2016, ജൂലൈ 29, വെള്ളിയാഴ്‌ച

ഇന്നത്തെ ചിന്താവിഷയം --വേദാന്തം പഠിച്ചാൽ ഭ്രാന്ത് പിടിക്കുമോ?

ഭ്രാന്ത് പിടിക്കും ചിലരുടെ അഭിപ്രായമാണത് പക്ഷെ അനവസരത്തിൽ എന്ത് പഠിക്കുമ്പോളും ഭ്രാന്ത് പിടിക്കാം ഒരു അഞ്ചാം ക്ളാസ്സുകാരനെ പ്ളസ് ടൂ പുസ്തകം എടുത്ത് പഠിപ്പിക്കാൻ നോക്കൂ അവനും ചില അസ്വസ്ഥതകൾ പ്രകടിപ്പിക്കൂം ചുരുക്കി പ്പറഞ്ഞാൽ ഏതിനും ഒരു സമയമുണ്ട് അതിന് മുമ്പ് പഠിക്കാൻ ശ്രമിക്കൂമ്പോളാണ് ഭ്രാന്ത് പിടിക്കുന്നത് ആദ്യമായി നല്ല ഒരു ഗുരുവിനെ കണ്ടെത്തുക അതിന് വലിയ പ്രയാസമാണ്  ഗുരുവിനെ കിട്ടിക്കഴിഞ്ഞാൽ ക്രമമായി ഓരോന്ന് പഠിക്കൂക

ഇവിടെ പ്രാഥമികമായി പഠിക്കേണ്ട ബൃഹസ്പതീ സംഹിതയെ ചാർവാക സംഹിത എന്നും അത് നിരീശ്വരവാദമാണ് എന്നും പറഞ്ഞ് തള്ളിക്കളയൂകയാണ് ചെയ്യൂന്നത്  ചാർവാക സംഹിതയിലെ ഓരോ പ്രമാണങ്ങളും മനനത്തിന് വിധേയമാക്കാനോ നിരൂപണം നടത്തി വിലയിരുത്താനോ ആരും മുതിരുന്നില്ല പ്രത്യക്ഷം മാത്രമേ വിശ്വസിക്കാവൂ എന്നു കണ്ട ഉടനെ നിരീശ്വരവാദം എന്ന് അതിനെ വിധി എഴുതി എന്നാൽ സത്യം വളരെ അകലെയാണ് എന്ന് ആരും മനസ്സിലാക്കുന്നുംഇല്ല

പ്രത്യക്ഷത്തിൽ കൂടി മാത്രമേ അപ്രത്യക്ഷമായതിനെ കണ്ടെത്താനാകൂ  ഒരൂ ക്രൈം നടന്നു എന്ന് കരുതുക പ്രത്യക്ഷത്തിൽ കണ്ടതിനെ രേഖപ്പെടുത്തി ആണ് FIR തയ്യാറാക്കുന്നത് തുടർന്ന് പ്രത്യക്ഷമായതിലൂടെ സഞ്ചരിച്ച് അപ്രത്യക്ഷമായതിനെ കണ്ടെത്തുന്നു അതാണ് പ്രത്യക്ഷത്തിൽ മാത്രം വിശ്വസിക്കുക എന്ന് പറഞ്ഞത്

പ്രത്യക്ഷം എന്നാൽ പ്രകൃതിയാണ് ആദ്യം പ്രകൃതിയിൽ വിശ്വസിക്കുക പഠിക്കുക പതുക്കെ പുരുഷനെ പറ്റിയുള്ള ജ്ഞാനം ഉദിക്കും ആയതിനാൽ ചാർവാക സംഹിത ഒരിക്കലും നിരീശ്വര വാദമല്ല ഇങ്ങനെ ഓരോന്നും മനസ്സിലാക്കിയാൽ ഭ്രാന്ത് പിടിക്കുകയൊന്നും ഇല്ല വേദാന്തം പഠിക്കുവാനുള്ള മാനസിക പക്വത എത്തണം എന്ന് മാത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ