2016, ജൂലൈ 22, വെള്ളിയാഴ്‌ച

വിവേകചൂഡാമണി ശ്ളോകം 92 തിയ്യതി -22/7/2016

സർവ്വോപി ബാഹ്യഃസംസാരഃ പുരുഷസ്യ യദാശ്രയഃ
വിദ്ധി ദേഹമിദം സ്ഥൂലം ഗൃഹവദ്ഗൃഹമേധിനഃ
      അർത്ഥം
മനുഷ്യന്റെ ബാഹ്യമായ സർവ്വ സംസാര അനുഭവത്തിനും ആശ്രയമായിരിക്കുന്ന ഈ സ്ഥൂല ശരീരം ഗൃഹസ്ഥന് ഗൃഹം പോലെ ആകുന്നു എന്നറിഞ്ഞാലും
93
സ്ഥൂലസ്യ സംഭവജരാമരണാനി ധർമ്മാഃ
സ്ഥൗല്യാദയോ ബഹുവിധാഃ ശിശുതാദ്യവസ്ഥാഃ
വർണ്ണാശ്രമാദി നിയമാബഹുധാമയാഃ സ്യുഃ
പൂജാവമാനബഹുമാനമുഖാ വിശേഷാഃ
         അർത്ഥം
ജനനം, ജര, മരണം എന്നീ ധർമ്മങ്ങളും സ്ഥൗ ല്യം കാർശ്യം ശൈശവം കൗമാരം യൗവ്വനം  വാർദ്ധക്യം എന്നീ പല അവസ്ഥകളും ബ്രാഹ്മണത്വം മുതലായ വർണ്ണ ധർമ്മങ്ങളും ബ്രഹ്മചര്യം മുതലായ ആ ശ്രമധർമ്മങ്ങളും ജ്വരം മുതലായ അനേകം രോഗങ്ങളും പൂജ തിരസ്കാരം ബഹുമാനം എന്നീ പെരുമാറ്റങ്ങളും സ്ഥൂല ശരീരത്തിനാണ്

വിശദീകരണം
സൃഷ്ടി സ്ഥിതി സംഹാരം ശൈശവാദി പരിണാമങ്ങൾ ചാതുർവർണ്യം ചതുരാശ്രമം ബഹുമാനം നിന്ദ തുടങ്ങിയവ എല്ലാം സ്ഥൂല ശരീരത്തിനാണ് അതായത് ജീവിത വ്യവഹാരങ്ങിലെ അനുഭവവേദ്യമായതെല്ലാം സ്ഥൂല ശരീരത്തെ ആശ്രയിച്ചാണ് എന്ന് സാരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ