2016, ജൂലൈ 10, ഞായറാഴ്‌ച

രാമായണത്തിലെ സംശയങ്ങൾ  4

മാലിനീമേനോൻ ---ഗൗതമമഹർഷിയുടെ പത്നിയായ അഹല്യയെ ഇന്ദ്രൻ പ്രാപിച്ചു ഇതറിഞ്ഞ ഗൗതമമഹർഷി രണ്ടു പേരേയും ശപിക്കുകയും ചെയ്തു. ഇന്ദ്രൻ ഒരു സ്ത്രീ ലമ്പടനാണോ?

മറുപടി
അദ്ധ്യാത്മ രാമായണത്തിൽ തത്ത്വ ചിന്താപരമായി വ്യാഖ്യാനിക്കേണ്ട ഒന്നാണ് അഹല്യാമോക്ഷം ഇത് വാക്യാർത്ഥത്തിൽ എടുക്കേണ്ടതല്ല  ഒന്നാമത് വിവിധ വർഗ്ഗങ്ങളിൽ പെട്ടവർ തമ്മിൽ ഒരിക്കലും ഇണ ചേരാറില്ല കാള എരുമയുമായിട്ടോ ,പോത്ത് പശുവുമായിട്ടോ ഇണ ചേരാറില്ല  ഇവിടെ അഹല്യ മനുഷ്യ സ്ത്രീയും ഇന്ദ്രൻ ദേവനും ആണ് രൂപം ഒരേ പോലെയാണെങ്കിലും ഘടന വ്യത്യസ്ഥ മാണ് ദേവന്മാർക്ക് കണ്ണിമ വെട്ടില്ല മാത്രമല്ല മനുഷ്യന്റെ 360 വർഷം ചേർന്നതാണ് ഒരു ദേവ വർസം അപ്പോൾ ഈ കഥ ഒരിക്കലും വിക്യാർത്ഥ ത്തിൽ എടുക്കാനുള്ളതല്ല

ഇന്ദ്രൻ----എെശ്വര്യം
അഹല്യ---ഉഴുതാത്ത ഭൂമി
ഗൗതമൻ-സൂര്യൻ
രാമൻ ----സന്തോഷിപ്പിക്കുന്നവൻ
       അപ്പോൾ
ഉഴുതാത്ത ഭൂമിയായ അഹല്യയെ എെശ്വര്യമായ ഇന്ദ്രൻ പ്രാപിച്ചു --അതായത് ഭൂമി എെശ്വര്യമുള്ളതാണ് എന്നർത്ഥം  ഇതറിഞ്ഞ സൂര്യനായ ഗൗതമൻ വിധിച്ചു ഇന്ദ്രാ! നിനക്ക് ആയിരം ലിങ്ഗങ്ങളുണ്ടാവട്ടെ! ലിംഗം ഉൽപ്പാദനത്തിന്റെ പ്രതീകമായതിനാൽ ആയിരം മടങ്ങായി വർദ്ധിക്കട്ടെ എന്ന ആശംസ --കൃതയുഗം സങ്കല്പം കൊണ്ട് സാധനങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരുടെ കാലഘട്ടമാണ് ആയതിനാൽ കൃഷിയുടെ ആവശ്യം ഇല്ലാത്തതിനാൽ ഭൂമി കല്ലുപോലെ ഉറച്ച് കിടക്കുകയാണ് സൂര്യനാകുന്ന ഗൗതമൻ പറഞ്ഞത് ത്രേതായുഗത്തിൽ രാമന്റെ പാദസ്പർശ മേറ്റാൽ നിനക്ക് ശാപമോക്ഷം കിട്ടും എന്നാണ് ഭൂമി ഉണ്ടായ മുതൽ ത്രേതായുഗത്തിലാണ് കൃഷിയുടെ ആവശ്യം വരുന്നത് കാരണം കാൽ ശതമാനം അധർമ്മം വന്നതിനാൽ സങ്കൽപ്പം കൊണ്ട് സാധനങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് ത്രേതായുഗ വാസികൾക്ക് നഷ്ടപ്പെട്ടു  അപ്പോൾ ഭൂമിക്ക് കല്ല് പോലെ എന്ന അവസ്ഥ മാറിയേ പറ്റൂ അപ്പോൾ ഭൂമിയെ സന്തോഷിപ്പിക്കുന്ന അഥവാ മൊക്ഷം കൊടുക്കുന്ന കർഷകൻ എന്ന രാമൻ അവിടെ എത്തിയേ പറ്റൂ

     ഇങ്ങിനെ എെശ്വര്യ മുള്ള ഭൂമിയെ കർഷകൻ വിചാരിച്ചാൽ കൂടുതൽ എെശ്വര്യവതിയാക്കാം എന്ന ഉപദേശം കഥാരൂപത്തീൽ ജനങ്ങളിൽ എത്തിച്ചതാണ് അഹല്യാ മോക്ഷം കഥ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ