2016, ജൂലൈ 6, ബുധനാഴ്‌ച

വിമർശിക്കാതെ ഇരിക്കണമെങ്കിൽ ഭാഷാശുദ്ധി അനിവാര്യം

        സമൂഹത്തിലെ എത്ര വലിയ വനാണെങ്കിലും അവരവരുടെ നിലക്കും വിലയ്ക്കും അനുസരിച്ച് സംസാരിച്ചില്ലെങ്കിൽ വിമർശനം നേരിടേണ്ടി വരും ശത്രുവിനോട് മാന്യമായി പെരുമാറുന്നതാണ് നമ്മുടെ സംസ്കാരം ഇത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് മുമ്പ് നാം അത് ആചരിക്കണം ഇതൊക്കെ സാധാരണക്കാരന് അയാളുടെ നിലവാരം ഉയർത്താനുള്ള മാദ്ധ്യമമാണ് ഒരാൾ ഒരു തെറ്റ് ചെയ്താൽ തെറ്റിനെ വിമർശിക്കാം മാന്യമായ ഭാഷയിൽ പക്ഷെ അയാളെ തേജോവധം ചെയ്ത് സംസാരിച്ചാൽ അയാളും നമ്മളും തമ്മിൽ എന്താണ് വ്യത്യാസം?

     ഇത് ഇപ്പോൾ Post ചെയ്യാൻ ഒരു കാരണമുണ്ട് 3ഗ്രൂപ്പ് കാർ എന്നോട് ചോദിക്കാതെ എന്നെ Admin ആക്കി അപ്പോൾ ഞാൻ അതിൽ സ്ഥിരമായി Postഉം ഇട്ടു തുടങ്ങി' ഇന്ന് കാലത്ത് ഒരു പോസ്റ്റ് ഇട്ടു രണ്ടാമത്തെ പോസ്റ്റ് ഇടാൻ നോക്കിയപ്പോൾ ഗ്രൂപ്പ് കാണാനില്ല എന്നെ പുറത്താക്കിയിരിക്കുന്നു അപ്പോൾ മറ്റു രണ്ടു ഗ്രൂപ്പുകളിൽ നിന്ന് ഞാൻ വിട്ടു പോരുകയും ചെയ്തു

    ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയതിലുള്ള പരാതിയല്ല എന്ന് ഓർക്കണം  നമ്മൾ ആരുടേയും ഭാഗം പിടിച്ചല്ല നിൽക്കേണ്ടത് നമ്മൾ എപ്പോഴും സത്യത്തിനേറെയും ധർമ്മത്തിന്റെയും പക്ഷത്തായിരിക്കണം  വലിയ വനാണല്ലോ എന്ന് കരുതി അശുദ്ധമായ ഭാഷയും ശൈലിയും സ്വീകരിച്ചാൽ വിമർശിക്കുക തന്നെ വേണം മാന്യമായ ഭാഷയിൽ -  ഒരാൾ ഏതു സമയവും അധർമ്മം പ്രവർത്തിക്കില്ല അതേപോലെ ഒരു ധർമ്മിഷ്ഠൻ ഏതു സമയവും ധർമ്മവും പ്രവർത്തിക്കില്ല അപ്പോൾ മാന്യമായ ഭാഷയിൽ അധർമ്മത്തെ വിമർശിക്കുകയും ധർമ്മത്തെ അനുകൂലിക്കുകയും വേണം    ഇന്നത്തെ ചിന്താ വിഷയം എന്ന Post ആണ് അവരെ പ്രകോപിപ്പിച്ചത് എന്നു കരുതുന്നു

     ആയതിനാൽ എത്ര വലിയവനായാലും ഭാഷാശുദ്ധി കണ്ടില്ലെങ്കിൽ എനിക്ക് അത് ചൂണ്ടിക്കാണിക്കാതെ പറ്റില്ല അത് ഇഷ്ടപ്പെടാത്തവർ ഉണ്ടെങ്കിൽ ഇപ്പോൾ ഞാൻ തുടർച്ചയായി പോസ്റ്റ് ഇടുന്ന ഗ്രൂപ്പുകളിൽ _ ഉടനെ എന്നെ ഒഴിവാക്കുക - ഞാൻ ഉണ്ടാക്കിയവയും എന്നെ പരിപൂർണ്ണമായി ഏല്പിച്ചവയും ആയ ഗ്രൂപ്പുകളിലെ ഇനി പോസ്റ്റ് ചെയ്യു !- പല്ലാരിമംഗലം ബ്രദേഴ്സ് - ഭാരതത്തിലെ ക്ഷേത്രങ്ങൾ  എന്നീ ഗ്രൂപ്പുകൾ എന്നോട് Post ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട് - എന്നാലും അവരുടെ Admin ആയവർ ഈ പോസ്റ്റ് വായിച്ച് അഭിപ്രായം രേഖപ്പെടുത്തണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ