2016, ജൂലൈ 31, ഞായറാഴ്‌ച

ഭഗവദ് ഗീതാ പഠനം -383-ആം ദിവസം അദ്ധ്യായം 13 തിയ്യതി 31/7/2016 ശ്ളോകം 31

യദാ ഭൂതപൃഥഗ്ഭാവം ഏകസ്ഥമനുപശ്യതി
തത ഏവ ച വിസ്താരം ബ്രഹ്മ സംപദ്യതേ തദാ
         അർത്ഥം
ഭൂതങ്ങളുടെ വെവ്വേറെയുള്ള ഭാവം ഒന്നിൽ സ്ഥിതി ചെയ്യുന്നുവെന്നും അതിൽ നിന്ന് തന്നെ വിസ്താരമായതാണെന്നും എപ്പോൾ കാണുന്നുവോ?അഥവാ മനസ്സിലാക്കി ഉൾക്കൊള്ളുന്നുവോ?അപ്പോൾ ബ്രഹ്മ സാക്ഷാത്കാരം നേടുന്നു
    വിശദീകരണം
നാം അന്വേഷിച്ചൂ കൊണ്ടിരിക്കുന്ന വസ്തുവെ കുറിച്ചുള്ള പഠനം പൂർത്തിയാകുന്നത് അതിനെ പ്രത്യക്ഷത്തിൽ കാണുമ്പോളാണല്ലോ!എല്ലാ വസ്തുക്കളുടെയും മൂല രൂപം പരമാണുവാണെന്നറിയുന്നവന്  പരമാണുക്കൾ വിവിധ രൂപത്തിൽ ചേർന്നാണ് ഈ പ്രപഞ്ചം ഉണ്ടായതെന്ന് അറിയാം അതേ പോലെ എല്ലാ നാമങ്ങളുടെയും സത്ത പരമാത്മാവാണെന്നും അതിൽ നിന്നാണ് എല്ലാം ഉരുത്തിരിഞ്ഞ് പ്രപഞ്ചാകാരത്തിൽ പ്രകാശിക്കുന്നത് എന്നറിയുമ്പോൾ ജ്ഞാനം പൂർണ്ണമാകുന്നൂ
32
അനാദിത്വാത് നിർഗ്ഗുണത്വാത് പരമാത്മായമവ്യയഃ
ശരീരസ്ഥോ/പി കൗന്തേയ ന കരോതി ന ലിപ്യതേ
            അർത്ഥം
ആദിയില്ലാത്തവനും ഗുണരഹിതനുമാകയാൽ അനശ്വരനായ പരമാത്മാവ് ശരീരത്തിൽ കുടികൊള്ളുന്നുവെങ്കിലും ഒന്നും ചെയ്യുന്നില്ല വാസനാമാലിന്യം ഏൽക്കുന്നില്ല
       വിശദീകരണം
പ്രകൃതി പല കർമ്മങ്ങളും ചെയ്യുന്നു പക്ഷെ അത് ആത്മാവിന്റെ സാന്നിദ്ധ്യത്തിൽ മാത്ര മാണ് ആത്മാവിന്റെ സാന്നിദ്ധ്യമില്ലെങ്കിൽ പ്രകൃതിക്ക് ഒന്നും ചെയ്യാനാവില്ല അപ്പോൾ ആത്മാവിന്റെ സാന്നിദ്ധ്യത്തിൽ സചേതനമായിത്തീരുന്ന പ്രകൃതി ചെയ്യുന്ന കാര്യങ്ങൾ ആത്മാവിനെ ബാധിക്കുന്നില്ല ചചന്ദ്രന്റെ നിഴൽ മലിന ജലത്തിൽ പതിഞ്ഞാലും ആ മാലിന്യം ചന്ദ്രനെ ബാധിക്കില്ലല്ലോ അത് പോലെ! 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ