2016, ജൂലൈ 9, ശനിയാഴ്‌ച

കമന്റിലെ സംശയം
&&&&&&&&&&&&&
മാലിനി മേനോൻ - സാർ ഇന്നലെ ഇട്ട 2 പോസ്ററുകളിൽ അർജുൻ അച്ചു എന്ന വ്യക്തി വിമർശിച്ച് കമന്റ് ചെയ്തായി കണ്ടു 1-ജടായു മനുഷ്യനാണെന്നാണ് രാമായണത്തിൽ പറഞ്ഞിരിക്കുന്നത് എന്നും പക്ഷി എന്നാൽ വിദ്വാൻ എന്നർത്ഥമാണെന്നും പറഞ്ഞിരിക്കുന്നു
2. വേദത്തിന് എതിരാണ് അദ്വൈതം എന്നും ദയാനന്ദ സരസ്വതികൾ അദ്വൈതം പൊളിച്ചടക്കിയിരിക്കുന്നു എന്നും പറയുന്നു  - സാറ് ഇതെക്കുറിച്ച് ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു

***********************†**†*************************†
മറുപടി
     ആദ്യം പക്ഷി എന്നതിന് നിരവധി അർത്ഥങ്ങൾ ഉണ്ട് അതിൽ ഒന്നാണ് വിദ്വാൻ എന്നത് - സന്ദർഭം നോക്കി വേണം അർത്ഥമെടുക്കാൻ അംഗീകാരയോഗ്യമല്ലാത്ത പ്രഭാഷണ മോ ലേഖന മോ അർജുൻ അച്ചു കണ്ടു കാണും - തത്വചിന്താപരമായി വ്യാഖ്യാനിക്കുമ്പോൾ ഒരു പൂർണ്ണമായ ആദിയും അന്തവും ഉള്ള ഒരു സംഭവം മുഴുവനും വ്യാഖ്യാനിക്കാൻ കഴിയണം ചില ഭാഗങ്ങൾ മാത്രം തത്വചിന്താ പരമാക്കി പറയുന്നത് ജനങ്ങൾ ഉൾക്കൊള്ളില്ല മാത്രമല്ല ചരിത്രപരമായ അസ്ഥിത്വത്തെ നിഷേധിക്കുകയും ചെയ്യുന്നു
      സമ്പാദി വാക്യത്തിൽ പറയുന്നത് നോക്കുക - ഞാനും അനിയനും അഹങ്കാരം നിമിത്തം ഉയരങ്ങളിലേക്ക് പറന്നു എന്നും സൂര്യതാപത്താൽ അനിയന്റെ ചിറകിന് തീ പിടിക്കാൻ തുടങ്ങിയപ്പോൾ അവനെ രക്ഷിക്കാനായി ഞാൻ അവനെ അടക്കിപ്പിടിച്ചുവെന്നും അപ്പോഴാണ് എന്റെ ചിറകുകൾ കരിഞ്ഞ് നിലത്ത് വീണതെന്നും പറയുന്നു  പക്ഷി എന്നതിന് വിദ്വാൻ എന്ന അർത്ഥം എടുത്താൽ ഇതെങ്ങിനെ ശരിയാകും?  പിന്നെ ജടായുവിന്റെ കഥ മൊത്തം തത്വചിന്താപരമായി ഞാൻ വ്യാഖ്യാനിക്കാം പക്ഷെ ജടായു എന്ന കഴുകനായ പക്ഷി ശ്രേഷ്ഠനെ എന്തിന് നിഷേധിക്കണം? രാമായണത്തിൽ 'പക്ഷി ആയിട്ടു തന്നെയാണ് പറഞ്ഞിട്ടുള്ളത്

2. മഹാവിഷ്ണു - ബ്രഹ്മാവ് - വസിഷ്ഠൻ- ശക്തി - പരാശരൻ _ വ്യാസൻ ശുകൻ - ഇങ്ങിനെ പോകുന്നു നമ്മുടെ  ഗുരുപരമ്പര ഇവരൊക്കെ അംഗീകരിച്ചതും പറഞ്ഞതുമായ അദ്വൈതം ആര് പൊളിച്ചടക്കും? ദയാനന്ദ സരസ്വതി പറഞ്ഞതെന്ത്? വായിക്കുന്നവൻ മനസ്സിലാക്കിയതെന്ത്? ഇത് പരിശോധിക്കേണ്ടതാണ്  ഏകം സത്_ എന്ന വേദവാക്യത്തെ ആർക്കും നിഷേധിക്കാനാവില്ല  അത് തന്നെയാണ് അദ്വൈതം പിന്നെങ്ങിനെയാണ് അദ്വൈതം വേദ വിരുദ്ധമാകുന്നത്? എത്ര വലിയ പണ്ഡിതനാണെങ്കിലും ശ്രുതി വിരുദ്ധമായ സംഭവങ്ങൾ പറഞ്ഞാൽ സ്വീകരിക്കേണ്ടതില്ല എന്ന് ധർമ്മ ഗ്രന്ഥങ്ങൾ പറയുന്നു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ