2016, ജൂലൈ 13, ബുധനാഴ്‌ച

ഭഗവദ് ഗീതാപഠനം 372-ആം ദിവസം  അദ്ധ്യായം 13 ശ്ലോകം 10 Date - 13/7/2016

അസക്തി രനഭിഷ്വങ്ഗഃ പുത്രദാരഗൃഹാദിഷു
നിത്യം ച സമചിത്തത്വം ഇഷ്ടാനിഷ്ടോപപത്തിഷു
          അർത്ഥം

അസക്തി---വിഷയവസ്തുക്കളുടെ നേരെ മനസ്സിനുണ്ടാകുന്ന ഇഷ്ടമാണ്ഇഷ്ടമാണ്    ആസക്തി   അതിനെ ഒഴിവാക്കുന്നതാണ് അസക്തി

പുത്രദാരഗൃഹാദിഷു അനഭിഷ്വംഗഃ---പുത്രൻ, ഭാര്യ,ഗൃഹം തുടങ്ങിയവയിൽ അമിതമായ അഭിനിവേശം ഇല്ലായ്മ

ഇഷ്ടാനിഷ്ടോപപത്തിഷു സമചിത്തത്വം----ഇഷ്ടമായോ,അനിഷ്ടമായോ എന്ത് വന്നാലും ഒരിക്കലും മനസ്സിന്റെ സമനില തെറ്റാതിരിക്കൽ

11
മയി ചാനന്യയോഗേന ഭക്തിരവ്യഭിചാരിണീ
വിവിക്തദേശസേവിത്വം അരതിർജനസംസദി
          അർത്ഥം
മയി അനന്യയോഗേന അവ്യഭിചാരിണീ ഭക്തിഃ----എന്നിൽ നിന്ന് വേർ പിരിയാത്ത രൂപത്തിലുള്ള ഏകാഗ്രമായ ഭക്തി ---ഇവിടെ മനസ്സ് പലപ്രകാരവും അലഞ്ഞു തിരിയാതിരിക്കുന്ന അവസ്ഥയെയാണ് അവ്യഭിചാരിണീ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്

അനന്യഭാവേന---മറ്റൊരു ലക്ഷ്യവും ഇല്ല എന്ന ഭാവത്തോടെ പരമാത്മാവിൽ മനസ്സിനെ ഉറപ്പിച്ചു നിർത്തൽ

വിവിക്ത ദേശസേവിതം---ഏകാന്തമായ താമസം

ജനസംസതി അരതിഃ---ജനങ്ങളുടെ കൂട്ടത്തിൽ അഥവാ ബഹളത്തിന്നിടയിൽ ഇരിക്കുവാൻ ഇഷ്ടമില്ലായ്മ

     മോക്ഷോപായങ്ങൾ ഭഗവാൻ തുടരുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ