2016, ജൂലൈ 17, ഞായറാഴ്‌ച

മരണത്തെ ഉൾക്കൊള്ളാത്തവർ

    വളരെയധികം ഭാര്യയേയും മക്കളെയും ബന്ധുക്കളെയും സ്നേഹിച്ച ഒരു വ്യക്തി മരണമടഞ്ഞാൽ അയാൾ പോയിട്ടില്ലെന്നും ഇവിടെയൊക്കെ ഉണ്ട് എന്നും തോന്നുന്ന ഒരു മാനസിക വിഭ്രാന്തി ചിലരിൽ കണ്ടുവരാറുണ്ട് ഒരു മാനസിക രോഗം എന്ന നിലയിലേക്ക് അത് വളർന്നിട്ടില്ലെങ്കിലും അയാളുടെ തണലിൽ ജീവിക്കാനുള്ള ഭാര്യയുടേയും മക്കളുടേയും താല്പര്യത്തിന്റെ ഒരു പ്രതിഭാസമാണ് ഈ തോന്നൽ ശരീരത്തിൽ നിന്നും വേർപെട്ടു പോയ ജീവാത്മാവിന് ബന്ധങ്ങളൊന്നും അറിയില്ല എന്നിരിക്കേ അത് ജീവിച്ചിരിക്കുന്നവരുടെ ഒരു മാനസിക വിഭ്രാന്തി മാത്രമാണ് മരിച്ച വ്യക്തി അരികിലുണ്ട് എന്ന ധാരണയിൽ ഭക്ഷണങ്ങൾ വിളമ്പിക്കൊടുക്കുക കുറച്ചു കഴിഞ്ഞ് അത് എടുത്തു മാറ്റുക തുടങ്ങിയവ ചിലർ ചെയ്യാറുണ്ട് ഈ അവസ്ഥയിൽ ചില ജ്യോത്സ്യർ പറയും അയാളെ വീട്ടിൽ മണ്ഡപം കെട്ടി കുടിയിരുത്തണം എന്ന്

ഒന്നുകിൽ വീണ്ടും ജനിക്കുക അല്ലെങ്കിൽ മോക്ഷം പ്രാപിക്കുക ഇതിൽ ഏതെങ്കിലും ഒന്നു നടന്നിരിക്കും അപ്പോൾ ആരെയാണ് കുടിയിരുത്തുക ? പുനർജന്മം നടന്ന ആത്മാവിനെ തിരികെ കൊണ്ടുവന്ന് പ്രതിഷ്ഠിക്കാൻ പറ്റുമോ? മോക്ഷം നേടിയ ആത്മാവിനെ തിരികെ കൊണ്ടുവരാൻ കഴിയുമോ? കടലിൽ ചെന്നു ചേർന്ന നദിയെ എങ്ങിനെയാണ് തിരിച്ച് എടുക്കുക? അപ്പോൾ ഒരു ക്ഷേത്രം നിർമ്മിക്കുന്ന തരത്തിൽ പരമാത്മാവിനെ മരിച്ച വ്യക്തിയുടെ നാമത്തിൽ ആവാഹിച്ച് കുടിയിരുത്താനേ കഴിയൂ പക്ഷെ കൂടിയിരുത്തിയ ആത്മചൈതന്യത്തിന് വീട്ടുകാരുമായി എന്ത് ബന്ധം?

അപ്പോൾ ഇത്തരത്തിലുള്ള പെരുമാറ്റങ്ങളും ചിന്തകളും ഒഴിവാക്കി സത്യം അംഗീകരിക്കാൻ തയ്യാറാവാനുള്ള മാനസിക ഉപദേശങ്ങളാണ് വേണ്ടത് കഴിയുന്നതും ആ അവസ്ഥയിൽ നിന്ന് വിട്ടു നിൽക്കാൻ ശ്രമിക്കുക മരിച്ച വ്യക്തിയുടെ സാമീപ്യം അവിടെ ഇല്ലെന്നും ഇതൊക്കെ അവനവന്റെ മനസ്സിലെ വിഭ്രാന്തിയാണ് എന്നും ഉള്ള സത്യം ഗ്രഹിക്കാൻ മനസ്സിനെ പാകപ്പെടുത്തുക അത് മാത്രമേ പ രിഹാരമുള്ളൂ - ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ