രണ്ടാം ഭാഗം -വാല്മീകിയുടെ രാമൻ -ഒരു വിചിന്തനം
രാമന്റെ വാക്കുകൾ കേട്ട് സീത പലതും പറയുന്നുണ്ട്
പ്രത്യക്ഷം വാനരസ്യാസ്യ തദ്വാക്യ സമനന്തരം
ത്വയാ സന്ത്യക്തയാ വീര ത്യക്തം സ്യാജ്ജീവിതം മയാ
അർത്ഥം
അങ്ങ് അപ്രകാരം അറിയിച്ചിരുന്നെങ്കിൽ ആ വാനരന്റെ കൺ മുന്നിൽ വച്ചു തന്നെ സന്തക്തയായ ഞാൻ ജീവിതം ഒടുക്കുമായിരുന്നല്ലോ
കുറെ കാര്യങ്ങൾ പറഞ്ഞ ശേഷമാണ് ലക്ഷമണനോട് ചിത ഒരുക്കുവാൻ സീത ആവശ്യപ്പെടുന്നത് ലക്ഷ്മണൻ അമർഷത്തോട് കൂടി രാമനെ ഒന്ന് നോക്കി രാമന്റേ ഇംഗിതം ഗ്രഹിച്ച ലക്ഷമണൻ ചിതയൊരുക്കി തന്റെ നിരപരാധിത്വം ഏറ്റ് പറഞ്ഞ് സീത അഗ്നിയിൽ പ്രവേശിച്ചു അപ്പോഴേക്കും വൈശ്രവണൻ, യമധർമ്മ രാജാവ് ,ഇന്ദ്രൻ,പിതൃക്കൾ പരമശിവൻ,ബ്രഹ്മാവ് എന്നിവർ സൂര്യ സമാനം തിളങ്ങുന്ന വിമാനത്തിൽ അവിടെ വന്നു ചേർന്നു സീതയെ ഉപേക്ഷിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചു
അപ്പോൾ രാമൻ പറയുന്ന കാര്യം ഇങ്ങനെയാണ്
ആത്മാനം മാനുഷം മന്യേ രാമം ദശരഥാത്മജം
സോ/ഹം യശ്ച യതശ്ചാഹം ഭഗവാംസ്തദ് ബ്രവീതു മേ
അർത്ഥം
ദശരഥ പുത്രനായ രാമൻ എന്നു മാത്രമാണ് ഞാൻ എന്നെ അറിയുന്നത് അങ്ങിനെയുള്ള ഞാൻ ആരാണെന്നും എങ്ങുനിന്നെന്നും ഭഗവാൻമാർ പറഞ്ഞു തന്നാലും
ഇവിടെ മനുഷ്യനായി പിറന്നതു മൂലം താൻ ആരാണ് എന്ന് മറന്നു പോയി എന്നാണ് വാൽമീകിയുടെ അഭിപ്രായം അവിടെ ചെറിയൊരു യുക്തി ഇല്ല എന്ന് പറയാനാവില്ല കാരണം മനുഷ്യരായ നമുക്ക് നമ്മുടെ ഉറവിടം അറിയില്ലല്ലോ എന്നാൽ അദ്ധ്യാത്മ രാമായണത്തിൽ ശിവൻ പാർവ്വതിയോട് പറയുന്നത് നോക്കുക
രാമൻ മായയാൽ ആ വൃതമായി തന്റെ ആത്മസ്വരൂപത്തെ മറന്നതായി ചിലർ പറയുന്നുണ്ടല്ലോ എന്ന പാർവ്വതിയുടെ സംശയത്തിന് പരമശിവൻ മറുപടി പറയുന്നു
ജാനന്തി നൈവം ഹൃദയേ സ്ഥിതം വൈ
ചാമീകരം കണ്ഠഗതം യഥാ ജ്ഞാ :
യഥാ പ്രകാശോ ന തു വിദ്യ തേ രവൗ
ജ്യോതിസ്വഭാവേ പരമേശ്വരേ തഥാ
വിശുദ്ധവിജ്ഞാനഘനേ രഘൂത്തമേ/
വിദ്യാ കഥം സ്യാത് പരതഃ പരാത്മനി
അർത്ഥം
ആ അജ്ഞാനികൾ തങ്ങളുടെ കഴുത്തിൽ കിടക്കുന്ന മാലയെ അറിയാത്തതുപോലെ തങ്ങളുടെ തന്നെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന പരമാത്മാവായ രാമനെ അറിയുന്നില്ല വാസ്തവത്തിൽ സൂര്യനിൽ ഒരിക്കലും അന്ധകാരം ഉണ്ടാവാത്തത് പോലെ പ്രകൃത്യാദികളിൽ നിന്ന തീതനും പരമേശ്വരനും പരമാത്മാവുമായ രാമനിലും അവിദ്യ ഉൾക്കൊള്ളുക യെന്നത് ഉണ്ടാവില്ല
ഇവിടെ രാമ ന് ഒരിക്കലും മറവി ഉണ്ടാകില്ല എന്ന് പരമശിവൻ തീർത്തു പറയുന്നു അവിദ്യ- തെറ്റായി ധരിക്കൽ എന്നർത്ഥം സൂര്യനിൽ അന്ധകാരം ഉണ്ടാകാത്തതുപോലെ എന്നാണ് പറയുന്നത് അതാണ് പറയുന്നത് യഥാർത്ഥ രാമൻ അദ്ധ്യാത്മരാമായണത്തിലേതാണ് എന്ന് വാൽമീകി രാമായണത്തിൽ വാൽമീകിയുടെ മനസ്സിലുള്ള മനുഷ്യനെ രാമനിൽ ആരോപിച്ചതാണ് എന്ന് - ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ