ഭഗവദ് ഗീതാപഠനം 380-ആം ദിവസം അദ്ധ്യായം 13 ശ്ളോകം 25 തിയ്യതി--27/7/2016
ധ്യാനേനാത്മനി പശ്യന്തി കേചിദാത്മാനമാത്മനാ
അന്യേ സാംഖ്യേന യോഗേന കർമ്മയോഗേന ചാപരേ.
അർത്ഥം
ചിലർ ധ്യാനം കൊണ്ട് ആത്മാവിനെ തന്നിൽ ത്തന്നെ കാണുന്നു മറ്റു ചിലർ സാംഖ്യ യോഗം കൊണ്ടും വേറെ ചിലർ കർമ്മയോഗം കൊണ്ടും ആത്മാവിനെ അറിയുന്നു
വിശദീകരണം
നമ്മുടെ ഭാരതീയ സനാതന ധർമ്മത്തിന്റെ വിശാലമായ കാഴ്ചപ്പാടാണ് ഇവിടെ പറയുന്നത് നിരവധി മാർഗ്ഗങ്ങളിൽ അവനവന്റെ സ്വഭാവത്തിനും വ്യക്തിത്വത്തിനും അനുസരിച്ച് ഏത് മാർഗ്ഗവും ഉപാസനയ്ക്ക് ഉപാധിയായി സ്വീകരിക്കാവുന്നതാണ് സനാതന ധർമ്മത്തിന് ഇന്ന രീതിയിൽ പോയാലേ സ്വർഗ്ഗം കിട്ടൂ എന്നൊന്ന് ഇല്ല നമുക്ക് മോക്ഷമാണ് പ്രധാനം അല്ലാതെ സ്വർഗ്ഗ സുഖം അനുഭവിക്കലല്ല അവിചാരിതമായി ഈശ്വരൻ അനുഗ്രഹിച്ചു തന്ന ഭൗതിക സുഖം കൈവിടുകയും വേണ്ട അതിനായി പ്രയത്നിക്കയും വേണ്ട മോക്ഷം ലക്ഷ്യമാക്കി ഉപാസന ചെയ്താൽ മതി ആരാധനയിൽ പോലും സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു തത്ത്വ ശാസ്ത്രമാണ് ഹൈന്ദവരുടേത് എന്ന് നമുക്ക് അഭിമാനിക്കാം
26
അന്യേത്വേവമജാനന്തഃ ശ്രുത്വാ/ന്യേഭ്യ ഉപാസതേ
തേ/പി ചാതിതരന്ത്യേവ മൃത്യും ശ്രുതിപരായണാഃ
അർത്ഥം
ഈ വിധം അറിഞ്ഞു കൂടാത്ത മറ്റുള്ളവരാകട്ടെ അന്യരിൽ നിന്ന് കേട്ടിട്ട് ഉപാസിക്കുന്നു കേട്ടറിയുന്നതിൽ തൽപ്പരരായ അവരും മൃത്യു സംസാരസാഗരം കടക്കുക തന്നെ ചെയ്യും
വിശദീകരണം
നോക്കൂ! എത്ര വിശാല മനസ്സോടെയാണ് ഓരൊരുത്തർക്കും അറിയാവുന്ന രീതിയിൽ ഉപാസിക്കുവാൻ ഭഗവാൻ നിർദ്ദേശിക്കുന്നത്? നമ്മുടെ ഈശ്വര സങ്കൽപ്പം കാരുണ്യമൂർത്തിയായ ഈശ്വരനാണ് പ്രാർത്ഥന ശരിയല്ല എന്ന് പറഞ്ഞ് കോപിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്ന കർക്കശക്കാരനല്ല ഭഗവാൻ ശ്രീകൃഷ്ണന്റെ മുഖത്ത് വിടരുന്ന ആ പുഞ്ചിരിയുണ്ടല്ലോ സർവ്വ വേദനകളും മറക്കാൻ ആ ചിത്രത്തിന് പോലും കഴിയുമെങ്കിൽ കൃഷ്ണ ദർശനം കിട്ടിയവരുടെ ഭാഗ്യം പറയാനുണ്ടോ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ