2016, ജൂലൈ 9, ശനിയാഴ്‌ച

ഭഗവദ് ഗീതാപഠനം 369-ആം ദിവസം  അദ്ധ്യായം 13 ശ്ളോകം 3 തിയ്യതി  9/7/2016

ക്ഷേത്രജ്ഞം ചാപി മാം വിദ്ധി സർവ്വക്ഷേത്രേഷു ഭാരത
ക്ഷേത്രക്ഷേത്രജ്ഞയോർജ്ഞാനം യത്തത് ജ്ഞാനം മതം മമ
                അർത്ഥം
അർജ്ജുനാ!സർവ്വ ക്ഷേത്രങ്ങളിലും ഞാനാണ് ക്ഷേത്രജ്ഞൻ എന്നറിഞ്ഞാലും ക്ഷേത്ര ക്ഷേത്രജ്ഞൻമാരെ കുറിച്ചുള്ള ജ്ഞാനം തന്നെ ജ്ഞാനം എന്നാണെന്റെ അഭിപ്രായം
           വിശദീകരണം
പ്രപഞ്ചത്തിൽ ദൃശ്യമായിരിക്കുന്ന് മുഴുവൻ ജഡവസ്തുക്കളാണ് അതിനെ ചേതനവത്താക്കുന്നത് ഞാൻ അതിൽ ഉള്ളതു കൊണ്ടു മാത്രമാണ് അങ്ങിനെ സർവ്വത്തിനേയും ക്ഷേത്ര മെന്ന് പറയാം കാരണം അതിലെ ക്ഷേത്രജ്ഞൻ ഞാൻ തന്നെ ഞാൻ അല്ലാതെ മറ്റൊന്നും ഇവിടെയില്ല
4
തത്ക്ഷേത്രം യച്ച യാദൃക്ച യദ്വികാരി യതശ്ച യത്
സ ച യോ യത് പ്രഭാവശ്ച തത് സമാസേന മേ ശൃണു.
                അർത്ഥം
ആക്ഷേത്രം എന്താണ്?എങ്ങിനെയുള്ളതാണ്?എന്തെല്ലാം വികാരങ്ങളുള്ളതാണ്? ഏതിൽ നിന്ന് എങ്ങിനെ സംഭവിച്ചതാണ്? മാത്രമല്ല ആക്ഷേത്രജ്ഞൻ ആര്?എന്തൊക്കെ പ്രഭാവമുള്ളവനാണ്?അതെല്ലാം ചുരുക്കമായിട്ട് എന്നിൽ നിന്ന് കേട്ടുകൊൾക
           ഇവിടെ എന്തെല്ലാം ആണ് ക്ഷേത്രങ്ങൾ എന്നും ഏതൊക്കെ ഭാവത്തോടെ യാണ് ഭഗവാൻ ഇരിക്കുന്നതെന്നും പറയാൻ പോകുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ