ചു നോക്കാം

ഗീതയിലെ ചില സാരങ്ങൾ നോക്കാം - നീ ആരെയും കൊല്ലുന്നില്ല ആരും നിന്നാൽ കൊല്ലപ്പെടുന്നും ഇല്ല. നീ യുദ്ധം ചെയ്തില്ലെങ്കിലും ഇവർ ഈ ശരീരം ഒഴിവാക്കും അത് നേരത്തെ തീരുമാനിച്ചതാണ് ഇവരുടെ പ്രയാണത്തിൽ നിനക്ക് യാതൊരു പങ്കും ഇല്ല കാരണം സായൂജ്യം വരെയുള്ള ജീവാത്മാക്കളുടെ യാത്ര നേരത്തെ നിശ്ചയിക്കപ്പെട്ടതാണ് - ആർക്കും ഞാൻ കർതൃത്വം നൽകിയ ട്ടില്ല സ്വഭാവമേ നൽകിയിട്ടുള്ളൂ  പക്ഷെ നീ നിന്റെ കർമ്മം എന്നിൽ സമർപ്പിച്ച് ചെയ്യുക അങ്ങിനെ സർവ്വം എന്നിൽ സമർപ്പിച്ച് കർമ്മം അനുഷ്ഠിക്കുന്നവൻ മോക്ഷപ്രാപ്തിക്ക് അർഹനാകുന്നു

ഇത് എല്ലാ കാര്യത്തിലും ബാധകമാണ്   നീ കർമ്മം ചെയ്താലും ഇല്ലെങ്കിലും പരേതാത്മാവിന് എത്തിപ്പെടേണ്ട സ്ഥാനത്ത് അത് എത്തിക്കൊള്ളും അവരുടെ യാത്രയിൽ നീ കാരണക്കാരനാകുന്നില്ല പക്ഷിമൃഗാദികളും ശരീരനാശം സംഭവിച്ച് അതിലുള്ള ജീവാത്മാവ് അടുത്ത ഘട്ടത്തിലേക്ക് പ്രയാണം ചെയ്യാറുണ്ടല്ലോ! വിശേഷബുദ്ധി തന്നതിനാൽ നിനക്ക് നിന്റെ കർമ്മബന്ധം അവസാനിപ്പിക്കാനുള്ള ബാദ്ധ്യത ഉള്ളതിനാൽ ശേഷക്രിയകൾ ചെയ്യുക എല്ലാം ഭഗവാനിൽ സമർപ്പിച്ചു കൊണ്ട്

ഇവിടെ ഒരു കാര്യം വ്യക്തമാണ് നാം ചെയ്യുന്ന ഏത് കാര്യവും നമ്മുടെ മോക്ഷപ്രാപ്തി ലക്ഷ്യമാക്കിയുള്ളതാണ്. ഞാൻ എന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി ചെയ്യുന്ന കാര്യങ്ങൾ മറ്റു ജീവാത്മാക്കൾക്ക് ഗുണമൊ ദോഷമോ ആയി ഭവിക്കും എന്ന ചിന്തയും വ്യർത്ഥമാണ് കാരണം അവരുടെ യാത്ര നേരത്തെ തീരുമാനിച്ചതാണ്  - ഇവിടെ നിനക്ക് ചെയ്യാനുള്ളത് ഈശ്വരാർപ്പിതമായി ആചാര്യ ഉപദേശം സ്വീകരിക്കൽ മാത്രമാണ്

വൈഷ്ണവ സന്യാസിമാരെ ഷാരകൾ എന്ന് പറയുന്നു അവരുടെ വംശപരമ്പരയാണ് ഇന്നത്തെ പിഷാരോടി മാർ എന്ന് പറയപ്പെടുന്ന അമ്പലവാസി സമുദായം സന്യാസിമാരുടെ അവസ്ഥ മോക്ഷമാണ് ആയതിനാൽ പിൻ തലമുറക്കാർ പിണ്ഡ കർമ്മത്തിൽ പരേതനായ വ്യക്തിയിൽ ഉള്ള ജീവാത്മാവിനെ വിഷ്ണുവിൽ ലയിപ്പിച്ച് ഉ ധ്വസിക്കുന്നു  പിന്നെ ശ്രദ്ധ മോ ബലിതർപ്പണമോ ചെയ്യേണ്ടതില്ല  വളരെക്കാലത്തെ അന്വേഷണത്തിന് ശേഷമാണ് ഇങ്ങിനെ ഒരു നിഗമനത്തിലെത്തിയതും  ഞാൻ ബലികർമ്മങ്ങൾ അനുഷ്ഠിക്കാതിരിക്കുന്ന തും

എന്നാൽ മറ്റു പല സമുദായങ്ങളും വിഷ്ണു സാമീപ്യമേ ആക്കുന്നുള്ളു അപ്പോൾ വിഷ്ണു സായുജ്യത്തിനായി കർമ്മങ്ങൾ ചെയ്യുന്നു' എന്നാൽ അതും മരിച്ചു പോയവർക്ക് വേണ്ടിയല്ല കാരണം അവരുടെ യാത്ര തീരുമാനിക്കപ്പെട്ടതാണ് പിതാവിന് വിഷ്ണു സായൂജ്യം ലഭിക്കണം എന്ന പുത്രന്റെ ആഗ്രഹപ്രകടനം മാത്രമാണ് ഈ ബലി കർമ്മങ്ങൾക്ക് ആധാരം

വിഷ്ണു സായൂജ്യം ലഭിച്ചു എന്ന് എങ്ങിനെ മനസ്സിലാക്കാം?പൂജാരി ചെയ്യുന്ന കർമ്മങ്ങൾ ശുദ്ധമാണോ?

ഇവിടെ കർമ്മം ചെയ്യുന്നത് മക്കളാണ് പൂജാരി ഒരു മാദ്ധ്യമം മാത്രം മക്കളുടെ ചിന്തയാണ് ഇവിടെ പ്രതിഫലിക്കുന്നത്-മാസിഷ്ഠ സുധയിലെ തത്വം നോക്കാം

യത്കൃതം മനസാ താവത് തത് കൃതം വിദ്ധി രാഘവാ
യദ് ത്യക്തം മനോ താവത് തദ് ത്യക്തം വിദ്ധി രാഘവ

അല്ലയോ രാമാ എന്താണോ നീ മനസ്സിൽ നിനച്ചത് അത് ഭവിച്ചതായി ധരിക്കുക  എന്താണോ മനസ്സ് കൊണ്ട് ഒഴിവാക്കിയത് അത് ഒഴിഞ്ഞു പോയതായും ധരിക്കുക

അപ്പോൾ എന്റെ പിതാവിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന ജീവാത്മാവ് സായൂജ്യം നേടണം എന്ന ചിന്തയാൽ ഞാൻ ഈശ്വരാർപ്പിതമായി ചെയ്ത കാര്യങ്ങൾ ഭവിച്ചതായി ധരിക്കാം എന്ന് സാരം വീണ്ടും സംശയങ്ങൾ ഉടലെടുക്കുകയാണെങ്കിൽ ഗുരുവിലും ഗുരു വചനങ്ങളിലും അവിശ്വാസിയാണ് എന്നു സാരം  തുടരും 

2016, ജൂലൈ 18, തിങ്കളാഴ്‌ച

വിവേക ചൂഡാമണി ശ്ലോകം 87 Date 18/7 / 2016

മോഹ ഏവ മഹാമൃത്യുർമു മുക്ഷോർവപുരാദിഷു
മേഹോ വിനിർജ്ജി തോ യേ ന സ മുക്തി പദമർഹതി
      അർത്ഥം
മോക്ഷം ആഗ്രഹിക്കുന്നവന് ശരീരാ ദികളിലുള്ള അഹന്താ മമതകൾ ഭയങ്കര മരണമാകുന്നു ഈ അഹന്താ മമതകളാകുന്ന മോഹത്തെ ജയിച്ചവൻ മുക്തിമാർഗ്ഗത്തിന് അർഹനാകുന്നു
88
മോഹം ജഹി മഹാമൃത്യും ദേഹ ദാരസുതാ ദിഷു
യം ജി ത്വാ മുനയോ യാന്തി തദ്വിഷ്ണോ: പരമം പദം
     അർത്ഥം
ദേഹം  ഭാര്യ പുത്രൻമാർ മുതലായവയിലുള്ള മോഹമാകുന്ന മഹാമൃത്യുവിനെ കൊല്ലുക അതിനെ ജയിച്ചിട്ടാണല്ലോ മുനിമാർ വിഷ്ണുവിന്റെ പരമപദം പ്രാപിക്കുന്നത്
           വിശദീകരണം
ഗൃഹസ്ഥാശ്രമത്തിൽ ഇരിക്കുന്ന ഒരാളോടുള്ള ഉപദേശമല്ല ഇതെന്ന് ഓർക്കണം ഗൃഹസ്ഥാശ്രമ ധർമ്മം അനുഷ്ഠിക്കുന്ന ഒരാൾക്ക് മേൽ പറഞ്ഞ മോഹങ്ങൾ അത്യാവശ്യമാണ് അതും കഴിഞ്ഞ് വാനപ്രസ്ഥം എന്ന മൂന്നാമത്തെ ആശ്രമത്തിൽ എത്തുമ്പോഴാണ് നാം ശരീരാ ദികളിലുള്ള മോഹം ഒഴിവാക്കാൻ ശ്രമിക്കേണ്ടത് സ ന്യാസം എന്ന നാലാമത്തെ ആശ്രമത്തിലാണ് നാം പരിപൂർണ്ണ വിരക്തനായി മോക്ഷത്തിന് അർഹനാ കേണ്ടത് ഇവിടെ അതിനെ ജയിച്ചിട്ടാണല്ലോ മുനിമാർ വിഷ്ണുവിന്റെ പരമപദം പ്രാപിക്കുന്നത് ' എന്ന വാചകം ശ്രദ്ധിക്കണം ആദ്യം ഗൃഹസ്ഥാശ്രമധർമ്മം നിവർത്തിച്ച് വേണം വിരക്തിയിലേക്ക് എത്താൻ ഗൃഹസ്ഥാശ്രമ ധർമ്മം അനുഷ്ഠിക്കുമ്പോൾ രാമായണത്തിലെ ലക്ഷ്മണ വാക്യം ആണ് ശ്രദ്ധിക്കേണ്ടത്

ഭോഗത്താനായ്ക്കൊണ്ടു കാമിക്കയും വേണ്ട
ഭോഗം യഥാവിധി വർജ്ജിക്കയും വേണ്ട

2016, ജൂലൈ 17, ഞായറാഴ്‌ച

മരണത്തെ ഉൾക്കൊള്ളാത്തവർ

    വളരെയധികം ഭാര്യയേയും മക്കളെയും ബന്ധുക്കളെയും സ്നേഹിച്ച ഒരു വ്യക്തി മരണമടഞ്ഞാൽ അയാൾ പോയിട്ടില്ലെന്നും ഇവിടെയൊക്കെ ഉണ്ട് എന്നും തോന്നുന്ന ഒരു മാനസിക വിഭ്രാന്തി ചിലരിൽ കണ്ടുവരാറുണ്ട് ഒരു മാനസിക രോഗം എന്ന നിലയിലേക്ക് അത് വളർന്നിട്ടില്ലെങ്കിലും അയാളുടെ തണലിൽ ജീവിക്കാനുള്ള ഭാര്യയുടേയും മക്കളുടേയും താല്പര്യത്തിന്റെ ഒരു പ്രതിഭാസമാണ് ഈ തോന്നൽ ശരീരത്തിൽ നിന്നും വേർപെട്ടു പോയ ജീവാത്മാവിന് ബന്ധങ്ങളൊന്നും അറിയില്ല എന്നിരിക്കേ അത് ജീവിച്ചിരിക്കുന്നവരുടെ ഒരു മാനസിക വിഭ്രാന്തി മാത്രമാണ് മരിച്ച വ്യക്തി അരികിലുണ്ട് എന്ന ധാരണയിൽ ഭക്ഷണങ്ങൾ വിളമ്പിക്കൊടുക്കുക കുറച്ചു കഴിഞ്ഞ് അത് എടുത്തു മാറ്റുക തുടങ്ങിയവ ചിലർ ചെയ്യാറുണ്ട് ഈ അവസ്ഥയിൽ ചില ജ്യോത്സ്യർ പറയും അയാളെ വീട്ടിൽ മണ്ഡപം കെട്ടി കുടിയിരുത്തണം എന്ന്

ഒന്നുകിൽ വീണ്ടും ജനിക്കുക അല്ലെങ്കിൽ മോക്ഷം പ്രാപിക്കുക ഇതിൽ ഏതെങ്കിലും ഒന്നു നടന്നിരിക്കും അപ്പോൾ ആരെയാണ് കുടിയിരുത്തുക ? പുനർജന്മം നടന്ന ആത്മാവിനെ തിരികെ കൊണ്ടുവന്ന് പ്രതിഷ്ഠിക്കാൻ പറ്റുമോ? മോക്ഷം നേടിയ ആത്മാവിനെ തിരികെ കൊണ്ടുവരാൻ കഴിയുമോ? കടലിൽ ചെന്നു ചേർന്ന നദിയെ എങ്ങിനെയാണ് തിരിച്ച് എടുക്കുക? അപ്പോൾ ഒരു ക്ഷേത്രം നിർമ്മിക്കുന്ന തരത്തിൽ പരമാത്മാവിനെ മരിച്ച വ്യക്തിയുടെ നാമത്തിൽ ആവാഹിച്ച് കുടിയിരുത്താനേ കഴിയൂ പക്ഷെ കൂടിയിരുത്തിയ ആത്മചൈതന്യത്തിന് വീട്ടുകാരുമായി എന്ത് ബന്ധം?

അപ്പോൾ ഇത്തരത്തിലുള്ള പെരുമാറ്റങ്ങളും ചിന്തകളും ഒഴിവാക്കി സത്യം അംഗീകരിക്കാൻ തയ്യാറാവാനുള്ള മാനസിക ഉപദേശങ്ങളാണ് വേണ്ടത് കഴിയുന്നതും ആ അവസ്ഥയിൽ നിന്ന് വിട്ടു നിൽക്കാൻ ശ്രമിക്കുക മരിച്ച വ്യക്തിയുടെ സാമീപ്യം അവിടെ ഇല്ലെന്നും ഇതൊക്കെ അവനവന്റെ മനസ്സിലെ വിഭ്രാന്തിയാണ് എന്നും ഉള്ള സത്യം ഗ്രഹിക്കാൻ മനസ്സിനെ പാകപ്പെടുത്തുക അത് മാത്രമേ പ രിഹാരമുള്ളൂ - ചിന്തിക്കുക
ഇന്നത്തെ ചിന്താവിഷയം - മരണാനന്തര കർമ്മങ്ങൾ

 ഹൈന്ദവരുടെ ഇടയിൽ ഏകീകരണമില്ലാത്ത ഒന്നാണ് മരണാനന്തര ചടങ്ങുകൾ കൃത്യമായ ഒരു യുക്തിഭദ്രമായ ക്രിയകൾ എവിടെയും പരാമർശിക്കപ്പെട്ടു കാണുന്നില്ല ഓരോ സമുദായക്കാർക്കും അവരുടെ ആചാരങ്ങൾ യുക്തിപരം എന്നാൽ ഹൈന്ദവ സമൂഹത്തിന് ഒന്നായ ഒരു സംസ്കാര ചടങ്ങുകൾ ഇല്ല ഇതിന് കാരണം വൈഷ്ണവം  ശൈവം   ശാക് തേയം  ഗാണപത്യം  കാർത്തികേയം  സൗരം  എന്നീ 6 മതങ്ങളുടെ സംഘാതമാണ് ഇന്നത്തെ ഹൈന്ദവ സമൂഹം -

ആധികാരികം ചിത്ര കേ തൂപാഖ്യാനമാണ്  പുത്രൻ മരിച്ച ദ:ഖത്തിലിരിക്കുന്ന ചിത്രകേതുവിനെ ആശ്വസിപ്പിക്കാൻ ശ്രീ നാരദമഹർഷി പുത്രന്റെ ശരീരത്തിൽ നിന്നും പുറത്ത് പോയ ജീവാത്മാവിനെ വീണ്ടും ശരീരത്തിലേക്ക് പ്രവേശിപ്പിച്ചു എന്നിട്ട് ചോദിച്ചു - നിന്റെ മാതാ പിതാക്കൾ ദു:ഖിക്കുന്നത് കണ്ടില്ലേ? ശരീരത്തിലേക്ക് വീണ്ടും പ്രവേശിപ്പിക്കപ്പെട്ട ജീവാത്മാവ് ചോദിച്ചു ഇവർ എന്റെ ഏത് ജന്മത്തിലെ മാതാ പിതാക്കൾ ആണ്? എനിക്ക് അനേകം ജമങ്ങൾ കഴിഞ്ഞിട്ടുണ്ട് അതിൽ ഏത് ജന്മത്തിലെ മാതാപിതാക്കളാണിവർ?   ഈ ചോദ്യത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് മരിച്ചു കഴിഞ്ഞാൽ ശരീരത്തിൽ നിന്നും വേർപെട്ട ജീവാത്മാവിന് ബന്ധങ്ങൾ ഇല്ല - ജീവിച്ചിരുന്നപ്പോൾ ചെയ്ത കർമ്മങ്ങളുടെ ഫല സഞ്ചയം മാത്രമേ ഉള്ളൂ  അപ്പോൾ നാം ആർക്ക് വേണ്ടി ക്രിയ ചെയ്യുന്നു? നമുക്ക് വേണ്ടി

വൈഷ്ണവരായ സന്യാസിമാരുടെ പിൻതലമുറക്കാരായ പിഷാരോടി മാർ 12 ദിവസം പുല ആചരിച്ച ശേഷം 13-ാം ദിവസം പിണ്ഡം വെയ്ക്കുന്നു പന്ത്രണ്ടാം ദിവസം ഗംഗയിലേക്ക് ആവാഹിച്ച പ്രേതാത്മാവിനെ പിണ്ഡ ദിവസം രാവിലെ പത്മമിട്ട് അതിലേക്ക് ആവാഹിക്കുന്നു ഒപ്പം മറ്റൊരിടത്ത് പത്മമിട്ട് വിഷ്ണുവിനെ ആവാഹിക്കുന്നു അനന്തരം ഗംഗയിൽ നിന്ന് ആവാഹിച്ച് പീഠത്തിൽ പ്രതിഷ്ഠിച്ച പ്രേതാത്മാവിനെ വിഷ്ണുവിൽ ലയിപ്പിക്കുന്നു അതോടെ പ്രേതാത്മാവ് നിലവിലില്ല അതിന് ശേഷം വിഷ്ണുവിനെ മക്കൾ ഉധ്വസിക്കുന്നു പിന്നെ അച്ഛൻ ആയാലും ആരായാലും അങ്ങിനെ ഒന്നില്ല ഉള്ളത് ഓർമ്മയിൽ മാത്രം - പിന്നെ അടുത്ത വർഷം ഞാൻ ആർക്കാണ് ശ്രാർദ്ധ മുട്ടേണ്ടത് ?   എന്റെ ഈ ചോദ്യത്തിന് ഇന്ന് വരെ ഉത്തരം കിട്ടിയിട്ടില്ല - ഒന്നുകിൽ ചന്ദ്ര മണ്ഡലം വഴി പോയി അവിടുത്തെ സുഖഭോഗങ്ങൾ അനുഭവിച്ച് വീണ്ടും ഭൂമിയിൽ തിരിച്ചു വന്ന് ജന്മമെടുത്തിരിക്കാം - അല്ലെങ്കിൽ സൂര്യ മണ്ഡലം വഴി ജന്മമില്ലാത്ത മോക്ഷത്തെ പ്രാപിച്ചിരിക്കാം. ഇത് രണ്ടായാലും ഇനി ഒരു ശ്രാർദ്ധം ഊട്ടുന്നതിലെ യുക്തി എന്ത്?- ദ്വാദശാദിത്യന്മാർ 12 പേരാണല്ലോ! അതിൽ ഒരാളാണ് വിഷ്ണു - അപ്പോൾ മോക്ഷ സങ്കല്പത്തിൽ ദ്വാദശാദിത്യന്മാർക്ക് ഓരോരുത്തർക്കും പിണ്ഡ ക്രിയാദികൾ നടത്തി അവസാനം വിഷ്ണു സായൂജ്യം കൽപ്പിച്ച് ക്രിയ അവസാനിപ്പിച്ചാൽ  പിന്നെന്ത് ശ്രാർദ്ധം? പിന്നെന്ത് ബലിയിടൽ?   ജീവിച്ചിരുന്നപ്പോൾ അവർ ആഗ്രഹിച്ചിരുന്നതെന്തോ അത് മക്കൾ പ്രാവർത്തിക മാക്കുക അത് തന്നെയാണ് മാതാപിതാക്കൾക്കുള്ള മക്കളുടെ ബലിയിടൽ - ചിന്തിക്കുക
ഭഗവദ് ഗീതാപഠനം 375-ആം ദിവസം  അദ്ധ്യായം  13 തിയ്യതി--16/7/2016. ശ്ളോകം  16

ബഹിരന്തശ്ച ഭൂതാനാം അചരം ചരമേവ ച
സൂക്ഷ്മത്വാത് തദവിജ്ഞേയം ദൂരസ്ഥം ചാന്തികേ ച തത്
             അർത്ഥം
ആ ബ്രഹ്മം ഭൂതങ്ങളുടെ പുറത്തും അകത്തും ഉണ്ട് സ്ഥാവരവും ജംഗമവും അതുതന്നെ സൂക്ഷ്മമാകയാൽ അതിനെ അറിയാൻ പറ്റില്ല അത് അങ്ങ് ദൂരെയും ഇങ്ങ് ഇവിടെയും ഉണ്ട്.
17
അവിഭക്തം ച ഭൂതേഷു വിഭക്ത മി വ ച സ്ഥിതം
ഭൂത ഭർത്തൃ ച തത് ജ്ഞേയം ഗ്രസിഷ്ണു പ്രഭവിഷ്ണു ച
   :        അർത്ഥം
അറിയപ്പെടേണ്ടതായ ആ ബ്രഹ്മം അവിഭക്തമാണെങ്കിലും വിഭക്തമെന്ന പോലെ ഇരിക്കുന്നതുമാണ് ഭൂതങ്ങളെ ഭരിക്കുന്നതും ഗ്രസിക്കുന്നതും ഉത്ഭവിപ്പിക്കുന്നതും അതുതന്നെ

    വിശദീകരണം
സർവ്വ ചരാചരങ്ങളിലും ഭാസിക്കുന്നത് ബ്രഹ്മം തന്നെ അത് അതിസൂക്ഷ്മമായതിനാൽ അറിയാൻ കഴിയുന്നില്ല അത് വിഭജിക്കപ്പെടാത്തതാണ് എന്നാൽ വസ്തുക്കളിൽ പ്രകാശിക്കുമ്പോൾ വേറെ വേറെ എന്ന തോന്നലുണ്ടാകുന്നു

2016, ജൂലൈ 16, ശനിയാഴ്‌ച

ഇന്നത്തെ ചിന്താവിഷയം

     മത നിയമങ്ങൾ ശരിക്കും ഉൾക്കൊണ്ടില്ലെങ്കിൽ ജീവിതകാലം മുഴുവനും അന്ധകാരത്തിലാണ് ഒരുവൻ ജീവിക്കുക മിക്കവാറും സെമിറ്റിക് മതങ്ങൾ ചില വിശ്വാസങ്ങൾ ഉണ്ടായാൽ മതി എന്നാൽ സ്വർഗ്ഗമാണ് ലഭിക്കുക എന്ന രീതിയിലിണ് ചിന്തിക്കുന്നത് ഏറ്റവും പ്രാധാന്യം മനശ്ശാസ്ത്രത്തിനാണ് ഒരുവന്റെ ഏകാഗ്രത സ്ഥിരമായി നിൽക്കാൻ ഭാരതീയ സനാതന ധർമ്മം നിരവധി പ്രായോഗിക പദ്ധതികൾ മുന്നോട്ട് വെക്കുന്നുണ്ട് എന്നാൽ അത് മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ ഹൈന്ദവർക്ക് തന്നെ പലർക്കും കഴിയുന്നില്ല

ബഹുദൈവ വിശ്വാസികൾ നരകത്തിൽ എന്നൊരു വാചകം കണ്ടു ഇതിലെ വിഡ്ഢിത്തം ആലോചിച്ച് നോക്കൂ
ആരാണ് നരകത്തിൽ പോകുന്നത്?
       ബഹുദൈവ വിശ്വാസികൾ
ബഹുദൈവങ്ങൾ ഉണ്ടാകണ്ടേ വിശ്വസിക്കാൻ? അപ്പോൾ പറയുന്നവൻ ബഹുദൈവങ്ങൾ ഉണ്ട് എന്ന് അംഗീകരിക്കുന്നില്ലേ?അല്ലെങ്കിൽ ഇങ്ങിനെ പറയേണ്ട ആവശ്യമുണ്ടോ? ഏകദൈവം മാത്രമേ ഉള്ളുവെങ്കിൽ അത് പറയൂന്നവൻ പിന്നെങ്ങിനെ ബഹുദൈവവിശ്വാസം എന്ന് പറയും? അപ്പോൾ ബഹുദൈവം ഉണ്ട് എന്നും പക്ഷെ ഞാൻ ഏകദൈവത്തിലേ വിശ്വസിക്കുന്നുള്ളൂ എന്നുമാണ് അയാൾ പറയുന്നത്  പിന്നെ മറ്റൊരുകാര്യം ബഹുദൈവ വിശ്വാസികൾ ഒരിക്കലും നരകത്തിൽ പോകില്ല കാരണം ഏകദൈവം നരകത്തിലേക്ക് പറഞ്ഞു വിടുമ്പോൾ ബഹുദൈവങ്ങൾ രക്ഷിക്കാനേശ്രമിക്കൂ! കാരണം ഒരേ അഭിപ്രായം ആവി ല്ലല്ലോ !

ഇത്രയും പറഞ്ഞത് ബഹുദൈവം എന്ന പ്രയോഗത്തിലെ വിഡ്ഢിത്തം കാണിക്കാനാണ് സ്രഷ്ടാവ് അഥവാ പിതാവ് ഒന്നേ ഉള്ളൂ എന്ന് അറിയാൻ ഒരു മതഗ്രന്ഥവും ആവശ്യ മില്ല പ്രാഥമികമായി നമ്മൾ പഠിക്കുന്ന സയൻസ് മതി ഒരു വേശ്യയുടെ മകനാണെങ്കിലും ഒരാളുടെ മകനായിരിക്കും അത് ശാസ്ത്രമാണ്  

2016, ജൂലൈ 15, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാ പഠനം 374-ആം ദിവസം  അദ്ധ്യായം  13 തിയ്യതി  15/7/2016

സർവ്വതഃ പാണിപാദം തത് സർവ്വതോക്ഷിശിരോമുഖം
സർവ്വതഃ ശ്രുതിമല്ലോകേ സർവ്വമാവൃത്യ തിഷ്ഠതി
             അർത്ഥം
സർവ്വത്ര കൈകാലുകളോടും സർവ്വത്ര കണ്ണുകളും വായകളുമായി സർവ്വത്ര ചെവികളോടും കൂടിയ ബ്രഹ്മം ലോകത്തിൽ എല്ലാറ്റിലും വ്യാപിച്ച് സ്ഥിതി ചെയ്യുന്നു
15
സർവ്വേന്ദ്രിയഗുണാഭാസം സർവ്വേന്ദ്രിയവിവർജ്ജിതം
അസക്തം സർവ്വഭൃച്ചൈവ നിർഗ്ഗുണം ഗുണഭോക്ത്യ ച
           അർത്ഥം
അത് എല്ലാ ഇന്ദ്രിയങ്ങളുടേയും ഗുണങ്ങളെ പ്രകാശിപ്പിക്കുന്നതും എന്നാൽ ഇന്ദ്രിയങ്ങൾ ഒന്നുമി്ല്ലാത്തതും ഒന്നിനോടും ചേരാത്തതും എന്നാൽ എല്ലാറ്റിനേയും താങ്ങി നിർത്തുന്നതും ഗുണങ്ങൾ ഒന്നുമില്ലാത്തതും എന്നാൽ ഗുണങ്ങളൊക്കെ അനുഭവിക്കുനഅനതുമാകുന്നു
          വിശദീകരണം
ആത്മാവിന് ഇന്ദ്രിയങ്ങൾ ഇല്ല എന്നാൽ എല്ലാ ഇന്ദ്രിയങ്ങളുടേയും ഗുണങ്ങളെ പ്രകാശിപ്പിക്കുന്നു ഒരു ഗുണം അഥവാ അടയാളം ഇല്ലാത്തതാകുന്നു എന്നാൽ എല്ലാ ഗുണങ്ങളും ശരീരത്തിലൂടെ അനുഭവിക്കുന്നു കർമ്മം ചെയ്യുന്നതും അനുഭവിക്കുന്നതും ആത്മാവ് അഥവാ ബ്രഹ്മം ആകുന്നു

2016, ജൂലൈ 14, വ്യാഴാഴ്‌ച

വിവേകചൂഡാമണി ശ്ളോകം  85 തിയ്യതി 14/7/2016

അനുക്ഷണം യത് പരിഹൃത്യ കൃത്യം
അനാദ്യവിദ്യാകൃതബന്ധമോക്ഷണം
ദേഹഃപരാർഥോ/യമമുഷ്യ പോഷണേ
യഃ സജ്ജതേ സ സ്വമനേന ഹത്നി
        അർത്ഥം
അനാദിയായ അവിദ്യയാൽ അതായത് എല്ലാം തെറ്റായി ധരിച്ച് വീക്ഷിക്കുന്ന അവസ്ഥയാൽ എന്നർത്ഥം ഏർപ്പെട്ടിരിക്കുന്ന ബന്ധത്തിൽ നിന്ന് മോചനം നേടുന്നതിനുള്ള പ്രയത്നം നിരന്തരം കർത്തവ്യമായിരിക്കേ, അത് ചെയ്യാതെ പരകീയമായ ഈ ശരീരത്തിന്റെ പോഷണത്തിൽ ആസക്തനായി ഇരിക്കുന്നവൻ തന്റെ ആത്മാവിനെ ഇതിനാൽ കൊല്ലുന്നു
          വിശദീകരണം
ആത്മാവിനെ കൊല്ലുന്നു എന്നത് വാക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല. അറിവില്ലിയ്മ മൂലം ചെന്ന് ചാടുന്ന ബന്ധങ്ങളിൽ നിന്നും ജ്ഞാനം നേടി മുക്തി നേടുന്നതിന് പകരം നശ്വരമായ ഈ ശരീരത്തെ പോഷിപ്പിച്ച് ഇതാണ് ഞാൻ എന്ന ഭാവത്തിൽ കഴിയുന്നവൻ സ്വയം നശിക്കുകയാണ് എന്നാണ് ഇവിടെ താല്പര്യം
86
ശരീരപോഷണാർത്ഥീ സൻ യ ആത്മാനം ദിദൃക്ഷതേ
ഗ്രാഹം ദാരുധിയാ ധൃത്വാ നദീം തർത്തും സ ഇച്ഛതി
           അർത്ഥം
ശരീരം പോഷിപ്പിക്കുന്നതിൽ  ശ്രദ്ധനായി ഇരുന്നു കൊണ്ട് ആത്മാവിനെ സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്നവൻ തടിയാണ് എന്ന് കരുതി മുതലയെ പിടികൂടി പുഴ കടക്കാൻ ആഗ്രഹിക്കുന്നത് പോലെയാണ്
         വിശദീകരണം
ഹോഭിമാനിയായി ഇരുന്നു കൊണ്ട് ഒരിക്കലും ആത്മ സാക്ഷാത്കാരത്തിന് സാദ്ധ്യമല്ല അങ്ങനെ വൃഥാ ശ്രമിക്കുന്നവൻ പുഴ കടക്കാൻ വേണ്ടി തടിയാണ് എന്ന് കരുതി മുതലയെ പിടിച്ച് അക്കരെ കടക്കാൻ ശ്രമിച്ചാൽ എങ്ങിനെയിരിക്കും? അത് പോലെയാകും എന്ന് സാരം 
ചോദ്യവും ഉത്തരവും 14/7/2016

ഞാൻ ദിനേശ് പണിക്കർ കൊല്ലം   എന്റെ സംശയം ഇതാണ്   ഞാൻ ഉറങ്ങുന്നു ഉണരുന്നു എനിക്ക് വേദനിക്കുന്നു മനോഹരങ്ങളായ കാഴ്ചകൾ കാണുന്നു ഇതൊക്കെ സത്യമായിരിക്കേ ഈ പ്രപഞ്ചം ഇല്ലാത്തതാണ് എന്ന് പറയുന്നതിന്റെ അർത്ഥം എന്ത്? എങ്ങിനെയാണ് ഈ പ്രപഞ്ചം മിഥ്യയാകുന്നത്?
*****************************************************

മറുപടി
********
ഈ പ്രപഞ്ചത്തിൽ മനുഷ്യൻ മാത്രമല്ല ഓരോ ജീവിക്കും ഒരേ സംഭവം വ്യത്യസ്ഥ രൂപത്തിൽ അനുഭവപ്പെട്ടാൽ ആ സംഭവത്തിന്റെ യഥാർത്ഥ ഭാവം എന്ത്?താങ്കൾ രാവിലെ ഉണരുന്നു അതേ സമയം പകൽ കണ്ണ് കാണാത്ത മൂങ്ങ മുതലായ ജീവികൾ ഇവിടെയുണ്ട് അപ്പോൾ താങ്കളുടെ അനുഭവമാണോ മൂങ്ങയുടെ അനുഭവമാണോ സത്യം? താങ്കൾക്ക് താങ്കളുടെ അനുഭവം മൂങ്ങയ്ക്ക് അതിന്റെ അനുഭവം അപ്പോൾ ഒരേ സംഭവം വ്യത്യസ്ഥ ജീവികളിൽ വ്യത്യാസമായി അനുഭവപ്പെടുമെങ്കിൽ അതെങ്ങിനെ സത്യമാകും? അപ്പോൾ സർവ്വ ചരാചരങ്ങളിലും നിറഞ്ഞൂ നിൽക്കുന്ന ആ ചൈതന്യം മാത്രമാണ് സത്യം

അനുഭവം വ്യക്ത്യാധിഷ്ഠിതമാണ്  50 വർഷം മുമ്പുള്ള എന്റെ ഗ്രാമം എന്റെയും എന്നെപ്പോലെ പ്രായമുള്ളവരുടെ മനസ്സിലും മാത്രമേ ഉള്ളൂ എന്റെ മക്കളുടെ മനസ്സിൽ ഇല്ല  സത്യമായിരുന്നെങ്കിൽ അഥവാ പരിണാമത്തിന് വിധേയമായിരുന്നില്ലെങ്കിൽ മക്കളുടെ അനുഭവത്തിലും ഉണ്ടാകുമായിരുന്നു  ഈ പ്രപഞ്ചം സദാ സമയവും പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കയാണ്  ഉണ്ടായവ നശിക്കും അതായത് സ്ഥിരമായ അസ്ഥിത്വമില്ല അങ്ങിനെ സ്ഥിരമായ അസ്ഥിത്വമില്ലെങ്കിൽ അതെങ്ങിനെ സത്യമാകും സാക്ഷാൽ ബ്രഹ്മം സത്യമാണ് കാരണം അത് അജമാണ് അതായത് ജനിച്ച നാൾ ഇല്ലാത്ത് അഥവാ ജനിച്ചതാണെങ്കിൽ നാശം ഉണ്ടാകും ഇത് അജമാണ് ഒരോ കല്പം കഴിയുമ്പോളും നൈമിത്തിക പ്രളയം മൂലം സർവ്വം നശികാകുന്നതും അടുത്ത കല്പത്തിൽ അത് വീണ്ടും ജനിക്കുന്നതും ആണ്

ജഗത് മിഥ്യ എന്ന് പറയുമ്പോൾ ജീവാത്മാക്കൾ ഒന്നും അനുഭവിക്കുന്നില്ല എന്നല്ല അർത്ഥം അനുഭവം ഒരേ വിഷയത്തിൽ വ്യത്യസ്ഥ മാണ് എന്നാണ് പരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന് സ്ഥിരമായ ഭാവം ഇല്ല അതിനാൽ ജഗത് മിഥ്യ എന്നു പറയുന്നു     ചിന്തിക്കുക മനസ്സിലിയില്ല എങ്കിൽ വീണ്ടും ചോദിക്കുക 
ഭഗവദ് ഗീതാ പഠനം  373-ആം ദിവസം അദ്ധ്യായം  13 --തിയ്യതി --14/7/2016
ശ്ളോകം --12
അദ്ധ്യാത്മജ്ഞാനനിത്യത്വം തത്ത്വജ്ഞാനാർത്ഥദർശനം
ഏതത് ജ്ഞാനമിതി പ്രോക്തം അജ്ഞാനം യദതോ/ന്യഥാ
                  അർത്ഥം
അദ്ധ്യാത്മ ജ്ഞാനനിത്യത്വം--- അദ്ധ്യാത്മ ജ്ഞാനത്തിനനുസരിച്ചു തന്നെ സദാ ജീവിതം നയിക്കുവാനുള്ള താൽപ്പര്യം

തത്ത്വജ്ഞാനാർത്ഥ ദർശനം = തത്ത്വജ്ഞാനത്തിന്റെ പ്രയോജനം കണ്ടറിയൽ

ഏതത് ജ്ഞാനം ഇതി പ്രോക്തം --മേൽ പറഞ്ഞ സാത്വിക ഗുണങ്ങളെയെല്ലാം ചേർത്ത് ജ്ഞാനം എന്ന് പറയുന്നു

അതഃഅന്യഥാ യത്(തത്)അജ്ഞാനം---ഇതിന് വിപരീതമായതൊക്കെ അജ്ഞാനം തന്നെ
13
ജ്ഞേയം യത് തത് പ്രവക്ഷ്യാമി യത്ജ്ഞാത്വാ/മൃതമശ്നുതേ
അനാദിമത് പരം ബ്രഹ്മ ന സത് തന്നാസദുച്യതേ
           അർത്ഥം
അറിയപ്പെടേണ്ടത് ഏതോ? ഏതിനെ അറിഞ്ഞാൽ അമൃതത്വം പ്രാപിക്കുമോ? അത് ഞാൻ പറഞ്ഞുതരാം അനാദിയായ പരബ്രഹ്മ മത്രേ അത്! അതിനെ സത്തെന്നോ അസത്തെന്നോ പറയാൻ വയ്യ
     വിശദീകരണം
ജ്ഞാനലബ്ധിക്കായി ഉപയോഗിക്കേണ്ടതായ സാധനാമുറകളെ കഴിഞ്ഞ അഞ്ച് ശ്ളോകങ്ങളിലൂടെ വ്യക്തമാക്കി ഇനി മനസ്സിലാക്കേണ്ടതായ പരമാത്മ സ്വരൂപം എന്താണ് എന്ന് പറയാം എന്നാണ് ഭഗവാൻ പറയുന്നത് 
സക്കീർ നായിക്കിന്റെ കുതന്ത്രങ്ങൾ

      ബഹുമത പണ്ഡിതൻ എന്നാണ് സക്കീർ നായിക്കിന് ചിലർ ചാർത്തിക്കൊടുത്ത വിശേഷണം എന്നാൽ സത്യം വളരേ അകലെയാണ് ഒരു ഇസ്ലാം മത പണ്ഡിതൻ ആയിരിക്കാം  ഹൈന്ദവ ദർശനങ്ങളെ വളരെ വികലമായി ചിത്രീകരിച്ച് പ്രസംഗിക്കുകയാണ് അയാൾ ചെയ്യുന്നത് തനിക്ക് ദുർവ്യാഖ്യാനം ചെയ്യാൻ പാകത്തിലുള്ള ശ്ളോകങ്ങളോ സൂക്തങ്ങളോ തിരഞ്ഞു പിടിച്ച് അവയുടെ അദ്ധ്യായവും ശ്ളോകത്തിന്റെ നമ്പറും ശ്ളോകത്തിനോടൊപ്പം ഉദ്ധരിച്ച് ഹൈന്ദവ ദർശനങ്ങളിലും താൻ അഗാധ പണ്ഡിതനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രസംഗിക്കുകയാണയാൾ ചെയ്യുന്നത് തിഞ്ഞൂപിടിക്കാൻ അയാൾ കുറച്ച് പരിശ്രമിക്കുന്നു എന്ന് മാത്രമാണ് അയാൾക്കുള്ള ക്രെഡിറ്റ്

ഇത്തരം ഗിമ്മിക്കുകൾ അയാളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയൊഗിക്കുന്നു എന്നതാണ് അയാൾ സമൂഹത്തോട് ചെയ്യുന്ന ദോഷം ജീവിതകാലം മുഴുവനും വേദാന്ത പഠനത്തിന് ഉഴിഞ്ഞു വേച്ച ശ്രേഷ്ടരായ പണ്ഡിതന്മാർക്ക് പോലും അപ്രാപ്യമായ പല കാര്യങ്ങളും ദുർവ്യാഖ്യാനം ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ ഇസ്ലാം മതത്തിൽ പെട്ടവർക്ക് ഇയാൾ ഒരു ജീനിയസ് ആയി അനുഭവപ്പെട്ടേക്കാം പക്ഷേ ഹൈന്ദവ ദർശനങ്ങെ മനസ്സിലാക്കിയ ഒരു ഹിന്ദുവിനെ സംബന്ധിച്ച് വിവരക്കേടായേ തോന്നൂ

ഇസ്ലാം മത പ്രചരണത്തിനായി അയാൾ സ്വീകരിച്ച ഈ മാർഗ്ഗം രാജ്യത്ത് അശാന്തി സൃഷ്ടിക്കുവാനേ ഉപകരിക്കൂ ഇസ്ലാം മതത്തിന് പോലും അയാളെ ഉൾക്കൊള്ളാനാകുന്നില്ല എന്നതിന് തെളിവാണ് ബംഗ്ളാദേശ് അയാളുടെ പ്രസംഗങ്ങൾക്കും കൃതികൾക്കും വിലക്ക് ഏർപ്പെടുത്തിയതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്

ഒരു കാര്യം ശ്രദ്ധിക്കുക എങ്ങിനെ വേണമെങ്കിലും ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത ഹൈന്ദവ ഗ്രന്ഥങ്ങൾക്കുണ്ട് കാരണം വേദ ഉപനിഷത്തുക്കളിലെ സംസ്കൃത പദാവലിയുടെ അർത്ഥങ്ങൾ പലതും നാം ഭൗതിക ജീവിതത്തിൽ ഉപയോഗിക്കുന്ന അർത്ഥതലത്തി ലല്ല. ഉദാഹരണത്തിന് ലിംഗം എന്ന പദത്തിന് ജനനേന്ദ്രിയം എന്ന് വ്യവഹാരഭാഷയിൽ നമ്മൾ അർത്ഥമെടുക്കുമ്പോൾ വേദ ഉപനിഷത്തുക്കളിൽ ബ്രഹ്മം എന്ന അർത്ഥമാണ് ഇങ്ങിനെ ഒന്നും മനസ്സിലാക്കാതെ വ്യവഹാര ഭാഷയിൽ വ്യാഖ്യാനിച്ച് സമർത്ഥിക്കുമ്പോൾ ഒരു സാമുദായിക സംഘർഷത്തിലേക്ക് രാജ്യം വഴുതി വീണെന്ന് വരാം അതി ജാഗ്രതയോടെ സർക്കാർ ഇതിനെ കണ്ടില്ലെങ്കിൽ വരും ദിനങ്ങൾ ഒരു കലാപത്തിന് സാക്ഷ്യം വഹിക്കേണ്ടി വരും   ചിന്തിക്കുക 

2016, ജൂലൈ 13, ബുധനാഴ്‌ച

ഭഗവദ് ഗീതാപഠനം 372-ആം ദിവസം  അദ്ധ്യായം 13 ശ്ലോകം 10 Date - 13/7/2016

അസക്തി രനഭിഷ്വങ്ഗഃ പുത്രദാരഗൃഹാദിഷു
നിത്യം ച സമചിത്തത്വം ഇഷ്ടാനിഷ്ടോപപത്തിഷു
          അർത്ഥം

അസക്തി---വിഷയവസ്തുക്കളുടെ നേരെ മനസ്സിനുണ്ടാകുന്ന ഇഷ്ടമാണ്ഇഷ്ടമാണ്    ആസക്തി   അതിനെ ഒഴിവാക്കുന്നതാണ് അസക്തി

പുത്രദാരഗൃഹാദിഷു അനഭിഷ്വംഗഃ---പുത്രൻ, ഭാര്യ,ഗൃഹം തുടങ്ങിയവയിൽ അമിതമായ അഭിനിവേശം ഇല്ലായ്മ

ഇഷ്ടാനിഷ്ടോപപത്തിഷു സമചിത്തത്വം----ഇഷ്ടമായോ,അനിഷ്ടമായോ എന്ത് വന്നാലും ഒരിക്കലും മനസ്സിന്റെ സമനില തെറ്റാതിരിക്കൽ

11
മയി ചാനന്യയോഗേന ഭക്തിരവ്യഭിചാരിണീ
വിവിക്തദേശസേവിത്വം അരതിർജനസംസദി
          അർത്ഥം
മയി അനന്യയോഗേന അവ്യഭിചാരിണീ ഭക്തിഃ----എന്നിൽ നിന്ന് വേർ പിരിയാത്ത രൂപത്തിലുള്ള ഏകാഗ്രമായ ഭക്തി ---ഇവിടെ മനസ്സ് പലപ്രകാരവും അലഞ്ഞു തിരിയാതിരിക്കുന്ന അവസ്ഥയെയാണ് അവ്യഭിചാരിണീ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്

അനന്യഭാവേന---മറ്റൊരു ലക്ഷ്യവും ഇല്ല എന്ന ഭാവത്തോടെ പരമാത്മാവിൽ മനസ്സിനെ ഉറപ്പിച്ചു നിർത്തൽ

വിവിക്ത ദേശസേവിതം---ഏകാന്തമായ താമസം

ജനസംസതി അരതിഃ---ജനങ്ങളുടെ കൂട്ടത്തിൽ അഥവാ ബഹളത്തിന്നിടയിൽ ഇരിക്കുവാൻ ഇഷ്ടമില്ലായ്മ

     മോക്ഷോപായങ്ങൾ ഭഗവാൻ തുടരുന്നു 

2016, ജൂലൈ 12, ചൊവ്വാഴ്ച

ഭഗവദ് ഗീതാ പഠനം 371-ആം ദിവസം അദ്ധ്യായം 13 ശ്ളോകം 8 തിയ്യതി -13/7/2016

അമാനിത്വമദംഭിത്വം അഹിംസാ ക്ഷാന്തിരാർജ്ജവം
ആചാര്യോപാസനം ശൗചം സ്ഥൈര്യമാത്മവിനിഗ്രഹഃ
            അർത്ഥം
അമാനിത്വം---വിനയം ,ഞാൻ കേമനാണ് എന്ന ഭാവം ഇല്ലാതിരിക്കൽ
അദംഭിത്വം---ദംഭമില്ലായ്മ ,തനിക്ക് ഇല്ലാത്ത ഗുണങ്ങൾ ഉണ്ട് എന്ന് നടിക്കാതിരിക്കൽ
അഹിംസ --ഒരുജീവിക്കും ദ്രോഹം ചെയ്യാതിരിക്കൽ
ക്ഷാന്തി---സഹനശക്തി
ആർജ്ജവം ---വക്രബുദ്ധിയില്ലായ്മ
ആചാര്യോപാസനം---ആചാര്യന്റെ പാവനമായ ഹൃദയവും അദ്ദേഹത്തിന്റെ ബുദ്ധിയുമായി ബന്ധപാപെടൽ അതായത് ആചാര്യ വചനങ്ങളെ ഉൾക്കൊള്ളൽ
ശൗചം---ബാഹ്യമായും ,ആന്തരികമായും ഉള്ള പരിശുദ്ധി
സ്ഥൈര്യം----അടിയുറച്ച ലക്ഷ്യ ബോധം ഫലം കിട്ടുന്നത് വരെ ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുവാനുള്ള ഇച്ഛാശക്തി
ആത്മവിനിഗ്രഹഃ --ഇന്ദ്രിയങ്ങളേയും ,മനസ്സിനേയൂം വശപ്പെടുത്തൽ
9
ഇന്ദ്രിയാർത്ഥേഷു വൈരാഗ്യം അനഹങ്കാര ഏവ ച
ജന്മമൃത്യുജരാവ്യാധി ദുഃഖദോഷാനുദർശനം
       അർത്ഥം
ഇന്ദ്രിയാർത്ഥേ ഷു വൈരാഗ്യം -- വിഷയങ്ങളിൽ വൈരാഗ്യം ഉണ്ടാകുക എന്നാൽ അത് വിഷയങ്ങളിൽ നിന്ന് ഒളിച്ചോട ലാവരുത് എല്ലാ ''മോഹിപ്പിക്കുന്ന വിഷയങ്ങളുടെ മദ്ധ്യേ നിൽക്കുമ്പോഴും വിഷയങ്ങളോട് താൽപ്പര്യമില്ലായ്മ അതാണ് ശരിയായ വൈരാഗ്യം
അനഹങ്കാര :- - ശരീരത്തോട്, നാമത്തോട് കൂടിയ ഞാനാണ് ഇതെല്ലാം ചെയ്യുന്നത് എന്ന അഹങ്കാരമില്ലായ്മ
ജന്മ മൃത്യുജരാ വ്യാധി ദു:ഖദോഷാനു ദർശനം -ജനനം ,മരണം, ജര, വ്യാധി തുടങ്ങിയ ജീവിതാനുഭവങ്ങൾ ഒക്കെയും ദുഖ നിർഭരവും ദോഷം നിറഞ്ഞതും ആണെന്ന തിരിച്ചറിവ്

  ആത്മസാക്ഷാത്കാരം വേണമെന്നുള്ളവർ ചെയ്യേണ്ട കാര്യങ്ങഈണ് ഭഗവാൻ പറഞ്ഞു കൊണ്ടിരിക്കുന്നത്
ഭഗാഗം 5 രാമായണ അനുബന്ധ ചോദ്യം
*************************************
മാലിനീമേനോൻ---ബ്രഹ്മാവിന്റെ പുത്രിയാണ് സരസ്വതി എന്നു പറയുന്നു അതേ സമയം ഭാര്യയാണെന്നും പറയുന്നു ഇതിലെ വാസ്തവം എന്താണ്?

ഉത്തരം
ആദ്യം പുത്രി എന്നാൽ എന്ത് എന്ന് നോക്കാം പിന്നെ ബ്രഹ്മാവിന്റെ ഭാര്യ എന്നല്ല സഹധർമ്മിണി എന്നാണ് ഭാര്യ എന്നതിന്റെ പര്യായം ആണ് സഹധർമ്മിണി എങ്കിലും അർത്ഥത്തിൽ വ്യത്യാസമുണ്ട് ഭാര്യ സഹധർമ്മിണിയാണ് എന്നാൽ സഹധർമ്മിണി ഭാര്യ മാത്രമല്ല വേറെ ആർക്ക് വേണമെങ്കിലും ആകാം എന്റെ ധർമ്മത്തിൽ സഹായിക്കാനായി സഹോദരിയോ,അമ്മയോ?,മകളോ വന്നാൽ ആ ധർമ്മത്തിൽ ഇവരെല്ലാം എന്റെ സഹധർമ്മിണിമാരാണ് അതായത് ധർമ്മത്തിൽ സഹായിക്കുന്നവൾ എന്നർത്ഥം

ഒരുവൻ തനിക്ക് വിധിക്കപ്പെട്ട കർമ്മം ചെയ്യാതിരുന്നാൽ അയാൾ ചെന്നെത്തുന്ന അവസ്ഥ യാണ് പും  എന്ന നരകം അപ്പോൾ ആരാണോ ആകർമ്മങ്ങൾ ഏറ്റെടുത്ത് ചെയ്ത് അയാളെ പും എന്ന നരകത്തിൽ പോകാതെ രക്ഷിക്കുന്നത്? അവൻ അയാളുടെ പുത്രനാകുന്നു സ്ത്രീ ആണെങ്കിൽ പുത്രി

ബ്രഹ്മാവിന്റെ ധർമ്മം സൃഷ്ടിയാണ് അത് ചെയ്യണമെങ്കിൽ ജ്ഞാനം കൂടിയേ കഴിയൂ ജ്ഞാനത്തെയാണ് സരസ്വതി എന്ന് പറയുന്നത് അങ്ങിനെ സരസ്വതിയുടെ സഹായത്താൽ സൃഷ്ടി നടക്കുന്നതിനാൽ ബ്രഹ്മാവിന്റെ സഹധർമ്മിണിയാണ് സരസ്വതി എന്ന് പറയുന്നു

ബ്രഹ്മാവ് സൃഷ്ടി നടത്തിയില്ലെങ്കിൽ ചെന്നെത്തുന്ന അവസ്ഥ പും എന്ന നരകമാണ് അതിൽ പോകാൻ അനുവദിക്കാതെ സഹധർമ്മിണിയിയി പ്രവർത്തിച്ചപ്പോൾ ബ്രഹ്മാവ് പും എന്ന നരകത്തിൽ നിന്നും രക്ഷിക്കപ്പെട്ടു അതിന് കാരണക്കാരി സരസ്വതി ആയതിനാൽ സരസ്വതി ബ്രഹ്മാവിന്റെ പുത്രി എന്നും പറയുന്നു  ഇപ്പോൾ സംശയം തീർന്നു എന്ന് 

2016, ജൂലൈ 10, ഞായറാഴ്‌ച

ഭഗവദ് ഗീതാപഠനം 370 ആം ദിവസം അദ്ധ്യായം 13 തിയ്യതി 10/7/2016  ശ്ളോകം 5

ഋഷിഭിർബഹുധാ ഗീതം ഛന്ദോഭിർ വിവിധൈഃപൃഥക്
ബ്രഹ്മസൂത്രപദൈശ്ചൈവ ഹേതുമദ്ഭിർ വിനിശ്ചിതൈഃ
           അർത്ഥം
ഋഷികളാൽ പലപ്രകാരത്തിൽ വിവിധങ്ങളായ ഛന്ദസ്സുകളാലും യുക്തിയുക്തങ്ങളും സുനിശ്ചിതങ്ങളുമായ ബ്രഹ്മപ്രതിപാദകവാക്യങ്ങളാലും ഇത് പ്രത്യേകം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്
        വിശദീകരണം
ഇവിടെ തത്ത്വ ദർശികളായ ഋഷിമാരുടെ ക്ഷേത്ര ക്ഷേത്രജ്ഞ തത്ത്വങ്ങളെ കുറിച്ചാണ് പറയുന്നത് ഭഗവാന്റെ സ്വന്തം അഭിപ്രായമല്ലെന്ന് സാരം ഋഷിമാർ പല പ്രകാരത്തിൽ അതിനെ വർണ്ണിച്ചിട്ടുണ്ട് ഉപനിഷത്തുക്കൾ യുക്തിയുക്തം സമർത്ഥിച്ചിട്ടുണ്ട്
6
മഹാഭൂതാന്യഹങ്കാരഃബുദ്ധിരവ്യക്തമേവ ച
ഇന്ദ്രിയാണി ദശൈകം ച പഞ്ചചേന്ദ്രിയഗോചരാഃ
7
ഇച്ഛാ ദ്വേഷഃ സുഖം ദുഃഖം സംഘാതശ്ചേതനാ ധൃതിഃ
ഏതത് ക്ഷേത്രം സമാസേന സവികാരമുദാഹൃദം
        അർത്ഥം
പഞ്ചമഹാ ഭൂതങ്ങൾ,കർതൃത്വ ,ഭോക്തൃത്വാഭിമാനം,ബുദ്ധി,വാസന,പത്തിന്ദ്രിയങ്ങൾ മനസ്സ്,5 വിഷയങ്ങൾ ഇങ്ങിനെ 24 തത്ത്വങ്ങൾ അടങ്ങിയ ഈക്ഷേത്രത്തെ ഇച്ഛാ,ദ്വേഷം,സുഖം,ദുഃഖം,സംഘാതം ,ചേതന ,ധൃതി ഇങ്ങിനെ വികാരങ്ങളോട് കൂടി ചുരുക്കിപ്പറഞ്ഞു
        വിശദീകരണം
  ഭഗവാൻ നിരൂപണം ചെയ്യാം എന്ന് പറഞ്ഞ തത്ത്വങ്ങൾ ഓരോന്നായി വിവരിക്കാൻ തുടങ്ങി ഇതീൽ പഞ്ച ഭൂതങ്ങൾ --ആകാശം ,വായു ,അഗ്നി ,ജലം ,ഭൂമി ,ഇവയാണ്
      ശരീരത്തിൽ ഞാൻ എന്നും എന്റെ എന്നുമുള്ള കർതൃത്വ,ഭോക്തൃത്വ അഭിമാനമാണ് അഹങ്കാരം
യുക്തിപൂർവ്വം ചിന്തിച്ച് സ്വന്തമായ നിഗമനങ്ങളിൽ മനുഷ്യനെ എത്തിക്കുന്ന വിവേചനാധികാരമുള്ള അന്തഃകരണമാണ് ബുദ്ധി
    ചിത്തവൃത്തികളെ നിയന്ത്രിക്കുന്ന വാസനാ സഞ്ചയമാണ് അവ്യക്തം
   പഞ്ചേന്ദ്രിയങ്ങളും  പഞ്ച കർമ്മേന്ദ്രിയങ്ങളും ചേർന്ന് 10 ഇന്ദ്രിയങ്ങൾ
മനസ്സ് എന്നതിന് ഇവിടെ ഏകം എന്ന് പറഞ്ഞിരീക്കുന്നു ഇന്ദ്രിയങങൾക്ക് വിഷയം ഗ്രഹിക്കാൻകഴിവ് കിട്ടുന്നത്  മനസ്സുമായുള്ള ചേർച്ച കൊണ്ടാണ്
അപ്പോൾ
പഞ്ചഭൂതങ്ങൾ ---5
ഇന്ദ്രിയങ്ങൾ--------5
കർമ്മേന്ദ്രിയങ്ങൾ5
വിഷയം/തന്മാത്ര---5
മനസ്സ്---------------------1
ബുദ്ധി--------------------1
അഹങ്കാരം-------------1
അവ്യക്തം ---------------1
------------------------------------------
ആകെ ---------------------24
----------------------------------==
ഇവയാണ് 24 തത്ത്വങ്ങൾ

രാമായണത്തിലെ സംശയങ്ങൾ  4

മാലിനീമേനോൻ ---ഗൗതമമഹർഷിയുടെ പത്നിയായ അഹല്യയെ ഇന്ദ്രൻ പ്രാപിച്ചു ഇതറിഞ്ഞ ഗൗതമമഹർഷി രണ്ടു പേരേയും ശപിക്കുകയും ചെയ്തു. ഇന്ദ്രൻ ഒരു സ്ത്രീ ലമ്പടനാണോ?

മറുപടി
അദ്ധ്യാത്മ രാമായണത്തിൽ തത്ത്വ ചിന്താപരമായി വ്യാഖ്യാനിക്കേണ്ട ഒന്നാണ് അഹല്യാമോക്ഷം ഇത് വാക്യാർത്ഥത്തിൽ എടുക്കേണ്ടതല്ല  ഒന്നാമത് വിവിധ വർഗ്ഗങ്ങളിൽ പെട്ടവർ തമ്മിൽ ഒരിക്കലും ഇണ ചേരാറില്ല കാള എരുമയുമായിട്ടോ ,പോത്ത് പശുവുമായിട്ടോ ഇണ ചേരാറില്ല  ഇവിടെ അഹല്യ മനുഷ്യ സ്ത്രീയും ഇന്ദ്രൻ ദേവനും ആണ് രൂപം ഒരേ പോലെയാണെങ്കിലും ഘടന വ്യത്യസ്ഥ മാണ് ദേവന്മാർക്ക് കണ്ണിമ വെട്ടില്ല മാത്രമല്ല മനുഷ്യന്റെ 360 വർഷം ചേർന്നതാണ് ഒരു ദേവ വർസം അപ്പോൾ ഈ കഥ ഒരിക്കലും വിക്യാർത്ഥ ത്തിൽ എടുക്കാനുള്ളതല്ല

ഇന്ദ്രൻ----എെശ്വര്യം
അഹല്യ---ഉഴുതാത്ത ഭൂമി
ഗൗതമൻ-സൂര്യൻ
രാമൻ ----സന്തോഷിപ്പിക്കുന്നവൻ
       അപ്പോൾ
ഉഴുതാത്ത ഭൂമിയായ അഹല്യയെ എെശ്വര്യമായ ഇന്ദ്രൻ പ്രാപിച്ചു --അതായത് ഭൂമി എെശ്വര്യമുള്ളതാണ് എന്നർത്ഥം  ഇതറിഞ്ഞ സൂര്യനായ ഗൗതമൻ വിധിച്ചു ഇന്ദ്രാ! നിനക്ക് ആയിരം ലിങ്ഗങ്ങളുണ്ടാവട്ടെ! ലിംഗം ഉൽപ്പാദനത്തിന്റെ പ്രതീകമായതിനാൽ ആയിരം മടങ്ങായി വർദ്ധിക്കട്ടെ എന്ന ആശംസ --കൃതയുഗം സങ്കല്പം കൊണ്ട് സാധനങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരുടെ കാലഘട്ടമാണ് ആയതിനാൽ കൃഷിയുടെ ആവശ്യം ഇല്ലാത്തതിനാൽ ഭൂമി കല്ലുപോലെ ഉറച്ച് കിടക്കുകയാണ് സൂര്യനാകുന്ന ഗൗതമൻ പറഞ്ഞത് ത്രേതായുഗത്തിൽ രാമന്റെ പാദസ്പർശ മേറ്റാൽ നിനക്ക് ശാപമോക്ഷം കിട്ടും എന്നാണ് ഭൂമി ഉണ്ടായ മുതൽ ത്രേതായുഗത്തിലാണ് കൃഷിയുടെ ആവശ്യം വരുന്നത് കാരണം കാൽ ശതമാനം അധർമ്മം വന്നതിനാൽ സങ്കൽപ്പം കൊണ്ട് സാധനങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് ത്രേതായുഗ വാസികൾക്ക് നഷ്ടപ്പെട്ടു  അപ്പോൾ ഭൂമിക്ക് കല്ല് പോലെ എന്ന അവസ്ഥ മാറിയേ പറ്റൂ അപ്പോൾ ഭൂമിയെ സന്തോഷിപ്പിക്കുന്ന അഥവാ മൊക്ഷം കൊടുക്കുന്ന കർഷകൻ എന്ന രാമൻ അവിടെ എത്തിയേ പറ്റൂ

     ഇങ്ങിനെ എെശ്വര്യ മുള്ള ഭൂമിയെ കർഷകൻ വിചാരിച്ചാൽ കൂടുതൽ എെശ്വര്യവതിയാക്കാം എന്ന ഉപദേശം കഥാരൂപത്തീൽ ജനങ്ങളിൽ എത്തിച്ചതാണ് അഹല്യാ മോക്ഷം കഥ

2016, ജൂലൈ 9, ശനിയാഴ്‌ച

ഭഗവദ് ഗീതാപഠനം 369-ആം ദിവസം  അദ്ധ്യായം 13 ശ്ളോകം 3 തിയ്യതി  9/7/2016

ക്ഷേത്രജ്ഞം ചാപി മാം വിദ്ധി സർവ്വക്ഷേത്രേഷു ഭാരത
ക്ഷേത്രക്ഷേത്രജ്ഞയോർജ്ഞാനം യത്തത് ജ്ഞാനം മതം മമ
                അർത്ഥം
അർജ്ജുനാ!സർവ്വ ക്ഷേത്രങ്ങളിലും ഞാനാണ് ക്ഷേത്രജ്ഞൻ എന്നറിഞ്ഞാലും ക്ഷേത്ര ക്ഷേത്രജ്ഞൻമാരെ കുറിച്ചുള്ള ജ്ഞാനം തന്നെ ജ്ഞാനം എന്നാണെന്റെ അഭിപ്രായം
           വിശദീകരണം
പ്രപഞ്ചത്തിൽ ദൃശ്യമായിരിക്കുന്ന് മുഴുവൻ ജഡവസ്തുക്കളാണ് അതിനെ ചേതനവത്താക്കുന്നത് ഞാൻ അതിൽ ഉള്ളതു കൊണ്ടു മാത്രമാണ് അങ്ങിനെ സർവ്വത്തിനേയും ക്ഷേത്ര മെന്ന് പറയാം കാരണം അതിലെ ക്ഷേത്രജ്ഞൻ ഞാൻ തന്നെ ഞാൻ അല്ലാതെ മറ്റൊന്നും ഇവിടെയില്ല
4
തത്ക്ഷേത്രം യച്ച യാദൃക്ച യദ്വികാരി യതശ്ച യത്
സ ച യോ യത് പ്രഭാവശ്ച തത് സമാസേന മേ ശൃണു.
                അർത്ഥം
ആക്ഷേത്രം എന്താണ്?എങ്ങിനെയുള്ളതാണ്?എന്തെല്ലാം വികാരങ്ങളുള്ളതാണ്? ഏതിൽ നിന്ന് എങ്ങിനെ സംഭവിച്ചതാണ്? മാത്രമല്ല ആക്ഷേത്രജ്ഞൻ ആര്?എന്തൊക്കെ പ്രഭാവമുള്ളവനാണ്?അതെല്ലാം ചുരുക്കമായിട്ട് എന്നിൽ നിന്ന് കേട്ടുകൊൾക
           ഇവിടെ എന്തെല്ലാം ആണ് ക്ഷേത്രങ്ങൾ എന്നും ഏതൊക്കെ ഭാവത്തോടെ യാണ് ഭഗവാൻ ഇരിക്കുന്നതെന്നും പറയാൻ പോകുന്നു 
മാധ്വാചാര്യർ.

      ഇദ്ദേഹത്തിന് വേറൊരു പേരുണ്ട്  ആനന്ദ തീർത്ഥൻ ജീവിത കാലഘട്ടം പതിമൂന്നാം ശതകമാണ് ദ്വൈത സിദ്ധാന്തത്തിന്റെ വക്താവായാണ് അറിയപ്പെടുന്നത്  ദ്വൈത വേദാന്തത്തിന്റെ ഉപജ്ഞാതാവാണ് മാധ്വാചാര്യർ എന്നൊക്കെ ചില ഗ്രന്ഥങ്ങളിൽ കാണുന്നു ആ പ്രയോഗം ശരിയാണെന്ന് തോന്നുന്നില്ല കാരണം വേദാന്തം എന്നാൽ വേദത്തിന്റെ അഥവാ ജ്ഞാനത്തിന്റെ അവസാനം എന്നാണ്  വേദങ്ങൾ എല്ലാം അദ്വൈതത്തെ അംഗീകരിക്കുമ്പോൾ ദ്വൈതവേദാന്തം എന്നു പറയുന്നതിൽ ആന്തരിക മായ യുക്തി തീരെ ഇല്ല  ബ്രഹ്മ രൂപമായ നാരായണനാണ് പരമാർത്ഥ സത്യം  ജീവാത്മാവ് നാരായണനിൽ നിന്ന് ഭിന്നമാണ് ഇതാണ് പരമാത്മാവും ജീവാത്മാവും ഒന്നല്ല രണ്ടാണ് എന്ന ദ്വൈതവാദം

        എല്ലാം പഠിച്ച് മനനം ചെയ്യുമ്പോൾ അവസാനം കിട്ടുന്ന ഉത്തരം എല്ലാം ഒന്ന് തന്നെ എന്നാണ്     അതാണ് അദ്വൈതം    അപ്പോൾ അദ്വൈതം അവസാനം അതായത് ജ്ഞാനത്തിന്റെ അഥവാ കന്വേഷണത്തിന്റെ അവസാനം എല്ലാം ഒന്ന് എന്നാണ് തോന്നുന്നതെങ്കിൽ ജീവാത്മാവും പരമാത്മാവും ഒന്നല്ല എന്ന് ഘോഷിക്കുന്ന ദ്വൈതത്തിന്റെ കൂടെ വേദാന്തം എന്ന് പറയുന്നതിൽ എന്താണ് യുക്തി? ഭൗതിക ജീവിതത്തിൽ മാത്രമാണ് ദ്വൈതത്തിന് പ്രസക്തി ഭൗതികമാണെങ്കിൽ പരിണാമത്തിന് വിധേയമാകുന്നതും നാശസ്വഭാവമുള്ളതുമാകുന്നു

     ഇന്ന് പല ആദ്ധ്യാത്മിക സംഘടനകളും ദ്വൈത സിദ്ധാന്തം പ്രചരിപ്പിക്കുന്നവയും അത് അനുസരിച്ച് വേദ ,ഇതിഹാസ,പുരാണ ,ഉപനിഷത് എന്നിവയെ വ്യാഖ്യാനിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ   യുക്തി പരമാകുന്നില്ല അതിനാൽ ത്തന്നെ വിമർശനങ്ങളും ഏറ്റൂ വാങ്ങുന്നു ഭൗതിക ജീവിത അനുഭവം മാത്രമേ മാധ്വാചാര്യർ പറഞ്ഞിട്ടുള്ളൂ അതേ സമയം നമ്മുടെ എല്ലാ ഗ്രന്ഥങ്ങളും അദ്വൈതത്തെ ആസ്പദമാക്കിയുള്ളതാണ് പ്രത്യക്ഷത്തിൽ നാരായണനല്ല ജീവാത്മാവ് എന്നേ മാധ്വാചാര്യർ പറഞ്ഞിട്ടുള്ളൂ എന്നാൽ അനുയായികളുടെ വികൃതമായ ഭാവനയും വ്യാഖ്യാനവും മൂലം ഭാരതീയ സനാതന ധർമ്മത്തിന് ഒരിക്കലും യോജിക്കാൻ കഴിയാത്തതായിട്ടുണ്ട് ഇങ്ങനെ വികലമായി വ്യാഖ്യാനിക്കാൻ പ്രേരണ നൽകിയതിൽ ഇസ്ലാം കൃസ്ത്യൻ മതങ്ങൾക്ക് കാര്യമായ പങ്കുണ്ട് 
കമന്റിലെ സംശയം
&&&&&&&&&&&&&
മാലിനി മേനോൻ - സാർ ഇന്നലെ ഇട്ട 2 പോസ്ററുകളിൽ അർജുൻ അച്ചു എന്ന വ്യക്തി വിമർശിച്ച് കമന്റ് ചെയ്തായി കണ്ടു 1-ജടായു മനുഷ്യനാണെന്നാണ് രാമായണത്തിൽ പറഞ്ഞിരിക്കുന്നത് എന്നും പക്ഷി എന്നാൽ വിദ്വാൻ എന്നർത്ഥമാണെന്നും പറഞ്ഞിരിക്കുന്നു
2. വേദത്തിന് എതിരാണ് അദ്വൈതം എന്നും ദയാനന്ദ സരസ്വതികൾ അദ്വൈതം പൊളിച്ചടക്കിയിരിക്കുന്നു എന്നും പറയുന്നു  - സാറ് ഇതെക്കുറിച്ച് ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു

***********************†**†*************************†
മറുപടി
     ആദ്യം പക്ഷി എന്നതിന് നിരവധി അർത്ഥങ്ങൾ ഉണ്ട് അതിൽ ഒന്നാണ് വിദ്വാൻ എന്നത് - സന്ദർഭം നോക്കി വേണം അർത്ഥമെടുക്കാൻ അംഗീകാരയോഗ്യമല്ലാത്ത പ്രഭാഷണ മോ ലേഖന മോ അർജുൻ അച്ചു കണ്ടു കാണും - തത്വചിന്താപരമായി വ്യാഖ്യാനിക്കുമ്പോൾ ഒരു പൂർണ്ണമായ ആദിയും അന്തവും ഉള്ള ഒരു സംഭവം മുഴുവനും വ്യാഖ്യാനിക്കാൻ കഴിയണം ചില ഭാഗങ്ങൾ മാത്രം തത്വചിന്താ പരമാക്കി പറയുന്നത് ജനങ്ങൾ ഉൾക്കൊള്ളില്ല മാത്രമല്ല ചരിത്രപരമായ അസ്ഥിത്വത്തെ നിഷേധിക്കുകയും ചെയ്യുന്നു
      സമ്പാദി വാക്യത്തിൽ പറയുന്നത് നോക്കുക - ഞാനും അനിയനും അഹങ്കാരം നിമിത്തം ഉയരങ്ങളിലേക്ക് പറന്നു എന്നും സൂര്യതാപത്താൽ അനിയന്റെ ചിറകിന് തീ പിടിക്കാൻ തുടങ്ങിയപ്പോൾ അവനെ രക്ഷിക്കാനായി ഞാൻ അവനെ അടക്കിപ്പിടിച്ചുവെന്നും അപ്പോഴാണ് എന്റെ ചിറകുകൾ കരിഞ്ഞ് നിലത്ത് വീണതെന്നും പറയുന്നു  പക്ഷി എന്നതിന് വിദ്വാൻ എന്ന അർത്ഥം എടുത്താൽ ഇതെങ്ങിനെ ശരിയാകും?  പിന്നെ ജടായുവിന്റെ കഥ മൊത്തം തത്വചിന്താപരമായി ഞാൻ വ്യാഖ്യാനിക്കാം പക്ഷെ ജടായു എന്ന കഴുകനായ പക്ഷി ശ്രേഷ്ഠനെ എന്തിന് നിഷേധിക്കണം? രാമായണത്തിൽ 'പക്ഷി ആയിട്ടു തന്നെയാണ് പറഞ്ഞിട്ടുള്ളത്

2. മഹാവിഷ്ണു - ബ്രഹ്മാവ് - വസിഷ്ഠൻ- ശക്തി - പരാശരൻ _ വ്യാസൻ ശുകൻ - ഇങ്ങിനെ പോകുന്നു നമ്മുടെ  ഗുരുപരമ്പര ഇവരൊക്കെ അംഗീകരിച്ചതും പറഞ്ഞതുമായ അദ്വൈതം ആര് പൊളിച്ചടക്കും? ദയാനന്ദ സരസ്വതി പറഞ്ഞതെന്ത്? വായിക്കുന്നവൻ മനസ്സിലാക്കിയതെന്ത്? ഇത് പരിശോധിക്കേണ്ടതാണ്  ഏകം സത്_ എന്ന വേദവാക്യത്തെ ആർക്കും നിഷേധിക്കാനാവില്ല  അത് തന്നെയാണ് അദ്വൈതം പിന്നെങ്ങിനെയാണ് അദ്വൈതം വേദ വിരുദ്ധമാകുന്നത്? എത്ര വലിയ പണ്ഡിതനാണെങ്കിലും ശ്രുതി വിരുദ്ധമായ സംഭവങ്ങൾ പറഞ്ഞാൽ സ്വീകരിക്കേണ്ടതില്ല എന്ന് ധർമ്മ ഗ്രന്ഥങ്ങൾ പറയുന്നു


2016, ജൂലൈ 8, വെള്ളിയാഴ്‌ച

മൂന്നാം ഭാഗം - രാമായണത്തിലെ സംശയങ്ങൾ

മാലിനീ മേനോൻ - സാർ, ജടായുവിന് മരിക്കുമ്പോൾ വയസ്സ് 60000 ആണ് എന്ന് പറയുന്നു വാക്യാർത്ഥത്തിൽ എടുക്കാൻ പറ്റില്ല എങ്ങിനെയാണത് വ്യാഖ്യാനിക്കേണ്ടത്?

മറുപടി
പണ്ടുകാലങ്ങളിൽ സംവത്സരം  വർഷം എന്നിവയ്ക്ക്  ദിവസം, ആഴ്ച മാസം  പക്കം  അയനം കൊല്ലം എന്നിങ്ങനെ അർത്ഥമെടുത്തിരുന്നു  സന്ദർഭം നോക്കി ദിവസമാണോ മാസമാണോ  അയനമാണോ എന്നൊക്കെ തീരുമാനിക്കണം ത്രേതായുഗത്തിൽ 300 വർഷമാണ് മനുഷ്യായുസ്സ് - ഇവിടെ ജടായു പരുന്തിന്റെ/ കഴുകന്റെ വംശത്തിൽ പെട്ടതാണ് എങ്കിലും ദിവ്യനായത് കൊണ്ട് ജടായുവിനും 300 വർഷം കല്പിക്കാം അപ്പോൾ ഇവിടെ ദിവസം എടുത്താൽ 161  വയസ്സേ ആകുന്നുള്ളു ശരാശരി വ യസ്സായ 300 ൽ പകുതിയിൽ സ്വല്പം കൂടുതൽ   എന്നാൽ ഇവിടെ അതും അല്ല അർത്ഥം ഭഗവാൻ പരമശിവന്റെ ആയുധമായ മന്ദഹാസത്താൽ മുറിവേറ്റു വീണു  സീതയുടെ അനുഗ്രഹം കിട്ടി. ശ്രീരാമന്റെ പരിചരണം അവസാനസമയം ലഭിച്ചു ശേഷക്രിയകൾ ചെയ്തത് രാമൻ തന്നെ ഒരു പക്ഷിക്ക് ആരും ശേഷക്രിയ ചെയ്യാറില്ല അപ്പോൾ മനുഷ്യന്റെ ഭാവഹാവാദികൾ പ്രകടിപ്പിക്കുന്നതിനാൽ മനുഷ്യന് മരണശേഷം കൊടുക്കേണ്ട ആദരവ് ശ്രീരാമൻ നൽകി ജടായുവിന് മോക്ഷം ലഭിച്ചു ഇനി ജന്മമില്ല

     അപ്പോൾ സീതാദേവിയെ രാവണൻ കൊണ്ടു പോകുമ്പോൾ തടയുകയും രാമനോട് സീതയെ രാവണൻ കൊണ്ടുപോയി എന്ന വിവരവും നൽകിയ ശേഷം മോക്ഷം പ്രാപിക്കാൻ വേണ്ടി ഉദയം കൊണ്ട ജീവാത്മാവാണ് ജടായുവിന്റെ ശരീരത്തിൽ ഉള്ളത് ജടായു എന്ന ശ്രേഷ്ഠനായ ഒരു പക്ഷിയുടെ ജന്മം ലഭിക്കാൻ ആ ജീവാത്മാവ് നിരവധി ശരീരങ്ങൾ സ്വീകരിച്ച് ഒഴിവാക്കി അവസാനമാണ് ജടായു എന്ന അവസ്ഥ അപ്പോൾ ആദ്യം സ്വീകരിച്ച ശരീരത്തിന്റെ കാലയളവ് മുതൽ ജടായുവിന്റെ കാലയളവ് വരെ എണ്ണമറ്റ ശരീരങ്ങളിൽ കുടി സഞ്ചരിക്കേണ്ടി വന്നു അപ്പോൾ ആദ്യ ശരീരം മുതൽ ജടായു വരെയുള്ള കാലയളവ് ആണ് 60000 വർഷം'

      നമ്മുടെ വയസ്സും തമ്മൾ തെറ്റിച്ചിട്ടാണ് പറയുന്നത് പ്രസവിച്ച ദിവസം മുതൽ കണക്കാക്കുന്നു  എന്നാൽ ജനനം പ്രസവിക്കുന്നതിന്  പത്ത് മാസം മുമ്പ് നടന്നിരിക്കുന്നു - ബീജസങ്കലനം നടന്ന നിമിഷം ഒരു വൻ ജനിച്ചു പിന്നെ വളർച്ചയാണ് ഭൂമിയിലെ അവസ്ഥ വെച്ച് ഭൂമിയിൽ വരാൻ സമയമായാൽ പ്രസവിക്കുന്നു ശരിക്കും പ്രസവിച്ച സമയമല്ല ജനന സമയം _ മനസ്സിലായി എന്നു വിചാരിക്കുന്നു



ഭഗവദ് ഗീതാ പഠനം 368-ആം ദിവസം അദ്ധ്യായം 13  തുടങ്ങുന്നു
ക്ഷേത്ര-ക്ഷേത്രജ്ഞ വിഭാഗ യോഗം തിയ്യതി -8/7/2016

അർജ്ജുന ഉവാച
പ്രപ്രകൃതിം പുരൂഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞ മേവ ച
ഏതദ് വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ
        അർത്ഥം
ഭഗവാ നേ! പ്രകൃതി, പുരുഷൻ ക്ഷേത്രം ക്ഷേത്രജ്ഞൻ ജ്ഞാനം ജ്ഞേയം ഇവയെ പ്പറ്റി എല്ലാം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു

    വിശദീകരണം
സാംഖ്യ ശാസ്ത്രത്തിലെ രണ്ട് പദങ്ങളാണ് പ്രകൃതിയും പുരുഷനും - ജഡ വസ്തുക്കളുടെ സംഘാതത്തെ പ്രകൃതി എന്നും അതിനെ സചേതനമാക്കുന്ന ആത്മചൈതന്യത്തെ പുരുഷൻ എന്നും പറയുന്നു അതായത് പ്രകൃതി അനാത്മാവിനേയും പുരുഷൻ ആത്മാവിനേയും കുറിക്കുന്നു എന്ന് സാരം
   അറിവിന് വിഷയമായ ജഡ വസ്തു സംഘാതമാണ് ക്ഷേത്രം അതായത് പ്രകൃതി തന്നെ - അതിനെ തിരിച്ചറിയുന്ന ജീവ ചൈതന്യമാണ് ക്ഷേത്രജ്ഞൻ - പ്രകൃതി പുരുഷൻ എന്നീ നാമങ്ങളുടെ മറ്റൊരു നാമമാണ് ക്ഷേത്രം ക്ഷേത്രജ്ഞൻ കൂടുതൽ അറിയാനായി പറയുന്നു ക്ഷേത്രത്തിന്റെ പര്യായമാണ് പ്രകൃതി അതേപോലെ പുരുഷന്റെ പര്യായമാണ് ക്ഷേത്രജ്ഞൻ

ശ്രീ ഭഗവാനുവാച

ഇദം ശരീരം കൗന്തേയ  ക്ഷേത്രമിത്യഭിധീയതേ
ഏതാദ്യോ വേത്തി തം പ്രാഹുഃ ക്ഷേത്രജ്ഞ  ഇതി തദ്വിദഃ
          അർത്ഥം
അർജ്ജുനാ!ഈശരീരത്തെ ക്ഷേത്രമെന്നു പറയുന്നു ഇതിനെ ആരറിയുന്നുവോ അവനെ ക്ഷേത്രജ്ഞൻ എന്നുഅതറിയുന്നവർ പറയുന്നു
       വിശദീകരണം
ഈ ശരീരത്തെ ക്ഷേത്രം എന്നു പറയുന്നു അതിനകത്ത് ഞാൻ എന്ന ഭാവേന 'ചൈതന്യമായി നില കൊള്ളുന്ന ജീവാത്മാവ് ക്ഷേത്രജ്ഞൻ ആകുന്നു

ഇന്നത്തെ ചിന്താ വിഷയം

പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ആദ്ധ്യാത്മിക പ്രവർത്തനം നടത്തുന്ന സാറ് ആദ്ധ്യാത്മിക സംഘടനകളോട് എന്താ താല്പര്യം പ്രകടിപ്പിക്കാത്തത് എന്ന്

മറുപടി
******
ആദ്ധ്യാത്മിക പ്രവർത്തനം എന്നാൽ എന്റെ മനസ്സിൽ വിവേകാനന്ദന്റെ പ്രവർത്തനമാണ് അത്തരത്തിലുള്ള ഒരു പ്രവർത്തനം ആദ്ധ്യാത്മിക സംഘടനകൾ നടത്തുന്നുണ്ടോ?ഇന്ന് വ്യാപാരത്തിനുള്ള വഴിയായാണ് ആദ്ധ്യാത്മികതയെ കാണുന്നത് അശുപത്രി,സ്കൂൾ മറ്റ് പലതരത്തിലുള്ള കച്ചവടം അശരണർക്ക് അവലംബം എന്ന പേരിലാണ് എന്ന് മാത്രം

    ഏത് മതത്തിലേതായാലും ഇന്നത്തെ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങൾക്ക് കോടികളുടെ ആസ്തിയാണുള്ളത് സമ്പത്ത് എവിടെ കൂടുന്നുവോ അവിടെ അധർമ്മം കൂടെയുണ്ടാകും എന്നത് ഒരു തത്ത്വമാണ്  അവിടെ അനാചാരങ്ങളും ഉണ്ടാകും അതു കോണ്ടു തന്നെയാണ് പരാതികൾ ഉയരുന്നതും പിന്നെ കൂട്ടത്തിൽ ചില പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് മാത്രം അതൊരു ബോണസ്സായി കരുതിയാൽ മതി ഇന്നത്തെ വിവാഹം പോലെ സത്യത്തിൽ വിവാഹം സന്തതി പരമ്പര നിലനിർത്തുവാനുള്ള ഉദ്ദേശത്തോടെ ആയിരിക്കണം എന്നാൽ ഇന്ന് കാമസംപൂർത്തിയാണ് ലക്ഷ്യം അതിന്റെ കൂടെ കിട്ടുന്ന ബോണസ്സാണ് സന്താനങ്ങൾ

പിന്നെ ഭാരതീയ സനാതന ധർമ്മത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ചില സംഘടനകൾ ഉണ്ട് ഏതു തത്ത്വ ശാസ്ത്രത്തേയും നമ്മൾ അംഗീകരിച്ചിട്ടുണ്ട് എന്നാൽ അതൊന്നും അനുസരിച്ചിട്ടില്ല നഅദ്വൈതത്തെ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ

   ജീവാത്മാവും പരമാത്മാവും ഒന്നല്ലെന്ന് വാദിക്കുന്നവരുണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് ശങ്കരാചാര്യർ സ്ഥാപിച്ച അദ്വൈത സിദ്ധാന്ത ത്തെ ചില അല്പബുദ്ധികൾ തള്ളിക്കളയുമ്പോൾ അത് അംഗീകരിക്കാൻ ബുദ്ധിയുള്ളവർക്ക് പ്രയാസമാകും വലിയ ബുദ്ധിഒന്നും ഇല്ലെങ്കലും ഈ അല്പജ്ഞരെ അംഗീകരിക്കാനും ശങ്കരാചാര്യ ഗുരുവിനെ നിന്ദിക്കാനും  ഭഗവാന്റെ കാരുണ്യത്താൽ എനിക്ക് കഴിയില്ല

    ഈയിടെ ജനം ടിവിയിലാണോ അമൃതാ ടീവിയിലാണോ എന്ന് ഓർമ്മയില്ല ഒരു പ്രഭാഷണം കേട്ടു അതിൽ സത്യ വിരുദ്ധ മായ ഒരു വാചകം കേട്ടു   ദൈവം കുടിയിരിക്കുന്നത് പരമാത്മാവിലാണ് എന്ന് ദൈവം എന്നാൽ ഈശ്വരൻ എന്നാണല്ലോ! ഈശ്വരൻ ഇരിക്കുന്ന് പരമാത്മാവിൽ ആണെന്ന് പറയുമ്പോൾ ഈശ്വരനും പരമാത്മാവും രണ്ടാണ് എന്ന അർത്ഥമല്ലേ വരിക? ബ്രഹ്മം,പരമാത്മാവ്,ഈശ്വരൻ, എന്നിവ ഒരേ ശക്തി വിശേഷത്തിന്റെ  വിവിധ നാമങ്ങളാകുമ്പോൾ ഈനാമങ്ങളൊക്കെ ഒന്നല്ലേ? അപ്പോൾ ഈശ്വരൻ എന്നതും പരമാത്മാവ് എന്നതും വേറെവേറെയാണ് എന്നു പറയുന്ന പ്രഭാഷകൻ അജ്ഞാനം മൂലം ജനങ്ങളെ വഴിപിഴപ്പിക്കുക യല്ലേ ചെയ്യുന്നത്?പ്രഭാഷണ ശൈലി കണ്ടിട്ട് ഇയാളും ഒരു പ്രസ്ഥാനത്തിന്റെ വക്താവാണ് അങ്ങിനെയുള്ളപ്പോൾ എനിക്ക് ഈ പ്രസ്ഥാനങ്ങളോട് എങ്ങിനെ അനുഭാവമുണ്ടാകും?