2016, ജൂലൈ 27, ബുധനാഴ്‌ച

വിവേക ചൂഡാമണി - ശ്ലോകം - 99 തിയ്യതി ' 27/7/2016

ഇദം ശരീരം ശൃണു സൂക്ഷ്മ സംജ്ഞിതം
ലിംഗം ത്വ പഞ്ചീകൃത ഭൂത സംഭവം
സവാസനം കർമ്മഫലാനുഭാവകം
സ്വാജ്ഞാന തോfനാദി രുപാധിരാത്മന:
         അർത്ഥം
കേൾക്കൂ !സൂക്ഷ്മഭൂതങ്ങളിൽ നിന്നുണ്ടായതും സൂക്ഷ്മ ശരീരമെന്നും ലിംഗശരീരമെന്നും പറയപ്പെടുന്നതും പൂർവ്വ സംസ്കാരങ്ങൾക്കാശ്രയവും കർമ്മ ഫലങ്ങളെ അനുഭവിപ്പിക്കുന്നതും സ്വ സ്വരൂപജ്ഞാനം കൊണ്ട് കല്പിതവും ആയ ഈ ശരീരം ആത്മാവിന്റെ എന്നെന്നുമുള്ള ഉപാധിയാകുന്നു

     വിശദീകരണം
കർമ്മഫലങ്ങളെ നമ്മളെ കൊണ്ട് അനുഭവിപ്പിക്കുന്ന സൂക്ഷ്മ ശരീരം അഥവാലിംഗ ശരീരം എന്റെ അതായത് ആത്മാവിന്റെ ഉപാധിയാണ് ജീവികൾ ഉണ്ടായ മുതൽ
100
സ്വപ്നോ ഭവത്യസ്യ വിഭക്ത്യവസ്ഥാ
സ്വമാത്രശേഷേണ വിഭാതി യത്ര
സ്വപ്നേ തു ബുദ്ധിഃ സ്വയമേവ ജാഗ്രത്-
കാലീനനാനാവിധ വാസനാഭിഃ
കർത്രാദിഭാവം പ്രതിപദ്യ രാജതേ
യത്ര സ്വയംജ്യോതിരയം പരാത്മാ.
              അർത്ഥം
ഈ സൂക്ഷ്മ ശരീരത്തിന്റെ ഭേദകാവസ്ഥ സ്വപ്നമാകുന്നു അപ്പോൾ സൂക്ഷ്മ ദേഹത്തിൽ മാത്രമേ അഭിമാനമുള്ളു സ്വപ്നത്തിൽ ബുദ്ധി സ്വയം ജാഗ്രത് കാലത്തെ നാനാതരം വാസനകൾ ഹേതുവായിട്ട് കർത്തൃത്വം മുതലായ ഭാവങ്ങൾ പ്രാപിച്ച് വിളങ്ങുന്നു അപ്പോൾ സ്വയം ജ്യോതിസ്വരൂപനായ ആത്മാവ് പ്രകാശിക്കുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ