ഭാഗം 3 എനിക്ക് സമൂഹത്തോട് പറയാനുള്ളത്
ഏതൊരു സംഭവത്തിന്റേയും വിവിധ വശങ്ങൾ സൂഷ്മമായി വിലയിരുത്തിയാലേ സത്യം ബോദ്ധ്യമാകു ഒരാൾ തന്റെ കഴിവിൽ മാത്രമല്ല പോരായ്മകളെ പറ്റിയും ബോധവാനായിരിക്കണം ബ്രാഹ്മണർ എന്നു പറയുന്നവരുടെ ദോഷങ്ങൾ പരാമർശിക്കപ്പെട്ടപ്പോൾ അവരുടെ ഗുണങ്ങളും മാനസിക ചിന്താധാരകളും ഞാൻ എടുത്തുകാട്ടി - ജാതി വെറിയനാണെന്നും തന്തയില്ലായ്മ ത്തരം കാണിച്ചപ്പോൾ സമൂഹത്തിന് വേണ്ടി പ്രതികരിച്ചു എന്നുമാണ് സി ബിൻഭാസ്കർ എന്ന വ്യക്തി പറഞ്ഞത് 'വാക് ശുദ്ധിയില്ലാത്ത കാരണം Friend List ൽ നിന്നും അവനെ ഒഴിവാക്കി.
സർക്കാർ ജാതി സംവരണം എടുത്തു; മാറ്റി സാമ്പത്തിക സംവരണം ഏർപ്പെടുത്താത്തിടത്തോളം കാലം ഹൈന്ദവ സമൂഹത്തിൽ ജാതി ചിന്ത ഒഴിവാകില്ല ഇതൊരു പരമമായ സത്യമാണ് എന്താണ് സംവരണം? ആനുകൂല്യമല്ല സംവരണത്തിന്റെ ഫലമാണ് ആനുകൂല്യം സംവരണം എന്നാൽ സംരക്ഷണം എന്നർത്ഥം സംരക്ഷിക്കപ്പെടേണ്ടത് പരാധീനതകൾ ഉള്ളവരെയാണ് ' കുഞ്ഞുങ്ങളെ, നമ്മൾ സംരക്ഷിക്കുന്നു കാരണം പരാധീനതകളുണ്ട് സമ്പത്ത് നമ്മൾ സംരക്ഷിക്കുന്നു നഷ്ടമാകുക എന്ന പരാധീനത അതിനുണ്ട്
സ്വാഭാവികമായും ഈ സന്ദർഭത്തിൽ ഒരു ചോദ്യമുയരും പരാധീനത കളുള്ള, സംരക്ഷിക്കപ്പെടുന്നവൻ എങ്ങിനെയാണ് സംരക്ഷണം ഇല്ലാത്ത പരാധീനതകൾ ഇല്ലാത്ത ഒരു വൻ ചെയ്യുന്ന കർമ്മങ്ങൾ ചെയ്യുക? സർക്കാർ സംവരണം ഏർപ്പെടുത്തിയപ്പോൾ ഇങ്ങിനെ ഒരു ചോദ്യത്തിന് പ്രസക്തി ഉണ്ടായി
സാമ്പത്തിക സംവരണം പോരേ? ജാതി സംവരണം തന്നെ വേണോ എന്ന ചോദ്യത്തിന് ജാതി സംവരണം വേണം എന്ന് വാദിക്കുന്നവരുണ്ട് കാരണം ഒരുത്തൻ ജോലി കിട്ടി ജോലിയുള്ള പെണ്ണിനേയും കെട്ടി താമസം തുടങ്ങിയാൽ സാമ്പത്തിക സംവരണം അവിടെ അവസാനിച്ചു എന്നാൽ ജാതി സംവരണം അപ്പോഴും തുടർന്ന് കൊണ്ടേ ഇരിക്കും - സംവരണം ഇല്ലാത്ത ദരിദ്രരായ സമൂഹങ്ങളിൽ ജാതിവിദ്വേഷം വളർന്നാൽ അതിന് അവരെ കുറ്റം പറയനാ കില്ല -കാരണം സംവരണം ചെയ്യപ്പെട്ട ജാതികൾക്ക് ആനുകൂല്യം കിട്ടുന്നതോടൊപ്പം സംവരണം ഇല്ലാത്തവരുടെ അവകാശങ്ങൾ നഷ്ടപ്പെടുന്നും ഉണ്ട്. ഉദാഹരണം വഴിതെളിയിക്കാം
ഒരു ഡിപ്പാർട്ട്മെൻറിൽ 10 ഒഴിവുകൾ സംവരണം ഇല്ലാത്ത ഒരാൾക്ക് അഞ്ചാം റേ ങ്ക് എന്നു കരുതുക - Posting നടക്കുന്നു പത്തോ ഇരുപതോ റാങ്കുകാരൻ ജോലിയിൽ കയറുന്നു അഞ്ചാം റാങ്കുകാരൻ പുറത്ത് പിന്നെ ഒരു പോസ്റ്റ് വരുമ്പോഴാണ് അഞ്ചാം റാങ്കുകാരന് ജോലി കിട്ടുന്നത് അപ്പോഴേക്കും 1 വർഷം കഴിഞ്ഞു പത്താം റാങ്കുകാരന് കിട്ടുന്ന ശമ്പളവും അഞ്ചാം റാങ്കുകാരന് കിട്ടുന്ന ശമ്പളവും തമ്മിൽ ഒരു ഇൻക്രിമെന്റിന്റെ വ്യത്യാസം അദ്യം ചെറിയ വ്യത്യാസം ആണെങ്കിലും ശമ്പള പരിഷ്കരണം ഗ്രേഡുകൾ മുതലായവ വരുമ്പോൾ വലിയ വ്യത്യാസം പെൻഷൻ ആകുമ്പോൾ പത്താം റാങ്കുകാരൻ ഫുൾ പെൻഷൻ വാങ്ങുന്നു 30 വർഷം തികയുന്നു അഞ്ചാം റാങ്കുകാരന് 30 വർഷം തികഞ്ഞില്ല ഫുൾ പെൻഷൻ ഇല്ല -കണക്ക് കൂട്ടി നോക്കുമ്പോൾ അഞ്ചാം റാങ്കുകാരന് പെൻഷൻ ആയി കഴിയുമ്പോഴേക്കും ലക്ഷങ്ങളുടെ നഷ്ടം ഇയാളുടെ മനസ്സിൽ ജാതീയ വൈരാഗ്യം ഉണ്ടായാൽ അതിന് എങ്ങിനെ കുറ്റം പറയും? യുക്തിപരമല്ലാത്ത സംവരണം നടപ്പാക്കിയ സർക്കാർ തന്നെയാണ് അതിന് ഉത്തരവാദി - തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ