2016, ജൂലൈ 3, ഞായറാഴ്‌ച

ഭാഗം-5 എനിക്ക് സമൂഹത്തോട് പറയാനുള്ളത്

        PSC നിയമന നിയമം അനുസരിച്ച് ക്ഷേത്രങ്ങളിൽ പൂജാരികളെ നിയമിക്കാൻ തുടങ്ങുമ്പോൾ പുജാരിയാകാനുള്ള യോഗ്യത കണക്കിലെടുക്കുമ്പോൾ ചില പ്രശ്നങ്ങൾ ഉദിക്കും ഏത് ജോലിക്കും കുടുംബ പശ്ചാത്തലം നോക്കും Police verification അതാണ് സൂചിപ്പിക്കുന്നത് സാധാരണ ഗതി യിൽ പോലീസ് വരും എന്തെങ്കിലും ദക്ഷിണ കൊടുക്കും ഇതാണ് പതിവ്

   സാധാരണ ചില പോസ്റ്റ് കളിൽ യോഗ്യതകളിൽ ഇളവ് വരുത്തിയാണ് പിന്നോക്ക വിഭാഗക്കാരെ എടുക്കുന്നത് ക്ഷേത്ര പൂജാരിയാ കുവാനുള്ള യോഗ്യതകളിൽ ഇളവ് വരുത്തുന്നതിൽ സമൂഹം അംഗീകരിക്കില്ല കാരണം മറ്റു ജോലി പോലല്ല പൂജാദികർമ്മങ്ങൾ - മഹാക്ഷേത്രങ്ങളിൽ പോസ്റ്റ് ഒന്നും അപേക്ഷകർ നിരവധിയും ആണ് യോഗ്യത മുഴുവനും ഉള്ളവർ ധാരാളം അപ്പോഴാണ് നറുക്കെട്പ്പ് നടത്തുന്നത് ഇതിൽ പൂർണ്ണമായ യോഗ്യതയിൽ ഇളവ് വരുത്തി Post ചെയ്യാൻ അസാദ്ധ്യമായിരിക്കും പിന്നെ പിന്നോക്ക സമുദായക്കാർക്ക് മാത്രം സംവരണം ചെയ്ത ക്ഷേത്രങ്ങൾ നിശ്ചയിക്കേണ്ടി വരും

       അത് എത്രകണ്ട് പ്രായോഗികമാകും? എന്ന് ചിന്തിക്കേണ്ട വിഷയമാണ് യോഗ്യതയിൽ ഇളവ് വരുത്തിയാണ് നിയമനം എന്ന് അറിയാവുന്ന ഭക്തർ അതിന് സമ്മതിക്കുമോ? ആത്മശുദ്ധിയാണ് പ്രാധാന്യം എന്നത് ആദ്ധ്യാത്മിക നിയമമാണ് ' ഒരു ജോലി എന്ന നിലയിൽ വരുമ്പോൾ   ഭൗതിക നിയമങ്ങൾക്ക് പ്രാധാന്യം കൂടും ജോലി കിട്ടി കഴിഞ്ഞ തിന് ശേഷം കർമ്മ പഥത്തിൽ അനുവർത്തിക്കേണ്ട ഒന്നാണ് ഹൃദയശുദ്ധിയും മറ്റും പക്ഷെ അത് പരിശോധിക്കാനുള്ള വഴികൾ ഭൗതികമാണ്  - ഒരാൾ മരിച്ചാൽ ധനസഹായം നൽകുന്ന പോലെ - ദുഖം പണം കൊണ്ട് മാറ്റാൻ കഴിയില്ല എന്നിട്ടും നമ്മൾ ചെയ്യുന്നത് പണം പ്രഖ്യാപിച്ച് ഓട്ടയടക്കുകയാണ്  ഒരാളുടെ ആത്മീയ ഔന്നത്യം അളക്കാനുള്ള അളവുകോൽ 'പ്രായോഗിക തലത്തിൽ ഭൗതിക സാഹചര്യങ്ങളിലെ അന്വേഷണത്തിലുടെയാണ് - അവിടെ മന ശുദ്ധിയാണ് പ്രാധാന്യം എന്നൊക്കെ പറയുന്നത് വെറും വാദഗതിയായി മാറുന്നു  ഒരാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്നന്വേഷിക്കാത്ത ഒരു ജോലിയും ഇല്ല - ക്ഷേത്ര പൂജാരികളുടെ നിയമനത്തിൽ കുടുംബ പശ്ചാത്തലം അന്വേഷിക്കുമ്പോൾ പാരമ്പര്യവും  അന്വേഷിക്കും  ഒരു പ്രമേഹരോഗി ഡോക്റ്ററെ കണ്ടാൽ ആദ്യം അന്വേഷിക്കുന്നത് വീട്ടിൽ ആർക്കെങ്കിലും പ്രമേഹം ഉണ്ടോ എന്നാണ് - ഇവിടെ ചികിത്സ എനിക്കല്ലേ ? അച്ഛന്റെ രോഗം എന്തിന് അന്വേഷിക്കുന്നു? എന്ന ചോദ്യത്തിന് പ്രസക്തിയില്ല'
       
        സർക്കാർ പിന്നോക്ക വിഭാഗത്തിൽ പെട്ടവനാണ് എന്ന് സർട്ടിഫൈ ചെയ്ത ഒരു വ്യക്തി ശൂദ്ര വിഭാഗത്തിലാണ് പെടുക അപ്പോൾ ബ്രാഹ്മണർ ചെയ്യേണ്ട കർമ്മം ചെയ്യണമെങ്കിൽ ആദ്യം പിന്നോക്ക സമുദായം എന്റെ പൂർവാശ്രമമാണ് എന്നും ഇപ്പോൾ ഞാൻ അങ്ങിനെ അല്ല എന്നും സംവരണ അവകാശങ്ങൾ ഞാൻ ഒഴിവാക്കിയിരിക്കുന്നു എന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കാതെ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല - യോഗ്യത ഉള്ളവർ ധാരാളം ഉണ്ടാകുമ്പോൾ തുല്യാവകാശ നിയമത്തിന്റെ പേരിൽ പൂർണ്ണ യോഗ്യത ഇല്ലാത്തവരെ നിയമിക്കുമ്പോൾ ക്ഷേത്രത്തിന്റെ നിലനിൽപ്പിനെ ബാധിക്കും എന്നതിന് സംശയമില്ല - ഇതൊക്കെ പറയുന്നത് ജാതി വെറി കൊണ്ടല്ല  വരാൻ പോകുന്ന പ്രശ്നങ്ങളെ അനാവരണം ചെയ്യുകയാണ്- ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ