2016, ജൂലൈ 7, വ്യാഴാഴ്‌ച

ചോദ്യവും ഉത്തരവും

സാർ, ഞാൻ രഞ്ജിത്, മലപ്പുറം  സാറ് ഇന്നലെ ഇട്ട പോസ്റ്റിൽ രാമകഥഉപദേശിച്ചു എന്ന് പറഞ്ഞിരിക്കുന്നു ആ പ്രയോഗം ശരിയാണോ?

ഉത്തരം
     കഥ, ഉപദേശം എന്നിവയുടെ ഭാവം ശ്രദ്ധിക്കണം ഉപദേശത്തിന് ഭാവികാല സ്വഭാവമാണ് പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങണം കെട്ടോ എന്ന് ഉപദേശിക്കുമ്പോൾ പരീക്ഷ തുടങ്ങിയിട്ടില്ല എന്നു റപ്പാണ് അതിന് മുമ്പേ കൊടുക്കുന്ന സന്ദേശമാണ് - ബൈക്കിൽ യാത്ര ചെയ്യുന്ന മകനോട് സൂക്ഷിച്ച് പോണം  എന്നു പറയുമ്പോൾ ഇപ്പോൾ ഒന്നും സംഭവിച്ചിട്ടില്ല വല്ലതും സംഭവിക്കാതെ നോക്കണം അതായത് ഭാവികാലത്തിനെ ലക്ഷ്യമാക്കിയുള്ളതാണ്

       എന്നാൽ കഥ ഭൂതകാലത്തെ സൂചിപ്പിക്കുന്നു  ഞാനൊരു കഥ പറയാം എന്ന് പറയുമ്പോൾ അത് പൂർത്തിയായി കഴിഞ്ഞതാണ് ചരിത്രമാണെങ്കിൽ നടന്ന് കഴിഞ്ഞത് ഭാവനയാണെങ്കിൽ സങ്കല്ല ലോകത്ത് സംഭവിച്ചത് - രണ്ടായാലും ഭൂതകാല സ്വഭാവമാണ് കഥയ്ക്ക്

        ഇവിടെ രാമാ വ താരം നേരത്തെ കഴിഞ്ഞു അതിനാൽ അത് കഥ പക്ഷെ ഭൂമിയിൽ അത് യാഥാർത്ഥ്യമാകാൻ ഇനിയും കാലതാമസമുണ്ട് - അതിനാൽ ഭഗവാൻ വിഷ്ണു നേരത്തെ ചെയ്തു വെച്ചത് ഭൂമിയിൽ വരും പിൽക്കാലത്ത് എന്ന് വരാൻ പോകുന്ന കാര്യം പറയുകയും ചെയ്തു അതിനാൽ അത് അടുത്തിരുന്ന് പറഞ്ഞതിനാലും ഉപദേശവുമാണ്  അപ്പോൾ വിധി നടന്ന കഥ ഭൂമിയിൽ നടക്കാൻ പോകുന്നു എന്ന പ്രവചനം  എന്ന അർത്ഥമാണ് രാമകഥ ഉപദേശിച്ചു എന്നു പറയുമ്പോൾ!

രഞ്ജിത്ത്---എന്താണ് ഇതിഹാസം?

ഉത്തരം----പുരുഷാർത്ഥങ്ങളായ ധർമ്മം,അർത്ഥം,കാമം,മോക്ഷം എന്നിവ ഉപദേശിക്കുന്ന യഥായുക്തമായ പൂർവ്വ ചരിത്രം അതാണ് ഇതിഹാസം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ