വിവേകചൂഡാമണി ശ്ളോകം 94
സൂക്ഷ്മ ശരീരം
ബുദ്ധീന്ദ്രിയാണി ശ്രവണം ത്വഗക്ഷി
ഘ്രാണം ച ജിഹ്വാ വിഷയാവബോധനാത്
വാക്പാണിപാദാ ഗുദമപ്യുപസ്ഥം
കർമ്മേന്ദ്രിയാണി പ്രവണാനി കർമ്മസു
അർത്ഥം
കാത് ,ത്വക് ,കണ്ണ് ,നാക്ക് ,മൂക്ക് , എന്നിവ ശബ്ദാദി വിഷയങ്ങളെ ഗ്രഹിക്കാൻ സഹായിക്കുന്നത് കൊണ്ട് അവയെ ജ്ഞാനേന്ദ്രിയങ്ങൾ എന്ന് പറയുന്നു വാക്ക് ,പാണി ,പാദം ,ഗുദം ,ഉപസ്ഥം എന്നിവ കർമ്മങ്ങളിൽ വ്യാപരിക്കുന്നത് കൊണ്ട് അവയ്ക്ക് കർമ്മേന്ദ്രിയങ്ങൾ എന്ന് പറയുന്നു
നാക്ക് ജ്ഞാനേന്ദ്രിയത്തിൽ രുചി പിടിച്ചെടുക്കുന്നതിനാൽ പെടുന്നു സംസാരിക്കുക എന്ന കർമ്മം ചെയ്യുന്നതിനാൽ കർമ്മേന്ദ്രിയത്തിലൂം പെടുന്നു ഗുദം എന്നാൽ മലദ്വാരത്തിനെയും ഉപസ്ഥം എന്നാൽ ജനനേന്ദ്രിയത്തെയും പറയുന്നു
95
നിഗദ്യതേ/ന്തഃകരണം മനോ ധീ--
രഹം കൃതിശ്ചിത്തമിതി സ്വവൃത്തിഭിഃ
മനസ്തു സങ്കൽപ്പവികൽപ്പനാദിഭിർ--
ബുദ്ധിഃപദാർത്ഥാധ്യവസായധർമ്മതഃ
96
അത്രാഭിമാനാദഹമിത്യഹംകൃതിഃ
സ്വാർത്ഥാനുസന്ധാന ഗുണേന ചിത്തം
അർത്ഥവും വിശദീകരണവും
ഇവിടെ എല്ലാവർക്കും സംശയം ഉള്ള ഒരു കാര്യം വിസ്തരിച്ചു പറയുന്നു മനസ്സ് ,ബുദ്ധി ,അഹംകാരം ചിത്തം എന്നിവ എന്താണെന്ന് പറയുന്നു
അന്തകരണത്തെ പല രുപത്തിൽ പറയുന്നു
1സങ്കൽപ്പം ,സംശയം മുതലായവ ഉണ്ടാകുമ്പോൾ അന്തകരണത്തെ---മനസ്സ് എന്നു പറയുന്നു
2. തീരുമാനം എന്തായാലും ഉറച്ച് എടുക്കുമ്പോൾ അന്തകരണത്തെ അതായത് ഉള്ളിനെ --ബുദ്ധി എന്നു പറയുന്നു
3. ഞാൻ ചെയ്യുന്നു ,അത് എന്റെതാണ് എന്നിങ്ങനെ പറയുമ്പോൾ അന്തകരണത്തെ --അഹംകാരം എന്നു പറയുന്നു
4. താൽപ്പര്യം ഉള്ള വസ്തുക്കളെ സ്മരിക്കുക എന്ന ഗുണം അന്തകരണത്തിന് ഉണ്ടാകുമ്പോൾ --ചിത്തം എന്ന് പറയുന്നു
ചുരുക്കി പ്പറഞ്ഞാൽ വ്യത്യസ്ത ഭാവങ്ങളിൽ അറിയപ്പെടുന്നത് നമ്മുടെ അന്തരംഗം അഥവാ അന്തകരണം തന്നെയാണെന്ന് സാരം

Excellent
മറുപടിഇല്ലാതാക്കൂ