2016, ജൂലൈ 14, വ്യാഴാഴ്‌ച

വിവേകചൂഡാമണി ശ്ളോകം  85 തിയ്യതി 14/7/2016

അനുക്ഷണം യത് പരിഹൃത്യ കൃത്യം
അനാദ്യവിദ്യാകൃതബന്ധമോക്ഷണം
ദേഹഃപരാർഥോ/യമമുഷ്യ പോഷണേ
യഃ സജ്ജതേ സ സ്വമനേന ഹത്നി
        അർത്ഥം
അനാദിയായ അവിദ്യയാൽ അതായത് എല്ലാം തെറ്റായി ധരിച്ച് വീക്ഷിക്കുന്ന അവസ്ഥയാൽ എന്നർത്ഥം ഏർപ്പെട്ടിരിക്കുന്ന ബന്ധത്തിൽ നിന്ന് മോചനം നേടുന്നതിനുള്ള പ്രയത്നം നിരന്തരം കർത്തവ്യമായിരിക്കേ, അത് ചെയ്യാതെ പരകീയമായ ഈ ശരീരത്തിന്റെ പോഷണത്തിൽ ആസക്തനായി ഇരിക്കുന്നവൻ തന്റെ ആത്മാവിനെ ഇതിനാൽ കൊല്ലുന്നു
          വിശദീകരണം
ആത്മാവിനെ കൊല്ലുന്നു എന്നത് വാക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല. അറിവില്ലിയ്മ മൂലം ചെന്ന് ചാടുന്ന ബന്ധങ്ങളിൽ നിന്നും ജ്ഞാനം നേടി മുക്തി നേടുന്നതിന് പകരം നശ്വരമായ ഈ ശരീരത്തെ പോഷിപ്പിച്ച് ഇതാണ് ഞാൻ എന്ന ഭാവത്തിൽ കഴിയുന്നവൻ സ്വയം നശിക്കുകയാണ് എന്നാണ് ഇവിടെ താല്പര്യം
86
ശരീരപോഷണാർത്ഥീ സൻ യ ആത്മാനം ദിദൃക്ഷതേ
ഗ്രാഹം ദാരുധിയാ ധൃത്വാ നദീം തർത്തും സ ഇച്ഛതി
           അർത്ഥം
ശരീരം പോഷിപ്പിക്കുന്നതിൽ  ശ്രദ്ധനായി ഇരുന്നു കൊണ്ട് ആത്മാവിനെ സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്നവൻ തടിയാണ് എന്ന് കരുതി മുതലയെ പിടികൂടി പുഴ കടക്കാൻ ആഗ്രഹിക്കുന്നത് പോലെയാണ്
         വിശദീകരണം
ഹോഭിമാനിയായി ഇരുന്നു കൊണ്ട് ഒരിക്കലും ആത്മ സാക്ഷാത്കാരത്തിന് സാദ്ധ്യമല്ല അങ്ങനെ വൃഥാ ശ്രമിക്കുന്നവൻ പുഴ കടക്കാൻ വേണ്ടി തടിയാണ് എന്ന് കരുതി മുതലയെ പിടിച്ച് അക്കരെ കടക്കാൻ ശ്രമിച്ചാൽ എങ്ങിനെയിരിക്കും? അത് പോലെയാകും എന്ന് സാരം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ